പ്രീമിയം എന്നല്ല, ലക്ഷ്വറി കാർ എന്നുവിളിക്കാം, i20 ശ്രേണിയിൽ വില വർധിപ്പിച്ച് ഹ്യുണ്ടായി

പുതുവർഷം പിറന്നതു മുതൽ നാം കേൾക്കുന്ന കാര്യമായിരിക്കും കാറുകളുടെ വില വർധനവ്. ഇതിപ്പോൾ അടിക്കടി കൂടുന്നതു കൊണ്ട് ഇക്കാര്യത്തിലെ കൗതുകമെല്ലാം ഒരു പരിധി വരെ അവസാനിച്ചുവെന്നു വേണം പറയാനും. ഇൻപുട്ട് ചെലവുകളിലുണ്ടായ ഉയർച്ച ചൂണ്ടിക്കാട്ടിയാണ് ഇത്തവണയും കമ്പനികളെല്ലാം മോഡൽ നിരയിൽ വില പരിഷ്ക്കാരം നടപ്പിലാക്കുന്നത്.

രാജ്യത്തെ പ്രമുഖ ബ്രാൻഡുകളെല്ലാം ഇക്കാര്യത്തിൽ ഭയങ്കര ചേർച്ചയാണ്. മാരുതി സുസുക്കി, ഹ്യുണ്ടായി, മഹീന്ദ്ര, ടാറ്റ മോട്ടോർസ്, കിയ തുടങ്ങിയ വമ്പൻമാരെല്ലാം തങ്ങലുടെ മോഡൽ നിരയിലെ വില പരിഷ്ക്കാരം നടപ്പിലാക്കി കഴിഞ്ഞു. ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി ദേ ഇപ്പോൾ അവരുടെ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ i20 ശ്രേണിയുടെ വില 21,000 രൂപ വരെ കൂട്ടിയിരിക്കുകയാണ്. വെറും നാല് മാസത്തിനുള്ളിൽ കാറിന് ലഭിക്കുന്ന രണ്ടാമത്തെ വില വർധനവാണിത്.

പ്രീമിയം എന്നല്ല, ലക്ഷ്വറി കാർ എന്നുവിളിക്കാം, i20 ശ്രേണിയിൽ വില വർധിപ്പിച്ച് ഹ്യുണ്ടായി

വില വർധിപ്പിക്കുന്നതിനു പുറമേ ചില വകഭേദങ്ങൾ നീക്കം ചെയ്തുകൊണ്ട് ഹ്യൂണ്ടായി i20 വേരിയന്റ് നിരയും പരിഷ്ക്കരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ്, ഉത്സവ സീസണിന് തൊട്ടുമുമ്പ് മോഡലിന് അവസാനമായി വില വർധിപ്പിച്ചത്. പ്രീമിയം ഹാച്ച്ബാക്കിനെ ഇനി മുതൽ ലക്ഷ്വറി ഹാച്ച് എന്നുവിളിക്കേണ്ടി വരുമോ എന്നതാണ് സംശയം. മോഡലിന്റെ സ്പോർട്ടിയർ പതിപ്പായ N-ലൈൻ വേരിയന്റുകൾക്കും വില പരിഷ്ക്കാരം നടപ്പിലാക്കിയിട്ടുണ്ട്.

പുതിയ മാറ്റങ്ങളോടെ ഹാച്ച്ബാക്കിന്റെ വില ഇപ്പോൾ 7.18 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. അതേസമയം ഡിസിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനോടുകൂടിയ ടോപ്പ് എൻഡ് ആസ്റ്റ ഓപ്ഷണൽ വേരിയന്റിന് 11.68 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക. 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനുള്ള മാഗ്ന, സ്‌പോർട്‌സ് വേരിയന്റുകൾക്ക് 11,500 രൂപയും ആസ്റ്റ, ആസ്റ്റ (O) വകഭേദങ്ങൾക്ക് 16,600 രൂപയും വർധിപ്പിച്ചു.

