ഇത് ടാറ്റയുടെ ഐഡിയ അല്ലേ? ക്രെറ്റ, അൽകസാർ അഡ്വഞ്ചർ എഡിഷനുമായി ഹ്യുണ്ടായി

ആഭ്യന്തര വിപണിയിൽ സ്പെഷ്യൽ എഡിഷൻ എസ്‌യുവികൾ ഇറക്കി ലാഭം കൊയ്യുന്നവരാണ് ടാറ്റ മോട്ടോർസ്. നെക്സോൺ, സഫാരി, ഹാരിയർ പോലുള്ളവയുടെ ഇത്തരം പല ഉദാഹരണങ്ങളും നാം ഇതിനോടകം കണ്ടിട്ടുണ്ട്. ജെറ്റ് എഡിഷൻ, ബ്ലാക്ക് എഡിഷൻ, കാസിരംഗ എഡിഷൻ എന്നിവയെല്ലാം വലിയ വിജയമായവയാണ്. ഈയൊരു പരീക്ഷണത്തിന് ഒരുങ്ങുകയാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി ഇപ്പോൾ.

തങ്ങളുടെ എസ്‌യുവി നിരയിലേക്ക് പുതിയ അഡ്വഞ്ചർ എഡിഷൻ കൊണ്ടുവന്ന് ഉത്സവ സീസൺ പിടിക്കാനാണ് ഹ്യുണ്ടായിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ക്രെറ്റയ്ക്കും അൽകസാറിനും പുതിയ രണ്ട് വേരിയന്റുകൾ കമ്പനി പുറത്തിറക്കും. 'എ ഗ്രാൻഡ് അഡ്വഞ്ചർ വെയ്റ്റ്സ്', 'സ്ട്രാപ്പ് ഇൻ ഫോർ എ അഡ്വഞ്ചർ' എന്ന അടിക്കുറിപ്പോടെ പുതിയ അഡ്വഞ്ചർ എഡിഷൻ എസ്‌യുവികളുടെ ടീസർ വീഡിയോയും ബ്രാൻഡ് ഇപ്പോൾ പുറത്തുവിട്ടിട്ടുണ്ട്.

Hyundai Creta And Alcazar Adventure Edition

ടാറ്റ സഫാരി, ഹാരിയർ എന്നിവയുടെ ക്യാമോ എഡിഷനിൽ കണ്ടതുപോലുള്ള സ്പെഷ്യൽ ഗ്രീൻ കളർ ഓപ്ഷനുമായാവും ഹ്യുണ്ടായി ക്രെറ്റ, അൽകസാർ അഡ്വഞ്ചർ എഡിഷനും ഒരുങ്ങുകയെന്നാണ് ടീസറിൽ നിന്നും ലഭിക്കുന്ന സൂചന. എന്നാൽ മെക്കാനിക്കൽ പരിഷ്ക്കാരങ്ങളൊന്നും വാഹനത്തിലുണ്ടാവുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല. പകരം കോസ്മെറ്റിക് നവീകരണങ്ങൾ മാത്രമാവും ഈ രണ്ട് എസ്‌യുവികളിലേക്കും ഹ്യുണ്ടായി പരിചയപ്പെടുത്തുക.

ഒരു പുതിയ ഫോറസ്റ്റ് ഗ്രീൻ നിറം, റെഡ് ബ്രേക്ക് കാലിപ്പറുകളുള്ള ബ്ലാക്ക്ഡ്-ഔട്ട് അലോയ് വീലുകൾ, റെഡ് ആക്‌സന്റുകൾ ഉള്ള സൈഡ് സ്കർട്ടുകൾ എന്നിവയിലൂടെ അൽകസാറിന്റെയും ക്രെറ്റയുടേയും അഴക് വർധിപ്പിക്കാനുള്ള ശ്രമമാണ് ഹ്യുണ്ടായിയുടെ ഭാഗത്തു നിന്നും ഉണ്ടാവുന്നത്. ഇതുകൂടാതെ, ഫ്രണ്ട് ഫെൻഡറുകളിൽ അഡ്വഞ്ചർ ബാഡ്ജിംഗും ഇടംപിടിക്കുമെന്നാണ് കരുതുന്നത്. ഹ്യുണ്ടായ് ഫ്രണ്ട്, റിയർ ബമ്പറുകൾ കുറച്ചുകൂടി പരുക്കൻ രൂപത്തിലാക്കാൻ നവീകരിക്കുമെന്ന് പ്രതീക്ഷിക്കാം. ഫോക്സ് സ്കിഡ് പ്ലേറ്റുകളിലും മാറ്റങ്ങൾ ഉണ്ടായേക്കാം.

