എമ്മാതിരി ബുക്കിംഗ്, എക്സ്റ്റർ വാങ്ങാൻ ഷോറൂമുകളിൽ തള്ളിക്കയറ്റം; ഞെട്ടി ടാറ്റ പഞ്ച്

എസ്‌യുവികളുടെ നിരയിലെ പുതുമുറക്കാരനാണ് ഹ്യുണ്ടായി എക്സ്റ്റർ. ടാറ്റ പഞ്ച് തിരികൊളുത്തിയ മൈക്രോ സ്പോർട്‌ യൂട്ടിലിറ്റി സെഗ്മെന്റിനെ വേറെ ലെവലിലെത്തിച്ചിരിക്കുകയാണ് ഈ വാഹനമിപ്പോൾ. കിടിലൻ ഫീച്ചറുകൾ, ആറ് എയർബാഗ് ഉൾപ്പടെയുള്ള സ്റ്റാൻഡേർഡ് സേഫ്റ്റി ഫീച്ചറുകൾ തുടങ്ങിയവയുമായി വന്ന എക്സ്റ്ററിന് ഗംഭീര സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. ആദ്യ മാസത്തിൽ തന്നെ 7,000 യൂണിറ്റ് വിൽപ്പനയാണ് മോഡലിന് ലഭിച്ചിരിക്കുന്നത്.

ഇതിനിടയിൽ എക്സ്റ്ററിന് ഇതുവരെ ലഭിച്ച ബുക്കിംഗ് കണക്കുകൾ കൂടി പുറത്തുവിട്ട് ടാറ്റ പഞ്ചിനെ വെല്ലുവിളിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്ത വാഹന നിർമാതാക്കളായ ഹ്യുണ്ടായി. ചുരുങ്ങിയ ദിവസത്തിനുള്ളിൽ ഏറ്റവും പുതിയ മൈക്രോ എസ്‌യുവി ഇന്ത്യയിൽ നിന്നും 50,000-ത്തിലധികം ബുക്കിംഗുകളാണ് വാരിക്കൂട്ടിയിരിക്കുന്നത്. ലോഞ്ച് ചെയ്ത് 30 ദിവസങ്ങൾക്കുള്ളിൽ ബുക്കിംഗ് 10,000-ൽ നിന്ന് 50,000 ആയി ഉയർന്നു.

Hyundai Exter

അതിൽ എക്സ്റ്ററിന് ലഭിക്കുന്ന ബുക്കിംഗിൽ മൂന്നിലൊന്ന് എഎംടി വേരിയന്റുകൾക്ക് വേണ്ടിയാണെന്നും ഹ്യുണ്ടായി വെളിപ്പെടുത്തി. ടാറ്റ പഞ്ചാണ് ഹ്യുണ്ടായി എക്‌സ്‌റ്ററിന്റെ പ്രധാന എതിരാളിയെങ്കിലും വിലയുടെ കാര്യത്തിൽ മറ്റ് ഹാച്ച്ബാക്കുകളും കോംപാക്‌ട് എസ്‌യുവികളും വരെ മോഡലിന് ഭീഷണിയായി നിൽക്കുന്ന സാഹചര്യത്തിലാണ് ഇത്രയും വലിയ ബുക്കിംഗ് കണക്കുകളുമായി കമ്പനി രംഗത്തെത്തിയിരിക്കുന്നത്.

EX, EX(O), S, S(O), SX, SX(O), SX(O) കണക്ട് എന്നിങ്ങനെ ഏഴ് വേരിയന്റുകളിൽ വിൽപ്പനയ്ക്ക് എത്തുന്ന ഹ്യുണ്ടായി എക്‌സ്‌റ്ററിന് നിലവിൽ 6 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്. 3 വർഷത്തെ അൺലിമിറ്റഡ് കിലോമീറ്റർ വാറണ്ടിക്ക് ഒപ്പം 7 വർഷത്തെ എക്സ്റ്റൻഡഡ് വാറണ്ടി ഓപ്‌ഷനും കമ്പനി തങ്ങളുടെ പുത്തൻ എസ്‌യുവിക്ക് നൽകുന്നുണ്ട്.

