പപ്പടമല്ല... 5.99 ലക്ഷത്തിന് 5-സ്റ്റാർ സുരക്ഷയുള്ള എസ്‌യുവി, അതാണ് 'ഹ്യുണ്ടായി എക്സ്റ്റർ'

ഇന്ത്യയിൽ പുതിയൊരു വാഹനം വാങ്ങുന്നവരെല്ലാം സേഫ്റ്റി മെയിൻ ഘടകമായി പരിഗണിക്കാൻ തുടങ്ങിയിട്ടുണ്ട്. ബജറ്റ് സെഗ്മെന്റിലും ഇപ്പോൾ സുരക്ഷ അഭിവാജ്യമായി മാറുമ്പോൾ വാഹന നിർമാതാക്കളും അതിനൊത്ത രീതിയിൽ പരിഷ്ക്കാരങ്ങൾ കൊണ്ടുവരികയാണ്. സേഫ്റ്റിയുള്ള വണ്ടിയെന്ന് കേൾക്കുമ്പോൾ തന്നെ ടാറ്റയോ മഹീന്ദ്രയോ ആയിരിക്കാം നമ്മുടെ മനസിലേക്ക് ആദ്യം ഓടിയെത്തുക.

എന്നാൽ ടാറ്റയെ വെല്ലാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് നമ്മുടെ ഏവരുടേയും പ്രിയപ്പെട്ട വാഹന നിർമാതാക്കളായ ഹ്യുണ്ടായി. രാജ്യത്ത് ചൂടപ്പം പോലെ വിറ്റഴിക്കപ്പെടുന്ന പഞ്ചിനോട് മുട്ടാൻ എക്സ്റ്റർ എന്ന ആയുധം പുറത്തിറക്കിയത് അതിലേക്കുള്ള ചെറിയ തുടക്കം മാത്രമാണ്. മികച്ച ഇൻ-ക്ലാസ്, ഫസ്റ്റ്-ഇൻ-സെഗ്മെന്റ് ഓഫറുകൾ ഉൾപ്പെടെയുള്ള ഹൈടെക് ഫീച്ചറുകളുടെ ആറാട്ടാണ് പുത്തൻ മൈക്രോ എസ്‌യുവിയിൽ കാണാനാവുക. ഇവയെല്ലാം ടാറ്റ മോട്ടോർസിനെ എത്തരത്തിൽ ബാധിക്കുമെന്നതാണ് ഇനി നോക്കിക്കാണേണ്ടത്.

Hyundai Exter SUV Ready To Achieve 5-Star Safety Rating

എന്നാൽ സുരക്ഷയുടെ കാര്യത്തിൽ പഞ്ചിനെ മലർത്തിയടിക്കാനൊന്നും എക്സ്റ്ററിനാവില്ലെന്ന് ടാറ്റ ഫാൻസ് കരുതുന്നുണ്ടെങ്കിൽ അവിടെയും നിങ്ങൾക്ക് തെറ്റിയേക്കും. കാരണം എക്സ്റ്ററിനും ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ മികച്ച സേഫ്റ്റി റേറ്റിംഗ് ഉണ്ടാവുമെന്നാണ് ഹ്യുണ്ടായിയിപ്പോൾ സൂചന നൽകിയിരിക്കുന്നത്. മുമ്പ് പറഞ്ഞതുപോലെ സേഫ്റ്റിയുടെ കാര്യം ജനങ്ങളിലുണ്ടായ ഈ മാറ്റം ഉപഭോക്തൃ തീരുമാനത്തിൽ വലിയ പങ്കുവഹിക്കുന്നുണ്ട്.

അതിനാൽ ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റും വരാനിരിക്കുന്ന ഭാരത് NCAP മാനദണ്ഡങ്ങളും അനുസരിച്ച് എക്‌സ്‌റ്റർ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ കാറുകളിലൊന്നായി ഉയർന്നുവരുമെന്ന് കമ്പനിക്ക് ഉറപ്പുണ്ട്. ഹ്യുണ്ടായി ഇന്ത്യയുടെ സിഒഒ തരുൺ ഗാർഗ് പറയുന്നതനുസരിച്ച് എക്‌സ്റ്ററിന്റെ സമഗ്രമായ സുരക്ഷാ സവിശേഷതകൾ ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റുകളിൽ മികച്ച റേറ്റിംഗ് നേടാൻ എസ്‌യുവിയെ പ്രാപ്തമാണ്.

Hyundai Exter SUV Ready To Achieve 5-Star Safety Rating

സ്റ്റാൻഡേർഡായി ആറ് എയർബാഗുകൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് കൺട്രോൾ (HAC), ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്‌മെന്റ് (VSM), ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS) എന്നിങ്ങനെ ഒന്നിലധികം സെഗ്‌മെന്റ്-ഫസ്റ്റ് സുരക്ഷാ ഫീച്ചറുകൾ എക്‌സ്‌റ്ററിൽ ഒരുക്കിയിട്ടുണ്ട്. ഇതുകൂടാതെ മൈക്രോ എസ്‌യുവിക്ക് ഉറപ്പുള്ള ഘടനയുമാണ് കമ്പനി നൽകിയിരിക്കുന്നത്. അതിനാൽ ക്രാഷ് സംഭവിക്കുമ്പോൾ സുരക്ഷ ഒപ്റ്റിമൈസ് ചെയ്യാൻ കഴിയും.