പ്രീമിയം എന്നല്ല, ലക്ഷ്വറി കാർ എന്നുവിളിക്കാം, i20 ശ്രേണിയിൽ വില വർധിപ്പിച്ച് ഹ്യുണ്ടായി

ഇനി N-ലൈൻ മോഡലുകളുടെ പുതിയ വിലയിലേക്ക് നോക്കിയാൽ N6, N8 വേരിയൻ്റുകൾക്ക് യഥാക്രമം 21,500 രൂപയും 16,500 രൂപയും വർധിപ്പിച്ചു. അങ്ങനെ പരിഷ്ക്കരിച്ച വില പ്രകാരം 10.16 ലക്ഷം രൂപ മുതൽ 12.12 ലക്ഷം രൂപ വരെയാണ് ഇനി മുതൽ സ്പോർട്ടി പതിപ്പുകൾക്കായി മുടക്കേണ്ടി വരിക. വില വർധനയ്‌ക്കൊപ്പം i20 ടർബോ വേരിയന്റുകളിലെ 6 സ്പീഡ് iMT ഗിയർബോക്‌സും ഹ്യുണ്ടായി നിർത്തലാക്കിയിട്ടുണ്ട്. ഇതോടെ ഈ വേരിയന്റുകൾ ഡ്യുവൽ ക്ലച്ച് (ഡിസിടി) ഓട്ടോമാറ്റിക് ഗിയർബോക്‌സിൽ മാത്രമേ ലഭ്യമാകൂ.

എന്നിരുന്നാലും i20 N ലൈനിൽ iMT ഗിയർബോക്‌സ് തുടർന്നും നൽകും. 83 bhp കരുത്തിൽ പരമാവധി 114.7 Nm torque വരെ ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 120 bhp പവറിൽ 172 Nm torque വരെ നൽകുന്ന ടർബോചാർജ്ഡ് പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനിലാണ് ഹ്യുണ്ടായി i20 ലഭ്യമാവുന്നത്. ഇനി ഗിയർബോക്‌സ് കോമ്പിനേഷനിലേക്ക് നോക്കിയാൽ 6-സ്പീഡ് മാനുവൽ, സിവിടി, ഡിസിടി ഓട്ടോമാറ്റിക് എന്നിവയാണ് ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാനാവുക.

പ്രീമിയം എന്നല്ല, ലക്ഷ്വറി കാർ എന്നുവിളിക്കാം, i20 ശ്രേണിയിൽ വില വർധിപ്പിച്ച് ഹ്യുണ്ടായി

വരാനിരിക്കുന്ന RDE മാനദണ്ഡങ്ങൾ കാരണം ഹ്യുണ്ടായി 100 bhp പവറിൽ 240 Nm torque വരെ നിർമിക്കുന്ന 1.5 ലിറ്റർ ഡീസൽ എഞ്ചിൻ i20 ഹാച്ച്ബാക്കിൽ നിന്നും നിർത്തലാക്കുകയും ചെയ്യും. RDE അല്ലെങ്കിൽ റിയൽ ഡ്രൈവിംഗ് എമിഷൻ മാനദണ്ഡങ്ങൾ എന്നറിയപ്പെടുന്ന പുതിയ കർശനമായ മലിനീകരണ നിയന്ത്രണങ്ങൾ ഇന്ത്യയിൽ 2023 ഏപ്രിൽ ഒന്നു മുതലാണ് പ്രാബല്യത്തിൽ വരാനിരിക്കുന്നത്. പുതിയ മാനദണ്ഡങ്ങൾക്കനുസൃതമായി നവീകരിക്കുന്നതിന് വൻ തുക ചെലവ് ആവശ്യമായി വരും.

അതിനൊത്ത വിൽപ്പനയൊന്നും i20 ഡീസലിന് ലഭിക്കുന്നില്ല എന്നതും ഒരു കാരണമാണ്. i20 വിൽപ്പനയുടെ 10 ശതമാനം മാത്രമാണ് ഡീസൽ വേരിയന്റുകൾക്ക് ലഭ്യമാവുന്നത്. നിലവിൽ സെഗ്മെന്റിൽ ഓയിൽ ബർണർ എഞ്ചിൻ നൽകുന്ന കാറായി ആൾട്രോസ് മാത്രം തുടർന്നേക്കുമെന്നാണ് ലഭിക്കുന്ന വിവരം. എന്തായാലും പുതിയ വില വർധനവിന് പുറമെ കാറിൽ കാര്യമായ ഒരു മാറ്റവും കമ്പനി നടപ്പിലാക്കിയിട്ടില്ല. എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയി വീലുകൾ, സ്‌മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ബോസ് പ്രീമിയം ഓഡിയോ സിസ്റ്റം, ഇലക്ട്രിക് സൺറൂഫ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ മുതലായവ വാഹനത്തിന് തുടർന്നും ലഭിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai hiked the prices of the i20 hatch and turbo imt variant discontinued
Story first published: Tuesday, January 31, 2023, 18:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X