ഈ ബജറ്റിൽ ഇത്രയധികം ഫീച്ചറുകളോ? എലിവേറ്റിന്റെ നാല് വേരിയന്റുകളിൽ എന്തെല്ലാം കിട്ടുമെന്ന് നോക്കാം

ആവനാഴിയിൽ പുതിയൊരു അസ്ത്രം ചേർത്ത് വിപണിയിൽ നിറസാന്നിധ്യമാവാൻ ഒരുങ്ങി കഴിഞ്ഞിരിക്കുകയാണ് നമുക്ക് ഏവർക്കും പ്രിയപ്പെട്ട ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട. ജൂണിൽ അവതരിപ്പിച്ച മിഡ്-സൈസ് എസ്‌യുവിയായ എലിവേറ്റിന്റെ വില പ്രഖ്യാപനത്തോടെ എതിരാളികളുടെ നെഞ്ചിൽ തീകോരിയിട്ടിരിക്കുകയാണ് ഹോണ്ട. ഇനി കാലിയായി കിടന്ന ഷോറൂമുകൾ നിറയ്ക്കുകയാണ് എലിവേറ്റിന്റെ ലക്ഷ്യം.

എന്നാൽ അതിനൊത്ത പാകം ഈ പുതിയ വാഹനത്തിനുണ്ടോ എന്ന ചോദ്യം മനസിൽ കോറിയിട്ടിരിക്കുന്നവർക്കുള്ള ഉത്തരം പറഞ്ഞുതരാം. SV, V, VX, ZX എന്നിങ്ങനെ നാല് വേരിയന്റുകളിൽ പുതിയ എലിവേറ്റ് ലഭ്യമാണ്. ഒരൊറ്റ സിംഗിൾ എഞ്ചിൻ ഓപ്ഷനിലാണ് ഹോണ്ട ഈ മിഡ്-സൈസ് എസ്‌യുവിയെ വാഗ്ദാനം ചെയ്യുന്നത്. മാനുവലും കാലത്തിന് ഇണങ്ങുന്ന തരത്തിലുള്ള ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളും ഇതിലുണ്ട്. ഇനി മോഡലിന്റെ വേരിയന്റ് തിരിച്ചുള്ള സവിശേഷതകളും പ്രത്യേകതകളും എന്തെല്ലാമെന്ന് പരിശോധിച്ചാലോ?

Honda Elevate SUV Variant-Wise Features

SV: ഹോണ്ട എലിവേറ്റിന്റെ ബേസ് വേരിയന്റാണിത്. എങ്കിലും പ്രായോഗികമായ എല്ലാ കാര്യങ്ങളിലും ആള് പുലിയാണ്. എൽഇഡി ഹെഡ്‌ലാമ്പുകൾ, ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, ടെയിൽലൈറ്റുകൾ എന്നിവയുൾപ്പെടെ പൂർണ എൽഇഡി ലൈറ്റിംഗ് സജ്ജീകരണങ്ങളോടെയാണ് അടിസ്ഥാന മോഡലായ SV വിപണിയിൽ എത്തിക്കുന്നത്. ക്രോം ഇൻസേർട്ടുകളുള്ള ഫ്രണ്ട് ഗ്രിൽ, സിൽവർ സ്‌കിഡ് പ്ലേറ്റുകൾ, ഇന്റഗ്രേറ്റഡ് റൂഫ് സ്‌പോയിലർ, സ്രാവ് ഫിൻ ആന്റിന, ബോഡി-കളർ ഒആർവിഎം എന്നിവയും ഇതിലുണ്ട്. 16 ഇഞ്ച് സ്റ്റീൽ വീലിലാണ് ഇതിലുള്ളത്.

ഇന്റീരിയറിലേക്ക് വന്നാൽ SV വേരിയന്റിന് വിവിധ സ്ഥലങ്ങളിൽ പിയാനോ ബ്ലാക്ക് ഇൻസെർട്ടുകളുള്ള ബീജ്, ബ്ലാക്ക് തീം ലഭിക്കുന്നുണ്ട്. സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോൾ, എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ് ബട്ടൺ, ഫോളോ-മീ-ഹോം- ഹെഡ്‌ലാമ്പുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റിയർ എസി വെന്റുകൾ, എയർ പ്യൂരിഫയർ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, സ്റ്റോറേജുള്ള ഫ്രണ്ട് ആംറെസ്റ്റ്, 60:40 സ്പ്ലിറ്റ് പിൻ സീറ്റുകൾ, ഫാബ്രിക് അപ്ഹോൾസ്റ്ററി എന്നിവയാണ് മറ്റ് സവിശേഷതകൾ.

