ഇനി വിപണി കത്തും; യുവരാജാവിനെ പണിതിറക്കി ഹോണ്ട, വിൽപ്പന ഉടൻ തുടങ്ങും

മിഡ്-സൈസ് എസ്‌യുവി വിഭാഗത്തെ തങ്ങളുടെ കൈപ്പിടിയിലാക്കാനായി ഹോണ്ട എലിവേറ്റ് (Honda Elevate) വിപണിയിലേക്ക് എത്തുകയാണ്. ഔദ്യോഗിക അവതരണം പൂർത്തിയായെങ്കിലും വില പ്രഖ്യാപനത്തിനും മറ്റുമായി ആളുകൾ കാത്തിരിക്കുകയാണ്. എന്നാൽ അധികം മുഷിപ്പിക്കാതെ സ്പോർട് യൂട്ടിലിറ്റി വാഹനത്തിനെ സെപ്റ്റംബറിൽ തന്നെ ജാപ്പനീസ് ബ്രാൻഡ് നിരത്തുകളിലേക്ക് എത്തിക്കും.

ഇതിന്റെ ഭാഗമായി രാജസ്ഥാനിലെ തപുകരയിലുള്ള തങ്ങളുടെ ഫാക്‌ടറിയിൽ പുതിയ മിഡ്-സൈസ് എസ്‌യുവി എലിവേറ്റിന്റെ നിർമാണം ആരംഭിച്ചതായി ഹോണ്ട കാർസ് ഇന്ത്യ അറിയിച്ചു. 90 ശതമാനത്തിലധികം പ്രാദേശികവത്ക്കരണത്തോടെയാണ് പുത്തൻ മോഡൽ ഒരുങ്ങുന്നത്. ഉത്സവ സീസണിന് തൊട്ടുമുമ്പ് എസ്‌യുവിയുടെ ഡിമാന്റ് വർധിപ്പിക്കുകയാണ് കമ്പനിയുടെ പ്രധാന ഉദ്ദേശ്യം.

Honda Elevate SUV Production Begins

ഹോണ്ട എലിവേറ്റ് ജാപ്പനീസ് ബ്രാൻഡിന്റെ ആഗോള എസ്‌യുവിയായിരിക്കും. പൂർണമായും ഇന്ത്യയിൽ നിർമിക്കുന്ന മോഡൽ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റിയയക്കുകയും ചെയ്യും. സെപ്റ്റംബറിൽ ലോഞ്ച് ചെയ്യപ്പെടുന്നതിന് പുറമെ, അതേ മാസം തന്നെ കാറിന്റെ ഡെലിവറികൾ ആരംഭിക്കുമെന്ന് ഹോണ്ട കാർസ് ഇന്ത്യ അറിയിച്ചതും ശ്രദ്ധേയമാണ്. ബുക്കിംഗും തുടങ്ങിയതോടെ വില പ്രഖ്യാപനത്തിനായാണ് ഏവരും ഇപ്പോൾ കാത്തിരിക്കുന്നത്.

SV, V, VX, ZX എന്നീ നാല് വകഭേദങ്ങളിലാണ് എലിവേറ്റ് വിപണിയിലെത്തുക. മാൻ മാക്സിമം മെഷീൻ മിനിമം എന്ന ഹോണ്ടയുടെ സ്റ്റൈലിംഗ് ധാർമ്മികത പിന്തുടർന്നാണ് എസ്‌യുവി രൂപകൽപ്പന ചെയ്തിരിക്കുന്നത്. കാഴ്ച്ചയിൽ വലിയ ഗാഭീര്യതയൊന്നും പറയുവാനില്ലെങ്കിലും വളരെ ക്ലാസിയായ ശൈലിയിലാണ് എലിവേറ്റ് ഡിസൈൻ ചെയ്‌തിരിക്കുന്നതെന്നു വേണം. അധിക കോലാഹലങ്ങളൊന്നുമില്ലാതെ ശരിക്കും ഹോണ്ടയുടെ അഴക് വാഹനത്തിനുണ്ടെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലാവും.

Honda Elevate SUV Production Begins

കൂടാതെ റോഡ് പ്രസൻസിനും കുറവൊന്നുമില്ല. വിശാലമായ ഹെഡ്‌റൂം, കാൽമുട്ട് മുറി, ലെഗ് റൂം, ഉദാരമായ 458 ലിറ്റർ കാർഗോ സ്‌പേസ് എന്നിവയ്‌ക്കൊപ്പം അവിശ്വസനീയമാംവിധം വിശാലമായ ഇന്റീരിയർ എസ്‌യുവി വാഗ്ദാനം ചെയ്യുന്നുവെന്ന് ഹോണ്ട അവകാശപ്പെടുന്നു. സിംഗിൾ-ടോൺ, ഡ്യുവൽ-ടോൺ ഓപ്ഷനുകൾ ഉൾപ്പെടെ വിവിധ തരത്തിലുള്ള എക്സ്റ്റീരിയർ കളർ ഓപ്ഷനുകളിൽ എലിവേറ്റ് തെരഞ്ഞെടുക്കാം.

