കൊറിയനോ ജാപ്പനീസോ? എലിവേറ്റ് വാങ്ങണോ കിയ സെൽറ്റോസ് വേണോ... തീരുമാനം ഇതിലൂടെ

ഇന്ത്യയിലെ എല്ലാ പ്രമുഖ വാഹന നിർമാതാക്കളും സാന്നിധ്യമറിയിച്ചിരിക്കുന്ന സെഗ്മെന്റ് ഏതെന്നു ചോദിച്ചാൽ ഉത്തരം ഏതെന്ന് നിങ്ങൾക്കറിയാമോ? അങ്ങനെയും ഒരു നിരയുണ്ടോയെന്ന് ആലോചിക്കുന്നവർക്കുള്ള ഉത്തരമാണ് മിഡ്-സൈസ് എസ്‌യുവി വിഭാഗം. മാരുതി മുതൽ താരതമ്യേന പുതിയ മുഖമായ സിട്രൺ വരെ ഈ നിരയിൽ എത്തിയിട്ടുണ്ട്.

റെനോ ഡസ്റ്റർ തുടക്കമിട്ട മിഡ്-സൈസ് എസ്‌യുവിയെ സെഗ്മെന്റിനെ കൈപിടിച്ചുയർത്തിയത് ഹ്യുണ്ടായി ക്രെറ്റ ആണെങ്കിലും ഈ ശ്രേണിക്ക് പുതിയമാനങ്ങൾ സമ്മാനിച്ചത് കിയ സെൽറ്റോസാണെന്ന് നിസംശയം പറയാം. അതുവരെ കണ്ടിട്ടില്ലാത്ത രൂപവും ഫീച്ചറുകളുടെ സമ്പന്നതയുമാണ് സെൽറ്റോസിനെ പ്രിയങ്കരനാക്കിയത്. പിന്നീട് മാരുതിയും ടൊയോട്ടയും സ്കോഡയുമെല്ലാം തങ്ങളുടെ വജ്രായുധങ്ങൾ പ്രയോഗിച്ച നിരയിലേക്ക് ഹോണ്ടയും രംഗപ്രവേശം ചെയ്‌തിരിക്കുകയാണ്.

Kia Seltos

ഇന്ത്യൻ വാഹനപ്രേമികൾ പ്രതീക്ഷയോടെ കാത്തിരുന്ന ഹോണ്ടയുടെ സി-സെഗ്മെന്റ് എസ്‌യുവി എലിവേറ്റ് ഇന്ത്യയിൽ പിറവിയെടുത്തതോടെ മുട്ടിടിക്കുന്നത് ക്രെറ്റയ്ക്കും സെൽറ്റോസിനുമാണ്. അതിനുള്ള കാരണം ഹോണ്ടക്ക് ഇന്ത്യക്കാർക്കിടയിലുള്ള സ്വീകാര്യത തന്നെയാണ്. 2030 ഓടെ ജാപ്പനീസ് വാഹന നിർമാതാക്കൾ ആഭ്യന്തര വിപണിയിൽ അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്ന അഞ്ച് എസ്‌യുവികളിൽ ഒന്നാണ് എലിവേറ്റ്. ഈ വർഷം ജൂലൈ മുതൽ ബുക്കിംഗ് ആരംഭിക്കുന്ന പുത്തൻ മോഡലിന്റെ വിൽപ്പന ഉത്സവ സീസണോടെയാവും തുടങ്ങുക.

കഴിഞ്ഞ ദിവസം സി-സെഗ്മെന്റ് നിരയിലെ ഒന്നാമനായ ഹ്യുണ്ടായി ക്രെറ്റയുമായുള്ള എലിവേറ്റിന്റെ താരതമ്യം നിങ്ങൾ ഏവരും വായിച്ചുകാണുമല്ലോ. ഇനി രണ്ടാം സ്ഥാനക്കാരനായ കിയ സെൽറ്റോസുമായി ഹോണ്ട എലിവേറ്റിനെ നമുക്കൊന്ന് മാറ്റുരച്ചു നോക്കിയാലോ? കൊറിയൻ എതിരാളിക്കെതിരെ ജാപ്പനീസ് പോരാളി എന്താണ് ഒളിപ്പിച്ചുവെച്ചിരിക്കുന്നതെന്ന് അറിഞ്ഞാലോ? സെൽറ്റോസാണോ എലിവേറ്റാണോ മിടുക്കനെന്നും തീരുമാനമാക്കാം.

Honda Elevate vs Kia Seltos

എഞ്ചിൻ: ആദ്യം ഹൃദയഭാഗത്തു നിന്നുതന്നെ തുടങ്ങാം. വൈവിധ്യമാർന്ന എഞ്ചിൻ, ഗിയർബോക്‌സ് കോമ്പിനേഷനുകളിൽ സെൽറ്റോസ് എത്തുന്നതാണ് കിയയുടെ വിജയം. പക്ഷേ ഹോണ്ട എത്തുന്നത് ഒരേയൊരു എഞ്ചിൻ ഓപ്ഷനിലാണെന്നത് പരിഗണിക്കപ്പെടുമ്പോൾ സെൽറ്റോസ് 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനുമായി തന്നെ താരതമ്യമാവാം. ഈ എഞ്ചിൻ 115 bhp പവറിൽ പരമാവധി 144 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ആറ് സ്പീഡ് മാനുവലും സിവിടി ഓട്ടോമാറ്റിക്കുമാണ് ഉൾപ്പെടുന്നത്.

