500 കി.മീ റേഞ്ചുള്ള ഹോണ്ട എസ്‌യുവി, കൂട്ടിന് അടിപൊളി വിലയും! ടാറ്റയും എംജിയും എങ്ങനെ വിയർക്കാതിരിക്കും?

വാഹന വിപണിയിൽ ഇലക്‌ട്രിക് വിപ്ലവം കൊടിമുടികയറുകയാണ്. എല്ലാ നിർമാതാക്കളും തങ്ങളുടെ നിരയിലേക്ക് വൈദ്യുത വാഹനങ്ങളെ ഇതിനേടകം ചേർത്തു കഴിഞ്ഞിട്ടുണ്ട്. സുസുക്കി പോലുള്ള ചില ബ്രാൻഡുകൾ പതിയി ഇവി രംഗത്തേക്ക് എത്തുന്നതേയുള്ളൂവെങ്കിലും മറ്റ് പ്രമുഖരെല്ലാം ഈ ഓട്ട മത്സരത്തിൽ ചേർന്നു കഴിഞ്ഞിട്ടുണ്ട്. ജാപ്പനീസ് വാഹന ഭീമന്‍മാരായ ഹോണ്ടയും വൈദ്യുതീകരണത്തിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കുകയാണ്.

ഇന്ത്യക്കാർക്ക് പരിചിതമല്ലെങ്കിലും ഇവി വിപണിയിൽ ഇതിനോടകം തന്നെ e എന്നൊരു കുഞ്ഞൻ ഹാച്ച്ബാക്കിനെ പുറത്തിറക്കി വിദേശ വിപണികളിൽ തങ്ങളുടെ കഴിവ് ഹോണ്ട ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. അടുത്തതായി വലിയൊരു ഇലക്ട്രിക് എസ്‍‌യുവിയെ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് ബ്രാൻഡ് ഇപ്പോൾ. ചിലരെങ്കിലും ഇതിനോടകം കേട്ടിട്ടുള്ള പ്രോലോഗ് ഇന്ന സ്പോർട് യൂട്ടിലിറ്റി വാഹനത്തെയാണ് വൈദ്യുതീകരിച്ച് പടയോട്ടത്തിനിറക്കുന്നത്.

Honda Prologue Electric SUV

ഔദ്യോഗിക അവതരണത്തിന് മുന്നോടിയായി വാഹനത്തെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പങ്കുവെച്ച് ഹൈപ്പ് കൂട്ടിയിരിക്കുകയാണ് ഹോണ്ടയിപ്പോൾ. അടുത്ത വർഷം ആദ്യം ഡെലിവറി തുടങ്ങാനിരിക്കുന്ന പ്രോലോഗിനായുള്ള പ്രീ-ബുക്കിംഗും കമ്പനി ഉടൻ ആരംഭിക്കും. ഫ്രണ്ട്-വീൽ ഡ്രൈവ് അല്ലെങ്കിൽ ഓൾ-വീൽ ഡ്രൈവ് കോൺഫിഗറേഷൻ സെറ്റപ്പിൽ വരുന്ന ഏകദേശം 500 കിലോമീറ്ററിന് അടുത്ത് റേഞ്ച് ഉണ്ടായിരിക്കുമെന്നതാണ് ഏവരേയും ആകർഷിക്കുന്ന കാര്യം.

ഡ്യുവൽ ഇലക്ട്രിക് മോട്ടോർ സജ്ജീകരണമായതിനാൽ തന്നെ ഹോണ്ട പ്രോലോഗ് ഇലക്‌ട്രിക് എസ്‌യുവിക്ക് 288 bhp പവറിൽ 451 Nm torque വരെ നൽകാനാവുമെന്ന് ജാപ്പനീസ് ബ്രാൻഡ് പറയുന്നു. ഇവിയുടെ ഫ്രണ്ട്-വീൽ ഡ്രൈവ് (FWD) വേരിയന്റിന് ആത്മവിശ്വാസം നൽകുന്ന ആക്‌സിലറേഷനും പരമാവധി കാര്യക്ഷമതയും സാധ്യമാക്കുമെന്ന് പറയപ്പെടുന്നു. ഒറ്റ ചാർജിൽ ഇതിന് 483 കിലോമീറ്റർ EPA ഡ്രൈവിംഗ് റേഞ്ച് ഉണ്ടാകും.

Honda Prologue Electric SUV

85 kWh ലിഥിയം അയോൺ ബാറ്ററി പായ്ക്കുള്ള ഈ പതിപ്പിന് 155 kW DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 10 മിനിറ്റിനുള്ളിൽ 105 കി.മീ. ദൂരം വരെ ഓടാനുള്ള റേഞ്ച് വരെ നേടാനാവും. മാത്രമല്ല ഹോണ്ട പ്രോലോഗ് ഇവിയിൽ മൂന്ന് വ്യത്യസ്‌ത ചാർജിംഗ് ഓപ്ഷനുകളായിരിക്കും വാഗ്‌ദാനം ചെയ്യുക. അതേസമയം ഓൾ-വീൽ ഡ്രൈവ് പതിപ്പുകളുടെ റേഞ്ച് കണക്കുകളും പവർ ഔട്ട്പുട്ടിനെയും കുറിച്ചുള്ള വിവരങ്ങളൊന്നും ബ്രാൻഡ് പങ്കുവെച്ചിട്ടില്ല.

