പഞ്ച് തീർന്നോ? സെഗ്മെന്റിൽ ആറാടാൻ എക്സ്റ്റർ റെഡി! കൂടുതൽ വിവരങ്ങൾ പുറത്ത്

വെന്യു, ക്രെറ്റ, അൽകസാർ, ട്യൂസോൺ, അയോണിക് 5 അങ്ങനെ നീളുകയാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായിയുടെ ഇന്ത്യയിലെ എസ്‌യുവി നിര. ഇതിൽ എല്ലാ മോഡലുകളും അതത് സെഗ്മെന്റിൽ തങ്ങളുടേതായ സ്ഥാനം വെട്ടിപ്പിടിക്കുകയും ചെയ്‌തിട്ടുണ്ട്. ഇപ്പോഴിതാ ഏവരും കാത്തിരിക്കുന്നത് ബ്രാൻഡ് നിരയിൽ പുതുതായി പിറവിയെടുക്കാൻ പോവുന്നത് എക്സ്റ്റർ എന്ന മൈക്രോ എസ്‌യുവിക്കായാണ്.

ടാറ്റ പഞ്ചിന്റെ ആധിപത്യമുള്ള മൈക്രോ എസ്‌യുവി ശ്രേണിയിലേക്ക് എത്തുമ്പോൾ എക്സ്റ്റർ കാത്തുവെച്ചിരിക്കുന്നത് മറ്റൊരു അനുഭവമാണ്. ഫീച്ചറുകളാലും കംഫർട്ടുകളാലും ആറാട്ടാണ് വാഹനത്തിൽ ഒരുക്കിയിരിക്കുന്നത്. ജൂലൈ പത്തിന് ഔദ്യോഗിക ലോഞ്ച് നടക്കാനിരിക്കെ എക്സ്റ്ററിനെ ഘട്ടംഘട്ടമായി പരിചയപ്പെടുത്തുകയാണ് ഹ്യുണ്ടായി ഇപ്പോൾൽ അതിന്റെ ഭാഗമായി പുതിയ ചിത്രങ്ങളും വീഡിയോകളുമാണ് കമ്പനി ഇപ്പോൾ പുറത്തുവിടുന്നത്.

Hyundai Exter New Details Revealed

എക്സ്റ്ററിന്റെ എക്സ്റ്റീരിയര്‍ ഡിസൈനും മറ്റും വെളിപ്പെടുത്തിയതിനു ശേഷം കഴിഞ്ഞ ദിവസം ഹ്യുണ്ടായി അകത്തളത്ത കാഴ്ച്ചകളും ഔദ്യോഗിക ചിത്രങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. യൂത്ത്ഫുള്‍ ഇന്റീരിയര്‍ എന്ന് വിശേഷിപ്പിക്കുന്ന ഇത് ടാറ്റ പഞ്ചിനെയെല്ലാം അതിശയിപ്പിക്കും വിധമാണ് പണികഴിപ്പിച്ചിരിക്കുന്നത്. ഇപ്പോൾ എസ്‌യുവിയുടെ കൂടുതൽ കാഴ്ച്ച നൽകുന്നൊരു പുതിയ വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളായ ഹ്യുണ്ടായി.

പാരാമെട്രിക് ഫ്രണ്ട് ഗ്രിൽ, പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎല്ലുകൾ, ക്ലാംഷെൽ ബോണറ്റ്, H ആകൃതിയിലുള്ള എൽഇഡി ടെയിൽ ലാമ്പുകൾ എന്നിവയാണ് ഹ്യുണ്ടായി എക്‌സ്‌റ്ററിന്റെ ഡിസൈൻ സവിശേഷതകൾ. എളുപ്പത്തിൽ പ്രവേശിക്കുന്നതിനും പുറത്തുകടക്കുന്നതിനും ഡോറുകൾ വിശാലമായി തുറക്കാനും സാധിക്കും. ഇലക്ട്രിക് സൺറൂഫ്, ഡ്യുവൽ ടോൺ അലോയ് വീലുകൾ തുടങ്ങിയവയും പുതിയ വീഡിയോയിൽ കാണാം.

മറ്റ് ഹ്യുണ്ടായി കാറുകളിൽ നിന്നും കൂടുതൽ മെച്ചപ്പെട്ട ഇതിന് അപ്‌ഡേറ്റ് ചെയ്‌ത സാങ്കേതികവിദ്യയും മികച്ച ക്ലാസ് യാത്രാ സൗകര്യങ്ങളുമാണ് എക്സ്റ്ററിൽ കമ്പനി ഒരുക്കിയിരിക്കുന്നത്. 2,450 മില്ലീമീറ്റർ നീളമുള്ള വീൽബേസ് കാറിന്റെ ക്യാബിൻ സ്പേസ് ക്ലാസ് സൗകര്യങ്ങളിൽ മികച്ചതാക്കുന്നുണ്ട്. അതേസമയം 1,631 മില്ലീമീറ്ററാണ് എക്‌സ്‌റ്ററിന്റെ ഉയരം വരുന്നത്. ആയതിനാൽ ഹെഡ് സ്പേസിന്റെ കാര്യത്തിലും ഒരു ആശങ്കയും വേണ്ട.

