ഈ വിലയ്ക്ക് ഇതിലും മികച്ച ഇന്റീരിയർ കാണിച്ചാൽ ലൈഫ് ടൈം സെറ്റിൽമെന്റ്

പണ്ടൊക്കെ ഒരു കാർ വാങ്ങുമ്പോൾ ആകെ കിട്ടിയിരുന്ന ഫീച്ചർ എന്നത് സീറ്റ് ബെൽറ്റുകളും ഏറിപ്പോയാൽ എസിയും പോലുള്ളവ മാത്രമായിരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ നിന്നും നമ്മുടെ വാഹന വിപണി എത്രത്തോളം മാറിയെന്ന് അറിയാമല്ലോ. ഹൈടെക് ഫീച്ചറുകളൊന്നുമില്ലാത്ത കാറുകൾ വാങ്ങാൻ ആരും അത്ര താത്പര്യമൊന്നും കാണിക്കാറില്ല. പ്രത്യേകിച്ച് ഒരു കാർ മാറി വേറൊരു കാർ വാങ്ങുന്നവരെല്ലാം ഈ ട്രെൻഡ് പിന്തുടരുന്നവരാണ്.

ഇത്തരക്കാരെ ചാക്കിലാക്കാനായാണ് ഫീച്ചറുകളുടെ ആറാട്ടുമായി ഹ്യുണ്ടായി എക്സ്റ്ററിനെ അടുത്തിടെ അവതരിപ്പിച്ചിരിക്കുന്നതു തന്നെ. 10 ലക്ഷം രൂപയിൽ താഴെ വിലയുള്ള പല വാഹനങ്ങളിലും കാണാത്തത്ര സവിശേഷതകളാണ് ഈ കുഞ്ഞൻ എസ്‌യുവിയിൽ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ ഒരുക്കിയിരിക്കുന്നത്. ഈ വിലയ്ക്ക് എക്സ്റ്ററിലും മികച്ച ഇന്റീരിയർ കാണാനുമാവില്ല. 5.99 ലക്ഷം രൂപയുടെ പ്രാരംഭ വിലയിലെത്തുന്ന മോഡൽ പെട്രോൾ, സിഎൻജി ഓപ്ഷനുകളിലുടനീളം ഏഴ് വകഭേദങ്ങളിൽ ലഭിക്കും.

Hyundai Exter

ഒരു എൻട്രി ലെവൽ എസ്‌യുവിയും അതിന്റെ ചെറിയ വലിപ്പവുമൊന്നും കണ്ട് ആരും എഴുതിതള്ളല്ലേ... നിരവധി സവിശേഷതകളാൽ ആള് സമ്പന്നനാണ്. അവയിൽ ചിലത് സെഗ്‌മെന്റ്-ഫസ്റ്റ് ഫീച്ചറുകൾ കൂടിയാണെന്ന് അറിയുമ്പോൾ മാറ്റേറുന്നുണ്ട്. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാണ കമ്പനിയായ ഹ്യുണ്ടായിയുടെ ഏറ്റവും പുതിയ എസ്‌യുവിയിൽ ലഭ്യമായ മികച്ച അഞ്ച് ഇന്റീരിയർ ഹൈലൈറ്റുകൾ ഒന്നു പരിചയപ്പെട്ടാലോ?

ഡാഷ്‌ബോർഡും ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും: ഗ്രാൻഡ് i10 നിയോസിന്റെ അതേ ഡാഷ്‌ബോർഡാണ് എക്‌സ്റ്ററും സ്വീകരിക്കുന്നത്. എന്നാൽ ഇന്റീരിയർ കളറിൽ മാത്രമാണ് വ്യത്യാസം. മൈക്രോ എസ്‌യുവിയുടെ ക്യാബിൻ ഒരു കറുത്ത നിറത്തിൽ അണിയിച്ചൊരുത്തിയിരിക്കുന്നതിന് പുറമെ എക്സ്റ്റീരിയർ നിറത്തിനെ അടിസ്ഥാനമാക്കിയുള്ള കളർ സ്പ്ലാഷും കമ്പനി നൽകിയിട്ടുണ്ട്. ഏഴ് ആംബിയന്റ് ശബ്‌ദങ്ങൾക്കൊപ്പം 12 ഭാഷകളെ പിന്തുണയ്‌ക്കുന്ന 8 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനും ശ്രദ്ധേയമാണ്. ഇതിൽ ആൻഡ്രോയിഡ് ഓട്ടോ ആപ്പിൾ കാർപ്ലേ സജ്ജീകരണവും ലഭ്യമാണ്.

