ഇനി 160 bhp കരുത്തിൽ പായാം... പുതിയ ഹൃദയവുമായി അൽകസാർ എസ്‌യുവി

കൊവിഡ് മഹാമാരിക്ക് ശേഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനപ്രീതി ലഭിച്ച വാഹന വിഭാഗമായിരുന്നു ഏഴു സീറ്റർ മോഡലുകളുടേത്. അതിപ്പോൾ എംപിവിയായാലും എസ്‌യുവിയായാലും ഡിമാന്റ് ഒരേ പോലെയായിരുന്നുവെന്നു വേണം പറയാൻ. മൾട്ടി പർപ്പസ് വാഹന നിരയിൽ മാരുതി പോലുള്ള അതികായകർ വിലസുന്ന രംഗത്ത് വെറും കാഴ്ച്ചക്കാരായിരുന്നു ഹ്യുണ്ടായി.

എന്നാൽ ഇത്തരം മോഡലുകളുടെ ഡിമാന്റ് കുത്തനെ ഉയർന്നതോടെ ഹ്യുണ്ടായിയും പുത്തനൊരു പടക്കുതിരയുമായി രംഗത്തെത്തി. ക്രെറ്റയെ അടിസ്ഥാനമാക്കി നിർമിച്ച അൽകസാർ എന്ന 7 സീറ്റർ എസ്‌യുവി വിപണിയിലെത്തിയതോടെ കുറെയാളുകൾ ഹ്യുണ്ടായി ഷോറൂമുകളിൽ തടിച്ചുകൂടി. പേരിലെ വ്യത്യസ്‌തതയും രൂപത്തിലേയും ഭാവത്തിലേയും പ്രീമിയം ഫീലും കാരണം വാഹനം വമ്പൻ ഹിറ്റാവുകയും ചെയ്‌തു. അതോടൊപ്പം കിടിലൻ ഡീസൽ, പെട്രോൾ എഞ്ചിൻ കോമ്പിനേഷനും കൂടിയായതോടെ പൊളിച്ചു.

ഇനി 160 bhp കരുത്തിൽ പായാം... പുതിയ ഹൃദയവുമായി അൽകസാർ എസ്‌യുവി

അങ്ങനെ അൽകസാർ 7 സീറ്റർ എസ്‌യുവി വിഭാഗത്തിൽ തന്റേതായ സ്ഥാനം കണ്ടെത്തുകയും ചെയ്‌തു. അടിക്കടി തങ്ങളുടെ കാറുകളിൽ പരിഷ്ക്കാരങ്ങൾ കൊണ്ടുവരാൻ പ്രത്യേക താത്പര്യം കാണിക്കാറുള്ള ഹ്യുണ്ടായി അൽകസാറിനെ ചെറിയ പരിഷ്ക്കാരങ്ങളോടെ വിപണിയിൽ അവതരിപ്പിച്ചിരിക്കുയാണിപ്പോൾ. പുതിയ റിയൽ ഡ്രൈവ് എമിഷൻ മാനദണ്ഡങ്ങൾക്ക് അനുസൃതമായ പരിഷ്ക്കാരങ്ങളാണ് വാഹനത്തിൽ കമ്പനി നടപ്പിലാക്കിയത്. അടുത്തിടെ കമ്പനി നിരയിൽ നിന്നും പടിയിറങ്ങിയ 1.4 ലിറ്റർ ടർബോ പെട്രോൾ എഞ്ചിന് പകരമായാണ് ഇത് എത്തുന്നത്.

പുതിയ 1.5 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് ഹ്യുണ്ടായി അൽകസാറിലേക്ക് കുടിയേറിയിരിക്കുന്നത്. മോഡലിനായുള്ള ബുക്കിംഗും കമ്പനി ഔദ്യോഗികമായി ആരംഭിച്ചിട്ടുണ്ട്. 2023 മാർച്ച് 21-ന് ലോഞ്ച് ചെയ്യാനിരിക്കുന്ന പുത്തൻ വെർണയിലായിരിക്കും എഞ്ചിൻ അരങ്ങേറ്റം കുറിക്കുക. അതിനു ശേഷം മാത്രമേ അൽകസാറിന്റെ വിൽപ്പന കമ്പനി ആരംഭിക്കൂ. പുതിയ എഞ്ചിൻ ഫീച്ചർ ചെയ്യുന്ന അൽകാസർ രാജ്യത്തുടനീളമുള്ള അംഗീകൃത സിഗ്നേച്ചർ ഡീലർഷിപ്പുകളിൽ ഉടനീളം 25,000 രൂപ ടോക്കൺ തുക നൽകി പ്രീ-ബുക്ക് ചെയ്യാം.

