പഞ്ചേ മടങ്ങുക... എക്സ്റ്ററിന്റെ അകത്തളം ടാറ്റയെ ഞെട്ടിക്കും! ചിത്രങ്ങളുമായി ഹ്യുണ്ടായി

ടാറ്റ പഞ്ചിന് ഒരൊത്ത എതിരാളി വരുന്നുവെന്ന വാർത്ത ഇതിനോടകം നാം അറിഞ്ഞുകഴിഞ്ഞിട്ടുണ്ടാവുമല്ലോ. പ്രധാനമായും യുവതലമുറ ഉപഭോക്താക്കളെ ഉന്നംവെച്ച് പുറത്തിറക്കുന്ന ഹ്യുണ്ടായി എക്സ്റ്റർ എന്ന മൈക്രോ എസ്‌യുവിയുടെ കാര്യമാണീ പറഞ്ഞുവരുന്നത്. അടുത്ത മാസത്തോടെ മറനീക്കി ഈ കുഞ്ഞൻ സ്പോർട്ട് യൂട്ടിലിറ്റി വാഹനം രംഗത്തെത്തും. എല്ലാ ഹ്യുണ്ടായി മോഡലുകളേയും പോലെ തന്നെ ഫീച്ചറുകളാൽ സമ്പന്നമായാണ് എക്സ്റ്ററിന്റെ വരവ്.

ഒരു ക്രോസ്ഓവർ ശൈലിക്കൊപ്പം പരുക്കൻ ഭാവവും കൂടി ചേരുന്ന എക്സ്റ്ററിന് അതിവേഗം ഇന്ത്യൻ പ്രേക്ഷകരെ കൈയിലെടുക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2023 ജൂലൈ പത്തിന് ഔദ്യോഗിക ലോഞ്ച് നടക്കാനിരിക്കെ വാഹനത്തെ കൂടുതൽ ആളുകളിലേക്ക് എത്തിക്കുകയാണ് കമ്പനിയിപ്പോൾ. അതിന്റെ ഭാഗമായി വണ്ടിയുടെ ചിത്രങ്ങളും ഫീച്ചർ ഹൈലൈറ്റുകളുമെല്ലാം പുറത്തുവിട്ട് സോഷ്യൽ മീഡിയയിൽ സജീവമാവുകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളായ ഹ്യുണ്ടായി.

Hyundai Exter

നേരത്തെ എക്സ്റ്റീരിയർ കാഴ്ച്ചകളെല്ലാം നമ്മളിലേക്ക് എത്തിച്ച ഹ്യുണ്ടായി ഇപ്പോഴിതാ എക്സ്റ്റർ എസ്‌യുവിയുടെ ഇന്റീരിയർ ചിത്രങ്ങളും ഔദ്യോഗികമായി പങ്കുവെച്ചിരിക്കുകയാണിപ്പോൾ. നിരവധി സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളുമായി എത്തുന്ന മൈക്രോ യൂട്ടിലിറ്റി മോഡൽ പ്രതീക്ഷിച്ചതു പോലെ തന്നെ ഗ്രാൻഡ് i10 നിയോസ്, ഓറ സെഡാൻ എന്നിവക്ക് സമാനമായ അകത്തളമാണ് മുന്നോട്ടു കൊണ്ടുപോവുന്നത്. പക്ഷേ അൽപം വ്യത്യസ്‌തത നിലനിർത്തുന്നതിനായി പല പുതുമകളും പങ്കുവെക്കുന്നുമുണ്ട്.

കണക്‌റ്റഡ് ടൈപ്പ്, 8 ഇഞ്ച് എച്ച്‌ഡി ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ബ്ലൂലിങ്ക് സാങ്കേതികവിദ്യയെ പിന്തുണയ്‌ക്കുന്ന 4.2 ഇഞ്ച് കളർ ടിഎഫ്‌ടി മൾട്ടി-ഇൻഫർമേഷൻ ഡിസ്‌പ്ലേയുള്ള അഡ്വാൻസ്‌ഡ് ഡിജിറ്റൽ ക്ലസ്റ്റർ എന്നിവയുമായാവും വരാനിരിക്കുന്ന ഹ്യുണ്ടായി എക്സ്റ്റർ നിരത്തിലേക്ക് എത്തുക. ഇതോടൊപ്പം എസ്‌യുവി 60-ലധികം കണക്റ്റഡ് സവിശേഷതകളും 90 എംബഡഡ് വോയ്‌സ് കമാൻഡുകളും ഓവർ-ദി-എയർ (OTA) ഇൻഫോടെയ്ൻമെന്റിനും മാപ്പ് അപ്‌ഡേറ്റുകൾക്കുമുള്ള സപ്പോർട്ടും വാഗ്ദാനം ചെയ്യും.

Hyundai Exter Interior Revealed

ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഇൻ-ബിൽറ്റ് നാവിഗേഷനും ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ ഇന്റർഫേസുമായി സ്‌മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുമായാണ് വരുന്നത്. അതേസമയം ഡിജിറ്റൽ ക്ലസ്റ്റർ ഡ്രൈവ് സ്ഥിതിവിവരക്കണക്കുകൾ, ടിപിഎംഎസ് (ഹൈലൈൻ), പാർക്കിംഗ് ദൂരം, ഡോർ ഓപ്പൺ, സൺറൂഫ് ഓപ്പൺ, 10 റീജിയണൽ എന്നിവയുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങൾ പ്രവർത്തനക്ഷമമാക്കുകയും ചെയ്യും. ഹിന്ദിയിലും ഇംഗ്ലീഷും മനസിലാക്കുന്ന ഹോം ടു കാർ (H2C) അലക്‌സയാണ് എക്സ്റ്ററിന്റെ മറ്റൊരു ഹൈലൈറ്റ്.

