പഞ്ചിന്റെ കാലന് ലുക്ക് അത്ര പോരേ? മൂടുപടമഴിച്ച് ഹ്യുണ്ടായി എക്സ്റ്ററിന്റെ സ്പൈ ചിത്രങ്ങൾ

ഇന്ത്യയിൽ എസ്‌യുവി (SUV) മോഡലുകളുടെ ജനപ്രീതി വർധിച്ചുവരുമ്പോൾ നേട്ടം കൊയ്യാനായി പ്രമുഖരല്ലൊം ബജറ്റ് സെഗ്മെന്റിലേക്ക് കൂടുതൽ വാഹനങ്ങളെ അവതരിപ്പിക്കുകയാണ്. മൈക്രോ എസ്‌യുവി രംഗത്ത് പഞ്ചിലൂടെ ആധിപത്യം നേടിയെടുത്ത ടാറ്റ മോട്ടോർസിന് (Tata Motors) ഒരു എതിരാളി വന്നെത്തുകയാണ്. ഹ്യുണ്ടായി എക്സ്റ്റർ (Hyundai Exter) എന്നു പേരിട്ടിരിക്കുന്ന മോഡൽ ഉടൻ പിറവിയെടുക്കാനിരിക്കുകയാണ്.

വാഹനത്തിന്റെ അവതരണം ഉടൻ ഉണ്ടാവുമെന്ന സൂചനയും രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളായ ഹ്യുണ്ടായി നൽകി ടീസർ ചിത്രങ്ങളിലൂടെ എസ്റ്ററിനെ പരിചയപ്പെടുത്തുകയുമുണ്ടായി. എങ്കിലും മൈക്രോ എസ്‌യുവിയെ പൂർണ രൂപത്തിൽ കാണാൻ കൊതിച്ചിരിക്കുകയാണ് ആരാധകർ. കൊറിയയിലുള്ള കാസ്‌പറിൽ നിന്നും സ്റ്റൈലിംഗെല്ലാം കടമെടുക്കുന്നുവെന്ന റിപ്പോർട്ടുകൾ വന്നപ്പോഴും ആവേശത്തിലാണ് ഹ്യുണ്ടായി പ്രേമികൾ. ഔദ്യോഗിക അവതരണത്തിന് മുമ്പ് വരെ എക്സ്റ്ററിന്റെ ഒരുനോക്കു കാണാൻ കൊതിച്ചിരിക്കുന്നവർക്ക് ഒരു സന്തോഷ വാർത്ത പുറത്തുവന്നിരിക്കുകയാണ്.

Hyundai Exter

മൂടുപടം മാറ്റിയ എക്സ്റ്ററിന്റെ സ്പൈ ചിത്രങ്ങൾ പുറത്തുവന്നിരിക്കുകയാണിപ്പോൾ. ഇന്റർനെറ്റിൽ വൈറലായ ചിത്രങ്ങൾ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. പക്ഷേ വാഹനം കണ്ട് കഴിഞ്ഞപ്പോൾ ടാറ്റ പ്രേമികൾ ആനന്ദത്തിലായിരിക്കും. ടീസർ ചിത്രത്തിൽ കണ്ട പ്രതാപം ആദ്യ കാഴ്ച്ചയിൽ ഇല്ലെന്നാണ് ഇവരുടെ വാദം. എക്‌സ്‌റ്റർ പാരാമെട്രിക് ഡൈനാമിസത്തിന്റെ ഘടകങ്ങളുമായാണ് വരുന്നത് എന്നതിനാൽ ഒരു സ്പോർട്ടി ഫീലൊന്നും നൽകാനായിട്ടില്ല.

തെരഞ്ഞെടുക്കുന്ന വേരിയന്റിനെ ആശ്രയിച്ച് സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് യൂണിറ്റ്, എൽഇഡി ഡിആർഎൽ, എൽഇഡി പ്രൊജക്ടർ ലാമ്പുകൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ എന്നിവ വാഹനത്തിലുണ്ടാവും. 15 ഇഞ്ച് അലോയ് വീലുകളിലായിരിക്കും വണ്ടി നിരത്തിലെത്തുക. ലോവർ വേരിയന്റുകൾക്ക് സ്റ്റീൽ വീലുകളായിരിക്കും ലഭിക്കുക. റൂഫ് റെയിലുകൾ, യുണീക് ബോഡി ക്ലാഡിംഗ്, എൽഇഡി ടെയിൽ ലാമ്പുകൾ, സിംഗിൾ പാൻ സൺറൂഫ് എന്നിവയും മതിയായ ഗ്രൗണ്ട് ക്ലിയറൻസും തുടങ്ങിയ സവിശേഷതകളും എക്സ്റ്ററിന്റെ ഹൈലൈറ്റാവും.

