ഈ കാറുകളില്ലെങ്കിൽ കമ്പനിയുമില്ല, സെഡാനുകൾ അരങ്ങൊഴിയില്ലെന്ന് ഹോണ്ടയുടെ ഉറപ്പ്

ഇന്ത്യൻ വിപണിയിലും എസ്‌യുവി തരംഗം ആഞ്ഞടിക്കുകയാണെന്നതിന്റെ തെളിവാണ് സെഡാനുകൾ മാത്രം പുറത്തിറക്കിയിരുന്ന ഹോണ്ട വരെ ഒരു സ്പോർട് യൂട്ടിലിറ്റി വാഹനത്തെ പുറത്തിറക്കാൻ നിർബന്ധിതരായ സാഹചര്യം. ത്രീ-ബോക്‌സ് ടൈപ്പ് മോഡലുകളുമായി മാത്രം രാജ്യത്ത് പിടിച്ചുനിൽക്കാനാവില്ലെന്ന് മനസിലാക്കിയതോടെയാണ് ഹോണ്ടയും അരങ്ങത്തേക്കിറങ്ങിയത്. ഇതിലൂടെ ആഭ്യന്തര വിപണി വിഹിതം വീണ്ടെടുക്കാനുള്ള ദൗത്യം വിജയിക്കുകയും ചെയ്‌തു.

പോയ മാസമെല്ലാം വിൽപ്പനയിൽ ഗംഭീര കുതിപ്പാണ് ഹോണ്ട നടത്തുന്നത്. അതിന് സഹായിച്ചത് പുത്തൻ എലിവേറ്റ് എസ്‌യുവിയുടെ വരവാണ്. എസ്‍യുവികളിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹോണ്ട ഒരുങ്ങുന്നുവെന്ന വാർത്തകളും ഇക്കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. നിലവിൽ അമേസ്, സിറ്റി, എലിവേറ്റ് എന്നീ മൂന്ന് മോഡുകൾ മാത്രം പുറത്തിറക്കുന്ന ജാപ്പനീസ് ബ്രാൻഡ് സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളിൽ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്നതോടെ സെഡാനുകൾ അരങ്ങൊഴിയുമെന്ന അഭ്യൂഹങ്ങളും എയറിലെത്തി.

Honda City Facelift

എന്നാൽ പുതിയ എസ്‌യുവികൾ അവതരിപ്പിക്കുന്നതിനിടയിൽ ഹോണ്ട കാർസ് ഇന്ത്യ തങ്ങളുടെ സെഡാൻ ശ്രേണി ഇന്ത്യയിൽ പൂർണമായും നിർത്തില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണിപ്പോൾ. എസ്‌യുവികളെ കേന്ദ്രീകരിച്ചുള്ള തന്ത്രവുമായി മുന്നോട്ട് കുതിക്കുമ്പോഴും ഹോണ്ട സിറ്റിയും അമേസ് സെഡാനുകളും രാജ്യത്ത് വിൽക്കുന്നത് തുടരുമെന്ന് ജാപ്പനീസ് വാഹന നിർമാതാക്കൾ ഒരു ദേശീയ മാധ്യമത്തോടാണ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.

2030 ഓടെ അഞ്ച് പുതിയ എസ്‌യുവികൾ ഇന്ത്യയിലേക്ക് കൊണ്ടുവരാനാണ് ഹോണ്ടയിപ്പോൾ പദ്ധതിയിട്ടിരിക്കുന്നത്. അടുത്ത ആറ് വർഷത്തിനുള്ളിൽ പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുന്നതിലൂടെ ബ്രാൻഡിന്റെ മോഡൽ ലൈനപ്പിനെ ശക്തിപ്പെടുത്താനാണ് കമ്പനി ഉദ്ദേശിക്കുന്നത്. ഇവയെല്ലാം അതിവേഗം വികസിക്കുന്ന എസ്‌യുവി സെഗ്‌മെന്റിലേക്കാണ് എത്തുക. ഇക്കാര്യങ്ങളാണ് സെഡാൻ മോഡലുകൾ നിർത്തലാക്കിയെക്കുമെന്ന അഭ്യൂഹങ്ങൾ പ്രചരിക്കാൻ കാരണമായത്.

Honda City

അടുത്ത കുറച്ച് വർഷങ്ങളിൽ എസ്‌യുവികൾ ഹോണ്ടയുടെ മുൻഗണനയായിരിക്കുമെങ്കിലും, കമ്പനി തങ്ങളുടെ സിഗ്നേച്ചർ മോഡലുകളായ അമേസിനെയും സിറ്റിയെയും റീട്ടെയിൽ ചെയ്യുന്നത് തുടരും. മാരുതി സുസുക്കി ഡിസയർ, ഹ്യുണ്ടായി ഓറ, ടാറ്റ ടിഗോർ എന്നിവയുമായി മുട്ടിനിൽക്കുന്ന അമേസ് ബ്രാൻഡിന്റെ ഏറ്റവും താങ്ങാനാവുന്ന കാർ കൂടിയാണ്. കൂടാതെ സബ്-4 മീറ്റർ സെഡാന്റെ ശരാശരി 3,000 യൂണിറ്റുകൾ ഓരോ മാസവും വിറ്റഴിക്കാനും ഹോണ്ടയ്ക്ക് സാധിക്കുന്നുണ്ട്.

