കുഞ്ഞൻ വിലയിൽ ഹ്യുണ്ടായിയുടെ കുഞ്ഞൻ, 5.69 ലക്ഷം മുതൽ വാങ്ങാം പുതിയ i10 നിയോസ് ഫെയ്‌സ്‌ലിഫ്റ്റ്

കോംപാക്‌ട് ഹാച്ച്ബാക്ക് രംഗത്ത് വൻമാറ്റങ്ങൾ കൊണ്ടുവന്ന വാഹനമാണ് ഹ്യുണ്ടായി i10 മോഡലുകൾ. ഗ്രാൻഡ് ആയാലും നിയോസായാലും അതത് തലമുറ പതിപ്പുകളിൽ തങ്ങളുടെ സ്ഥാനം കണ്ടെത്തിയവരാണ്. ഇപ്പോൾ എസ്‌യുവികൾക്ക് പിന്നാലെ പോവുന്ന ഉപഭോക്താക്കളെ പിടിച്ചു നിർത്താനായി i10 നിയോസിന്റെ ഫെയ്‌സ്‌ലിഫ്റ്റ് മോഡലുമായി വിപണിയിൽ എത്തിയിരിക്കുകയാണ് ദക്ഷിണി കൊറിയൻ ബ്രാൻഡ്.

കുഞ്ഞൻ വിലയിൽ ഹ്യുണ്ടായിയുടെ കുഞ്ഞൻ, 5.69 ലക്ഷം മുതൽ വാങ്ങാം പുതിയ i10 നിയോസ് ഫെയ്‌സ്‌ലിഫ്റ്റ്

കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ഔദ്യോഗിക ചിത്രങ്ങൾ പുറത്തുവിട്ടാണ് കാറിലെ മാറ്റങ്ങൾ കമ്പനി ജനങ്ങളിലേക്ക് എത്തിച്ചിരുന്നത്. ഇന്ന് മുഖം മിനുക്കിയെത്തുന്ന ഗ്രാൻഡ് i10 നിയോസിന്റെ വിലയും ഹ്യുണ്ടായി പ്രഖ്യാപിച്ചിരിക്കുകയാണ്. 5.69 ലക്ഷം രൂപ മുതലാണ് ഹാച്ച്ബാക്കിന് പ്രാരംഭ വിലയായി മുടക്കേണ്ടത്. അതേസമയം ടോപ്പ് എൻഡ് വേരിയന്റിന് 8.47 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനായുള്ള ബുക്കിംഗും കമ്പനി ഈ മാസം ആദ്യം 11,000 രൂപ ടോക്കൺ തുകയ്ക്ക് ആരംഭിച്ചിരുന്നു.

കുഞ്ഞൻ വിലയിൽ ഹ്യുണ്ടായിയുടെ കുഞ്ഞൻ, 5.69 ലക്ഷം മുതൽ വാങ്ങാം പുതിയ i10 നിയോസ് ഫെയ്‌സ്‌ലിഫ്റ്റ്

ഫെയ്‌സ്‌ലിഫ്റ്റ് ഗ്രാൻഡ് i10 നിയോസിന് ഇപ്പോൾ ഒരു പുതിയ മുൻവശമാണ് ഹ്യുണ്ടായി കൊണ്ടുവന്നിരിക്കുന്നത്. ബമ്പർ പരിഷ്ക്കാരത്തിലൂടെ വലിയൊരു ഗ്രില്ലും കാറിലേക്ക് കൊണ്ടുവരാൻ ബ്രാൻഡിന് സാധിച്ചു. അതോടൊപ്പം ഇതിന് പുതിയ ട്രൈ-ആരോ ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകളും സൈഡ് ഇൻടേക്കുകളും ഹ്യുണ്ടായി അവതരിപ്പിക്കുന്നു.

കുഞ്ഞൻ വിലയിൽ ഹ്യുണ്ടായിയുടെ കുഞ്ഞൻ, 5.69 ലക്ഷം മുതൽ വാങ്ങാം പുതിയ i10 നിയോസ് ഫെയ്‌സ്‌ലിഫ്റ്റ്

15 ഇഞ്ച് അലോയ് വീലുകളുടെ പുതിയ സെറ്റിനൊപ്പം ഒരു ലൈറ്റ് ബാർ ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്ന പുതിയ എൽഇഡി ടെയിൽ-ലൈറ്റുകളും ഹാച്ച്ബാക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പോളാർ വൈറ്റ്, ടൈറ്റൻ ഗ്രേ, ടൈഫൂൺ സിൽവർ, ടീൽ ബ്ലൂ, ഫിയറി റെഡ് ഓപ്‌ഷനുകൾക്കൊപ്പം പുതിയ സ്പാർക്ക് ഗ്രീൻ നിറവും ഹ്യൂണ്ടായി ഇപ്പോൾ പുതിയ ഗ്രാൻഡ് i10 നിയോസ് ഫെയ്‌സി‌ലിഫ്റ്റിനൊപ്പം വാഗ്ദാനം ചെയ്യുന്നുണ്ട്.