Hyundai Exter New Details Revealed

മുന്നിലും പിന്നിലും യാത്രക്കാർക്ക് ഒപ്റ്റിമൽ ഹെഡ്, ക്നീ, ലെഗ് റൂം എന്നിവ ഹ്യുണ്ടായി എക്സ്റ്റർ വാഗ്ദാനം ചെയ്യുന്നു. 'എക്‌സ്‌റ്റർ' ബാഡ്‌ജിംഗ് പ്രദർശിപ്പിക്കുന്ന ഗുണനിലവാരമുള്ള സെമി-ലെതറെറ്റിലാണ് സീറ്റുകളാണ് കമ്പനി യാത്രകൾക്കായി ഒരുക്കിയിരിക്കുന്നത്. കൂടുതൽ ശാന്തമായ ഡ്രൈവിംഗ് അനുഭവത്തിനായി ക്യാബിനിൽ പ്രകൃതിയുടെ 7 ആംബിയന്റ് ശബ്ദങ്ങൾ ഉൾക്കൊള്ളിച്ചിട്ടുമുണ്ട്. ഗ്രാൻഡ് i10 നിയോസിലും ഓറയിലും കാണുന്ന ചില സവിശേഷതകൾ പുതിയ മൈക്രോ എസ്‌യുവിയുടെ അകത്തളത്തിലും ഉൾക്കൊള്ളിച്ചിട്ടുണ്ട്.

കണക്‌റ്റഡ് കാർ സാങ്കേതികവിദ്യയിൽ നിന്ന് വ്യത്യസ്തമായി പുതിയ എക്‌സ്‌റ്റർ 8 ഇഞ്ച് (20.32 സെ.മീ) എച്ച്‌ഡി ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും 4.2 ഇഞ്ച് (10.67 സെ.മീ) കളർ ടിഎഫ്‌ടി മൾട്ടി ഇൻഫർമേഷൻ ഡിസ്‌പ്ലേ യൂണിറ്റുമെല്ലാം അവതരിപ്പിക്കുമെന്നതാണ് ഹൈലൈറ്റ്. ഹ്യുണ്ടായ് ബ്ലൂലിങ്കിനൊപ്പം 60 കണക്റ്റഡ് സവിശേഷതകളുമായാണ് വാഹനം വരുന്നത്. ഇവയെല്ലാം എക്‌സ്റ്ററിനെ സെഗ്മെന്റിലെ ഏറ്റവും കൂടുതൽ കണക്റ്റഡ് ഫീച്ചറുകളുള്ള എസ്‌യുവിയാക്കി മാറ്റുന്നുണ്ട്.

Hyundai Exter New Details Revealed

സേഫ്റ്റിയുടെ കാര്യത്തിൽ ടാറ്റ പഞ്ചായിരിക്കും മുമ്പനെങ്കിലും പുതിയ ഹ്യുണ്ടായി എക്‌സ്‌റ്ററും സുരക്ഷയ്‌ക്കാണ് മുൻഗണന നൽകുന്നത്. അത് കേന്ദ്ര സർക്കാരിന്റെ ഏറ്റവും പുതിയ ഉത്തരവ് പ്രകാരം മൊത്തം 6 എയർബാഗുകൾ വാഗ്‌ദാനം ചെയ്യും. എക്‌സ്‌റ്ററിന്റെ എല്ലാ വേരിയന്റുകളിലും ഈ 6 എയർബാഗുകൾ സ്റ്റാൻഡേർഡായി ലഭിക്കും. E, S എന്നിവയുടെ അടിസ്ഥാന വകഭേദങ്ങൾ ഒഴികെയുള്ള വേരിയന്റുകളിലുടനീളം 26 സുരക്ഷാ ഫീച്ചറുകളും ഉണ്ടാവും.

ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്‌മെന്റ്, ഹിൽ അസിസ്റ്റ് കൺട്രോൾ, 3-പോയിന്റ് സീറ്റ് ബെൽറ്റ്, എല്ലാ സീറ്റുകൾക്കും സീറ്റ് ബെൽറ്റ് റിമൈൻഡർ, സെഗ്‌മെന്റിലെ ആദ്യ ബർഗ്ലർ അലാറം, ഇബിഡി ഉള്ള എബിഎസ് എന്നിവയും എക്സ്റ്ററിന്റെ സുരക്ഷക്കായി കോർത്തിണക്കിയിട്ടുണ്ട്. മറ്റ് സെഗ്‌മെന്റ് സുരക്ഷാ ഫീച്ചറുകളിൽ ഒരു ഡാഷ്‌ബോർഡ് ക്യാമറയും TMP-കളും ഉൾപ്പെടും, അതേസമയം ISOFIX ആങ്കറുകൾ, ഹെഡ്‌ലാമ്പ് എസ്‌കോർട്ട് ഫംഗ്‌ഷൻ, പിൻ പാർക്കിംഗ് ക്യാമറ എന്നിവയും ഇതിന് ലഭിക്കും.

Hyundai Exter New Details Revealed

EX, S, SX, SX(O), SX(O) കണക്‌ട് എന്നീ അഞ്ച് ട്രിം ഓപ്ഷനുകളിലാണ് പുതിയ ഹ്യുണ്ടായി എക്‌സ്‌റ്റർ വാഗ്ദാനം ചെയ്യുന്നത്. വാഹനം വാങ്ങാൻ താത്പര്യമുള്ളവർക്ക് മൈക്രോ എസ്‌യുവി ഇപ്പോൾ പ്രീ-ബുക്ക് ചെയ്യാം. ടാറ്റ പഞ്ചിന് പുറമെ സിട്രൺ C3, മാരുതി ഇഗ്‌നിസ് എന്നിവയും ഹ്യുണ്ടായിക്ക് വെല്ലുവിളിയാവും. വിലയുടെ കാര്യത്തിലേക്ക് നോക്കിയാൽ ഏകദേശം 6 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെയായിരിക്കും എക്സ്റ്ററിന്റെ എക്സ്ഷോറൂം വില വരുന്നത്.

Article Published On: Sunday, June 18, 2023, 11:00 [IST]
English summary
Hyundai exter new details revealed class leading cabin space and more exterior highlights
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X