ഹ്യുണ്ടായിയുടെ 7 സീറ്റർ എസ്‌യുവിയിൽ പേടിക്കാതെ യാത്ര ചെയ്യാം, സേഫ്റ്റി ഡബിളാക്കി ഇറങ്ങാം

പുതുതായി കാർ വാങ്ങുന്നവരെല്ലാം പരിഗണിക്കുന്ന പ്രധാന കാര്യമായി മാറിയിരിക്കുകയാണ് സേഫ്റ്റി. പണ്ട് മൈലേജ് നോക്കിയായിരുന്നു വാഹനം വാങ്ങിയിരുന്നതെങ്കിൽ ഇന്ന് സേഫ്റ്റി കൂടി എങ്ങനെയുണ്ടെന്ന് മനസിലാക്കിയതിനു ശേഷമേ ആളുകൾ വണ്ടി തെരഞ്ഞെടുക്കൂ. ഇന്ത്യയിൽ വിൽക്കുന്ന എല്ലാ കാറുകൾക്കും ഡ്യുവൽ എയർബാഗുകൾ നിർബന്ധമാക്കിയിട്ട് അധികകാലം ആയില്ലെങ്കിലും ഇന്ന് 6 വരെ എയർബാഗുകൾ സ്റ്റാൻഡേർഡായി തന്നെ നൽകാൻ തയാറായിരിക്കുകയാണ് വാഹന നിർമാതാക്കൾ.

ടാറ്റയും മഹീന്ദ്രയുമെല്ലാം ക്രാഷ് ടെസ്റ്റിലെ 5-സ്റ്റാർ സേഫ്റ്റി ഉയർത്തിക്കാട്ടുമ്പോൾ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളായ ഹ്യുണ്ടായി തങ്ങളുടെ എല്ലാ കാറുകളിലും 6 എയർബാഗുകൾ സ്റ്റാൻഡേർഡായി നൽകാൻ തുടങ്ങിയിരിക്കുകയാണിപ്പോൾ. എൻട്രി ലെവൽ മോഡലുകളിൽ പോലും വേരിയന്റുകൾ പരിഗണിക്കാതെ തന്നെ ആറ് എയർബാഗുകൾ ഹ്യുണ്ടായി ഒരുക്കുന്നുണ്ട്.

Hyundai Alcazar 7-Seater SUV Get Six Airbags As Standard

അടുത്തിടെ ഗ്രാൻഡ് i10 നിയോസ്, ഓറ, വെന്യു പോലുള്ളവയിലേക്ക് 6 എയർബാഗുകൾ നൽകിയതിനു പിന്നാലെയിതാ ഹ്യുണ്ടായിയുടെ 7 സീറ്റർ എസ്‌യുവിയായ അൽകസാറിലേക്കും കമ്പനി ഇതേ പരിഷ്ക്കാരം കൊണ്ടുവന്നിരിക്കുകയാണ്. മുമ്പ് വാഹനത്തിന്റെ ചില വകഭേദങ്ങളിൽ രണ്ട് എയർബാഗുകൾ മാത്രമുണ്ടായിരുന്നിടത്തു നിന്നാണ് ഇപ്പോൾ ബേസ് വേരിയന്റ് ഉൾപ്പടെയുള്ളവയിലേക്ക് ആറ് എയർബാഗുകൾ ഉപയോഗിച്ച് നവീകരിച്ചിരിക്കുന്നത്.

ഈ അപ്‌ഡേറ്റിലൂടെ എല്ലാ കാറുകളിലും ആറ് എയർബാഗുകൾ ഒരു സ്റ്റാൻഡേർഡ് ഫീച്ചറായി വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ വാഹന നിർമാതാക്കളായി ഹ്യുണ്ടായി മാറുന്നു. 6 എയർബാഗുകൾ വാഹനങ്ങളിൽ വേണമെന്ന് കേന്ദ്ര സർക്കാർ ശുപാർശ ചെയ്‌തതിനു പിന്നാലെയാണ് ദക്ഷിണ കൊറിയൻ ബ്രാൻഡ് എല്ലാ കാറുകളിലേക്കും ഈ പരിഷ്ക്കാരം കൊണ്ടുവന്നിരിക്കുന്നത്.