കുഞ്ഞൻ വിലയിൽ ഹ്യുണ്ടായിയുടെ കുഞ്ഞൻ, 5.69 ലക്ഷം മുതൽ വാങ്ങാം പുതിയ i10 നിയോസ് ഫെയ്‌സ്‌ലിഫ്റ്റ്

അകത്ത് ഹാച്ച്ബാക്കിന്റെ ക്യാബിൻ ലേഔട്ട് അതേപടി തുടരുന്ന കാഴ്ച്ചയാണ് കാണാനാവുന്നത്. കാലത്തിനൊത്ത ഡിസൈൻ തന്നെയാണ് ഇൻ്റീരിയറിനുള്ളത് എന്നതിനാലാണ് ഇവിടെ പുതിയ പരിഷ്ക്കാരങ്ങൾ നടപ്പിലാക്കുന്നതിൽ നിന്നും കമ്പനി വിട്ടുനിന്നത്. എങ്കിലും സീറ്റുകൾക്ക് പുതിയ ഗ്രേ അപ്ഹോൾസ്റ്ററി, നവീകരിച്ച ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഫുട്‌വെൽ ലൈറ്റിംഗ് എന്നിവയാൽ വാഹനത്തിന്റെ അകത്തളത്ത് ചില മാറ്റങ്ങൾ കൊണ്ടുവരാനും ഹ്യുണ്ടായി തയാറായിട്ടുണ്ട്.

കുഞ്ഞൻ വിലയിൽ ഹ്യുണ്ടായിയുടെ കുഞ്ഞൻ, 5.69 ലക്ഷം മുതൽ വാങ്ങാം പുതിയ i10 നിയോസ് ഫെയ്‌സ്‌ലിഫ്റ്റ്

പുതിയ ഗ്രാൻഡ് i10 നിയോസ് ഫെയ്‌സ്‌ലിഫ്റ്റ് എറ, മാഗ്ന, സ്‌പോർട്‌സ്, ആസ്റ്റ എന്നീ നാല് വകഭേദങ്ങളിലാണ് ഇനിയും വിപണിയിൽ എത്തുക. കൂടാതെ നിലവിലെ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ ഒരു കൂട്ടം പുതിയ സവിശേഷതകൾ ലഭിക്കുന്നുണ്ട്.

കുഞ്ഞൻ വിലയിൽ ഹ്യുണ്ടായിയുടെ കുഞ്ഞൻ, 5.69 ലക്ഷം മുതൽ വാങ്ങാം പുതിയ i10 നിയോസ് ഫെയ്‌സ്‌ലിഫ്റ്റ്

നാല് എയർബാഗുകൾക്കൊപ്പം ഇബിഡിയുള്ള എബിഎസ് സേഫ്റ്റ് ഫീച്ചറായി ഉൾപ്പെടുത്തിയിട്ടുണ്ട്.

കൂടാതെ, ടോപ്പ് എൻഡ് പതിപ്പിന് ആറ് എയർബാഗുകൾ, ISOFIX ആങ്കറേജുകൾ, ESC, ഹിൽ-ഹോൾഡ് അസിസ്റ്റ്, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ എന്നിവയും ലഭിക്കുന്നു.

കുഞ്ഞൻ വിലയിൽ ഹ്യുണ്ടായിയുടെ കുഞ്ഞൻ, 5.69 ലക്ഷം മുതൽ വാങ്ങാം പുതിയ i10 നിയോസ് ഫെയ്‌സ്‌ലിഫ്റ്റ്

സൗകര്യപ്രദമായ സവിശേഷതകളിലേക്ക് വരുമ്പോൾ ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, റിയർ എസി വെന്റുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ചാർജർ എന്നിവയ്‌ക്കൊപ്പം 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഹാച്ച്ബാക്ക് നിലനിർത്തുന്നു. അതേസമയം ടൈപ്പ്-സി യുഎസ്ബി പോർട്ടുകൾ, ക്രൂയിസ് കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS) തുടങ്ങിയ പുതിയ സവിശേഷതകളും കാറിലേക്ക് കമ്പനി കൊണ്ടുവന്നിട്ടുണ്ട്. എങ്കിലും ഇതെല്ലാം ടോപ്പ് എൻഡ് വേരിയന്റിൽ മാത്രമേ കിട്ടൂ.

