എക്സ്ഷോറൂം വിലയിൽ വീഴേണ്ട, ഹ്യുണ്ടായി എക്സ്റ്ററിന്റെ ഓൺ-റോഡ് വില ഇതാ...

എസ്‌യുവി വിപണിയിൽ ഓളം സൃഷ്‌ടിച്ച് കടന്നുവന്നിരിക്കുകയാണ് നാം ഏവരും പ്രതീക്ഷയോടെ കാത്തിരുന്ന ഹ്യുണ്ടായി എക്സ്റ്റർ. സെഗ്മെന്റിൽ ടാറ്റ പഞ്ചിനോട് ഏറ്റുമുട്ടുന്നുവെന്ന ഒരൊറ്റ കാരണം തന്നെയാണ് ഈ പുത്തൻ കാറിന് ഇത്രയേറെ ഹൈപ്പ് കിട്ടാൻ കാരണം. പിന്നെ കുറഞ്ഞ വിലയ്ക്കൊരു സ്പോർട്ട് യൂട്ടിലിറ്റി വാഹനം വരുന്നുവെന്ന് കേൾക്കുമ്പോൾ ആരായാലും ഒന്നു സന്തോഷിക്കുമല്ലോ.

പ്രതീക്ഷകളെല്ലാം നിലനിർത്തിക്കൊണ്ട് ഹ്യുണ്ടായി എക്സ്റ്ററിന്റെ അവതരണവും വില പ്രഖ്യാപനവും നടന്നിരിക്കുകയാണ്. എന്നാൽ സാധാരണ വിലയെല്ലാം എക്സ്ഷോറൂം നിരക്കിലാണ് പറയാറുള്ളത് എന്നത് ഉപഭോക്താക്കളുടെ വലിയൊരു പരാതിയാണ്. അതിന്റെ പിന്നിലെ കാരണമെന്തെന്ന് ചോദിച്ചാൽ സംസ്ഥാനവും നഗരവും അനുസരിച്ച് വാഹനത്തിന്റെ വിലയിൽ ഏറ്റക്കുറച്ചിലുകളുണ്ടാവും എന്നതാണ്. ഇന്ന് ഡെലിവറി ആരംഭിക്കുന്ന ഹ്യുണ്ടായി എക്സ്റ്ററിന് ഇന്ത്യയിലെ 10 പ്രമുഖ നഗരങ്ങളിൽ മുടക്കേണ്ടി വരുന്ന ഓൺറോഡ് വില എത്രയായിരിക്കുമെന്ന് ഒന്ന് നോക്കിയാലോ?

Hyundai Exter SUV On-Road Prices

കേരളത്തിലെ കാര്യത്തിലേക്ക് ആദ്യം വരാം. പ്രധാന നഗരമായ കൊച്ചിയൽ പുതിയ ഹ്യുണ്ടായി എക്സ്റ്ററിന് 7.08 ലക്ഷം മുതൽ 12.12 ലക്ഷം രൂപ വരെയാണ് ഓൺറോഡ് വില വരിക. അതേസമയം ബെംഗളൂരുവിൽ മൈക്രോ എസ്‌യുവിക്ക് 7.28 ലക്ഷം മുതൽ 12.54 ലക്ഷവും ഡൽഹിയിൽ 6.71 ലക്ഷം മുതൽ 11.86 ലക്ഷവും ചെന്നൈയിൽ 7.04 ലക്ഷം മുതൽ 12.34 ലക്ഷവുമാണ് ഓൺറോഡ് വിലയായി നൽകേണ്ടത്.

മുംബൈയിൽ ഹ്യുണ്ടായി എക്സ്റ്ററിന്റെ ബേസ് വേരിയന്റിന് 7.10 ലക്ഷവും ടോപ്പ് വേരിയന്റിന് 12.05 ലക്ഷവുമാണ് ഓൺറോഡ് വില വരിക. കൊൽക്കത്തയിൽ വാഹനത്തിന് 7.03 ലക്ഷം മുതൽ 11.82 ലക്ഷവും ഹൈദരബാദിൽ 7.27 ലക്ഷം മുതൽ 12.53 ലക്ഷം വരെയും അഹമ്മദാബാദിൽ 6.71 ലക്ഷം മുതൽ 11.28 ലക്ഷവും ചണ്ഡീഗഡിൽ 6.70 ലക്ഷം മുതൽ 11.27 ലക്ഷം വരെയുമാണ് എസ്‌യുവിക്ക് ഓൺറോഡ് വില വരിക.