ഇനി സെഡാനുകളുടെ രാജാവായി അറിയപ്പെടുന്ന ഹോണ്ട സിറ്റിയുടെ കാര്യത്തിലേക്ക് വന്നാൽ പ്രതിമാസം ഏകദേശം 1,500 യൂണിറ്റുകളുടെ വിൽപ്പന നേടാൻ ബ്രാൻഡിനാവുന്നുണ്ട്. സെഗ്മെന്റിലെ എതിരാളികളായ സ്കോഡ സ്ലാവിയ, ഫോക്‌സ്‌വാഗൺ വെർട്ടിസ് തുടങ്ങിയ മോഡലുകൾക്ക് തുല്യമാണ് ഈ സംഖ്യകൾ. അതേസമയം പുതിയ ഹ്യുണ്ടായി വെർണ ഓരോ മാസവും 2,500 യൂണിറ്റുകളുമായി സെഗ്‌മെന്റ് ബെസ്റ്റ് സെല്ലറായി മുമ്പോട്ടു പോവുകയാണ്.

HOnda Amaze

ഇത് ഹോണ്ടയെ കാര്യമായി ബാധിക്കുന്നില്ലെങ്കിലും സെഗ്മെന്റ് തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ കമ്പനിയുടെ ഭാഗത്തുനിന്നും ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിശ്വസനീയമായ എഞ്ചിനുകൾ, മികച്ച ബിൽഡ് ക്വാളിറ്റി, എളുപ്പമുള്ള ഉടമസ്ഥത എന്നിവയിൽ പ്രശംസ പിടിച്ചുപറ്റുന്നവയാണ് ഹോണ്ട അമേസും സിറ്റിയും. രണ്ട് സെഡാനുകളും ഇന്ത്യയിൽ നിർമിച്ച് വിദേശത്തേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യുന്നുണ്ട്.

റൈറ്റ് ഹാൻഡ് ഡ്രൈവ് (RHD) അമേസും സിറ്റിയും ദക്ഷിണാഫ്രിക്കയിലേക്കും ഇന്ത്യയ്‌ക്ക് ചുറ്റുമുള്ള മറ്റ് അയൽരാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്. മറുവശത്ത് ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് (LHD) മെക്സിക്കോ, തുർക്കി, മിഡിൽ ഈസ്റ്റ് മാർക്കറ്റ് എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. രാജസ്ഥാനിലെ തപുകര പ്ലാന്റിലാണ് രണ്ട് മോഡലുകളും നിർമിക്കുന്നത്. അമേസിന്റെ പുതുതലമുറ ആവർത്തനം അടുത്ത വർഷം എത്തുന്നതോടെ വിപണി വിഹിതം വർധിപ്പിക്കാനാവുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

Amaze

2018 മുതൽ പുറത്തിറങ്ങുന്ന രണ്ടാംതലമുറ അമേസിന്റെ നിലവിലുള്ള പ്ലാറ്റ്‌ഫോമിന്റെ പരിണാമത്തെ അടിസ്ഥാനമാക്കിയായിരിക്കും വരാനിരിക്കുന്ന മോഡൽ അണിഞ്ഞൊരുങ്ങുക. ഡിസൈനും ഫീച്ചർ നവീകരണവും ലഭിക്കുന്നതിനു പുറമെ എഞ്ചിൻ ഓപ്ഷനിൽ മാറ്റമുണ്ടാവാൻ സാധ്യതയില്ല. ഇനി ഹോണ്ടയുടെ പുതിയ എസ്‌യുവി പദ്ധതിയെ കുറിച്ച് ഹ്രസ്വമായി പറയുകയാണെങ്കിൽ ഈ വർഷം എലിവേറ്റിലൂടെയാണ് ഹോണ്ട കാർ ഇന്ത്യയുടെ എസ്‌യുവി തന്ത്രം ആരംഭിച്ചത്.

അടുത്ത മൂന്ന് വർഷത്തിനുള്ളിൽ എലിവേറ്റിന്റെ വൈദ്യുതീകരിച്ച പതിപ്പിന്റെ വരവുണ്ടാകുമെന്നും കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. അമേസ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ഒരു സബ് കോംപാക്റ്റ് എസ്‌യുവിയും അണിയറയിൽ ഒരുങ്ങുന്നുണ്ടെന്നാണ് വിവരം. ഇന്ത്യയിൽ എല്ലാ വർഷവും ഒരു പുതിയ മോഡൽ അവതരിപ്പിക്കാൻ പദ്ധതിയിടുന്നതായും ജാപ്പനീസ് വാഹന നിർമാതാക്കൾ സ്ഥിരീകരിച്ചിട്ടുണ്ട്.

More from DriveSpark

Article Published On: Saturday, November 4, 2023, 9:59 [IST]
English summary
Honda not planning to discontinue city and amaze sedan in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X