Hyundai Exter

ഹ്യുണ്ടായിയുടെ എസ്‌യുവി ഡിഎൻഎയും സെൻസസ് സ്‌പോർട്ടിനസ് ഡിസൈൻ ഭാഷയുടെ ഗ്ലോബൽ ഡിസൈൻ ഐഡന്റിറ്റിയും ചേർന്നതാണ് എക്സ്റ്ററിന്റെ അടിസ്ഥാന രൂപം. പിൻഭാഗത്തേക്ക് വരുമ്പോൾ മുൻവശത്തെ ഒരു അഴക് നഷ്‌ടപ്പെടുന്നുവെന്നും സ്പൈ ചിത്രങ്ങൾ നോക്കുമ്പോൾ പലർക്കും തോന്നിയേക്കാം. ഗ്രാൻഡ് i10 നിയോസ്, ഓറ എന്നിവയുടെ അതേ പ്ലാറ്റ്‌ഫോമിലാണ് എക്‌സ്‌റ്ററും നിർമിക്കുന്നത്. ഇന്റീരിയന്റെ കാര്യത്തിൽ ഒരു പ്രീമിയം കാർ ഫീലൊരുക്കാൻ ഹ്യുണ്ടായിക്ക് സാധിക്കും. കണക്റ്റഡ് കാർ ടെക്‌നോളജിയും ക്യാബിൻ സൗകര്യങ്ങളുമുള്ള ഇൻഫോടെയ്ൻമെന്റിന്റെ സാന്നിധ്യം ശ്രദ്ധേയമായിരിക്കും.

വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനൊപ്പം ഡിജിറ്റൽ ഇൻസ്ട്രുമെന്റ് പാനൽ, മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവയുമായാവും ഹ്യുണ്ടായി എക്‌സ്‌റ്റർ വരിക. മൊത്തം 6 എയർബാഗുകൾ, ക്രൂയിസ് കൺട്രോൾ, ത്രീ-പോയിന്റ് സീറ്റ് ബെൽറ്റുകൾ, എബിഎസ്, ഇബിഡി, മുന്നിലും പിന്നിലും പിൻസീറ്റിൽ ക്രമീകരിക്കാവുന്ന ഹെഡ്‌റെസ്റ്റുകൾ തുടങ്ങിയ സേഫ്റ്റി ഫീച്ചറുകളും മൈക്രോ എസ്‌യുവിയുടെ ഭാഗമായിരിക്കും.

Hyundai Exter

സുപരിചിതമായ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ ഓപ്ഷനാവും ഹ്യുണ്ടായി എക്സ്റ്ററിന് തുടിപ്പേകുക. ഇത് പരമാവധി 84 bhp കരുത്തിൽ 113 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും. ഗിയർബോക്‌സ് ഓപ്ഷനിൽ അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ അഞ്ച് സ്പീഡ് എഎംടി ഓട്ടോമാറ്റിക്കോ തെരഞ്ഞെടുക്കാം. വിപുലമായ ശ്രേണി വാഗ്ദാനം ചെയ്യുന്നതിനായി ഹ്യുണ്ടായിക്ക് എക്സ്റ്ററിനൊപ്പം 1.0 ലിറ്റർ ത്രീ-പോട്ട് ടർബോ പെട്രോൾ എഞ്ചിൻ കൂടി കൊണ്ടുവരാനാവും.

ഇത് പഞ്ചിനുള്ള ഒരു പഞ്ചായി ഹ്യുണ്ടായി ഇറക്കാനാണ് സാധ്യത. ടാറ്റയുടെ എസ്‌യുവിക്ക് പവർ പോരെന്നൊരു വാദമുണ്ട്. ഇത്തരക്കാരെ എക്സ്റ്ററിലേക്ക് ആകർഷിക്കാൻ ഹ്യുണ്ടായിക്കായാൽ അത് വിജയമായി കാണാം. വെന്യുവിലും i20-യിലുമുള്ള ഈ എഞ്ചിന് 120 bhp പവറിൽ 172 Nm torque വരെ നൽകാനാവും. ഹ്യുണ്ടായി എക്‌സ്‌റ്ററിന് 6 ലക്ഷം മുതൽ 12 ലക്ഷം രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നതും.

Image Courtesy: seoul_car_spotting

More from DriveSpark

Article Published On: Thursday, May 4, 2023, 16:15 [IST]
English summary
Hyundai exter suv design leaks ahead of launch more details revealed
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X