എസ്‌യുവികളുടെ ലയൺ കിങ്, ഞെട്ടിക്കാൻ ഹ്യുണ്ടായി മുഫാസ അഡ്വഞ്ചർ വരുന്നു

എസ്‌യുവി മോഡുകൾ നിർമിക്കുന്നതിലെ തങ്ങളുടെ കഴിവ് തെളിയിച്ചവരാണ് നമ്മുടെ സ്വന്തം ഹ്യുണ്ടായി. ദക്ഷിണ കൊറിയയാണ് സ്വദേശമെങ്കിലും ഇന്ത്യൻ കമ്പനിയായി കണ്ട് വളർത്തിയെടുത്ത കമ്പനിയാവട്ടെ നമുക്ക് ഇതുവരെ സമ്മാനിച്ചത് കിടിലൻ കാറുകൾ തന്നെയാണ്. ലോകം മുഴുവനും സ്പോർട്ട് യൂട്ടിലിറ്റി വാഹനങ്ങളുടെ പിന്നാലെ പോയപ്പോൾ ട്രെൻഡിനനുസരിച്ച് മാറാനും ഹ്യുണ്ടായിക്ക് സാധിച്ചു.

ക്രെറ്റയും വെന്യുവുമെല്ലാം ജനഹൃദയങ്ങൾ കീഴടക്കി പ്രിയങ്കരമായി നിലനിൽക്കുമ്പോൾ അൽകസാറെന്ന മൂന്നുവരി എസ്‌യുവിയെയും പുറത്തിറക്കി ഹ്യുണ്ടായി വിപണി പിടിക്കുകകയുണ്ടായി. ഇന്ത്യയിൽ ഈ മൂന്ന് സ്പോർട്ട് യൂട്ടിലിറ്റി വാഹനങ്ങൾ മാത്രമാണ് കൊറിയൻ ബ്രാൻഡിനുള്ളതെങ്കിൽ അങ്ങ് വിദേശത്ത് പാലിസേഡ് പോലുള്ള കിടുക്കാച്ചി ഐറ്റംസും നിരയിലുണ്ട്. ഈ നിരയിലേക്ക് പുതിയ സിംഹരാജൻ എഴുന്നള്ളുകയാണ്. മുഫാസ അഡ്വഞ്ചർ എന്ന് പേരിട്ട പുതിയൊരു എസ്‌യുവി കൺസെപ്റ്റുമായി എത്തിയാണ് ഹ്യുണ്ടായി ഏവരുടേയും മനംകവരുന്നത്.

Hyundai Mufasa

2023 ഏപ്രിലിൽ നടക്കാനിരിക്കുന്ന ഷാങ്ഹായ് മോട്ടോർ ഷോയിലാവും മുഫാസയുടെ പ്രൊഡക്ഷൻ മോഡലിനെ കമ്പനി ആദ്യം അവതരിപ്പിക്കുക. 1994-ല്‍ പുറത്തിറങ്ങിയ ഡിസ്‌നിയുടെ ദ ലയണ്‍ കിംഗില്‍ നിന്നാണ് മുഫാസയെന്ന പേര് ഹ്യുണ്ടായി കണ്ടെത്തിയതെന്നാണ് ലഭിക്കുന്ന വിവരം. ഒതുക്കമുള്ളതും കരുത്തുറ്റതുമായ ഒരു എസ്‌യുവിയാണിത്. എന്നാൽ കാഴ്ച്ചയിൽ സംഭവം പ്രൗഢഗംഭീരം തന്നെ! പരുക്കന്‍ ലുക്കും കൂടുതല്‍ ഗ്രൗണ്ട് ക്ലിയറന്‍സുമുള്ള വാഹനം ആരുടേയും കണ്ണിടുലക്കാനും ശേഷിയുള്ളതാണ്.

ഈ വർഷം ജൂണിൽ ലോഞ്ച് നടക്കുമെന്ന് പ്രതീക്ഷിക്കുന്ന മുഫാസ ചൈനീസ് വിപണിക്കായി മാത്രം വികസിപ്പിച്ചതാണെന്ന റിപ്പോർട്ടുകളും എയറിലുണ്ട്. പക്ഷേ ഇന്ത്യ പോലെ ഹ്യുണ്ടായി കാലുറപ്പിച്ച വിപണികളിൽ കൂടി മുഫാസ എത്തിയാൽ അത് ചരിത്രമാവും. ശരിക്കും ക്രെറ്റയുടെയും ട്യൂസോണിന്റെയും ഇടയിലാണ് ഈ പരുക്കൻ എസ്‌യുവി സ്ഥാനംപിടിക്കുക. അഞ്ച് സീറ്ററായി പണികഴിപ്പിച്ചിരിക്കുന്ന മോഡലിന് 4.4 മീറ്റർ നീളമാണുള്ളത്.