Honda Elevate SUV Variant-Wise Features

സുരക്ഷാ സവിശേഷതകളിലേക്ക് നോക്കിയാൽ ഇതിന് ഡ്യുവൽ എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, ബ്രേക്ക് അസിസ്റ്റ്, ബ്രേക്ക് ഓവർറൈഡ് ഫംഗ്ഷൻ, ഇലക്ട്രോണിക് സ്റ്റൈബിലിറ്റി കൺട്രോൾ (ESC) ഉള്ള വെഹിക്കിൾ സ്റ്റെബിലിറ്റി അസിസ്റ്റ് (VSA) എന്നിവയെല്ലാം SV എന്ന ബേസ് വേരിയന്റ് മുതൽ ഹോണ്ട എലിവേറ്റ് മിഡ്-സൈസ് എസ്‌യുവിയിൽ വാഗ്‌ദാനം ചെയ്യുന്നുണ്ട്.

V: ബേസ് വേരിയന്റിന്റെ എല്ലാ ഘടകങ്ങളും സവിശേഷതകളും ഹോണ്ട എലിവേറ്റിന്റെ രണ്ടാമത്തെ V വേരിയന്റിന് ലഭിക്കുന്നുണ്ട്. വീൽ കവറുകളുള്ള 16 ഇഞ്ച് സ്റ്റീൽ വീലുകളുമായാണിത് വരുന്നത്. അകത്ത് വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും സ്‌മാർട്ട്‌ഫോൺ കണക്റ്റിവിറ്റിക്കുള്ള വോയ്‌സ് കമാൻഡ് പിന്തുണയുമുണ്ട്. കൂടാതെ, SV പതിപ്പിൽ ഓപ്ഷനായി മാർഗനിർദ്ദേശങ്ങളും പാഡിൽ ഷിഫ്റ്ററുകളുമുള്ള റിവേഴ്സ് പാർക്കിംഗ് ക്യാമറയും ഹോണ്ട ലഭ്യമാക്കിയിട്ടുണ്ട്.

Honda Elevate SUV Variant-Wise Features

VX: താഴ്ന്ന വേരിയന്റുകളുടെ എല്ലാ ഘടകങ്ങളും സവിശേഷതകളും വഹിക്കുമ്പോൾ എസ്‌യുവിയുടെ VX വേരിയന്റിൽ എൽഇഡി പ്രൊജക്ടർ ഫോഗ് ലൈറ്റുകൾ, റൂഫ് റെയിൽ ഗാർണിഷ്, ഇലക്ട്രിക് സൺറൂഫ്, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്നതും മടക്കാവുന്നതുമായ ORVM-കൾ, റിയർ വൈപ്പർ, വാഷർ എന്നിവ അധികമായി ലഭിക്കുന്നുണ്ട്. 17 ഇഞ്ച് ഡ്യുവൽ ടോൺ അലോയ് വീലുകളിലാണ് എലിവേറ്റിന്റെ VX മോഡൽ നിരത്തിലെത്തുന്നത്.

ഇനി ഇന്റീരിയറിലേക്ക് വന്നാൽ, എസ്‌യുവിക്ക് ലെതർ പൊതിഞ്ഞ ഗിയർ നോബും സ്റ്റിയറിംഗ് വീലും, നാല് സ്പീക്കറുകളും രണ്ട് ട്വീറ്ററുകളും, ആംബിയന്റ് ലൈറ്റിംഗ്, വയർലെസ് ഫോൺ ചാർജർ, ഏഴ് ഇഞ്ച് നിറമുള്ള എംഐഡി ഡിസ്‌പ്ലേ പോലുള്ള ഫീച്ചറുകളാണ് ഹോണ്ട ഒരുക്കിയിട്ടുള്ളത്. കൂടാതെ, എസ്‌യുവിയുടെ സുരക്ഷാ സവിശേഷതകളിൽ മേൽപറഞ്ഞ മോഡലുകളിൽ ലഭ്യമാവുന്ന ഫീച്ചറുകൾക്ക് പുറമെ ലെയ്ൻ വാച്ച് ക്യാമറകൾ അഡീഷണലായി കിട്ടും.

Honda Elevate SUV Variant-Wise Features

ZX: ഹോണ്ട എലിവേറ്റിന്റെ ടോപ്പ് എൻഡ് മോഡലായ ZX വേരിയന്റിൽ മുമ്പ് സൂചിപ്പിച്ച എല്ലാ ഫീച്ചറുകളും ഉൾക്കൊള്ളുന്നുണ്ട്. ഇതിനു പുറമെ, ക്രോം ഡോർ ഹാൻഡിലുകൾ, ലെതറെറ്റ് അപ്‌ഹോൾസ്റ്ററി, ഓട്ടോ-ഡിമ്മിംഗ് ഐആർവിഎം, നാല് സ്പീക്കറുകൾ, നാല് ട്വീറ്ററുകൾ, ഒരു ഹോണ്ട സെൻസിംഗ് (ADAS) സ്യൂട്ട്, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയും ഹോണ്ട വാഗ്‌ദാനം ചെയ്യുന്നുണ്ട്. സുരക്ഷാ സവിശേഷതകളിൽ അധികമായി ആറ് എയർബാഗുകൾ വരെയാണ് കമ്പനി നൽകുന്നത്.

More from DriveSpark

Article Published On: Tuesday, September 5, 2023, 12:20 [IST]
English summary
Honda elevate suv variant wise features check out the details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X