തിമിർത്താടാൻ പുതിയ ക്രെറ്റ, കൂട്ടിന് ഈ കിടിലൻ സേഫ്റ്റി ഫീച്ചറും വരുന്നു...

Hyundai Creta (ഹ്യുണ്ടായി ക്രെറ്റ) ഈ പേര് കേൾക്കാത്തവരായി ഇന്ത്യയിൽ അധികമാരും ഉണ്ടാവില്ല അല്ലേ. മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിന് പുതിയ മാനങ്ങൾ സമ്മാനിച്ച വാഹനം ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറുകളിൽ ഒന്നാണ്. വില 10 ലക്ഷം രൂപയ്ക്ക് മുകളിലായിട്ടും ക്രെറ്റ വാങ്ങാൻ ആളുകൾ ഇരച്ചെത്തുന്നുണ്ട്.

ദീർഘകാലത്തേക്ക് ഒരു വലിയ വണ്ടി കൊണ്ടുനടക്കണമെന്ന് വിചാരിക്കുന്നവരെല്ലാം വന്നെത്തുന്നതും ആ കൊറിയൻ വാഹനത്തിലേക്കാണ്. മികച്ച എഞ്ചിൻ ഓപ്ഷനുകളും വൈവിധ്യമാർന്ന ഗിയർബോക്‌സ് കോമ്പിനേഷനുകളും താരതമ്യേന കുറഞ്ഞ വിലയും കണക്കിലെടുക്കുമ്പോൾ ഇത്രയും മികച്ചൊരു വാഹനം വിപണിയിൽ ഇല്ലെന്നു വേണം പറയാൻ. കൂടാതെ കിടിലൻ റീസെയിൽ വാല്യുകൂടിയാകുമ്പോൾ പിന്നെ പറയേണ്ടതില്ലല്ലോ? ഒന്നാം തലമുറയിലും രണ്ടാം തലമുറയിലും ഒരേപോലെ ഹിറ്റടിച്ച ക്രെറ്റയ്ക്ക് ഇപ്പോൾ ഒരു ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ അണിയറയിൽ ഒരുങ്ങുകയാണ്.

Hyundai Creta Facelift

ചുമ്മാതെ മുഖംമിനുങ്ങി വരാനല്ല ഹ്യുണ്ടായിയും ക്രെറ്റയും തീരുമാനമെടുത്തിരിക്കുന്നത്. ഇന്ന് വിപണിയിൽ ട്രെൻഡായി നിൽക്കുന്ന ADAS എന്ന അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റീവ് സിസ്റ്റവുമായാവും മിഡ്-സൈസ് എസ്‌യുവിയുടെ ഇത്തവണത്തെ വരവ്. അടുത്തിടെ പുത്തൻ വെർണയിൽ ഇടംപിടിച്ചതിനു സമാനമായ സാങ്കേതികവിദ്യകളാവും ദക്ഷിണ കൊറിയൻ ബ്രാൻഡ് സ്പോർട്ട് യൂട്ടിലിറ്റി വാഹനത്തിലേക്കും കൊണ്ടുവരിക. എന്തായാലും സെഗ്മെന്റിനെ പൊളിച്ചെഴുതാനുള്ള എല്ലാ തന്ത്രങ്ങളും കമ്പനി പ്രയോഗിക്കും.

സെഗ്മെന്റിൽ നിലവിൽ എംജി ആസ്റ്റർ മാത്രമാണ് ADAS ടെക്നോളജിയുമായി വരുന്നത്. ഫോർവേഡ് കൊളിഷൻ വാർണിംഗ്, ഫോർവേഡ് കൊളിഷൻ അവോയ്‌ഡൻസ് അസിസ്റ്റ്, ബ്ലൈൻഡ് സ്പോട്ട് കൊളിഷൻ വാർണിംഗ്, അവോയ്ഡൻസ് അസിസ്റ്റ്, ലെയ്ൻ കീപ്പ് അസിസ്റ്റ്, ലെയ്ൻ ഡിപ്പാർച്ചർ വാർണിംഗ്, ഡ്രൈവർ അറ്റേൻഷൻ വാർണിംഗ്, ബ്ലൈൻഡ് സ്‌പോട്ട് വ്യൂ മോണിറ്റർ, സേഫ് എക്‌സിറ്റ് വാണിംഗ്, സ്റ്റോപ്പും ഗോയും ഉള്ള സ്മാർട്ട് ക്രൂയിസ് കൺട്രോൾ, ലെയ്ൻ ഫോളോവിംഗ് അസിസ്റ്റ് തുടങ്ങിയ ഫീച്ചറുകളാവും ക്രെറ്റയിലെ ADAS-ൽ ഉൾപ്പെടുക.

