ഈ പൈസക്ക് മൂന്നോ നാലോ ഇഎംഐ അടക്കാലോ, ഹോണ്ട ഷോറൂമുകളിലെ തിരക്ക് കൂട്ടാൻ 75,000 രൂപ വരെയുള്ള ഓഫറുകൾ

ഉത്സവ സീസൺ ആരംഭിച്ചതോടെ ഷോറൂമുകളിലേക്ക് ആളുകളെ കയറ്റാനുള്ള പ്രഖ്യാപനങ്ങളുമായി കളംനിറയുകയാണ് വാഹന നിർമാതാക്കളെല്ലാം. മാരുതി സുസുക്കിയും ഹ്യുണ്ടായിയും മഹീന്ദ്രയുമെല്ലാം മോഡൽ നിരയിൽ ഗംഭീര ഓഫറുകളും ആനുകൂല്യങ്ങളുമായി കളംനിറയുകയാണ്. എന്നാൽ തങ്ങളും പിന്നിലേക്കില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് മുന്നോട്ടിറങ്ങിയിരിക്കുകയാണ് ഏവരുടേയും പ്രിയപ്പെട്ട ജാപ്പനീസ് കാർ നിർമാതാക്കളായ ഹോണ്ട.

എലിവേറ്റ് എസ്‌യുവി വന്നതിന്റെ ജാഡയൊന്നുമില്ലാതെ ഓഫറുകളും ആനുകൂല്യങ്ങളും 2023 ഒക്‌ടോബർ മാസത്തിൽ വാരിക്കോരിയാണ് ഹോണ്ട നൽകുന്നത്. പെട്രോൾ ഹോണ്ട സിറ്റി, അമേസ് എന്നീ ജനപ്രിയ മോഡലുകളിലാണ് കമ്പനി ഡിസ്കൗണ്ട് ഓഫറുകളും മറ്റും പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ട് സെഡാനിലും ഉപഭോക്താക്കൾക്ക് 75,000 രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും. ഇതിൽ ക്യാഷ് ഡിസ്കൗണ്ടുകൾ, കോർപ്പറേറ്റ് ഡിസ്കൗണ്ടുകൾ, എക്സ്ചേഞ്ച് ഓഫറുകൾ അല്ലെങ്കിൽ ആക്സസറികൾ എന്നിവ ഉൾപ്പെടുന്നു.

City And Amaze

ഹോണ്ട സിറ്റി ഹൈബ്രിഡ് അല്ലെങ്കിൽ എലിവേറ്റ് എസ്‌യുവിക്ക് ഈ മാസം ഓഫറുകളൊന്നും നൽകുന്നില്ലെന്ന കാര്യവും ഓർമിക്കണേ. ഇന്ത്യയിലെ സി-സെഗ്മെന്റ് സെഡാൻ ശ്രേണിയിൽ ഹ്യുണ്ടായി വെർണ, ഫോക്‌സ്‌വാഗൺ വെർട്ടിസ്, സ്‌കോഡ സ്ലാവിയ, മാരുതി സുസുക്കി സിയാസ് പോലുള്ള വമ്പൻമാരുമായി ഏറ്റുമുട്ടുന്ന സിറ്റി പെട്രോൾ വേരിയന്റിലാണ് ബ്രാൻഡ് 75,000 രൂപ വരെയുള്ള ഓഫറുകൾ ഒരുക്കിയിരിക്കുന്നത്.

ഇതിൽ 25,000 രൂപ വരെയുള്ള ക്യാഷ് ഡിസ്‌കൗണ്ടുകളും 26,000 രൂപയുടെ ആക്‌സസറികളും ലോയൽറ്റി ബോണസും കാർ എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ടുകളും പോലുള്ള മറ്റ് ആനുകൂല്യങ്ങളും ഉൾപ്പെടുന്നു. 1.5 ലിറ്റർ ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ഹോണ്ട സിറ്റിയുടെ ഹൃദയം. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 7-സ്റ്റെപ്പ് സിവിടി ഓട്ടോമാറ്റിക്കുമായി ജോടിയാക്കിയിരിക്കുന്ന കാറിന് 121 bhp പവറിൽ 145 Nm torque വരെ ഉത്പാദിപ്പിക്കാനാവും.

Honda City

നിലവിൽ 11.63 ലക്ഷം രൂപ മുതൽ 18.89 ലക്ഷം രൂപ വരെയാണ് ഹോണ്ട സിറ്റിയുടെ ഇന്ത്യയിലെ എക്സ്ഷോറൂം വില. ഇതിൽ ഹൈബ്രിഡിന്റെ വിലയും ഉൾക്കൊള്ളിച്ചതാണ്. ഈ വില നിലവാരത്തിൽ മിഡ്-സൈസ് എസ്‌യുവികളുമായി സെഡാന് മത്സരിക്കേണ്ടതുണ്ട്. മികച്ച മൈലേജും പെർഫോമൻസും ക്ലാസും എല്ലാം ചേർന്ന വാഹനത്തിന് ഗംഭീര യാത്രാ സുഖമാണ് നൽകാനാവുക എന്നതിനാൽ സിറ്റിയുടെ പ്രതാപം അതുപോലെ തന്നെ ഇന്നും നിലനിൽക്കുന്നുണ്ട്.

