2 ലക്ഷം വരെ ലാഭിക്കാം, മാരുതിയെ തറപറ്റിക്കാൻ ഈ കാറുകൾക്ക് വമ്പൻ ഓഫറിട്ട് ഹ്യുണ്ടായി

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാർ വിൽപ്പന നടക്കുന്ന സീസണായിരിക്കുകയാണ്. ഈ ഉത്സവ കാലത്ത് ചില കമ്പനികൾ കൂടുതൽ ലാഭത്തിനായി മോഡൽ നിരയിൽ വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ചപ്പോൾ മറ്റു ചിലർ കിടിലൻ ഓഫറുകളും ആനുകൂല്യങ്ങളും നിരത്തിയാണ് രംഗത്തെത്തിയിരിക്കുന്നത്. അതിലെ പ്രമുഖനാണ് ഹ്യുണ്ടായി. മുഖ്യ ശത്രുക്കളായ ടാറ്റയെയും മാരുതിയെയും വെല്ലുവിളിക്കാനായി ഒക്‌ടോബർ മാസത്തേക്കായി വമ്പൻ ഡിസ്‌കൗണ്ടുകളാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്.

ക്യാഷ് ഡിസ്കൗണ്ടുകൾക്കൊപ്പം മറ്റ് ഓഫറുകളും ഹ്യുണ്ടായി പ്രഖ്യാപിച്ചിട്ടുണ്ട്. 2023 ഒക്‌ടോബറിൽ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ വാഗ്‌ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ എന്തെല്ലാമെന്ന് വിശദമായി പരിശോധിച്ചാലോ? ബ്രാൻഡിന്റെ എൻട്രി ലെവൽ കാറായ ഗ്രാൻഡ് i10 നിയോസ് ഈ മാസം സ്വന്തമാക്കുകയാണെങ്കിൽ 43,000 രൂപ വരെ പോക്കറ്റിൽ ഇരിക്കും. പക്ഷേ ഹാച്ച്ബാക്കിന്റെ മാനുവൽ വേരിയന്റുകൾക്ക് മാത്രമാണ് ഈ ഓഫർ ലഭ്യമാവുക.

Hyundai Grand i10 NIOS

ക്യാഷ് ഡിസ്കൗണ്ടായി 30,000 രൂപ നൽകുന്നതിനൊപ്പം 10,000 എക്സ്ചേഞ്ച് ബോണസും ഹാച്ച്ബാക്കിന്റെ എല്ലാ വേരിയന്റുകളിലും 3,000 കോർപ്പറേറ്റ് കിഴിവും ഹ്യുണ്ടായി ഉപഭോക്താക്കൾക്കായി ഈ മാസം ഒരുക്കിയിട്ടുണ്ട്. ഈ വിലയിൽ മൈക്രോ എസ്‌യുവികൾ കടന്നുവന്നിട്ടുണ്ടെങ്കിലും ഗ്രാൻഡ് i10 നിയോസിന്റെ സ്വീകാര്യതയിൽ കുറവൊന്നും വന്നിട്ടില്ലെന്ന് ഹ്യുണ്ടായി പറയുന്നു. അടുത്തിടെ ലഭിച്ച ഫെയ്‌സ്‌ലിഫ്റ്റ് പരിഷ്ക്കാരം ഇതിനായി സഹായിച്ചിട്ടുണ്ടെന്നാണ് വിവരം.

ഇനി ഓറയുടെ ഒക്‌ടോബർ ഓഫറിലേക്ക് വന്നാൽ 33,000 രൂപയുടെ ആനുകൂല്യങ്ങളാണ് ഹ്യുണ്ടായി വാഗ്‌ദാനം ചെയ്യുന്നത്. ഇതിൽ കോംപാക്‌ട് സെഡാന്റെ സിഎൻജി വേരിയന്റുകൾക്ക് 20,000 രൂപ വരെ ക്യാഷ് ഡിസ്കൗണ്ടും പെട്രോൾ മോഡലുകൾക്ക് 10,000 രൂപ ഡിസ്കൗണ്ടുമാണ് ലഭിക്കുക. ഇതോടൊപ്പം കാർ വാങ്ങാനെത്തുന്നവർക്ക് 10,000 എക്സ്ചേഞ്ച് ബോണസും മോഡലിന്റെ എല്ലാ വേരിയന്റുകളിലും 3,000 കോർപ്പറേറ്റ് കിഴിവും സ്വന്തമാക്കാനാവും.

Hyundai i20

പുതിയ i20 ബുക്ക് ചെയ്യാൻ ഉദ്ദേശിക്കുന്ന ഉപഭോക്താക്കൾക്ക് വമ്പൻആനുകൂല്യങ്ങൾ ലഭിക്കും. മറുവശത്ത് പ്രീ-ഫെയ്‌സ്‌ലിഫ്റ്റഡ് i20 N ലൈൻ പതിപ്പിന് നിലവിൽ 50,000 രൂപ വരെ ഓഫറുണ്ടെന്ന് കമ്പനി പറയുന്നു. ഈ ഓഫറുകൾ ക്യാഷ് ഡിസ്കൗണ്ടുകൾ, എക്സ്ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ബോണസ് എന്നിവയുടെ രൂപത്തിൽ ലഭിക്കും. പ്രീമിയം ഹാച്ച്ബാക്കിന്റെ
സ്‌പോർട്‌സ് മാനുവൽ വേരിയന്റിന് 25,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ട് ഉണ്ട്.

