മോടിയാക്കാം, എക്സ്റ്ററിനെ അണിയിച്ചൊരുക്കാൻ കിടിലൻ ആക്‌സസറികളുമായി ഹ്യുണ്ടായി
എക്സ്റ്ററിന്റെ വരവോടെ മൈക്രോ എസ്‌യുവി വിപണിയിൽ ഹ്യുണ്ടായിയുടെ ടാറ്റ മോട്ടോർസും തമ്മിലുള്ള കിടമത്സരത്തിന് വഴിയൊരുങ്ങിയിരിക്കുകയാണ്. നിലവിൽ ഇന്ത്യയിലെ വിൽപ്പനയുടെ കാര്യത്തിൽ രണ്ടാം സ്ഥാനത്തിനായി പിടിവലി നടത്തുന്ന രണ്ട് ബ്രാൻഡുകൾ ബജറ്റ് സെഗ്മെന്റിൽ ഏറ്റുമുട്ടുമ്പോൾ സംഭവം കളറാവും. 10 മാസത്തിനുള്ളിൽ 1 ലക്ഷം യൂണിറ്റ് വിൽപ്പന നേടി റെക്കോർഡ് നേടി കുതിക്കുന്ന പഞ്ചിനെ വെല്ലുവിളിക്കാൻ എത്തിയ എക്സ്റ്ററിൽ എല്ലാത്തരം സൗകര്യങ്ങളും ഒരുക്കിയാണ് കൊറിയൻ ബ്രാൻഡ് മത്സരത്തിനെത്തുന്നത്.
ഇതിനോടകം വാഹനത്തെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും അറിഞ്ഞ ആരാധകർക്കായി എക്സ്റ്ററിനായുള്ള ഔദ്യോഗിക ആക്‌സസറികളും അവതരിപ്പിച്ചിരിക്കുകയാണ്. നിലവിൽ മൈക്രോ എസ്‌യുവിക്ക് അഴകില്ലെന്ന് തോന്നുന്നവർക്ക് വാഹനത്തെ അണിയിച്ചൊരുക്കാനും അതോടൊപ്പം ഇന്റിരീയറിൽ അൽപംകൂടി പ്രായോഗികമാക്കാനുമായുള്ള കാര്യങ്ങളുമാണ് ഹ്യുണ്ടായി പരിചയപ്പെടുത്തിയിരിക്കുന്നത്. അവ എന്തെല്ലാമെന്നും ആക്‌സസറികളുടെ വിലയും നമുക്ക് ഒന്നു പരിചയപ്പെടാം.

എക്‌സ്‌റ്ററിന്റെ എക്സ്റ്റീരിയർ ആക്‌സസറികളിലേക്ക് നോക്കിയാൽ പിൻ വിൻഡ്ഷീൽഡ് ഗാർനിഷ്, ഡോർ ഹാൻഡിൽ ക്രോം, ORVM - പിയാനോ ബ്ലാക്ക് ഗാർണിഷ്, ട്വിൻ ഹുഡ് സ്കൂപ്പ്, ഡോർ എഡ്ജ് ഗാർഡ്, ഫ്രണ്ട്, റിയർ സ്കൂപ്പ്, ബമ്പർ കോർണർ പ്രൊട്ടക്ടർ, ഡോർ ഫിംഗർ ഗാർഡ് - ഫിലിം, മഡ്ഗാർഡ് എന്നിവയാണ്
ഹ്യുണ്ടായി അവതരിപ്പിച്ചിരിക്കുന്നത്. ഇവയുടെ വിലയും വിവരങ്ങളും ചുവടെ ചേർക്കുന്നു;
| Exterior Accessories | Prices |
| Rear windshield garnish | ₹1,299 |
| Door handle chrome | ₹1,249 |
| ORVM - Piano Black garnish | ₹1,499 |
| Twin hood scoop | ₹999 |
| Door edge guard | ₹399 |
| Front and rear scoop | ₹1,299 |
| Bumper corner protector | ₹1,399 |
| Door finger guard - film | ₹399 |
| Mudguard | ₹329 |
ഇനി പുതിയ മൈക്രോ എസ്‌യുവിയുടെ ഇന്റീരിയർ ആക്‌സസറികളിലേക്ക് നോക്കിയാൽ ഫ്രണ്ട്, റിയർ വിൻഡോ സൺഷെയ്ഡ്, പിൻ വിൻഡ്ഷീൽഡ് സൺഷെയ്ഡ്, 3D ബൂട്ട് മാറ്റ്, സ്‌കഫ്-പ്ലേറ്റ്, ഹെഡ്‌റെസ്റ്റ് കുഷീനുകൾ എന്നിവയാണ് ഹ്യുണ്ടായി എക്സ്റ്ററിനായി ലഭിക്കുക. ഈ ആക്‌സസറികളുടെ വിശദമായ വിലയും കാര്യങ്ങളും ചുവടെ;
| Interior Accessories | Prices |
| Front and rear window sunshade | ₹2,740 |
| Rear windshield sunshade | ₹1,499 |
| 3D boot mat | ₹1,489 |
| Scuff-plate (non-illuminated) | ₹1,189 |
| Headrest cushions | ₹1,299 |
പുതിയ എക്‌സ്‌റ്ററിന്റെ കോമൺ ആക്‌സസറി പാക്കേജിലും കുറേയെറെ കാര്യങ്ങൾ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. അതിൽ പുതിയ എക്‌സ്‌റ്ററിനായി മുകളിൽ ലിസ്റ്റുചെയ്തിരിക്കുന്ന എക്‌സ്‌ക്ലൂസീവ് ഇനങ്ങൾക്ക് പുറമെ വയർലെസ് ചാർജർ, കാർ ബാക്ക് സീറ്റ് ഓർഗനൈസർ, സ്പീക്കറുകൾ, റിയർ ക്യാമറ, ബൂട്ട് ഓർഗനൈസർ, കാർ പെർഫ്യൂം, സേഫ്റ്റി കിറ്റ്, എയർ പ്യൂരിഫയർ തുടങ്ങിയ ചില കിടിലൻ ആക്സസറികളും ഹ്യുണ്ടായി വാഗ്ദാനം ചെയ്യുന്നുണ്ട്.