Hyundai Exter

6 മോണോടോൺ അല്ലെങ്കിൽ 3 ഡ്യുവൽ ടോൺ എക്സ്റ്റീരിയർ കളർ ഓപ്ഷനുകളിൽ എക്സ്റ്റിനെ വീട്ടിലെത്തിക്കാം. നിരവധി സെഗ്‌മെന്റ് ഫസ്റ്റ് സവിശേഷതകൾ വാഗ്ദാനം ചെയ്തുകൊണ്ട് എക്‌സ്‌റ്റർ ശരിക്കും വിപണിയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. ഫീച്ചറുകളുടെ ആറാട്ടും സെഗ്മെന്റിൽ വേറിട്ടു നിൽക്കാൻ സഹായിക്കും. ഫുട്‌വെൽ ലൈറ്റിംഗ്, മെറ്റൽ പെഡലുകൾ, ഷാർക്ക്-ഫിൻ ആന്റിന, സ്മാർട്ട് ഇലക്ട്രിക് സൺറൂഫ് പോലുള്ളവയാണ് ഹൈലൈറ്റ്.

ഇതുകൂടാതെ ഡ്യുവൽ ക്യാമറകളുള്ള ഡാഷ്‌ക്യാം, വയർലെസ് ചാർജർ, റിയർ എസി വെന്റുകൾ, പ്രീമിയം ഫ്ലോർ മാറ്റുകൾ, പാഡിൽ ഷിഫ്റ്ററുകൾ, ഓൺ-ബോർഡ് നാവിഗേഷൻ, ഒന്നിലധികം ഭാഷകൾക്കുള്ള പിന്തുണ എന്നിവയെല്ലാം എക്സ്റ്ററിന്റെ പ്രത്യേകതയാണ്. ഓൾ ബ്ലാക് തീമിലുള്ള ഇന്റീരിയറിൽ 4.2 ഇഞ്ച് ഫുള്ളി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 8 ഇഞ്ച് ഇൻഫോടെയിന്‍മെന്റ് സിസ്റ്റം എന്നിവയും പ്രത്യേകം പരിഗണന അർഹിക്കുന്നുണ്ട്.

Hyundai Exter Interior

സേഫ്റ്റിയുടെ കാര്യം വരുമ്പോൾ ടാറ്റ പഞ്ചിന് മേൽകൈയുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അതേതലത്തിൽ മുട്ടിനിൽക്കാൻ എക്സ്റ്ററിനെയും ഹ്യുണ്ടായി പ്രാപ്‌തമാക്കിയിട്ടുണ്ട്. എല്ലാ വേരിയന്റുകളിലും 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡാണ്. ഒപ്പം ഇബിഡിയുള്ള എബിഎസ്, പാര്‍ക്കിംഗ് സെന്‍സറുകള്‍, സെന്‍ട്രല്‍ ലോക്കിംഗ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറുകള്‍, ഹൈ-സ്പീഡ് അലേര്‍ട്ട്, എമര്‍ജന്‍സി സ്റ്റോപ്പ് സിഗ്നല്‍ എന്നിവയടക്കം മറ്റ് നിരവധി സുരക്ഷാ സവിശേഷതകളുടെ അകമ്പടിയും എസ്‌യുവിക്കുണ്ട്.

ഗ്രാൻഡ് i10 നിയോസ്, ഓറ തുടങ്ങിയ ബ്രാൻഡിന്റെ എൻട്രി ലെവൽ കാറികളിൽ കാണുന്ന അതേ 1.2 ലിറ്റർ, നാല് സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനാണ് എക്‌സ്‌റ്ററിന് കരുത്ത് പകരുന്നത്. ഇത് പരമാവധി 81.86 bhp പവറിൽ 113.8 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. പെട്രോളിന് പുറമെ സിഎൻജി പവർട്രെയിനും മൈക്രോ എസ്‌യുവിയുടെ ഭാഗമാണെന്നത് മൈലേജ് ആഗ്രഹിക്കുന്നവരെ ആകർഷിക്കുന്നതാണ്.

Hyundai Exter

സിഎൻജിയിൽ പ്രവർത്തിക്കുമ്പോൾ എക്സ്റ്ററിന്റെ പവർ കണക്കുകൾ 68 bhp, 95.2 Nm torque എന്നിങ്ങനെയായി കുറയുന്നുണ്ട്. പെട്രോൾ എഞ്ചിൻ 5-സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ 5-സ്പീഡ് എഎംടിയുമായി ജോടിയാക്കിയെടുക്കാം. അതേസമയം സിഎൻജി പവർട്രെയിനിന് 5-സ്പീഡ് മാനുവൽ ഗിയർബോക്‌സ് മാത്രമേ ലഭിക്കൂ. എന്തായാലും വിപണിയിൽ നിന്നും ലഭിച്ച ഈ ഭീകരമായ സ്വീകാര്യത ഭാവിയിൽ ഹ്യുണ്ടായിക്ക് മൈലേജാവും.

More from DriveSpark

Article Published On: Wednesday, August 9, 2023, 19:03 [IST]
English summary
Hyundai exter suv booking crossed 50000 unit mark amt on demand
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X