ഈ കോട്ട തകർക്കാനാവില്ല മക്കളേ... വിൽപ്പനയിൽ കുതിപ്പുമായി ഹ്യുണ്ടായി ക്രെറ്റ

ഇന്ത്യയിൽ എസ്‌യുവി ട്രെൻഡിന് തുടക്കമിട്ടത് റെനോ ഡസ്റ്റർ ആണെങ്കിലും സെഗ്മെന്റിനെ പുതിയ തലങ്ങളിൽ എത്തിച്ചത് ഒരു കൊറിയക്കാരനാണ്. ആരെന്നോ നമ്മുടെ സ്വന്തം ഹ്യുണ്ടായി ക്രെറ്റ തന്നെ. വിപണിയിൽ എത്തിയതിനു ശേഷം ഇന്നേവരെ തിരിഞ്ഞുനോട്ടത്തിൻ്റെ ഒരാവശ്യവും മോഡലിന് വന്നിട്ടില്ല.

ഈ കോട്ട തകർക്കാനാവില്ല മക്കളേ... വിൽപ്പനയിൽ കുതിപ്പുമായി ഹ്യുണ്ടായി ക്രെറ്റ

ഒരേ സെഗ്മെന്റിലല്ലെങ്കിലും ടാറ്റ നെക്സോൺ മാത്രമാണ് ഇന്നേവരെ ക്രെറ്റയ്ക്ക് വെല്ലുവിളിയായിരിക്കുന്നത്. പിന്നെ നോക്കിയാൽ ഒരാൾക്കും ക്രെറ്റയുടെ വിപണി തൊടാനായിട്ടില്ല. പ്രത്യേകിച്ച് മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിൽ. 2023 ജനുവരിയിൽ ക്രെറ്റയുടെ വിൽപ്പന 15,037 യൂണിറ്റായി ഉയർന്നിരിക്കുകയാണിപ്പോൾ. വണ്ടി വിപണിയിൽ എത്തിയിട്ട് ലഭിക്കുന്നതിൽ വെച്ച് എക്കാലത്തെയും ഉയർന്ന വിൽപ്പനയാണിതെന്ന് ഹ്യുണ്ടായി പറയുന്നു.

ഈ കോട്ട തകർക്കാനാവില്ല മക്കളേ... വിൽപ്പനയിൽ കുതിപ്പുമായി ഹ്യുണ്ടായി ക്രെറ്റ

10 ലക്ഷം രൂപയ്ക്ക് മുകളിൽ വിലയുമായി എത്തുന്ന ഒരു മോഡലിന് ഇത്രയും വിൽപ്പന പ്രതിമാസം ലഭിക്കുന്നുവെന്ന് പറയുമ്പോൾ ഹ്യുണ്ടായിക്ക് സന്തോഷിക്കാൻ ഇതിലും വലുത് എന്തുവേണമല്ലേ. ഒന്നാം തലമുറ ക്രെറ്റ 2015 ജൂൺ മുതൽ 2020 ഫെബ്രുവരി വരെ വിൽപ്പനയ്ക്ക് എത്തിയിരുന്ന കാലഘട്ടത്തിൽ 4,67,030 യൂണിറ്റ് വിൽപ്പനയാണ് രേഖപ്പെടുത്തിയത്.

ഈ കോട്ട തകർക്കാനാവില്ല മക്കളേ... വിൽപ്പനയിൽ കുതിപ്പുമായി ഹ്യുണ്ടായി ക്രെറ്റ

രണ്ടാം തലമുറ ക്രെറ്റ 2020 മാർച്ച് മുതൽ 2023 ജനുവരി വരെയുള്ള കാലയളവിൽ 3,71,267 യൂണിറ്റും നിരത്തിലെത്തിച്ചു. അങ്ങനെ ഇതുവരെ മോഡലിന്റെ 8.30 ലക്ഷം യൂണിറ്റുകളാണ് കമ്പനി ഇന്ത്യയിൽ വിറ്റഴിച്ചിരിക്കുന്നത്. അടിക്കടി ക്രെറ്റയിൽ വരുത്തുന്ന മാറ്റങ്ങളും വേരിയന്റ് പരിഷ്ക്കാരങ്ങളുമെല്ലാമാണ് ഇന്നും ഉപഭോക്താക്കളെ എസ്‌യുവിയിലേക്ക് ആകർഷിക്കുന്നത്. കഴിഞ്ഞ ദിവസം കൂടുതൽ സുരക്ഷാ ഫീച്ചറുകളും പുതുക്കിയ എഞ്ചിനുമായി 2023 മോഡൽ ക്രെറ്റയെ ഹ്യുണ്ടായി പുറത്തിറക്കിയിട്ടുണ്ട്.

ഈ കോട്ട തകർക്കാനാവില്ല മക്കളേ... വിൽപ്പനയിൽ കുതിപ്പുമായി ഹ്യുണ്ടായി ക്രെറ്റ

ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്മെന്റ്, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ് കൺട്രോൾ, റിയർ ഡിസ്ക് ബ്രേക്കുകൾ, സീറ്റ്ബെൽറ്റ് ഹൈറ്റ് അഡ്‌ജസ്റ്റ്മെന്റ്, ISOFIX മൗണ്ടുകൾ, 60:40 സ്പ്ലിറ്റ് പിൻ സീറ്റ് എന്നീ ഫീച്ചറുകൾ ഇപ്പോൾ ക്രെറ്റയിൽ സ്റ്റാൻഡേർഡാണ്.