എക്‌സ്‌റ്റർ EX, EX (O), S, S (O), SX, X (O), SX (O) കണക്റ്റ് എന്നിങ്ങനെ ഏഴ് വേരിയന്റുകളിൽ തെരഞ്ഞെടുക്കാനാവും. അറ്റ്ലസ് വൈറ്റ്, കോസ്മിക് ബ്ലൂ, ഫിയറി റെഡ്, റേഞ്ചർ കാക്കി, സ്റ്റാറി നൈറ്റ്, ടൈറ്റൻ ഗ്രേ, അറ്റ്ലസ് വൈറ്റ് വിത്ത് അബിസ് ബ്ലാക്ക്, കോസ്മിക് ബ്ലൂ വിത്ത് അബിസ് ബ്ലാക്ക്, റേഞ്ചർ കാക്കി വിത്ത് അബിസ് ബ്ലാക്ക് എന്നീ നിറങ്ങളും മൈക്രോ എസ്‌യുവിയെ വേറിട്ടുനിർത്തുന്ന കാര്യമാണ്.
ഗ്രാൻഡ് i10 നിയോസ്, ഓറ എന്നീ കാറുകളിൽ ഉപയോഗിച്ചിരിക്കുന്ന പ്ലാറ്റ്ഫോമാണ് ഉപയോഗിച്ചിരിക്കുന്നതെങ്കിലും ട്യൂസോൺ, വെർണ, അയോണിക് 5 ഇവി തുടങ്ങിയ വാഹനങ്ങളില്‍ നല്‍കിയിട്ടുള്ള ഹ്യുണ്ടായിയുടെ ഗ്ലോബല്‍ പാരാമെട്രിക് ഡിസൈനിലാണ് എക്സ്റ്റർ പണിതിറക്കിയിരിക്കുന്നത്. സെഗ്മെന്റില്‍ തന്നെ ഏറ്റവും ഫീച്ചർ റിച്ചായ വാഹനമാണിതെന്നതും ഹൈലൈറ്റ്. എസ്‌യുവിയുടെ എല്ലാ വേരിയന്റിലും ആറ് എയര്‍ബാഗുകൾ സ്റ്റാൻഡേർഡായി കമ്പനി നൽകുന്നുണ്ട്.

1.2 ലിറ്റര്‍ ഫോ സിലിണ്ടർ നാചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം. ഇത് മാനുവൽ എഎംടി എന്നി ഗിയർബോക്‌സ് ഓപ്ഷനോടെയാണ് വരുന്നത്. കൂടാതെ മൈലേജ് പ്രേമികളെ കൈയിലെടുക്കാനായി കിലോഗ്രാമിന് 27.1 കിലോമീറ്റർ ഇന്ധനക്ഷമത നൽകുന്ന സിഎൻജി പതിപ്പും ഹ്യുണ്ടായി എക്സ്റ്ററിലുണ്ട്. ഇന്ത്യയിൽ 5.99 ലക്ഷം മുതൽ 10.10 ലക്ഷം രൂപ വരെയാണ് മോഡലിന്റെ എക്സ്ഷോറൂം വില വരുന്നത്.


Click it and Unblock the Notifications