എല്ലാ സീറ്റുകൾക്കും സീറ്റ് ബെൽറ്റ് റിമൈൻഡർ ഡിസ്പ്ലേയും ഹ്യുണ്ടായി എക്സ്റ്ററിൽ ഒരുക്കിയിട്ടുണ്ട്. ഇന്റീരിയറിന് സ്‌പോർട്ടി ഫീൽ നൽകുന്നതിനായി സീറ്റുകൾ സെമി-ലെതറെറ്റ് അപ്‌ഹോൾസ്റ്ററിയിൽ 'എക്‌സ്‌റ്റർ' ബ്രാൻഡിംഗിലാണ് പണികഴിപ്പിച്ചിരിക്കുന്നത്. 2,450 mm വീൽബേസും 1,631 mm ഉയരവുമുള്ള എസ്‌യുവിയുടെ മൊത്തത്തിലുള്ള നീളം 3,800 മില്ലീമീറ്ററിനും 3,900 മില്ലീമീറ്ററിനും ഇടയിലാണ്. ആയതിനാൽ കാബിൻ സ്‌പേസിന്റെ കാര്യത്തിൽ ആളിച്ചിരി മിടുക്കനായിരിക്കും.

Hyundai Exter Interior Revealed

സീറ്റുകളിലേക്ക് എളുപ്പത്തിൽ പ്രവേശിക്കുന്നതും പുറത്തുകടക്കുന്നതും അനായാസം സാധ്യമാക്കുന്ന ഉയരത്തിലാണ് എക്സ്റ്റർ വരികയെന്നും കമ്പനി പറയുന്നുണ്ട്. വലിയ ഡേ-ലൈറ്റ് ഓപ്പണിംഗും വലിയ റിയർ വിൻഡോ ഗ്ലാസ് ഏരിയയും പിൻസീറ്റ് യാത്രക്കാർക്ക് മികച്ച യാത്രാ അനുഭവവും കാഴ്ച്ചയുമാവും പ്രതിധാനം ചെയ്യുക. കൂടാതെ, കുറഞ്ഞ ലോഡിംഗ് ഹൈറ്റ് ബൂട്ട് സ്‌പെയ്‌സിന്റെ ഉപയോഗക്ഷമതയും സൗകര്യവും വർധിപ്പിക്കുന്നുണ്ട്.

5.84 സെന്റീമീറ്റർ എൽസിഡി ഡിസ്പ്ലേ, സ്മാർട്ട്ഫോൺ കണക്റ്റിവിറ്റി, ഒന്നിലധികം റെക്കോർഡിംഗ് മോഡുകൾ എന്നിവയുമായി വരുന്ന ഡാഷ്ക്യാറ സജ്ജീകരണവും സെഗ്മെന്റിൽ ഹൈലൈറ്റാവും. ഡാഷ്‌ക്യാം ഫുൾ എച്ച്‌ഡി റെക്കോർഡിംഗിനെയും പിന്തുണയ്ക്കുന്നുണ്ട്. കൂടാതെ ഡ്രൈവിംഗ് (നോർമൽ), ഇവന്റ് (സുരക്ഷ), വെക്കേഷൻ (ടൈംലാപ്‌സ്) എന്നിങ്ങനെയുള്ള വ്യത്യസ്ത റെക്കോർഡിംഗ് മോഡുകളും ഹ്യുണ്ടായി എക്സ്റ്ററിലെ ഡാഷ്ക്യാമിൽ ലഭ്യമാവും.

Hyundai Exter Interior Revealed

EX, S, SX, SX(O), SX(O) കണക്റ്റ് എന്നിങ്ങനെ അഞ്ച് വേരിയന്റുകളിലാണ് മൈക്രോ എസ്‌യുവി നിരത്തിലേക്ക് എത്തുന്നത്. ഹ്യുണ്ടായി എക്സ്റ്റർ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് വാഹനം നേരത്തെ സ്വന്തമാക്കാനായി ഹ്യുണ്ടായി ഡീലർഷിപ്പുകൾ ഇതിനകം 5-സീറ്റർ മോഡലിനായുള്ള ബുക്കിംഗ് സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. സേഫ്റ്റിയുടെ കാര്യത്തിലും ആള് പഞ്ചുമായി മുട്ടിനിൽക്കും.

ഇതിനായി ഫസ്റ്റ്-ഇൻ-സെഗ്മെന്റ് ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്മെന്റ് (VSM), ഹിൽ അസിസ്റ്റ് കൺട്രോൾ (HAC), ബർഗ്ലർ അലാറം സിസ്റ്റം എന്നീ സുരക്ഷാ സന്നാഹങ്ങളാണ് ഹ്യുണ്ടായി എക്സ്റ്ററിൽ അണിനിരത്തിയിരിക്കുന്നത്. 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് മൈക്രോ എസ്‌യുവിയുടെ ഹൃദയം. ഇത് 82 bhp കരുത്തിൽ ഏകദേശം 114 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും.

More from DriveSpark

Article Published On: Thursday, June 15, 2023, 14:15 [IST]
English summary
Hyundai exter interior revealed micro suv fully loaded with segment first features
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X