ബലേനോയേക്കാളും സൂപ്പറോ? i20 ഫെയ്‌സ്‌ലിഫ്റ്റിലെ വേരിയന്റുകളും ഫീച്ചറുകളും അറിഞ്ഞാൽ വാങ്ങിപ്പോവും

എസ്‌യുവികൾ അരങ്ങുവാഴുന്നതിനിടയിൽ സെഡാനുകൾ ഏറെ വിയർക്കുന്നുണ്ടെങ്കിലും ഇതൊന്നും പ്രശ്‌നമേയല്ലെന്ന് തെളിയിച്ച് മുന്നേറുന്ന സെഗ്മെന്റാണ് പ്രീമിയം ഹാച്ച്ബാക്കുകളുടേത്. രാജ്യത്തെ സബ്-4 മീറ്റർ എസ്‌യുവികളെല്ലാം ഇതേ വിലയിലാണ് വിൽപ്പനയ്ക്ക് എത്തുന്നതെങ്കിലും മാരുതി ബലേനോ, ഹ്യുണ്ടായി i20, ടാറ്റ ആൾട്രോസ് എന്നിവയെല്ലാം കിടലമായി വിറ്റഴിക്കുന്നുണ്ട്. ഈ വിഭാഗത്തിൽ മുമ്പ് ഒരുപാട് മോഡലുകളുണ്ടായിരുന്നെങ്കിലും ഇന്ന് ഈ മൂവർസംഘമാണ് പോരിനുള്ളത്.

അടുത്തിടെ സെഗ്മെന്റിനെ കൈയിലെടുക്കാനായി i20 ഹാച്ചിന്റെ പുത്തൻ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിനെ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളായ ഹ്യുണ്ടായി അവതരിപ്പിക്കുകയുണ്ടായി. 6.99 ലക്ഷം രൂപയുടെ പ്രാരംഭ എക്സ്ഷോറൂം വിലയിൽ വിപണിയിലെത്തിച്ചിരിക്കുന്ന i20 എറ, മാഗ്‌ന, സ്‌പോർട്‌സ്, ആസ്റ്റ, ആസ്റ്റ (O) എന്നിങ്ങനെ അഞ്ച് വേരിയന്റുകളിൽ സ്വന്തമാക്കാം. പ്രീമിയം ഹാച്ച്ബാക്കിന്റെ വേരിയന്റ് തിരിച്ചുള്ള ഫീച്ചറുകൾ എന്തെല്ലാമെന്ന് നോക്കിയാലോ?

Hyundai i20 Facelift Variant Wise Features

എറ: ആറ് എയർബാഗുകൾ എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡായി ഹ്യുണ്ടായി വാഗ്‌ദാനം ചെയ്യുന്നുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം. ഇതോടൊപ്പം ബേസ് വേരിയന്റായ എറയിൽ ഇബിഡിയുള്ള എബിഎസ്, റിയർ പാർക്കിംഗ് സെൻസറുകൾ, സീറ്റ് ബെൽറ്റ് റിമൈൻഡർ സിസ്റ്റം, ESC, HAC, VSM, സ്പീഡ് അലേർട്ട് സിസ്റ്റം, ഹാലൊജൻ ഹെഡ്‌ലാമ്പുകൾ തുടങ്ങിയ സവിശേഷതകളാണ് ഹ്യുണ്ടായി ഒരുക്കിയിട്ടുള്ളത്.

കഴിഞ്ഞില്ല, i20 പ്രീമിയം ഹാച്ച്ബാക്കിന്റെ ഏറ്റവും പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിൽ ബോഡി കളർഡ് ബമ്പറുകൾ, 14 ഇഞ്ച് സ്റ്റീൽ വീലുകൾ, ബ്ലാക്ക്-ഗ്രേ ഡ്യുവൽ-ടോൺ ഇന്റീരിയർ, മാനുവൽ എസി, ടിൽറ്റ്, ടെലിസ്കോപ്പിക് ക്രമീകരണമുള്ള സ്റ്റിയറിംഗ്, ഫ്രണ്ട് പവർ വിൻഡോകൾ തുടങ്ങിയ മികച്ച സവിശേഷതകളും ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ വാഗ്‌ദാനം ചെയ്യുന്നുണ്ട്.