Hyundai Alcazar 7-Seater SUV Get Six Airbags As Standard

സുരക്ഷാ ഘടകങ്ങളുടെ കാര്യത്തിൽ വാഹനങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് എയർബാഗ് സംവിധാനം. കാർ അപകടത്തിന്റെ കാര്യത്തിൽ എയർബാഗുകളാണ് പ്രധാനമായും വ്യത്യാസം വരുത്തുന്നതെന്ന് പറയാം. മോഡേൺ വാഹനങ്ങളിൽ എയർബാഗുകൾ ഒഴിച്ചുകൂടാനാവാത്ത ഒരു സുരക്ഷാ ഫീച്ചറായി മാറിയിട്ടുമുണ്ട്. വാഹനങ്ങൾ കൂട്ടിയിടിക്കുന്ന സമയത്ത് യാത്രക്കാരെ അപകടത്തിൻ്റെ ആഘാതത്തിൽ നിന്നും ഗുരുതരമായ പരിക്കുകളിൽ നിന്ന് രക്ഷിക്കുന്നതിന് വേണ്ടിയാണ് എയർബാഗുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഓടുന്ന വാഹനത്തിന്റെ അതേ വേഗമായിരിക്കും വാഹനത്തിലെ യാത്രക്കാരുടെ ശരീരത്തിനുമുണ്ടാവു. വാഹനം പെട്ടെന്ന് നിന്നാലും ശരീരത്തിന്റെ വേഗം കുറയില്ല. അതിനാലാണ് അപകടങ്ങളിൽ ശരീരത്തിന് കനത്ത ആഘാതമേല്‍ക്കുന്നത്. സമയബന്ധിതമായി എയർബാഗ് വിന്യസിക്കുന്നത് അപകടത്തിന്റെ ഫലമായുണ്ടാകുന്ന ഗുരുതരമായ പരിക്കുകളോ മരണമോ ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യും. യാത്ര ചെയ്യുന്ന വാഹനം അപകടത്തില്‍പ്പെട്ടാല്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ എയര്‍ബാഗ് തുറക്കും.

Hyundai Alcazar 7-Seater SUV Get Six Airbags As Standard

വന്‍ശക്തിയോടെയായിരിക്കും എയര്‍ബാഗുകള്‍ വിരിയുക. അങ്ങനെ നമ്മുടെ ശരീരത്തിനുണ്ടാവുന്ന വലിയ ആഘാതത്തെ കുറക്കാനും ഇവയ്ക്കാവും. എന്തായാലും ഹ്യുണ്ടായിയുടെ ഈ നീക്കം ഏറെ പ്രശംസ അർഹിക്കുന്ന കാര്യമാണെന്നതിൽ തർക്കമില്ല. രാജ്യത്തെ മറ്റ് വാഹന നിർമാതാക്കൾക്കും ഇതൊരു പ്രചേദനമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രസ്റ്റീജ്, പ്ലാറ്റിനം, പ്രസ്റ്റീജ് (O), പ്ലാറ്റിനം (O), സിഗ്നേച്ചർ, സിഗ്നേച്ചർ (O), അഡ്വഞ്ചർ എഡിഷൻ എന്നീ വേരിയന്റുകളിലാണ് അൽകസാർ നിലവിൽ വിപണനം ചെയ്യുന്നത്.

16.77 ലക്ഷം മുതൽ 21.23 ലക്ഷം രൂപ വരെയാണ് അൽകസാറിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. ഇന്ത്യയിലെ 7 സീറ്റർ എസ്‌യുവി സെഗ്മെന്റിൽ ടാറ്റ സഫാരി, മഹീന്ദ്ര സ്കോർപിയോ N, മഹീന്ദ്ര XUV700, എംജി ഹെക്‌ടർ പ്ലസ് പോലുള്ള വമ്പൻമാരുമായാണ് ഹ്യുണ്ടായിയുടെ മത്സരം. 1.5 ലിറ്റർ ടർബോ പെട്രോൾ, 1.5 ഡീസൽ എന്നിവയാണ് ഈ മൂന്നുവരി വാഹനത്തിന് തുടിപ്പേകാനായി എത്തുന്നത്.

Hyundai Alcazar 7-Seater SUV Get Six Airbags As Standard

ഇതിൽ 1.5 ലിറ്റർ ടർബോ പെട്രോളിന് 157 bhp കരുത്തിൽ 253 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്. ആറു സ്പീഡ് മാനുവൽ അല്ലെങ്കിൽ 7 സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനാണ് ഈ പവർഫുൾ എഞ്ചിനൊപ്പം ഹ്യുണ്ടായി വാഗ്‌ദാനം ചെയ്യുന്ന ഗിയർബോക്‌സ് തരങ്ങൾ. അതേസമയം മറുവശത്ത് അൽകസാറിലെ 1.5 ലിറ്റർ ഡീസൽ എഞ്ചിന് 113 bhp പവറിൽ 250 Nm torque നൽകാനും കഴിയുമെന്നാണ് കമ്പനി പറയുന്നത്.

മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളും ഹ്യുണ്ടായി അൽകസാർ ഡീസലിലും കമ്പനി ഒരുക്കിയിട്ടുണ്ട്. നിലവിൽ 7 സീറ്റർ എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള പുറപ്പാടിലാണ് ഹ്യുണ്ടായി. സെഗ്മെന്റിൽ ഏറ്റവും പിന്നാക്കം പോയ മോഡലിനെ തിരികെ ഫോമിലേക്ക് കൊണ്ടുവരാൻ പുതിയ പരിഷ്ക്കാരങ്ങൾ സഹായകരമായേക്കും. 2024-ന്റെ രണ്ടാം പകുതിയിൽ പുത്തൻ അൽകസാറിനെ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

More from DriveSpark

Article Published On: Saturday, November 4, 2023, 12:47 [IST]
English summary
Hyundai alcazar 7 seater suv get 6 airbags as standard details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X