6 ലക്ഷത്തിന് 30 കി.മീ. മൈലേജ്; പഞ്ചിനെ പഞ്ചറാക്കാൻ ഹ്യുണ്ടായി എക്സ്റ്റർ

ഇന്ത്യൻ വിപണിയിൽ പുതുമോഡലുകളുടെ കുത്തൊഴുക്കാണ്. എൻട്രി ലെവൽ സെഗ്മെന്റ് മുതൽ അങ്ങ് ആഡംബര വിഭാഗത്തിൽ വരെ വാഹനങ്ങൾ കുമിഞ്ഞുകൂടുകയാണ്. എന്നാൽ ഇവയെല്ലാം വാങ്ങാൻ ആളുണ്ടെന്നതും രസകരമായ കാര്യം തന്നെ. ഇതിൽ എസ്‌യുവികളാണ് വിപണിയിൽ തരംഗമുണ്ടാക്കി മുന്നേറുന്നത്.

സബ്-4 മീറ്റർ സ്പോർട്ട് യൂട്ടിലിറ്റി വാഹന വിഭാഗത്തിൽ ടാറ്റ നെക്സോണും പഞ്ചുമാണ് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ട് മോഡലുകൾ. നെക്സോണിന് ബദലായി വെന്യുവുണ്ടെങ്കിലും പഞ്ചുമായി മുട്ടിനിൽക്കാൻ ഹ്യുണ്ടായിക്ക് ഒരു വജ്രായുധമില്ലായിരുന്നു. എന്നാൽ അതെല്ലാം പഴങ്കഥയാണ്. ഇപ്പോൾ ഏവരും കേട്ടറിഞ്ഞ പുത്തൻ മൈക്രോ എസ്‌യുവിയെ കളത്തിലിറക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി ടാറ്റയുടെ നെഞ്ചത്ത് ആണി തറക്കുകയാണ് ദക്ഷിണ കൊറിയൻ ബ്രാൻഡ്.

Hyundai Exter

ഏവരും കേട്ടറിഞ്ഞ എക്സ്റ്ററിന്റെ കാര്യം തന്നെയാണീ പറഞ്ഞുവരുന്നത്. വാഹനത്തിന്റെ ബുക്കിംഗ് ആരംഭിക്കുന്നുവെന്ന പ്രഖ്യാപിച്ച ഹ്യുണ്ടായി ഇതോടൊപ്പം മൈക്രോ എസ്‌യുവിയുടെ മറ്റ് വിവരങ്ങളും പങ്കുവെച്ചിട്ടുണ്ട്. പെട്രോൾ, സിഎൻജി ഫ്യുവൽ ഓപ്ഷനുകളിലാവും എക്സ്റ്റർ വിപണിയിലെത്തുക. ഇതിൽ EX, EX(O), S, S(O), SX, SX(O), SX(O) കണക്‌‌ട് എന്നിങ്ങനെ ഏഴ് വേരിയന്റുകളിൽ വണ്ടി സ്വന്തമാക്കാനാവും. സിഎൻജി പതിപ്പ് S, SX വേരിയന്റുകളിൽ മാത്രമായി പരിമിതപ്പെടുത്തുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

കോസ്മിക് ബ്ലൂ, റേഞ്ചർ ഖാക്കി എന്നിങ്ങനെ രണ്ട് പുതിയ എക്സ്ക്ലൂസീവ് നിറങ്ങൾക്കൊപ്പം ആറ് മോണോടോണും മൂന്ന് ഡ്യുവൽ ടോൺ എക്സ്റ്റീരിയർ കളർ ഓപ്ഷനുകളും ഹ്യുണ്ടായി എക്സ്റ്ററിൽ തെരഞ്ഞെടുക്കാം. അറ്റ്ലസ് വൈറ്റ്, കോസ്മിക് ബ്ലൂ, ഫിയറി റെഡ്, റേഞ്ചർ ഖാക്കി, സ്റ്റാറി നൈറ്റ്, ടൈറ്റൻ ഗ്രേ എന്നിവയാണ് മോണോടോൺ ഓപ്ഷനുകളിലുള്ളത്.