i20 ഹാച്ചിന്റെ എല്ലാ ഡിസിടി ഓട്ടോമാറ്റിത് വേരിയന്റുകളിലും വാങ്ങുന്നവർക്ക്30,000 രൂപ വരെ കിഴിവ് ലഭിക്കും. അതേസമയം പ്രീമിയം ഹാച്ച്ബാക്കിന്റെ മറ്റ് വേരിയന്റുകൾ തിരഞ്ഞെടുക്കുകയാണെങ്കിൽ 10,000 രൂപ വരെ ക്യാഷ് ഡിസ്കൗണ്ടായി സ്വന്തമാക്കാനാവും. കഴിഞ്ഞില്ല, 10,000 എക്സ്ചേഞ്ച് ബോണസും ഉത്സവ സീസണിൽ സ്വന്തമാക്കാനാവും. എന്നാൽ കോഡപ്പറേറ്റ് ആനുകൂല്യങ്ങളൊന്നും ബ്രാൻഡ് നൽകുന്നില്ല.

Hyundai Verna

ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗുമായി ഔദ്യോഗികമായി ബ്രാൻഡിന്റെ ഏറ്റവും സുരക്ഷിതമായ കാറായി മാറിയ ഹ്യുണ്ടായി വെർണയും ഈ മാസം വലിയ ആനുകൂല്യങ്ങളോടെയാണ് വാഗ്‌ദാനം ചെയ്യുന്നത്. എന്നാൽ ക്യാഷ് ക്യാഷ് ഡിസ്കൗണ്ടുകളോ എക്സ്ചേഞ്ച് ബോണസോ ഈ പ്രീമിയം സി-സെഗ്മെന്റ് സെഡാനിൽ നൽകുന്നില്ലെന്നത് പ്രത്യേകം ശ്രദ്ധിക്കേണം. പകരമായി 25,000 രൂപയുടെ കോർപ്പറേറ്റ് ഡിസ്കൗണ്ടാണ് വാഹനത്തിനൊപ്പം കമ്പനി ഒറുക്കിയിരിക്കുന്നത്.

അൽകസാർ 7 സീറ്റർ എസ്‌യുവിയിലും കമ്പനി 20,000 രൂപയുടെ കോർപ്പറേറ്റ് ഡിസ്കൗണ്ട് വാഗ്‌ദാനം ചെയ്യുന്നുണ്ട്. അതേസമയം ക്രെറ്റ, വെന്യു, എക്സ്റ്റർ പോലുള്ള ടോപ്പ് സെല്ലിംഗ് മോഡലുകളിൽ ഹ്യുണ്ടായി ഓഫറുകളൊന്നും തന്നെ നൽകുന്നില്ല. ഇനി പ്രാദേശികമായി ഏതെങ്കിലും ഡീലർഷിപ്പ് അവരുതേടായ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ടോയെന്നും ഇപ്പോൾ വ്യക്തമല്ല. എന്നാൽ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളുടെ ഇലക്ട്രിക് എസ്‌യുവിയായ കോന ഇവിയിൽ 2 ലക്ഷം വരെ ക്യാഷ് ഡിസ്കൗണ്ട് നൽകുന്നുണ്ട്.

Hyundai Alcazar

അധികം വിൽപ്പനയില്ലാത്ത ഇലക്ട്രിക് എസ്‌യുവിക്ക് എല്ലാ മാസവും ഗംഭീരമായ ഓഫറാണ് ഇപ്പോൾ ഹ്യുണ്ടായി നൽകി വരുന്നത്. ആഭ്യന്തര വിപണിയിലെ തങ്ങളുടെ എല്ലാ പാസഞ്ചര്‍ വാഹനങ്ങളിലും 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡ് ആയി നല്‍കുമെന്ന കാര്യവും അടുത്തിടെ കമ്പനി പ്രഖ്യാപിച്ചിരുന്നു. ഇങ്ങനെ ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ വണ്ടിക്കമ്പനി മുതലാളിയാണ് ഹ്യുണ്ടായി.

ഇതിനകം തന്നെ തങ്ങളുടെ മോഡലുകൾ 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യുന്നുണ്ട്. ഗ്രാന്‍ഡ് i10 നിയോസ്, ഓറ, വെന്യു എന്നിവ മാത്രമേ അപ്ഡേറ്റ് ചെയ്യാനുള്ളൂവെന്നും ഹ്യുണ്ടായി പറയുന്നു. ഈ മോഡലുകള്‍ക്ക് നിലവിൽ 4 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി ഒരുക്കിയിട്ടുണ്ട്. കൂടാതെ ഇവയുടെ ടോപ് എൻഡ് വേരിയന്റുകളില്‍ 6 ലഭ്യമാണ്. എന്നാൽ ഇനി മുതൽ ബേസ് വേരിയന്റ് മുതൽ തന്നെ 6 എയർബാഗുകൾ ലഭിക്കും.

More from DriveSpark

Article Published On: Thursday, October 12, 2023, 12:05 [IST]
English summary
Hyundai discount offers october 2023 you can save up to rs 2 lakh this month
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X