ക്രെറ്റയെ വീഴ്ത്തി രാജ്യം ഭരിക്കാൻ എലിവേറ്റ്, വില പ്രഖ്യാപനം ദേ ഈ തീയതിയിൽ

ഹോണ്ട എന്ന ബ്രാൻഡിനോട് ഇന്ത്യക്കാർക്ക് ഒരു പ്രത്യേക സ്നേഹമുണ്ട്. സിറ്റി എന്ന തട്ടുപൊളിപ്പൻ സെഡാൻ മോഡലിലൂടെ നേടിയെടുത്ത ഈ സ്വീകാര്യത പതിയെ ഇല്ലാണ്ടാവുന്നൊരു സമയത്ത് എലിവേറ്റ് എന്ന മിഡ്-സൈസ് എസ്‌യുവിക്ക് ജന്മം കൊടുക്കുകയുണ്ടായി. സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളുടെ പിന്നാലെ പായുന്ന ഇന്ത്യക്കാരെ പോക്കറ്റിലാക്കാനാണ് കമ്പനി ഇത്തവണത്തെ വരവ്.

അതിനൊത്ത എല്ലാത്തരം ചേരുവകളും ചേർത്താണ് പുതിയ എലിവേറ്റിനെ പണികഴിപ്പിച്ചിരിക്കുന്നത്. ഡീസൽ, ഹൈബ്രിഡ് ഓപ്ഷനൊന്നുമില്ലാതെ എങ്ങനെ വിപണി പിടിക്കാനാണെന്ന് പലരും ചിന്തിക്കുന്നുണ്ടെങ്കിലും ഹോണ്ടയ്ക്ക് ഇതൊന്നും അവശ്യമില്ലെന്നതാണ് സത്യം. സിറ്റിയുടേയും അമേസിന്റെയും വിൽപ്പന കണ്ടാൽ ഇക്കാര്യം മനസിലാവും. iVTEC പെട്രോൾ എഞ്ചിന് എന്തിനും പോന്ന കരുത്തുണ്ടെന്ന് പണ്ടേ തെളിയിച്ചതാണ്. ഇതു തന്നെയാണ് എലിവേറ്റിലൂടെയും കമ്പനി എടുത്തു പറയുന്നത്.

Honda Elevate SUV Price Announcement

എന്തായാലും എലിവേറ്റിന്റെ അവതരണവും ടെസ്റ്റ് ഡ്രൈവും എല്ലാം തകൃതിയായി നടക്കുമ്പോൾ ഇനി ഏവരും കാത്തിരിക്കുന്നത് എസ്‌യുവിയുടെ വില പ്രഖ്യാപനത്തിനായി. ഹ്യുണ്ടായി ക്രെറ്റയ്ക്കും കിയ സെൽറ്റോസിനും മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയ്ക്കുമെല്ലാം മുകളിൽ ആധിപത്യം സ്ഥാപിക്കാൻ ഹോണ്ട എലിവേറ്റിന് ആക്രമണാത്മകമായ വില തന്നെയായിരിക്കും ജാപ്പനീസ് ബ്രാൻഡ് നിശ്ചയിക്കുകയെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

എന്തായാലും എലിവേറ്റിന്റെ വില സെപ്റ്റംബർ നാലിനാണ് പ്രഖ്യാപിക്കാൻ ഒരുങ്ങുന്നത്. പെട്രോൾ മാനുവൽ, ഓട്ടമാറ്റിക്ക് മോഡലുകളിൽ പുതിയ മിഡ്-സൈസ് എസ്‌യുവി വാങ്ങാനാവും. എലിവേറ്റ് വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 21,000 രൂപ ടോക്കൺ തുക നൽകി എസ്‌യുവി ഇനിയും ബുക്ക് ചെയ്യാം. ഏഴ് മോണോടോണിലും മൂന്ന് ഡ്യുവൽ-ടോൺ നിറങ്ങളിലും വരുന്ന ഹോണ്ടയുടെ പുതിയ തുറുപ്പുചീട്ട് SV, V, VX, ZX എന്നിങ്ങനെ വ്യത്യസ്‌ത വേരിയന്റുകളിലാണ് വിപണിയിലെത്തുന്നത്.