അങ്ങനെ നോക്കുമ്പോൾ ക്രാഷ് ടെസ്റ്റുകളിൽ നിന്നും ഹ്യുണ്ടായി എക്സ്റ്ററിന് അനായാസം 5-സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കാനാവും. മാത്രമല്ല, ഗ്ലോബൽ NCAP റേറ്റിംഗുകളുടെ വീക്ഷണകോണിൽ നിന്ന് ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ ഫീച്ചർ വാഹനങ്ങൾക്ക് വളരെ പ്രധാനമാണ്. പുതുക്കിയ സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ച് 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് ലക്ഷ്യമിടുന്ന കാറുകൾക്ക് സ്റ്റാൻഡേർഡായി ESC നിർബന്ധിതമാണ്.

Hyundai Exter SUV Ready To Achieve 5-Star Safety Rating

എക്സ്റ്ററിന്റെ മിക്ക വേരിയന്റുകളിലും ESC വാഗ്ദാനം ചെയ്യുന്നതിനാൽ ഈ യോഗ്യതാ മാനദണ്ഡങ്ങൾ നിറവേറ്റുന്നു. ഹ്യുണ്ടായിയുടെ പുതിയ എസ്‌യുവിയുടെ ബേസ്-സ്പെക് വേരിയന്റിന് പോലും ഒരു ഓപ്ഷനായി ESC ഉണ്ട്. ഗ്ലോബൽ NCAP പരിരക്ഷിക്കുന്ന മറ്റ് പ്രധാന സുരക്ഷാ പരിഗണനകളിൽ സൈഡ്-ഇംപാക്ട്, കാൽനട സംരക്ഷണ പരിശോധനകൾ എന്നിവയും ഉൾപ്പെടുന്നുണ്ട്. എക്‌സ്‌റ്റർ ഇവയ്‌ക്കും തയാറാണെന്നാണ് കമ്പനി വൃത്തങ്ങൾ സൂചന നൽകിയിരിക്കുന്നത്.

2023 ഒക്‌ടോബർ 1 മുതൽ രാജ്യത്ത് നടപ്പിലാക്കാൻ പോവുന്ന ഭാരത് ന്യൂ കാർ അസസ്‌മെന്റ് പ്രോഗ്രാം ക്രാഷ് ടെസ്റ്റിന് കീഴിൽ എക്‌സ്‌റ്റർ ക്രാഷ് ടെസ്റ്റ് ചെയ്യുന്നതും ഹ്യുണ്ടായി പരിഗണിക്കുന്നുണ്ട്. അങ്ങനെ വാഹനത്തിന്റെ സുരക്ഷയെ സംബന്ധിച്ച ചോദ്യങ്ങൾക്കെല്ലാം ഉത്തരമാവും. കാൽനട സംരക്ഷണം, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, സീറ്റ്-ബെൽറ്റ് റിമൈൻഡറുകൾ, പോൾ സൈഡ് ഇംപാക്ട് എന്നിവയാണ് ഇതിൽ പരിഗണിക്കപ്പെടുന്ന പ്രധാന ഘടകങ്ങൾ.

Hyundai Exter SUV Ready To Achieve 5-Star Safety Rating

ഇത്തരത്തിൽ ക്രാഷ് ടെസ്റ്റിൽ നിന്നും 5-സ്റ്റാർ റേറ്റിംഗ് ലഭിച്ചാൽ ഹ്യുണ്ടായി നിരയിൽ നിന്നും ഈ നേട്ടം കൈവരിക്കുന്ന ആദ്യ വാഹനമാവും എക്സ്റ്റർ എസ്‌യുവി. ഫോക്‌സ്‌വാഗൺ, സ്‌കോഡ, മഹീന്ദ്ര, ടാറ്റ തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള മോഡലുകൾ മാത്രമാണ് നിലവിൽ 5-സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കിയിട്ടുള്ളവ. ഗ്ലോബൽ NCAP ഇതുവരെ പരീക്ഷിച്ച ഹ്യുണ്ടായി കാറുകൾക്കൊന്നും ഉയർന്ന റേറ്റിംഗ് ലഭിച്ചിട്ടില്ല. ക്രെറ്റ, i20 തുടങ്ങിയ്ക്ക് പോലും ക്രാഷ് ടെസ്റ്റുകളിൽ 3-സ്റ്റാർ റേറ്റിംഗ് മാത്രമേ നേടാനായിട്ടുള്ളൂ.

More from DriveSpark

Article Published On: Wednesday, July 12, 2023, 11:46 [IST]
English summary
Hyundai exter suv ready to achieve 5 star safety rating from crash test
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X