ഒരൊറ്റ എഞ്ചിൻ ഓപ്ഷനുമായാണ് ഹോണ്ട എലിവേറ്റ് എസ്‌യുവി വിപണിയിലെത്തുന്നത്. 1.5 ലിറ്റർ DOHC i-VTEC പെട്രോൾ യൂണിറ്റ് പക്ഷേ സെഗ്മെന്റിലെ ഏറ്റവും പവർഫുൾ NA എഞ്ചിനാണെന്നതാണ് ഹൈലൈറ്റ്. ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സും ഒരു സിവിടിയും യഥേഷ്ടം തെരഞ്ഞെടുക്കാം. പരമാവധി 121 bhp കരുത്തിൽ 145 Nm torque ആണ് ജാപ്പനീസ് എഞ്ചിൻ പുറപ്പെടുവിപ്പിക്കുന്നത്. പവറിന്റെയും റിഫൈൻമെന്റിന്റെയും കാര്യത്തിൽ എലിവേറ്റിനാണ് മേൽകൈയെന്നാണ് പ്രതീക്ഷ.

Kia Seltos

വലിപ്പം: വലിപ്പത്തിന്റെ കാര്യത്തിലേക്ക് വന്നാൽ കിയ സെൽറ്റോസ് എസ്‌യുവിക്ക് 4,315 mm നീളവും 1,800 mm വീതിയും 1,645 mm ഉയരവുമുണ്ട്. അതേസമയം വീൽബേസ് 2,610 മില്ലീമീറ്ററും ഗ്രൗണ്ട് ക്ലിയറൻസ് 190 മില്ലീമീറ്ററുമാണ് കിയ കാറിനുള്ളത്. കിയ സെൽറ്റോസിന് 433 ലിറ്റർ ബൂട്ട് സ്പേസാണ് ദക്ഷിണ കൊറിയൻ ബ്രാൻഡ് ഒരുക്കിയിട്ടുള്ളത്.

ഹോണ്ട എലിവേറ്റിന്റെ കാര്യത്തിലേക്ക് വന്നാൽ 4,312 mm നീളവും 1,790 mm വീതിയും 1,650 mm ഉയരവുമാണ് ഈ വാഹനത്തിനുള്ളത്. അതേസമയം 2,650 മില്ലീമീറ്റർ വീൽബേസും 220 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസുമാണ് ജാപ്പനീസ് എസ്‌യുവിയുടെ പ്രത്യേകത. അതേസമയം 458 ലിറ്റർ ബൂട്ട് സ്പേസോടെയാണ് ഹോണ്ട എലിവേറ്റിന്റെ വരവ്. അതായത് വലിപ്പത്തിന്റെ കാര്യമെടുത്താൽ കിയ സെൽറ്റോസിനേക്കാൾ മേൽകൈ പല രംഗത്തും ഹോണ്ട എലിവേറ്റ് നേടുന്നുണ്ടെന്ന് വ്യക്തമാണ്.

Honda Elevate

കൃത്യമായ പറഞ്ഞാൽ കിയ സെൽറ്റോസിന് ഹോണ്ട എലിവേറ്റിനേക്കാൾ അല്പം നീളവും വീതിയും ഉണ്ടെങ്കിലും ഉയരത്തിന്റെ കാര്യത്തിൽ കിയ എസ്‌യുവിയേക്കാൾ ഉയരം ഹോണ്ട എലിവേറ്റിനുണ്ട്. കൂടാതെ നീളമേറിയ വീൽബേസും പിന്നിൽ മികച്ച സ്ഥലവും ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും ബൂട്ട്സ്പേസിന്റെയും വശങ്ങളിൽ ഹോണ്ടയുടെ പുത്തൻ മോഡൽ വ്യക്തമായ നേൽകൈ നേടുന്നു.

വില: ഇനി വിലയുടെ കാര്യത്തിലേക്ക് വന്നാൽ കിയ സെൽറ്റോസിന് 10.89 ലക്ഷം മുതലാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്. ഹോണ്ട എലിവേറ്റിന്റെ വില പ്രഖ്യാപനം ഉത്സവ സീസണോടെയാവും പുറത്തുവരിക. എങ്കിലും ഏകദേശം 11 ലക്ഷം മുതലായിരിക്കും ഇതിന്റെ എക്സ്ഷോറൂം വിലയായി നിശ്ചയിക്കുകയെന്നാണ് വിവരം. ഫീച്ചറുകളുടെ കാര്യത്തിൽ ഇരു മോഡലുകളും തുല്യശക്തിയാണ്. വിൽപ്പന ആരംഭിക്കുമ്പോഴേക്കും കാര്യങ്ങൾ എങ്ങനെ വരുമെന്ന് കാത്തിരുന്നു കാണാം.

More from DriveSpark

Article Published On: Sunday, June 11, 2023, 9:00 [IST]
English summary
Honda elevate vs kia seltos comparison between the trending mid size suvs
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X