Honda Elevate SUV Price Announcement

എലിവേറ്റിൽ പെട്രോൾ-ഹൈബ്രിഡ് എഞ്ചിൻ നൽകില്ലെന്ന് ഹോണ്ട നേരത്തെ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ മോഡലിന്റെ ഓൾ-ഇലക്‌ട്രിക് വകഭേദം പുറത്തിറക്കാനാണ് കമ്പനിയുടെ പദ്ധതി. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 7-സ്റ്റെപ്പ് സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായെത്തുന്ന 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ഹോണ്ട എലിവേറ്റിന് തുടിപ്പേകുന്നത്. ഇത് 121 bhp കരുത്തിൽ പരമാവധി 145 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

മാത്രമല്ല, സെഗ്മെന്റിലെ ഏറ്റവും കരുത്തുള്ള NA പെട്രോൾ എഞ്ചിനാണ് എലിവേറ്റിന്റേത് എന്നതും ശ്രദ്ധേയമാവുന്ന കാര്യമാണ്. ഇനി മൈലേജിന്റെ കാര്യത്തിലേക്ക് വന്നാലും ആളിച്ചിരി പുലിയാണെന്നു വേണം പറയാൻ. മാനുവൽ ഗിയർബോക്‌സ് വകഭേദങ്ങളിൽ 15.31 കിലോമീറ്റർ ഇന്ധനക്ഷമത കമ്പനി അവകാശപ്പെടുമ്പോൾ സിവിടി ഓട്ടോമാറ്റിക്കിന് 16.92 കിലോമീറ്റർ നൽകാനാവുമെന്നാണ് ഹോണ്ട പറയുന്നത്.

Honda Elevate SUV Price Announcement

ഇനി എലിവേറ്റിന്റെ ഫീച്ചർ നിരയിലേക്ക് വന്നാൽ എൻട്രി ലെവൽ SV വേരിയന്റിന് എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, 16 ഇഞ്ച് സ്റ്റീൽ വീലുകൾ, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ എന്നിവയെല്ലാം വരെ ലഭിക്കുന്നുണ്ട്. ടോപ്പ് എൻഡിലേക്ക് വന്നാൽ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ആറ് എയർബാഗുകൾ, സിംഗിൾ പാൻ സൺറൂഫ്, ADAS, എട്ട് സ്പീക്കറുകൾ, ലെതറെറ്റ് ബ്രൗൺ അപ്‌ഹോൾസ്റ്ററി, സോഫ്റ്റ്-ടച്ച് ഡാഷ്‌ബോർഡ്, ഓട്ടോ-ഡിമ്മിംഗ് ഇന്റീരിയർ മിറർ എന്നിവയാണ് ഹോണ്ട ഒരുക്കിയിരിക്കുന്നത്.

ഡീസൽ, ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ ഒന്നുമില്ലെങ്കിലും എസ്‌യുവിക്ക് ADAS സേഫ്റ്റി ഫീച്ചർ നൽകിയത് ഹോണ്ടയുടെ മികച്ച നീക്കങ്ങളിൽ ഒന്നാണ്. ഇതിലൂടെ കൊളിഷൻ മിറ്റിഗേഷൻ ബ്രേക്കിംഗ് സിസ്റ്റം, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, റോഡ് ഡിപ്പാർച്ചർ മിറ്റിഗേഷൻ, ലെയ്ൻ കീപ്പിംഗ് അസിസ്റ്റ് സിസ്റ്റം, ലീഡ് കാർ ഡിപ്പാർച്ചർ നോട്ടിഫിക്കേഷൻ സിസ്റ്റം, ഓട്ടോ ഹൈ-ബീം അസിസ്റ്റ് എന്നിവയെല്ലാമാണ് ഉൾപ്പെടുന്നത്.

Honda Elevate SUV Price Announcement

ചില ഓപ്ഷണൽ ഡ്യുവൽ-ടോൺ ഷേഡുകൾക്കൊപ്പം ഈ വേരിയന്റിൽ സവിശേഷമായ ഫീനിക്സ് ഓറഞ്ച് എക്സ്റ്റീരിയർ കളർ ഓപ്ഷനും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഇന്ത്യയിലെ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ, സ്കോഡ കുഷാഖ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ, എംജി ആസ്റ്റർ പോലുള്ള വമ്പൻ മോഡലുകളാണ് ഹോണ്ട എലിവേറ്റിന്റെ എതിരാളികൾ.

More from DriveSpark

Article Published On: Monday, August 21, 2023, 9:52 [IST]
English summary
Honda elevate suv price announcement on 2023 september 4 details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X