എസ്‌യുവിയുടെ മറ്റ് വിശദാംശങ്ങളിലേക്ക് വന്നാൽ സാധാരണ ഹോണ്ട ഫാഷനിൽ വൃത്തിയുള്ള ഡിസൈനാണ് പ്രോലോഗ് അവതരിപ്പിക്കുന്നത്. ഇവിയിൽ 21 ഇഞ്ച് അലോയ് വീലുകൾ വരെയുണ്ട്. ഇതിന്റെ മൊത്തത്തിലുള്ള നീളം 4,877 മില്ലീമീറ്ററും വീൽബേസ് നീളം 3,094 മില്ലീമീറ്ററുമാണ്. ബേസ് മോഡലിൽ വരെ 11.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 11 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ഗൂഗിൾ അസിസ്റ്റന്റ്, ഗൂഗിൾ മാപ്‌സ്, ഗൂഗിൾ പ്ലേസ്റ്റോർ എന്നീ ഫീച്ചറുകൾ കുത്തിനിറച്ചാവും കമ്പനി പുറത്തിറക്കുക.

Honda Prologue Electric SUV

കഴിഞ്ഞില്ല, ഇവയ്ക്ക് പുറമെ മികച്ച ഇൻ-ക്ലാസ് സ്റ്റോറേജ് സ്പേസ്, ട്വിൻ കപ്പ് ഹോൾഡറുകൾ, ഒരു ലേയേർഡ് സെന്റർ കൺസോൾ, വയർലെസ് ചാർജർ, ഹീറ്റഡ് ഡ്രൈവർ, ഫ്രണ്ട് പാസഞ്ചർ സീറ്റുകൾ, ടു-വേ പവർ ലംബർ സപ്പോർട്ട്, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ എന്നിവയുള്ള 8-വേ പവർ അഡ്ജസ്റ്റ് ചെയ്ത ഡ്രൈവർ സീറ്റ് എന്നിവയും ഹോണ്ട പ്രോലോഗ് ഇവിയിൽ ഉണ്ടാവുമെന്ന് കമ്പനി അവകാശപ്പെടുന്നു.

കൂടാതെ, ബ്ലൈൻഡ് സോൺ സ്റ്റിയറിംഗ് അസിസ്റ്റ്, റിയർ ക്രോസ് ട്രാഫിക് ബ്രേക്കിംഗ്, റിയർ പെഡസ്ട്രിയൻ അലേർട്ട് എന്നിവ ഉൾപ്പെടുന്ന ഹോണ്ട സെൻസിംഗ് സ്യൂട്ട് (ADAS) സ്റ്റാൻഡേർഡ് ആയി പുതിയ ഇലക്ട്രിക് എസ്‌യുവിയിൽ ഇടംപിടിക്കുകയും ചെയ്യും. ഹാൻഡ്‌സ്-ഫ്രീ പവർഡ് ടെയിൽഗേറ്റ്, പനോരമിക് സൺറൂഫ്, 12-സ്പീക്കർ ഓഡിയോ, ലെതർ സ്റ്റിയറിംഗ് വീൽ തുടങ്ങിയ അധിക സവിശേഷതകൾ‌ക്കൊപ്പമാവും പ്രോലോഗ് ഇവിയുടെ മിഡ്-സ്പെക് വേരിയന്റ് വരുന്നത്. ടോപ്പ് എൻഡിലാവും AWD സിസ്റ്റം സ്റ്റാൻഡേർഡായി ലഭിക്കുക.

Honda Prologue Electric SUV

21 ഇഞ്ച് വീലുകൾ, ഹീറ്റഡ് ലെതർ സ്റ്റിയറിംഗ് വീൽ, വെന്റിലേറ്റഡ് ഫ്രണ്ട് ലെതർ സീറ്റുകൾ, ഒരു HUD, വേഗത്തിലുള്ള ത്രോട്ടിൽ പ്രതികരണവും വർധിച്ച ബ്രേക്കിംഗ് സാധ്യതയും ഉറപ്പാക്കുന്നതിനുള്ള സ്‌പോർട് മോഡ്, തുടങ്ങിയവയും ഹോണ്ട പ്രോലോഗ് ഇലക്‌ട്രിക് എസ്‌യുവിയുടെ AWD മോഡലിലുണ്ടാവും. വണ്ടിക്ക് 40,000 യുഎസ് ഡോളറിന് മുകളിലായിരിക്കും വില വരിക. അതായത് ഏകദേശം 33.23 ലക്ഷം രൂപ.

ഇന്ത്യയിൽ എത്തിയാൽ ഹ്യുണ്ടായി കോന ഇവി, എംജി ZS ഇവി, ബിവൈഡി അറ്റോ 3 പോലുള്ള മോഡലുകൾക്ക് ഇത് കനത്ത വെല്ലുവിളിയായിരിക്കും ഉയർത്തുക. പക്ഷേ ആഭ്യന്തര വിപണിയിൽ പ്രോലോഗ് അവതരിപ്പിക്കുന്ന കാര്യങ്ങളൊന്നും ഹോണ്ട ഇപ്പോൾ വ്യക്തമാക്കിയിട്ടില്ല. ഇതിനു പകരം എലിവേറ്റിന്റെ വൈദ്യുത പതിപ്പായിരിക്കും ഹോണ്ട നമുക്കായി കരുതിവെച്ചിട്ടുണ്ടാവുക.

Article Published On: Saturday, September 30, 2023, 10:03 [IST]
English summary
Honda prologue electric suv coming soon with 500 km range on a single charge
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X