ഫീനിക്സ് ഓറഞ്ച് പേൾ, ഒബ്സിഡിയൻ ബ്ലൂ പേൾ, റേഡിയന്റ് റെഡ് മെറ്റാലിക്, പ്ലാറ്റിനം വൈറ്റ് പേൾ, ഗോൾഡൻ ബ്രൗൺ മെറ്റാലിക്, ലൂണാർ സിൽവർ മെറ്റാലിക്, മെറ്റിറോയിഡ് ഗ്രേ മെറ്റാലിക് എന്നിവയാണ് എലിവേറ്റിൽ തെരഞ്ഞെടുക്കാനാവുന്ന കളർ ഓപ്ഷനുകൾ. ഫീച്ചറുകളെ സംബന്ധിച്ചിടത്തോളം എൻട്രി ലെവൽ പതിപ്പിന് വരെ എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, 16 ഇഞ്ച് സ്റ്റീൽ വീലുകൾ, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ എന്നിവ ലഭിക്കുന്നുണ്ട്.

Honda Elevate SUV Production Begins

അകത്തളവും അത്യാവിശ്യ ഫീച്ചറുകളാൽ സമ്പന്നമാണെന്ന് വേണം പറയാൻ. 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ആറ് എയർബാഗുകൾ, ഹോണ്ട സെൻസിംഗ് ADAS സ്യൂട്ട്, എട്ട് സ്പീക്കറുകൾ, ലെതറെറ്റ് ബ്രൗൺ അപ്‌ഹോൾസ്റ്ററി, സോഫ്റ്റ്-ടച്ച് ഡാഷ്‌ബോർഡ്, ഓട്ടോ-ഡിമ്മിംഗ് ഇന്റീരിയർ ഡേ/നൈറ്റ് മിറർ എന്നിവ ടോപ്പ്-സ്പെക്ക് എലിവേറ്റ് ZX വേരിയന്റിന് ലഭിക്കുന്നുണ്ട്. സിറ്റി സെഡാനുമായി പങ്കിടുന്ന 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ ഓപ്ഷനാണ് എലിവേറ്റിന് ലഭിക്കുന്നത്.

ഇതിന് 121 bhp കരുത്തിൽ പരമാവധി 145 Nm torque വരെ ഉത്പാദിപ്പിക്കാനാവും. എഞ്ചിൻ 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 7-സ്റ്റെപ്പ് CVT ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി തെരഞ്ഞെടുക്കാം. സെഗ്മെന്റിലെ ഏറ്റവും പവർഫുൾ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് എലിവേറ്റിന് ലഭിക്കുന്നത്. എലിവേറ്റ് പെട്രോൾ ഹൈബ്രിഡ് പവർട്രെയിനുമായി വരില്ലെന്നും കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

Honda Elevate SUV Production Begins

എന്നാൽ ഭാവിയിൽ എലിവേറ്റിനെ അടിസ്ഥാനമാക്കിയുള്ള ഒരു ഇലക്ട്രിക് വാഹനം വിപണിയിലെത്തും. ആഗോളതലത്തിൽ അനാവരണം ചെയ്തതു മുതൽ രാജ്യത്തുടനീളമുള്ള ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണമാണ് എലിവേറ്റിന് ലഭിച്ചതെന്ന് എസ്‌യുവിയുടെ നിർമാണം ആരംഭിച്ചതിനെക്കുറിച്ച് സംസാരിച്ച ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡിന്റെ പ്രസിഡന്റും സിഇഒയുമായ തകുയ സുമുറ പറഞ്ഞു.

വിലയുടെ കാര്യത്തിലേക്ക് നോക്കിയാൽ എലിവേറ്റിന് ഏകദേശം 12 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില ആംഭിക്കുകയെന്നാണ് സൂചന. അതേസമയം ടോപ്പ് വേരിയന്റിനായി ഏകദേശം 17 ലക്ഷം രൂപയോളവും ചെലവ് വന്നേക്കാം. രാജ്യത്ത് ചൂടപ്പം പോലെ വിറ്റഴിക്കപ്പെടുന്ന മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ, സ്കോഡ കുഷാഖ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ, എംജി ആസ്റ്റർ എന്നിവയുമായാണ് എലിവേറ്റ് മത്സരിക്കുക.

More from DriveSpark

Article Published On: Tuesday, August 1, 2023, 8:30 [IST]
English summary
Honda elevate suv production begins sales start from the festive season
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X