2 ലക്ഷം അധികം കരുതിക്കോ, എലിവേറ്റ് എസ്‌യുവിയുടെ ഓൺ-റോഡ് വില ഇതായിരുന്നോ?

ഇന്ത്യയിൽ ഏറെക്കാലമായി കിതക്കുകയായിരുന്നു ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട. സിറ്റിയുടേയും അമേസിന്റെയും മാത്രം വിൽപ്പനയുടെ ബലത്തിൽ ഓടിക്കൊണ്ടിരുന്ന ബ്രാൻഡ് കളത്തിലേക്ക് പുതിയൊരു എസ്‌യുവിയുമായി വന്നെത്തിയിരിക്കുകയാണ്. വില പ്രഖ്യാപനവും മറ്റ് നടപടിക്രമങ്ങളും എല്ലാം പൂർത്തിയാക്കി കഴിഞ്ഞ എലിവേറ്റ് എന്ന മിടുക്കന്റെ ഡെലിവറിയെല്ലാം ഉടൻ ആരംഭിക്കും.

11 ലക്ഷം രൂപയ്ക്ക് ഒരു ഹോണ്ട എസ്‌യുവി കിട്ടിയാൽ സംഭവം കളറാവുമല്ലോ. എന്നാൽ ഇത് എലിവേറ്റിന്റെ എക്സ്ഷോറൂം വില മാത്രമാണ്. ഓൺ റോഡിൽ വണ്ടിയിറങ്ങണമെങ്കിൽ കൈയിൽ നിന്നും എത്ര ചെലവാകുമെന്ന് അറിയാൻ പലർക്കും താത്പര്യമുണ്ടാവും അല്ലേ. ഡീലർഷിപ്പിൽ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കാൻ മടിയുള്ളവർക്കായി പുതിയ ഹോണ്ട മിഡ്-സൈസ് സ്പോർട് യൂട്ടിലിറ്റി വാഹനത്തിന്റെ ഓൺറോഡ് വില എന്താകുമെന്ന് പറഞ്ഞുതരാം.

Honda Elevate On-Road Price

കേരളത്തിലെ മാത്രമല്ല, ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ എലിവേറ്റിന്റെ ഓൺ-റോഡ് വിലയുടെ വിശദാംശങ്ങൾ പറഞ്ഞുതരാം. ജൂലൈയിൽ പ്രീ-ബുക്കിംഗ് ആരംഭിച്ച ഹ്യുണ്ടായി ക്രെറ്റ എതിരാളിയുടെ ഡെലിവറി ഇന്നലെ തുടങ്ങിയതായാണ് വിവരം. ഹോണ്ട എലിവേറ്റിന്റെ ബേസ് വേരിയന്റായ SV മാനുവൽ പതിപ്പിന് 13.22 ലക്ഷം രൂപയാണ് മുംബൈയിൽ ഓൺ-റോഡ് വില വരുന്നത്. അതേസമയം എലിവേറ്റ് ZX സിവിടി ഓട്ടോമാറ്റിക് മോഡലിന് 19.22 ലക്ഷവും മുടക്കേണ്ടി വരും.

ഇനി ബെംഗളൂരുവിലേക്ക് വന്നാൽ എലിവേറ്റിന് 13.63 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെയാണ് ടാക്‌സ് ഉൾപ്പടെയുള്ള ഓൺ-റോഡ് വില. ഡൽഹിയിൽ ഇത് 12.89 ലക്ഷം മുതൽ 18.90 ലക്ഷം വരെയും വരും. അതേസമയം ഹൈദരാബാദിൽ എലിവേറ്റ് SV മാനുവൽ ബേസ് വേരിയന്റിന് 13.62 ലക്ഷവും ടോപ്പ് എൻഡ് ZX സിവിടിക്ക് 19.99 ലക്ഷവുമാണ് പോക്കറ്റിൽ നിന്നും ഇറങ്ങുന്നത്.

Honda Elevate On-Road Price

കേരളത്തിലേക്ക് വന്നാൽ കൊച്ചിയിൽ എലിവേറ്റ് ബേസ് വേരിയന്റിന് 13.37 ലക്ഷം രൂപയും ടോപ്പ് എൻഡ് ഓട്ടോമാറ്റിക്കിന് 20.02 ലക്ഷവും ഓൺ-റോഡ് വില വരും. ഹോണ്ട എസ്‌യുവിയുടെ ഇൻഡോറിലെ വില 12.84 ലക്ഷം മുതൽ 18.84 ലക്ഷം വരെയാണ്. പൂനെയിൽ 13.10 ലക്ഷം രൂപ മുതൽ 19.22 ലക്ഷം വരെയാണ് എലിവേറ്റിന് വരുന്ന ഓൺ-റോഡ് വില. ലക്‌നൗവിൽ വാഹനത്തിന് വരുന്നത് 12.62 ലക്ഷം മുതൽ 18.52 ലക്ഷം വരെയുമാണ്.