Hyundai Exter SUV On-Road Prices

അതേസമയം ജയ്പൂരിൽ എക്സ്റ്ററിന് 6.96 ലക്ഷം മുതൽ 11.71 ലക്ഷം വരെയാണ് വില വരുന്നത്. ഗ്രാൻഡ് i10 നിയോസ്, ഓറ പോലുള്ള ജനപ്രിയ മോഡലുകളിലൂടെ പരിചിതമായ 1.2 ലിറ്റർ ഫോർ സിലിണ്ടർ കാപ്പ പെട്രോൾ എഞ്ചിനാണ് എക്സ്റ്ററിന്റെ ഹൃദയം. 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ട്രാൻസ്മിഷനുമായി വന്നെത്തുന്ന എസ്‌യുവിക്ക് 82 bhp കരുത്തിൽ 114 Nm torque ഉത്പാദിപ്പിക്കാനാവും. തെരഞ്ഞെടുത്ത വേരിയന്റുകളിൽ സിഎൻജി ബൈ-ഫ്യുവൽ ഓപ്ഷനും കമ്പനി ഒരുക്കിയിട്ടുണ്ട്.

മൈലേജിന്റെ കാര്യത്തിലും ആള് മിടുക്കനാണെന്നാണ് ഹ്യുണ്ടായിയുടെ വാദം. എക്സ്റ്റർ പെട്രോൾ മാനുവൽ മോഡലുകൾക്ക് 19.4 കിലോമീറ്ററും എഎംടിയിൽ 19.2 കിലോമീറ്ററും മൈലേജ് ലഭിക്കുമ്പോൾ സിഎൻജി വേരിയന്റുകൾക്ക് 27.1 കിലോമീറ്റർ വരെ ഇന്ധനക്ഷമത നൽകാനാവും. ഫീച്ചറുകളിലേക്ക് വരുമ്പോൾ എല്ലാ ഹ്യുണ്ടായി കാറുകളുടേയും സ്റ്റാൻഡേർഡ് നിലനിർത്താൻ മൈക്രോ എസ്‌യുവിക്കുമായിട്ടുണ്ട്.

Hyundai Exter SUV On-Road Prices

സവിശേഷതകളെ സംബന്ധിച്ചിടത്തോളം ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുള്ള എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓൾ-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, വയർലെസ് ചാർജർ എന്നിങ്ങനെയുള്ള ഫീച്ചറുകളാൽ സമ്പന്നമമാണ് ഹ്യുണ്ടായി എക്സ്റ്റർ. ഡ്യുവൽ ഡാഷ് ക്യാമറ, ഫുട്‌വെൽ ലൈറ്റിംഗ്, മെറ്റൽ പെഡലുകൾ, പാഡിൽ ഷിഫ്റ്ററുകൾ, പവർ ഔട്ട്‌പുട്ടുള്ള റിയർ എസി വെന്റുകൾ, ഇലക്ട്രിക് സൺറൂഫ്, ആറ് എയർബാഗുകൾ തുടങ്ങിയവയും വാഹനത്തിലുണ്ട്.

ടാറ്റ പഞ്ചുമായി ഏറ്റുമുട്ടുമ്പോൾ സേഫ്റ്റിയുടെ കാര്യത്തിലും പിശുക്കൊന്നും കമ്പനി കാട്ടിയിട്ടില്ല. ഹെഡ്‌ലാമ്പ് എസ്‌കോർട്ട് ഫംഗ്‌ഷൻ, ഓട്ടോ ഹെഡ്‌ലാമ്പുകൾ, ISOFIX, റിയർ ഡീഫോഗർ, റിയർ പാർക്കിംഗ് ക്യാമറ എന്നിവ ഉൾപ്പെടുന്ന 40-ലധികം നൂതന സുരക്ഷാ ഫീച്ചറുകളാണ് പുതിയ എസ്‌യുവിയിൽ ഹ്യുണ്ടായി ഒരുക്കിയിട്ടുള്ളത്. കൂടാതെ, TPMS, ബർഗ്ലർ അലാറം, 3 പോയിന്റ് സീറ്റ് ബെൽറ്റുകൾ, സീറ്റ് ബെൽറ്റ് റിമൈൻഡർ, IRVM തുടങ്ങിയ സെഗ്‌മെന്റ് ഫസ്റ്റ് സുരക്ഷാ ഫീച്ചറുകളും എക്സ്റ്റർ വാഗ്ദാനം ചെയ്യുന്നുണ്ട്.

Article Published On: Tuesday, July 11, 2023, 15:07 [IST]
English summary
Hyundai exter suv on road prices in top cities in india including kochi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X