Hyundai Mufasa

മുഫാസ എസ്‌യുവിക്ക് 159 bhp കരുത്ത് നൽകുന്ന 2.0 ലിറ്റർ NA പെട്രോൾ എഞ്ചിനാവും തുടിപ്പേകാൻ എത്തുക. മുമ്പ് പറഞ്ഞതുപോലെ പുതിയ ഹ്യുണ്ടായി മുഫാസയുടെ പ്രധാന സംസാര വിഷയം അതിന്റെ സ്റ്റൈലിംഗാണ്. ഓരോ കോണിലും ലംബമായി സ്ഥാപിച്ചിരിക്കുന്ന ഹെഡ്‌ലാമ്പുകൾക്കൊപ്പം മുൻവശത്ത് ഒരു കൂറ്റൻ X-ആകൃതിയിലുള്ള ഗ്രില്ലും ഇത് അവതരിപ്പിക്കുന്നുണ്ട്. ഗ്രാൻഡ് i10, ഔറ, പുതിയ വെർണ എന്നിവയിൽ കാണുന്ന വലിയ 2D ഹ്യുണ്ടായ ഗ്രില്ലാണ് മറ്റൊരു കൗതുകക്കാഴ്ച്ച.

കൂടാതെ കോൺട്രാസ്റ്റ് ബ്ലാക്ക് നിറത്തിൽ പൂർത്തിയാക്കിയ വിശാലമായ എയർ ഡാമും ഡിസൈനിൽ സ്വാധീനം ചെലുത്തുന്നുണ്ട്. ഹ്യുണ്ടായ് മുഫാസ അഡ്വഞ്ചർ കൺസെപ്റ്റ് എസ്‌യുവിയിൽ ചൈനീസ് വിപണിയിൽ വിൽക്കുന്ന ഹ്യുണ്ടായി സാന്റാ ഫെയ്ക്ക് സമാനമായ ഓവൽ ആകൃതിയിലുള്ള ടെയിൽലൈറ്റ് യൂണിറ്റാണ് പിന്നിൽ കാണാനാവുന്നത്. മുഫാസ അഡ്വഞ്ചർ കൺസെപ്റ്റ് എസ്‌യുവിയിൽ ലിഫ്റ്റ് കിറ്റും കസ്റ്റം-ബിൽറ്റ് 18 ഇഞ്ച് അലോയ് വീലുകളിൽ പൊതിഞ്ഞ വലുതും വീതിയുള്ളതുമായ ഓഫ്-റോഡ് ടയറുകളുമാണ് ഹ്യുണ്ടായി ഒരുക്കുന്നത്.

Hyundai Mufasa

ഹ്യുണ്ടായി മുഫാസയുടെ വലിപ്പം ട്യൂസോൺ എസ്‌യുവിക്ക് സമാനമാണ്. അതായത് 4,475 mm മനീളമാണ് പുതിയ മുഫാസ കൺസെപ്റ്റ് എസ്‌യുവിക്കുള്ളതെന്ന് സാരം. 1,850 mm വീതിയും 1,685 mm വരെ ഉയരവും 2,680 mm വീൽബേസും ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും അതിന്റെ പരുക്കൻ സ്വഭാവത്തിന് ഊന്നൽ നൽകുന്ന ഒരു ഗംഭീരമായ രൂപം നൽകുന്നു. എസ്‌യുവിയുടെ ഇന്റീരിയറിനെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

എന്നിരുന്നാലും ദക്ഷിണ കൊറിയൻ ബ്രാൻഡിന്റെ പുതിയ കാറുകളിൽ കാണുന്ന ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനും ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനുമായുള്ള ഡ്യുവൽ ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേയുമായി എസ്‌യുവി വരുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്ത മാസം ഹ്യുണ്ടായ് എസ്‌യുവിയുടെ പ്രൊഡക്ഷൻ പതിപ്പ് ഔദ്യോഗികമായി അവതരിപ്പിക്കുമ്പോൾ കൂടുതൽ വിവരങ്ങൾ വെളിപ്പെടും.

Hyundai Mufasa

ഇന്ത്യയിൽ ഓഫ് റോഡിംഗ്, ലൈഫ് സ്റ്റൈൽ സംഭവങ്ങൾ മിക്‌സുചെയ്‌ത വാഹനങ്ങൾക്ക് ഇപ്പോൾ വലിയ ഡിമാന്റാണുള്ളത്. മഹീന്ദ്ര ഥാറിന്റെയും മാരുതി ജിംനിയുടെയും സെഗ്മെന്റിലല്ല മുഫാസ എത്തുന്നതെങ്കിലും രാജ്യത്ത് ഹ്യുണ്ടായിയിൽ നിന്നും ഇത്തരമൊരു മോഡൽ നിരത്തിലെത്തിയാൽ ആരാധകർക്ക് അതൊരു വലിയ കാര്യമായിരിക്കും. മാത്രമല്ല രാജ്യത്ത് ബ്രാൻഡിന്റെ മുഖഛായ തന്നെ ഇതിലൂടെ മാറ്റിയെടുക്കാനുമാവും.

More from DriveSpark

Article Published On: Thursday, March 30, 2023, 17:30 [IST]
English summary
Hyundai mufasa adventure concept debuts launch next month design specs and more
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X