Hyundai Creta Facelift

തീർന്നില്ല, ഇവയ്ക്കു പുറമെ ഹൈ ബീം അസിസ്റ്റ്, ലീഡിംഗ് വെഹിക്കിൾ ഡിപ്പാർച്ചർ അലേർട്ട്, റിയർ ക്രോസ് ട്രാഫിക് കോളിഷൻ വാണിംഗ്, അവോയ്‌ഡൻസ് അസിസ്റ്റ്, സറൗണ്ട് വ്യൂ മോണിറ്റർ എന്നിവയും ഹ്യുണ്ടായി തങ്ങളുടെ ലെവൽ 2 അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റ് സിസ്റ്റത്തിൽ ഉൾപ്പെടുത്തും. നിലവിൽ ഈ സെഗ്മെന്റിൽ നിലവിൽ എംജി ആസ്റ്റർ മാത്രമാണ് ADAS ടെക്നോളജിയുമായി വരുന്നത്. സേഫ്റ്റിയുടെ കാര്യത്തിൽ കൂടുതൽ ജാഗ്രത വേണമെന്ന് ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് ഈ സംവിധാനം സഹായകരമാവും.

വലിയ സൺറൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, കണക്റ്റഡ് കാർ ടെക്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ തുടങ്ങിയ നൂതന സുരക്ഷാ ഫീച്ചറുകളും ക്രെറ്റയ്ക്ക് കിട്ടും. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ അവതരിപ്പിച്ചതിൽ നിന്ന് വ്യത്യസ്തമായിരിക്കും ഇന്ത്യയിൽ വരാനിരിക്കുന്ന ക്രെറ്റയുടെ ഫെയ്‌സ്‌ലിഫ്റ്റ് എന്ന് ഹ്യുണ്ടായി ഇതിനകം സൂചന നൽകിയിട്ടുണ്ട്. അതിനാൽ ട്യൂസോൺ പോലെയുള്ള ഡിസൈനൊന്നും പ്രതീക്ഷിക്കേണ്ടതില്ല.

Hyundai Creta Facelift

പകരം നിലവിലെ ഡിസൈനിന്റെ കൂടുതൽ പരിണാമമായ കാഴ്ച്ചയാവും നമുക്ക് ലഭിക്കുക. ഹ്യുണ്ടായി ഹെഡ്‌ലാമ്പുകളും ബമ്പറുകളും നവീകരിക്കും. അതേസമയം വശക്കാഴ്ച്ചയിൽ അതേപടി നിലനിർത്തിയേക്കുമെങ്കിലും പുതിയ അലോയ്‌വീൽ ഡിസൈൻ നൽകി സംഗതി കളറാക്കും. പിന്നിൽ കണക്‌റ്റഡ് ടെയിൽലാമ്പ് ഡിസൈനായിരിക്കും ഇടംപിടിക്കുക. പുതിയ അപ്ഹോൾസ്റ്ററിയും 360-ഡിഗ്രി ക്യാമറയും അകത്തളത്തെ സമ്പുഷ്‌ടമാക്കാനെത്തും. ഇത്തരം പരിഷ്ക്കാരങ്ങൾ എതിരാളികൾക്ക് മുന്നിൽ തലയുയർത്തി നിൽക്കാൻ ക്രെറ്റയെ സഹായിക്കും.

നേരത്തെ ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് ഈ വർഷം പുറത്തിറക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അത് മാറ്റിവെച്ചിരിക്കുകയാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. എന്തെന്നാൽ വിദേശത്ത് പരിചയപ്പെടുത്തിയ മോഡലുകൾക്ക് വിഭിന്നമായി ഇന്ത്യയ്ക്കായി വ്യത്യസ്തമായ ഫെയ്‌സ്‌ലിഫ്റ്റാണ് കമ്പനി ഒരുക്കുന്നത് എന്നതു തന്നെ. കൂടാതെ തീർപ്പാക്കാത്ത ബുക്കിംഗ് ബാക്ക്‌ലോഗുകളും നിർമാണ പരിമിതികളും പുതിയ മോഡലിന്റെ അവതരണം വൈകാൻ കാരണമായിട്ടുണ്ട്. ഇവയെല്ലാം മറികടന്നതിനു ശേഷമായിരിക്കും എസ്‌യുവി പുറത്തിറങ്ങുക.

Hyundai Creta Facelift

നിലവിൽ ഹൈബ്രിഡ് എഞ്ചിനും ഓൾവീൽ ഡ്രൈവ് ഓപ്ഷനുമെല്ലാമായി മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയും ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറും ഓളം സൃഷ്ടിക്കുന്നുണ്ടെങ്കിലും ADAS അവതരിപ്പിച്ച് ഈ വെല്ലുവിളി മറികടക്കാനാണ് ക്രെറ്റയുടെ തീരുമാനം. ഒപ്പം ഡീസൽ എഞ്ചിൻ മോഡൽ ഉള്ളതും ഹ്യുണ്ടായിക്ക് ഗുണം ചെയ്യുന്ന കാര്യമാണ്. അതോടൊപ്പം ഇലക്ട്രിക് പതിപ്പിലും കമ്പനി പ്രവർത്തിക്കുന്നുണ്ടെന്ന ഊഹാപോഹങ്ങളും എയറിലുണ്ട്.

More from DriveSpark

Article Published On: Tuesday, March 28, 2023, 13:30 [IST]
English summary
Hyundai creta facelift model coming soon with adas feature top things to know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X