കുഞ്ഞൻ വിലയിൽ ഹ്യുണ്ടായിയുടെ കുഞ്ഞൻ, 5.69 ലക്ഷം മുതൽ വാങ്ങാം പുതിയ i10 നിയോസ് ഫെയ്‌സ്‌ലിഫ്റ്റ്

മുഖംമിനുക്കിയെത്തുന്ന ഗ്രാൻഡ് i10 നിയോസിന്റെ എഞ്ചിനിലോ മറ്റ് മെക്കാനിക്കൽ വശങ്ങളിലോ കമ്പനി പുതുമകളൊന്നും നൽകിയിട്ടില്ല. നിലവിലുണ്ടായിരുന്ന കാറിൽ നിന്നുള്ള അതേ 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് കോംപാക്‌ട് ഹാച്ചിന് ഇപ്പോഴും തുടിപ്പേകാൻ എത്തുന്നത്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഗിയർബോക്‌സുമായി ജോടിയാക്കിയ എഞ്ചിൻ 83 bhp കരുത്തിൽ പരമാവധി 114 Nm torque വരെ നൽകാൻ ശേഷിയുള്ളതാണ്.

കുഞ്ഞൻ വിലയിൽ ഹ്യുണ്ടായിയുടെ കുഞ്ഞൻ, 5.69 ലക്ഷം മുതൽ വാങ്ങാം പുതിയ i10 നിയോസ് ഫെയ്‌സ്‌ലിഫ്റ്റ്

കൂടാതെ 69 bhp പവറിൽ 95.2 Nm torque വികസിപ്പിക്കുന്ന 1.2 ലിറ്റർ പെട്രോൾ എഞ്ചിനോടുകൂടിയ ഫാക്ടറി ഫിറ്റഡ് സിഎൻജി കിറ്റും ഹാച്ച്ബാക്കിന് ലഭിക്കുന്നു. ഇത് 5-സ്പീഡ് ഗിയർബോക്‌സിൽ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. എന്നാൽ സ്പോർട്ടിയറായ 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷൻ ഹ്യുണ്ടായി i10 നിയോസിൽ നിന്നും ഇത്തവണ ഒഴിവാക്കിയിട്ടുണ്ട്.

കുഞ്ഞൻ വിലയിൽ ഹ്യുണ്ടായിയുടെ കുഞ്ഞൻ, 5.69 ലക്ഷം മുതൽ വാങ്ങാം പുതിയ i10 നിയോസ് ഫെയ്‌സ്‌ലിഫ്റ്റ്

പെട്രോൾ മാനുവൽ വേരിയന്റുകൾക്ക് 20.7 കി.മീ. ഇന്ധനക്ഷമതയാണ് ഹ്യുണ്ടായി അവകാശപ്പെടുന്നത്. അതേസമയം പെട്രോൾ എഎംടി ഓട്ടോമാറ്റിക് 20.1 കി.മീ മൈലേജാവും നൽകുക.അതേസമയം സിഎൻജി വേരിയന്റുകൾ 27.3 കിലോമീറ്റർ ഇന്ധനക്ഷമതയും നൽകുന്നു.

കുഞ്ഞൻ വിലയിൽ ഹ്യുണ്ടായിയുടെ കുഞ്ഞൻ, 5.69 ലക്ഷം മുതൽ വാങ്ങാം പുതിയ i10 നിയോസ് ഫെയ്‌സ്‌ലിഫ്റ്റ്

നിയോസിലെ എഞ്ചിൻ ഓപ്ഷനുകൾ വരാനിരിക്കുന്ന RDE (റിയൽ ഡ്രൈവ് എമിഷൻ)മാനദണ്ഡങ്ങൾക്ക് അനുസൃതമാണെന്നും ഹ്യുണ്ടായി പറയുന്നു. ഇന്ത്യയിൽ മാരുതി സുസുക്കി സ്വിഫ്റ്റ്, ടാറ്റ ടിയാഗോ, മാരുതി സുസുക്കി ഇഗ്നിസ് തുടങ്ങിയ മോഡലുകളുമായാണ് ഗ്രാൻഡ് i10 നിയോസിന്റെ പ്രധാന മത്സരം.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai announced the prices for new grand i10 nios facelift price in india
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X