Hyundai Creta And Alcazar Adventure Edition

വരാനിരിക്കുന്ന ക്രെറ്റ, അൽകസാർ അഡ്വഞ്ചർ എഡിഷന്റെ ഇന്റീരിയറിലും ചില മാറ്റങ്ങൾ ഉണ്ടായേക്കാം. ഉദാഹരണത്തിന് ഡാഷ്ബോർഡിനും ഡോർ ട്രിമ്മുകൾക്കുമായി പുനർരൂപകൽപ്പന ചെയ്ത അപ്ഹോൾസ്റ്ററിയും പുതിയ മെറ്റീരിയലുകളും ഉണ്ടാകാം. എന്നിരുന്നാലും അകത്തളത്തിൽ വേറെന്തെങ്കിലും പരിഷ്ക്കാരങ്ങൾ ഉണ്ടാവുമോ എന്ന കാര്യം ഇതുവരെ കമ്പനി വ്യക്തമാക്കിയിട്ടില്ല. ഫീച്ചറുകളുടെ കാര്യത്തിൽ വലിയ കൂട്ടിച്ചേർക്കലുകളൊന്നും ഉണ്ടാകില്ലെന്നാണ് അനുമാനം.

രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ കാർ നിർമാതാക്കളായ ഹ്യുണ്ടായിക്ക് ഓൾ-ബ്ലാക്ക് നൈറ്റ് എഡിഷന് പകരക്കാരനായി ക്രെറ്റ അഡ്വഞ്ചർ എഡിഷൻ കൊണ്ടുവരാൻ കഴിയും. രണ്ട് എസ്‌യുവികളുടെയും എഞ്ചിൻ ഓപ്ഷനുകളെല്ലാം അതേപടി നിലനിർത്തിയാവും കമ്പനി പുതിയ സ്പെഷ്യൽ എഡിഷൻ മോഡലുകളെയും ഒരുക്കുക. 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനും 1.5 ലിറ്റർ ഡീസൽ എഞ്ചിനുമായി ക്രെറ്റ വരുന്നത് തുടരും.

പെട്രോൾ എഞ്ചിൻ പരമാവധി 113 bhp പവറിൽ 144 Nm torque വരെ ഉത്പാദിപ്പിക്കും.ഇത് 6-സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ IVT ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി തെരഞ്ഞെടുക്കാം. അതേസമയം ഡീസൽ എഞ്ചിൻ 113 bhp പരമാവധി കരുത്തിൽ 250 Nm torque വരെയാണ് നൽകുക. 6-സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് ഓയിൽ ബർണർ ജോടിയാക്കിയിരിക്കുന്നത്.

ഇതേ ഗിയർബോക്‌സ് ഓപ്ഷനുകൾക്കൊപ്പം അതേ ഡീസൽ എഞ്ചിൻ തന്നെയാണ് അൽകസാറിന് ലഭിക്കുന്നത്. എന്നാൽ മൂന്നുവരി എസ്‌യുവിയിലെ പെട്രോൾ എഞ്ചിൻ ഓപ്ഷൻ വേറെയാണ്. ഇതിന് 1.5 ലിറ്റർ ശേഷിയുണ്ടെങ്കിലും ഒരു ടർബോചാർജർ ലഭിക്കുന്നതാണ് വ്യത്യാസം. ഇത് പരമാവധി 158 bhp കരുത്തിൽ 253 Nm torque വരെ നൽകാൻ പ്രാപ്‌തമാണ്. 6-സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ 7-സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി വാങ്ങാം.

Hyundai Creta And Alcazar Adventure Edition

ഉൽസവ കാലത്ത് ഉപഭോക്താക്കൾക്കിടയിൽ പൊതുവെ നിലനിൽക്കുന്ന വാങ്ങൽ വികാരങ്ങൾ മുതലെടുക്കാനാണ് ദക്ഷിണ കൊറിയൻ ബ്രാൻജ് ശ്രമിക്കുന്നത് എന്നതിനാൽ മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകൾ പുതിയ അഡ്വഞ്ചർ എഡിഷനുകൾക്കൊപ്പം ലഭ്യമാകും. ടാറ്റ മോട്ടോർസ് പയറ്റി വിജയം കണ്ട ഈ ടെക്നിക് എത്രത്തോളം വിജയിപ്പിക്കാൻ ഹ്യുണ്ടായിക്ക് സാധിക്കുമോ എന്നത് കണ്ടറിയാം.

More from DriveSpark

Article Published On: Saturday, August 5, 2023, 10:17 [IST]
English summary
Hyundai creta and alcazar adventure edition coming soon teaser out
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X