മോശമാക്കാൻ പാടില്ലല്ലോ... അയോണിക് 5 ഇവിയെ തേടിയെത്തിയത് ഇത്രയധികം ബുക്കിംഗ്

ഇന്ത്യയിലെ പാസഞ്ചർ ഇലക്‌ട്രിക് വാഹന രംഗത്തിന് തുടക്കമിട്ടവരാണ് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളായ ഹ്യുണ്ടായി. കോന ഇവിയിലൂടെ തുടക്കമിട്ടങ്കിലും സംഭവം അത്രയ്ക്ക് ഹിറ്റൊന്നുമായില്ല. പിന്നീടെത്തിയ എതിരാളികളെല്ലാം തങ്ങൾക്ക് മുന്നേ ഓടിക്കയറിയപ്പോൾ വെറും കാഴ്ച്ചക്കാരായി നിൽക്കാനെ ദക്ഷിണ കൊറിയൻ ബ്രാൻഡിന് സാധിച്ചുള്ളൂ.

എന്നാൽ 2023 ഓടെ ഈ അവസ്ഥയിൽ മാറ്റം കൊണ്ടുവരാൻ കമ്പനി അയോണിക് 5 എന്ന ഫ്ലാഗ്ഷിപ്പ് മോഡലിനെ നിയോഗിക്കുകയും ചെയ്‌തിരിക്കുകയാണിപ്പോൾ. പോയ ഡിസംബറിൽ തന്നെ ബുക്കിംഗ് ആരംഭിച്ച പ്രീമിയം കാറിനെ തേടിയെത്തിയിരിക്കുന്നത് 650-ലധികം ബുക്കിംഗുകളാണെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് ഹ്യുണ്ടായി ഇപ്പോൾ. ഈ വർഷമാദ്യം നടന്ന ഓട്ടോ എക്‌സ്‌പോയിലൂടെയാണ് പുതിയ ഇവി രാജ്യത്ത് അവതരിപ്പിക്കപ്പിക്കപ്പെട്ടത്. 44.95 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് മോഡലിനെ വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.

മോശമാക്കാൻ പാടില്ലല്ലോ... അയോണിക് 5 ഇവിയെ തേടിയെത്തിയത് ഇത്രയധികം ബുക്കിംഗ്

കസിൻ മോഡലായ കിയ EV6 ഇവിയേക്കാൾ 16 ലക്ഷം രൂപയോളമാണ് അയോണിക് 5 ഇവിക്ക് കുറവ് എന്നത് ഏറെ ശ്രദ്ധേയമായ കാര്യമാണ്. 2022 ലോക കാർ പുരസ്ക്കാരം നേടിയാണ് അയോണിക് 5 ഇവി ഇന്ത്യൻ വിപണിയിൽ കാലുകുത്തിയിരിക്കുന്നത് എന്ന കാര്യവും ശ്രദ്ധേയമാണ്. ഇനി ബുക്കിംഗ് കണക്കുകളിലേക്ക് വന്നാൽ 250-300 യൂണിറ്റ് മാത്രം ബുക്കിംഗുകൾ പ്രതീക്ഷിച്ചിരുന്ന കമ്പനിക്ക് കിട്ടിയിരിക്കുന്നത് ഇതിലും ഇരട്ടി ബുക്കിംഗുകളാണ്. ഇക്കാര്യം എന്തായാലും ബ്രാൻഡിന് മൈലേജാവും. കാറിന്റെ ഡെലിവറി മാർച്ചോടെ ആരംഭിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

അയോണിക് 5 ഓൾ-ഇലക്‌ട്രിക് ഓഫർ പ്രാദേശികമായി അസംബിൾ ചെയ്‌തതാണ് എന്നതിനാലാണ് വില പിടിച്ചു നിർത്താൻ ഹ്യുണ്ടായിക്ക് സാധിച്ചത്. പണ്ടത്തെ പോണി കാറുകളെ ഓർമിപ്പിക്കുന്ന ഡിസൈൻ വിശദാംശങ്ങളും ആകർഷകമുണർത്തുന്ന കാര്യമാണ്. അതേസമയം ക്യാബിൻ വിശാലവും ഉയർന്ന നിലവാരമുള്ളതും സുസ്ഥിരവുമായ മെറ്റീരിയലുകളും ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നതും. 12.3 ഇഞ്ച് ഡ്യുവൽ സ്‌ക്രീനുകൾ ഹ്യുണ്ടായിയുടെ ഏറ്റവും പുതിയ യൂസർ ഇന്റർഫേസുമായാണ് വരുന്നതും. അതേസമയം കണക്റ്റിവിറ്റി ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നതും പ്രീമിയം കാറിന് പകിട്ടേകുന്നുണ്ട്.