Hyundai i20 Facelift Variant Wise Features

മാഗ്ന: i20 ഫെയ്‌സ്‌ലിഫ്റ്റിന്റെ രണ്ടാമത്തെ വേരിയന്റായ മാഗ്നയിൽ ബേസിലുള്ളതിൽ നിന്നും അഡീഷണലായി ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), ഫോൾഡബിൾ കീ, എൽഇഡി ഡിആർഎല്ലുകൾ, ഹബ് വീൽ കവറുകളുള്ള 15 ഇഞ്ച് സ്റ്റീൽ വീലുകൾ, ഷാർക്ക്-ഫിൻ ആന്റിന, 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, റിയർ എസി വെന്റുകൾ, മുന്നിലും പിന്നിലും പവർ വിൻഡോകൾ തുടങ്ങിയ ഫീച്ചറുകളെല്ലാമാണ് കിട്ടുക.

സ്‌പോർട്‌സ്: ഹ്യുണ്ടായി i20 പ്രീമിയം ഹാച്ച്ബാക്കിന്റെ നിരയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വേരിയന്റുകളിൽ ഒന്നാണ് സ്പോർട്‌സ്. ഇതിൽ റിവേഴ്സ് പാർക്കിംഗ് ക്യാമറ, Z ആകൃതിയിലുള്ള എൽഇഡി ടെയിൽ ലൈറ്റുകൾ, 16 ഇഞ്ച് ഡ്യുവൽ ടോൺ സ്റ്റൈൽ സ്റ്റീൽ വീലുകൾ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, ഡ്രൈവ് മോഡുകൾ (IVT) തുടങ്ങിയ ഫീച്ചറുകളാണ് ഉള്ളത്.

Hyundai i20 Facelift Variant Wise Features

ആസ്റ്റ: പാഡിൽ ലാമ്പുകൾ, വെൽക്കം ഫങ്ഷൻ, സ്മാർട്ട് കീ, എൽഇഡി ഹെഡ്‌ലാമ്പുകൾ, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, ബ്ലൂ ആംബിയന്റ് ലൈറ്റിംഗ്, ലെതർ ഗിയർ നോബ്, സ്റ്റിയറിംഗ് വീൽ, ബോസിൽ നിന്നുള്ള 7 സ്പീക്കർ മ്യൂസിക് സിസ്റ്റം, ഇലക്ട്രിക് സൺറൂഫ്, വയർലെസ് ചാർജർ റിയർ വൈപ്പറും വാഷറും പോലുള്ള കിടിലൻ ഫീച്ചറുകളാണ് i20 ഫെയ്‌സ്‌ലിഫ്റ്റിന്റെ സെക്കൻഡ് ടോപ്പ് ആസ്റ്റ വേരിയന്റ് വാങ്ങുന്നവർക്ക് ലഭിക്കുന്നത്.

ആസറ്റ (O): മുകളിലെ വേരിയന്റുകളിൽ കിട്ടുന്ന എല്ലാ സവിശേഷതകൾക്കും പുറമെ ബ്ലൂലിങ്ക് കണക്റ്റിവിറ്റി, ഉയരം ക്രമീകരിക്കാവുന്ന ഫ്രണ്ട് സീറ്റ് ബെൽറ്റുകൾ, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, OTA അപ്‌ഡേറ്റുകൾ പോലുള്ള അധിക ഫീച്ചറുകളാണ് ഹ്യുണ്ടായി i20 പ്രീമിയം ഹാച്ച്ബാക്കിന്റെ ടോപ്പ് എൻഡ് ആസ്റ്റ (O) വേരിയന്റിൽ ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുള്ളത്.

Hyundai i20 Facelift Variant Wise Features

ആമസോൺ ഗ്രേ, ഫിയറി റെഡ്, അറ്റ്ലസ് വൈറ്റ്, ടൈറ്റൻ ഗ്രേ, ടൈഫൂൺ സിൽവർ, സ്റ്റാറി നൈറ്റ് എന്നിങ്ങനെ ആറ് മോണോ ടോൺ നിറങ്ങളിൽ മോഡൽ ലഭ്യമാണ്. റെഡ്, സിൽവർ നിറങ്ങൾ ഓപ്ഷണലായി അബിസ് ബ്ലാക്ക് റൂഫ് ഡ്യുവൽ ടോൺ കളർ ഓപ്ഷനിലും സ്വന്തമാക്കാനാവും. 82 bhp പവറിൽ 115 Nm torque വികസിപ്പിക്കുന്ന 1.2 ലിറ്റർ, നാല് സിലിണ്ടർ, NA പെട്രോൾ എഞ്ചിനിൽ മാത്രമേ പുതുക്കിയ i20 ഫെയ്‌സ്‌ലിഫ്റ്റ് വാങ്ങാനാവൂ.

More from DriveSpark

Article Published On: Wednesday, September 13, 2023, 13:25 [IST]
English summary
Hyundai i20 facelift variant wise features you get
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X