ഇനി ഹോണ്ടയുടെ ജനപ്രിയ സബ് കോംപാക്‌ട് സെഡാനായ അമേസിന്റെ ഒക്ടോബർ ഓഫറിലേക്ക് വന്നാൽ അമേസിനും 57,000 രൂപ വരെ ആനുകൂല്യങ്ങളോടെ ആകർഷകമായ ഓഫറുകളാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. ഇതിൽ 20,000 രൂപയുടെ പ്രത്യേക കോർപ്പറേറ്റ് കിഴിവുകളും 15,000 രൂപ വരെയുള്ള കാർ എക്സ്ചേഞ്ച് ബോണസുമാണ് ഉൾപ്പെടുന്നത്. ഈ വിഭാഗത്തിൽ മാരുതി സുസുക്കി ഡിസയർ, ടാറ്റ ടിഗോർ, ഹ്യുണ്ടായി ഓറ പോലുള്ള കാറുകളാണ് അമേസുമായി മത്സരത്തിനുള്ളത്.

Amaze

5-സ്പീഡ് മാനുവൽ അല്ലെങ്കിൽ സിവിടിയുമായി ജോടിയാക്കിയ 1.2 ലിറ്റർ ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ഹോണ്ട അമേസിന് കരുത്തേകുന്നത്. ഇത് 90 bhp പവറിൽ പരമാവധി 110 Nm torque വരെയാണ് ഉത്പാദിപ്പിക്കുന്നത്. നഗരസൗഹൃദ കോംപാക്ട് സെഡാന്റെ ഉപഭോക്താക്കൾക്ക് വാഹനം സ്വന്തമാക്കാൻ പറ്റിയ അവസരമാണിത്. ലോംഗ് റൈഡുകളിലും വണ്ടി ഉഗ്രൻ പെർഫോമൻസാണ് കാഴ്ച്ചവെക്കുന്നത്.

7.10 ലക്ഷം രൂപ മുതലാണ് അമേസിന്റെ വില തുടങ്ങുന്നത്. അതേസമയം സബ് കോംപാക്‌ട് സെഡാന്റെ ടോപ്പ് വേരിയന്റിനായി 9.86 ലക്ഷം രൂപയും എക്സ്ഷോറൂം വിലയായി നൽകേണ്ടി വരും. ബിഎസ്-VI രണ്ടാം ഘട്ടത്തോട് അനുബന്ധിച്ച് ഡീസൽ എഞ്ചിനുകളോട് ഹോണ്ടയും ഗുഡ്ബൈ പറഞ്ഞത് മോഡലിന് ചെറിയ തിരിച്ചടിയായിട്ടുണ്ട്. എങ്കിലും അധികം വൈകാതെ പുതുതലമുറ ആവർത്തനത്തിലേക്ക് ചേക്കേറാനുള്ള പദ്ധതിയിലാണ് കാറിപ്പോൾ.

Honda City

ഉത്സവ സീസണിൽ കൂടുതൽ ആളുകളെ ബ്രാൻഡിലേക്ക് അടുപ്പിക്കാനായി ഹോണ്ട സിറ്റി, അമേസ് മോഡലുകളിൽ പുതിയ രണ്ട് വേരിയന്റുകൾ കൂടി അവതരിപ്പിച്ചിരുന്നു. സിറ്റിക്കായി എലഗന്റ് എഡിഷനും അമേസിനായി എലൈറ്റ് എഡിഷനുമാണ് ഹോണ്ട അണിനിരത്തിയിരിക്കുന്നത്. സിറ്റി എലഗന്റ് എഡിഷന് 12.57 ലക്ഷം രൂപ മുതൽ 13.82 ലക്ഷം രൂപ വരെയാണ് എക്‌സ്ഷോറൂം വില. അതേസമയം അമേസ് എലൈറ്റ് എഡിഷന് 9.03 ലക്ഷം രൂപ മുതൽ 9.85 ലക്ഷം രൂപ വരെയുമാണ് എക്‌സ്ഷോറൂം വില.

നിലവിൽ അമേസ്, സിറ്റി, എലിവേറ്റ് എന്നി മൂന്ന് മോഡലുകൾ മാത്രമാണ് കമ്പനി ഇന്ത്യയിൽ വിപണനം ചെയ്യുന്നത്. വിൽപ്പനയില്ലാതിരുന്ന ജാസ്, WR-V പോലുള്ള പഴയ മോഡലുകളെ പൂർണമായും വിപണിയിൽ നിന്നും പിൻവലിച്ചതിന് ശേഷമാണ് രാജ്യത്തെ മത്സരാധിഷ്ഠിതമായ സെഗ്മെന്റിലേക്ക് എലിവേറ്റ് എന്ന മിഡ്-സൈസ് എസ്‌യുവിയെ ജാപ്പനീസ് ബ്രാൻഡ് അവതരിപ്പിച്ചിരിക്കുന്നത്. എലിവേറ്റിന്റെ വരവോടെ ഷോറൂമുകൾ നിറഞ്ഞുകവിഞ്ഞിട്ടുണ്ട്. ഉത്സവ സീസണിന് മുന്നോടിയായുള്ള കമ്പനിയുടെ സർജിക്കൽ സ്ട്രൈക്കായിരുന്നു ഈ എസ്‌യുവി.

Article Published On: Friday, October 13, 2023, 15:11 [IST]
English summary
Honda offer october 2023 city and amaze sedan get rs 75000 discount
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X