ഇനി 160 bhp കരുത്തിൽ പായാം... പുതിയ ഹൃദയവുമായി അൽകസാർ എസ്‌യുവി

അല്ലെങ്കിൽ 'ക്ലിക്ക് ടു ബൈ' ഓപ്ഷൻ വഴി ഓൺലൈനായും എസ്‌യുവി ബുക്ക് ചെയ്യാനാവും. പുതിയ വേരിയന്റിന്റെ വില 18 ലക്ഷം രൂപയോട് അടുത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വലിയ 1.5 ലിറ്റർ T-GDi ഫോർ സിലിണ്ടർ പെട്രോൾ മിൽ RDE കംപ്ലയിന്റും E20 ഫ്യുവൽ റെഡിയുമാണെന്നതാണ് പ്രത്യേകത. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 7-സ്പീഡ് DCT ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളുമായാവും എഞ്ചിൻ ജോടിയാക്കുക.

പരമാവധി 160 bhp കരുത്തിൽ 253 Nm torque വരെ സൃഷ്ടിക്കാൻ ഈ എഞ്ചിന് കഴിയുമെന്നതാണ് പ്രത്യേകത. DCT ഉപയോഗിച്ച് 18 കിലോമീറ്റർ വരെയും മാനുവൽ വേരിയന്റിൽ 17.5 കിലോമീറ്റർ വരെയും ഇന്ധനക്ഷമത വാഗ്ദാനം ചെയ്യാനും ഈ പുത്തൻ എഞ്ചിന് സാധിക്കുമെന്നാണ് ഹ്യുണ്ടായി അവകാശപ്പെടുന്നത്. പുതിയ മലിനീകരണ ചട്ടങ്ങൾ നടപ്പിലാക്കുന്നുണ്ടെങ്കിലും അൽകസാറിനൊപ്പം 1.5 ലിറ്റർ ഫോർ-സിലിണ്ടർ CRDi ഡീസൽ എഞ്ചിൻ കമ്പനി തുടർന്നും നൽകും.

ഇനി 160 bhp കരുത്തിൽ പായാം... പുതിയ ഹൃദയവുമായി അൽകസാർ എസ്‌യുവി

ഇത് 116 bhp പരമാവധി പവറിൽ 250 Nm torque വരെ നൽകാൻ ശേഷിയുള്ളതാണ്. നിലവിലുള്ള മോഡലിനെ പുതുമയുള്ളതായി നിലനിർത്താൻ ഹ്യുണ്ടായി ചെറിയ കോസ്മെറ്റിക് നവീകരണങ്ങൾ വാഹനത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. അതിൽ റീഡിസൈൻ ചെയ്‌ത ഫ്രണ്ട് ഗ്രില്ലാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. മൂന്ന് നിരകളുള്ള എസ്‌യുവി ആറ്, ഏഴ് സീറ്റർ കോൺഫിഗറേഷനുകളിൽ തുടർന്നും ലഭ്യമാകും. പാഡിൽ ലാമ്പ് ലോഗോ ഇപ്പോൾ അൽകസാർ എംബ്ലം ഫീച്ചർ ചെയ്യുന്നതിനായി അപ്‌ഗ്രേഡുചെയ്‌തതും ശ്രദ്ധേയമാവും.

അതേസമയം എസ്‌യുവിയുടെ ശ്രേണിയിലുടനീളം ആറ് എയർബാഗുകൾ സ്റ്റാൻഡേർഡ് ആയിരിക്കുമെന്നും ഹ്യുണ്ടായി അറിയിച്ചിട്ടുണ്ട്. സ്റ്റോപ്പ് ആൻഡ് ഗോ ഫീച്ചറും വാഹനത്തിൽ സ്റ്റാൻഡേർഡ് ഫിറ്റ്‌മെന്റായിരിക്കും. 15.89 ലക്ഷം മുതൽ വിലയുള്ള അൽകസാറിൽ 10.25 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് യൂണിറ്റ്, ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, പനോരമിക് സൺറൂഫ്, വയർലെസ് ചാർജിംഗ് എന്നിവ പോലുള്ള കിടിലൻ ഫീച്ചറുകളും അണിനിരക്കുന്നുണ്ട്.

ഇനി 160 bhp കരുത്തിൽ പായാം... പുതിയ ഹൃദയവുമായി അൽകസാർ എസ്‌യുവി

2021 ജൂണിൽ ആദ്യമായി അവതരിപ്പിച്ച അൽകസാർ വിപണിയിൽ തുടക്കത്തിൽ ഹിറ്റായിരുന്നുവെങ്കിലും പിന്നീട് വിൽപ്പന പിടിക്കുന്നതിൽ അൽപം പിന്നാക്കം പോയിരുന്നു. അതേസമയം കസിൻ മോഡലായ കിയ കാരെൻസ് ആളുകളെ കൈയിലെടുക്കുന്നതിൽ വിജയം കണ്ടിരുന്നു. ഈ പുതിയ മാറ്റങ്ങളോടെ അൽകസാറിലേക്കും ഉപഭോക്താക്കളെ ആകർഷിക്കാനാവുമെന്നാണ് ഹ്യുണ്ടായിയുടെ പ്രതീക്ഷ.

More from DriveSpark

Article Published On: Monday, February 27, 2023, 15:23 [IST]
English summary
Hyundai introduced 2023 alcazar suv with new 1 5 turbo petrol engine details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X