Hyundai Exter Interior

ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ: ഡ്രൈവർ സീറ്റിന് തൊട്ടുമുന്നിൽ വെന്യുവിലും വെർണയിലും വാഗ്ദാനം ചെയ്യുന്നതുപോലെയുള്ള ഒരു പുതിയ 4.2 ഇഞ്ച് നിറമുള്ള TFT ഡിസ്‌പ്ലേയാണ് ഹ്യുണ്ടായി എക്സ്റ്ററിൽ ഒരുക്കിയിരിക്കുന്നത്. ഇതുകൂടാതെ, ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനിനൊപ്പം ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും 10 പ്രാദേശിക, രണ്ട് ആഗോള ഭാഷകളിൽ കസ്റ്റമൈസ് ചെയ്യാനാവുന്നതാണ്. ഈ വിലയിൽ കിട്ടുന്ന ഏറ്റവും മികച്ച ഡ്രൈവർ ഡിസ്പ്ലേയാണ് എസ്‌യുവിയിലുള്ളതെന്ന് നിസംശയം പറയാം.

ഡാഷ്‌ക്യാം: ഡ്യുവൽ ക്യാമറകളുള്ള ഡാഷ്‌ക്യാം ലഭിക്കുന്ന സെഗ്‌മെന്റിൽ ആദ്യ വാഹനമാണ് ഹ്യുണ്ടായി എക്‌സ്‌റ്റർ. ഈ ഡാഷ്‌ക്യാമിന് 2.31 ഇഞ്ച് ഫുൾ എച്ച്‌ഡി ഡിസ്‌പ്ലേയാണ് ലഭിക്കുന്നത്. നമ്മുടെ സ്മാർട്ട്‌ഫോണുമായി വരെ ഇത് കണക്‌റ്റ് ചെയ്യാൻ വരെ കഴിയും. ഇതുകൂടാതെ, വീഡിയോകൾ റെക്കോർഡുചെയ്യുന്നതിനുള്ള മൂന്ന് വ്യത്യസ്ത മോഡുകളും ഇത് അവതരിപ്പിക്കുന്നുണ്ട്. ഇതിൽ ഒരു സാധാരണ റെക്കോർഡിംഗ്, ഒരു ഇവന്റ് അല്ലെങ്കിൽ ഇൻസിഡന്റ് റെക്കോർഡിംഗ്, ഒരു ടൈംലാപ്സ് വീഡിയോ എന്നിവ വരെ പകർത്താനാവും.

Hyundai Exter Dashcam

സൺറൂഫ്: ടാറ്റ പഞ്ച്, മാരുതി സുസുക്കി ഫ്രോങ്ക്സ് എന്നിവയുൾപ്പെടെയുള്ള എതിരാളികളിൽ നിന്ന് വേറിട്ടുനിൽക്കാൻ ഹ്യുണ്ടായി എക്‌സ്‌റ്ററിനെ വോയ്‌സ്-എനേബിൾഡ് ഇലക്ട്രിക് സൺറൂഫ് സജ്ജീകരിച്ചിരിക്കുന്നു. 12 പ്രാദേശിക, ആഗോള ഭാഷകളിലെ വോയ്‌സ് കമാൻഡുകൾ ഉപയോഗിച്ച് സൺറൂഫ് തുറക്കാനും അടയ്ക്കാനും കഴിയുമെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.

വയർലെസ് ചാർജർ: എക്‌സ്‌റ്ററിന്റെ ഫസ്റ്റ്-ഇൻ-സെഗ്‌മെന്റ് ഫീച്ചറുകളുടെ നിര നീണ്ടതാണെന്ന് ഹ്യുണ്ടായി ഉറപ്പുവരുത്തിയിട്ടുണ്ട്. വയർലെസ് ചാർജറാണ് ഇതിലെ മറ്റൊരു സവിശേഷത. ആധുനിക കാലഘട്ടത്തിൽ അത്യാവിശ്യമായി വരുന്നൊരു ഫീച്ചറാണിത് എന്നതിൽ തർക്കമൊന്നുമില്ല. ഈ ചാർജർ എയർകോൺ കൺട്രോളിന് താഴെയും ഗിയർ ലെവലിന് തൊട്ടുമുന്നിലുമായാണ് സ്ഥാപിച്ചിരിക്കുന്നത്.

Hyundai Exter Sunroof

ഇങ്ങനെ എതിരാളികളിൽ നിന്നും വേറിട്ടുനിൽക്കാനുള്ള ശ്രമങ്ങളിൽ ഹ്യുണ്ടായി എക്സ്റ്റർ വിജയംകണ്ടിട്ടുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. സെഗ്മെന്റിൽ ടാറ്റ പഞ്ചിന് മുന്നിലെല്ലാം നെഞ്ചുവിരിച്ച് നിൽക്കാൻ ഈ പറഞ്ഞ ഫീച്ചറുകളെല്ലാം സഹായിക്കുന്നുണ്ട്. 5.99 ലക്ഷം മുതൽ 10.10 ലക്ഷം വരെയാണ് ഈ പുത്തൻ മൈക്രോ എസ്‌യുവിക്കായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

More from DriveSpark

Article Published On: Saturday, July 22, 2023, 17:55 [IST]
English summary
Hyundai exter top interior features offers dashcam sunroof wireless charger
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X