മോശമാക്കാൻ പാടില്ലല്ലോ... അയോണിക് 5 ഇവിയെ തേടിയെത്തിയത് ഇത്രയധികം ബുക്കിംഗ്

ഹ്യുണ്ടായി മോട്ടോർ ഗ്രൂപ്പിന്റെ ഇലക്ട്രിക്-ഗ്ലോബൽ മോഡുലാർ പ്ലാറ്റ്‌ഫോമിനെ (E-GMP) അടിസ്ഥാനമാക്കിയാണ് അയോണിക് 5 ഇവി നിർമിച്ചെടുത്തിരിക്കുന്നത്. 214 bhp കരുത്തിൽ പരമാവധി 350 Nm torque വരെ വികസിപ്പിക്കുന്ന പിൻ ആക്‌സിലിൽ ഘടിപ്പിച്ചിരിക്കുന്ന PMS മോട്ടോറിൽ നിന്നാണ് വാഹനത്തിന് പവർ വരുന്നത്. ഒറ്റ ചാർജിൽ ARAI സാക്ഷ്യപ്പെടുത്തിയ 631 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്ന 72.6 kWh ബാറ്ററി പായ്ക്കാണ് വാഹനത്തിന്റെ ഹൃദയം.

ഒന്നിലധികം എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി, ട്രാക്ഷൻ കൺട്രോൾ, ലെവൽ 2 ADAS, ബോസ് സൗണ്ട് സിസ്റ്റം, വെന്റിലേറ്റഡ് സീറ്റുകൾ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ എന്നിവയാണ് ലോക കാർ പട്ടം നേടിയ മോഡലിലെ മറ്റ് പ്രധാന സവിശേഷതകൾ. ആറ് എയർബാഗുകൾ, എബിഎസ് വിത്ത് ഇബിഡി, എഞ്ചിൻ പാർക്കിംഗ് ബ്രേക്ക്, നാല് ഡിസ്‌ക് ബ്രേക്കുകൾ എന്നിവയും അതിലേറെയും സുരക്ഷാ സന്നാഹങ്ങളും മോഡലിലുണ്ട്. കൂടാതെ, അയോണിക് 5 ഇലക്‌ട്രിക് വെഹിക്കിൾ ടു ലോഡ് (V2L) ഫംഗ്ഷനും അനുയോജ്യമാണ്.

ഇത് 3 kW വരെ ഗൃഹോപകരണങ്ങളും ചെറിയ ഉപകരണങ്ങളും ചാർജ് ചെയ്യാൻ നിങ്ങളെ അനുവദിക്കുന്നു. 350 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 18 മിനിറ്റിനുള്ളിൽ 10-80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയുന്ന ഫാസ്റ്റ് ചാർജിംഗും ഇവിയിൽ ലഭ്യമാണ്. ഹ്യൂണ്ടായി അയോണിക് 5 ഇവി വാങ്ങുന്ന ഉപഭോക്താക്കൾക്ക് മൂന്നു വർഷത്തെ അല്ലെങ്കിൽ അൺലിമിറ്റഡ് കിലോമീറ്റർ വാറണ്ടിയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. അതേസമയം ഉപഭോക്താക്കൾക്ക് 5 വർഷം അല്ലെങ്കിൽ 140,000 കിലോമീറ്റർ വരെയുള്ള എക്സ്റ്റെൻ്റഡ് വാറണ്ടി ഓപ്ഷനും തെരഞ്ഞെടുക്കാം.

ബാറ്ററി വാറണ്ടി 8 വർഷം അല്ലെങ്കിൽ 160,000 കി.മീ. ആണ്. വാഹനത്തിനൊപ്പം 3.3 കിലോവാട്ട്, 11 കിലോവാട്ട് ഹോം ചാർജറുകളും ഉപഭോക്താക്കൾക്ക് ലഭിക്കും. 2019 ഫ്രാങ്ക്ഫർട്ട് മോട്ടോർ ഷോയിൽ 45 ഇലക്‌ട്രിക് കൺസെപ്റ്റ് ആയാണ് ഈ എസ്‌‌യുവി ആദ്യമായി ഹ്യുണ്ടായി അവതരിപ്പിക്കുന്നത്. 4635 മില്ലീമീറ്റർ നീളം, 1890 മില്ലീമീറ്റർ വീതി, 1625 മില്ലീമീറ്റർ ഉയരം 3000 മില്ലീമീറ്റർ വീല്‍ബേസ് എന്നിങ്ങനെയാണ് കാറിന്റെ വലിപ്പം.

More from DriveSpark

Article Published On: Tuesday, February 7, 2023, 15:00 [IST]
English summary
Hyundai india received over 650 unit bookings for new ioniq 5 electric car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X