Hyundai Exter

മറുവശത്ത് ഡ്യുവൽ-ടോണിൽ അബിസ് ബ്ലാക്ക് ഉള്ള അറ്റ്ലസ് ബ്ലാക്ക്, അബിസ് ബ്ലാക്ക് ഉള്ള കോസ്മിക് ബ്ലൂ, അബിസ് ബ്ലാക്ക് ഉള്ള റേഞ്ചർ ഖാക്കി എന്നിവയാണ് ഉൾപ്പെടുന്നത്. ഹ്യുണ്ടായി എസ്‌യുവി ശ്രേണിയിൽ വെന്യുവിന് താഴെ ഇരിക്കുന്ന എക്‌സ്‌റ്ററിന് 1.2 ലിറ്റർ കാപ്പ പെട്രോൾ എഞ്ചിനാണ് കരുത്ത് പകരുന്നത്. ഈ യൂണിറ്റ് 82 bhp പവറിൽ 114 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

അതേസമയം 68 bhp കരുത്തിൽ 95 Nm torque വരെ നിർമിക്കും. അഞ്ച് സ്പീഡ് മാനുവൽ, എഎംടി ഓട്ടോമാറ്റിക് എന്നിവയാണ് എക്സ്റ്റർ എസ്‌യുവിയുടെ ഗിയർബോക്‌സ് ഓപ്ഷനിലുള്ളത്. അതായത് സിഎൻജി എഞ്ചിനുള്ള മൈക്രോ എസ്‌യുവിക്ക് ഏകദേശം 30 കി.മീ. മൈലേജ് എങ്കിലും പ്രതീക്ഷിക്കാം.

ഹ്യുണ്ടായി മൈലേജ് കണക്കുകൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും ഓറ സിഎൻജിക്ക് കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത 28 കിലോമീറ്ററാണ്. സെഡാൻ കാറിനേക്കാളും ഭാരം കുറവായതിനാലാണ് എക്സ്റ്ററിന് രണ്ട് കിലോമീറ്റർ മൈലേജ് അധികമായി പ്രതീക്ഷിക്കുന്നത്. അതുപോലെ തന്നെ വിലയും മത്സരാധിഷ്‌ഠിതമായ നിലനിർത്താനായിരിക്കും ബ്രാൻഡിന്റെ ലക്ഷ്യം. അതായത് എസ്‌യുവിയുടെ പ്രാരംഭ വില ഏതാണ്ട് 6.00 ലക്ഷം രൂപ മുതൽ ആരംഭിച്ചേക്കാമെന്നാണ് വിവരം.

Hyundai Exter

ഇതും കമ്പനിയുടെ ഭാഗത്തുനിന്ന് സ്ഥിരീകരണം ലഭിച്ചിട്ടില്ലെങ്കിലും പല മാധ്യമങ്ങളും ഇക്കാര്യം പുറത്തുവിട്ടിട്ടുണ്ട്. യുവതലമുറയെ മുന്നിൽകണ്ടാണ് കമ്പനി ഹ്യുണ്ടായി എക്സ്റ്ററിനെ ഡിസൈൻ ചെയ്‌തിരിക്കുന്നത്. കമ്പനി പുറത്തിറക്കിയ ചിത്രങ്ങളിൽ നിന്ന് ഹ്യുണ്ടായിയുടെ സിഗ്നേച്ചർ പാരാമെട്രിക് ഫ്രണ്ട് ഗ്രില്ലും സ്‌പ്ലിറ്റ് ഹെഡ്‌ലാമ്പ് ഡിസൈനും കാണാനാവും. ഇതോടൊപ്പം H-സിഗ്നേച്ചർ എൽഇഡി ഡിആർഎല്ലുകൾ, പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, സ്‌പോർട്ടി സ്‌കിഡ് പ്ലേറ്റ് എന്നിവയും കോർത്തിണക്കിിയിട്ടുണ്ട്.

വശക്കാഴ്ച്ചയിൽ ബ്ലാക്ക്ഡ്-ഔട്ട് വീൽ ആർച്ചുകളിലും സൈഡ് സിൽ ക്ലാഡിംഗിലും ഹ്യുണ്ടായി എക്സ്റ്ററിന് പരുക്കൻ ശൈലി നൽകാൻ സഹായകരമായിട്ടുണ്ട്. അലോയ് വീൽ ഡിസൈനും സവിശേഷമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എസ്‌യുവിക്ക് ഫ്ലോട്ടിംഗ് റൂഫ് ഡിസൈൻ നൽകുന്നതും ശ്രദ്ധേയമാണ്. ഇത് പാരാമെട്രിക് ഡിസൈൻ സി-പില്ലർ ഗാർണിഷും സ്‌പോർട്ടി ബ്രിഡ്ജ്-ടൈപ്പ് റൂഫ് റെയിലുകളും ഉപയോഗിച്ച് കൂടുതൽ മെച്ചപ്പെടുത്താനും ഹ്യുണ്ടായി ശ്രദ്ധിച്ചിട്ടുണ്ട്.

More from DriveSpark

Article Published On: Tuesday, May 9, 2023, 8:30 [IST]
English summary
Hyundai exter variants colour options expected price mileage more details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X