ഈ കോട്ട തകർക്കാനാവില്ല മക്കളേ... വിൽപ്പനയിൽ കുതിപ്പുമായി ഹ്യുണ്ടായി ക്രെറ്റ

എസ്‌യുവിക്ക് ഇപ്പോൾ ബിഎസ്-VI സ്റ്റേജ് 2 മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്ന പുതുക്കിയ എഞ്ചിനുകളും ലഭിക്കുന്നു. ഇവയെല്ലാം ഇപ്പോൾ E20 ഫ്യുവൽ റെഡിയാണ്. കൂടാതെ സ്റ്റോപ്പ് ആൻഡ് ഗോ ഡ്രൈവിംഗ് സാഹചര്യങ്ങളിൽ ഇന്ധനക്ഷമത വർധിപ്പിക്കാൻ സഹായിക്കുന്ന ഐഡിൾ സ്റ്റോപ്പ് ആൻഡ് ഗോ (ISG) സവിശേഷതയും ഹ്യുണ്ടായി ഒരുക്കിയിട്ടുണ്ട്. 10.64 ലക്ഷം രൂപ മുതൽ 18.68 ലക്ഷം രൂപ വരെയാണ് ക്രെറ്റയുടെ നിലവിലെ എക്സ്ഷോറൂം വില.

ഈ കോട്ട തകർക്കാനാവില്ല മക്കളേ... വിൽപ്പനയിൽ കുതിപ്പുമായി ഹ്യുണ്ടായി ക്രെറ്റ

ഇപ്പോൾ വ്യത്യസ്‌തമായ ഏഴ് വേരിയന്റുകളിലാണ് ക്രെറ്റ വാഗ്ദാനം ചെയ്യുന്നച്. E, EX, S, S+, SX എക്‌സിക്യൂട്ടീവ്, SX, SX(O) എന്നിവയാണ് വകഭേദങ്ങൾ. S+, S(O) പതിപ്പുകളോടൊപ്പം ഒരു നൈറ്റ് എഡിഷനും ക്രെറ്റയിൽ കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്. 1.5 ലിറ്റർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.4 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ, 1.5 ലിറ്റർ ഡീസൽ യൂണിറ്റ് എന്നീ എഞ്ചിൻ ഓപ്ഷനുകളിലാണ് വാഹനം വിപണിയിൽ എത്തുന്നത്.

ഈ കോട്ട തകർക്കാനാവില്ല മക്കളേ... വിൽപ്പനയിൽ കുതിപ്പുമായി ഹ്യുണ്ടായി ക്രെറ്റ

നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനും ഡീസൽ എഞ്ചിനും 6 സ്പീഡ് മാനുവൽ ഗിയർബോക്‌സ് സ്റ്റാൻഡേർഡായി ലഭിക്കുന്നു. അതേസമയം 1.4 ലിറ്റർ ടർബോ പെട്രോളിൽ 7 സ്പീഡ് ഡിസിടി ഓട്ടോമാറ്റിക്കാണ് തെരഞ്ഞെടുക്കാനാവുക. NA പെട്രോൾ ഓപ്ഷനിൽ സിവിടി ഓട്ടോമാറ്റിക് ഓപ്ഷനായി ഹ്യുണ്ടായി നൽകുന്നതും വളരെ കാര്യമാണ്. കൂടാതെ ഡീസൽ എഞ്ചിനൊപ്പം 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സും ഉണ്ട്.

ഈ കോട്ട തകർക്കാനാവില്ല മക്കളേ... വിൽപ്പനയിൽ കുതിപ്പുമായി ഹ്യുണ്ടായി ക്രെറ്റ

ഇന്ത്യയിലെ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ കിയ സെൽറ്റോസ്, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ, ഫോക്‌സ്‌വാഗൺ ടൈഗൂൺ, സ്‌കോഡ കുഷാഖ്, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, എംജി ആസ്റ്റർ എന്നീ വമ്പൻമാരുമായാണ് ഹ്യുണ്ടായി ക്രെറ്റയുടെ മത്സരം.

ഈ കോട്ട തകർക്കാനാവില്ല മക്കളേ... വിൽപ്പനയിൽ കുതിപ്പുമായി ഹ്യുണ്ടായി ക്രെറ്റ

ഇതുകൂടാതെ വിലനിർണയം കാരണം എംജി ഹെക്ടർ, ടാറ്റ ഹാരിയർ, മഹീന്ദ്ര സ്കോർപിയോ ക്ലാസിക്, മഹീന്ദ്ര XUV700 എന്നിവയ്‌ക്കെതിരെയും ക്രെറ്റ മത്സരിക്കുന്നുണ്ട്. അധികം വൈകാതെ തന്നെ വാഹനത്തിന് ഒരു ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ കമ്പനി വിപണിയിലെത്തിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai creta posted 15037 unit sales in 2023 january best seller in the segment
Story first published: Sunday, February 5, 2023, 16:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X