അഹമ്മദാബാദിൽ ഹോണ്ട എലിവേറ്റിന്റെ ബേസ് വേരിയന്റിന് 12.19 ലക്ഷവും ടോപ്പ് എൻഡ് ഓട്ടോമാറ്റിക്കിന് 17.89 ലക്ഷവുമാണ് ഓൺറോഡ് വില. ഇനി ചെന്നൈയിലേക്ക് വന്നാൽ മിഡി-സൈസ് എസ്‌യുവിക്ക് 13.42 ലക്ഷം മുതൽ 1968 ലക്ഷം വരെയും പട്‌നയിൽ 12.84 ലക്ഷം രൂപയിൽ തുടങ്ങി 19.16 ലക്ഷം രൂപ വരെയുമാണ് എലിവേറ്റിനായി കൈയിൽ നിന്നും ഇറക്കേണ്ടി വരുന്ന ഓൺറോഡ് വില.

Honda Elevate On-Road Price

എലിവേറ്റിന്റെ ടോപ്പ് വേരിയന്റ് ഫീച്ചറുകളാൽ ശരിക്കും സമ്പന്നമാണ്. 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, വയർലെസ് ചാർജർ തുടങ്ങിയ ഫീച്ചറുകൾ ഇതിൽ ലഭിക്കും. അതോടൊപ്പം എട്ട് സ്പീക്കർ സജ്ജീകരണം, ആറ് എയർബാഗുകൾ, ഓട്ടോ ഡിമ്മിംഗ് ഐആർവിഎം, ലെതറെറ്റ് സീറ്റ് അപ്‌ഹോൾസ്റ്ററി, ഇലക്ട്രിക് സൺറൂഫ്, റിയർ വൈപ്പർ വിത്ത് വാഷർ, ADAS സ്യൂട്ട് എന്നിവയും വണ്ടിയിലുണ്ട്.

മെക്കാനിക്കലായിൽ വശങ്ങളിലേക്ക് നോക്കിയാൽ SV, V, VX, ZX എന്നിങ്ങനെ നാല് വേരിയന്റുകളിൽ പുതിയ എലിവേറ്റ് ലഭ്യമാണ്. ഒരൊറ്റ സിംഗിൾ എഞ്ചിൻ ഓപ്ഷനിലാണ് ഹോണ്ട ഈ മിഡ്-സൈസ് എസ്‌യുവിയെ വാഗ്ദാനം ചെയ്യുന്നത്. എലിവേറ്റിൽ ആറ് സ്പീഡ് മാനുവലും സിവിടി ഗിയർബോക്‌സും ഘടിപ്പിച്ച 1.5 ലിറ്റർ NA പെട്രോൾ എഞ്ചിനാണ് ലഭിക്കുക. നാച്ചുറലി ആസ്പിറേറ്റഡ് 4-സിലിണ്ടർ എഞ്ചിന് 119 bhp കരുത്തിൽ പരമാവധി 145 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

Honda Elevate On-Road Price

എലിവേറ്റിൽ കമ്പനി അവകാശപ്പെടുന്നത് 16.92 കിലോമീറ്റർ വരെ ഇന്ധനക്ഷമതയാണ്. ഏഴ് സിംഗിൾ എക്സ്റ്റീരിയർ കളർ ഓപ്ഷനുകളിൽ ഹോണ്ട എസ്‌യുവി ലഭ്യമാണ്. പ്ലാറ്റിനം വൈറ്റ് പേൾ, ലൂണാർ സിൽവർ മെറ്റാലിക്, ഒബ്സിഡിയൻ ബ്ലൂ പേൾ, റേഡിയന്റ് റെഡ് മെറ്റാലിക്, ഗോൾഡൻ ബ്രൗൺ മെറ്റാലിക്, മെറ്റിറോയിഡ് ഗ്രേ മെറ്റാലിക്, ഫീനിക്സ് ഓറഞ്ച് പേൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ടോപ്പ് എൻഡ് വേരിയന്റുകളിൽ മൂന്ന് ഡ്യുവൽ-ടോൺ ഓപ്ഷനുകളും ലഭ്യമാണ്.

അതിൽ ക്രിസ്റ്റൽ ബ്ലാക്ക് പേൾ റൂഫുള്ള ഫീനിക്സ് ഓറഞ്ച് പേൾ, ക്രിസ്റ്റൽ ബ്ലാക്ക് പേൾ റൂഫുള്ള പ്ലാറ്റിനം വൈറ്റ് പേൾ, ക്രിസ്റ്റൽ ബ്ലാക്ക് പേൾ റൂഫുള്ള റേഡിയന്റ് റെഡ് മെറ്റാലിക് എന്നിവയാണ് ഉൾപ്പെടുന്നത്. ഇന്ത്യയിലെ മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിൽ ഹ്യുണ്ടായി ക്രെറ്റ, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, കിയ സെൽറ്റോസ്, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ, സ്കോഡ കുഷാഖ് പോലുള്ളവയാണ് എലിവേറ്റിന്റെ എതിരാളികൾ.

More from DriveSpark

Article Published On: Wednesday, September 6, 2023, 12:10 [IST]
English summary
Honda elevate on road price kochi and top cities in india details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X