ടാറ്റയെ പിന്നിലാക്കി ചരിത്ര നേട്ടം, സെപ്റ്റംബറിൽ ഹ്യുണ്ടായി വിറ്റത് 71,641 കാറുകൾ; ലോട്ടറിയായി എക്സ്റ്റർ

ഇന്ത്യൻ വാഹന വിപണിയിൽ വിൽപ്പനയുടെ കാര്യത്തിൽ മാരുതി സുസുക്കിയെ വെല്ലാൻ ആളില്ലെങ്കിലും അതിനു ശേഷമുള്ള സ്ഥാനങ്ങൾക്കായി നടക്കുന്ന കനത്ത മത്സരം തന്നെയാണ്. ഒരിടയ്ക്ക് രണ്ടാം സ്ഥാനത്തിനായി ഹ്യുണ്ടായിയും ടാറ്റയും തമ്മിൽ വലിയ പോരാട്ടമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഈ പ്രതിരോധത്തെയെല്ലാം അതിജീവിച്ചുകൊണ്ട് ഇപ്പോൾ കുതിക്കുകയാണ് നമ്മുടെ സ്വന്തം ഹ്യുണ്ടായി.

എക്സ്റ്ററിന്റെ വരവോടെ ഹ്യുണ്ടായിയുടെ രാശി വീണ്ടും തെളിഞ്ഞുവെന്നു വേണം പറയാൻ. മൈക്രോ എസ്‌യുവിയുടെ അവതരണത്തോടെ ആഭ്യന്തര വിപണിയിൽ മികച്ച നേട്ടങ്ങളുമായി കുതിച്ചുപായുകയാണ് ദക്ഷിണ കൊറിയൻ ബ്രാൻഡ് ഇപ്പോൾ. 2023 സെപ്റ്റംബറിൽ എക്കാലത്തെയും ഉയർന്ന മൊത്തം വിൽപ്പനയാണ് കമ്പനി സ്വന്തമാക്കിയിരിക്കുന്നത്. പോയമാസം മൊത്തത്തിൽ 71,641 കാറുകളാണ് ഹ്യുണ്ടായി നിരയിൽ നിന്നും നിരത്തിലെത്തിയത്.

Hyundai Sales September 2023

പ്രാദേശിക വിപണിയിൽ മൊത്തം 54,241 യൂണിറ്റ് വിൽപ്പനയാണ് നടന്നപ്പോൾ കഴിഞ്ഞ മാസം കയറ്റുമതി 17,400 യൂണിറ്റായും ഉയർന്നു. കമ്പനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന പ്രതിമാസ വിൽപനയാണ് ഇതെന്നാണ് ഹ്യുണ്ടായി പറയുന്നത്. അങ്ങനെ മൊത്തത്തിൽ 2022 സെപ്റ്റംബറിനെ അപേക്ഷിച്ച് 2023-ൽ വിൽപന 13.35 ശതമാനം വർധിച്ചു. പ്രദേശിക വിൽപന 9.13 ശതമാനം വർധിച്ചപ്പോൾ കയറ്റുമതി 28.87 ശതമാനമാണ് ഉയർന്നിരിക്കുന്നത്.

നടന്നുകൊണ്ടിരിക്കുന്ന ഉത്സവ സീസണിൽ ആഭ്യന്തര മോഡലുകൾക്ക് ലഭിച്ച മികച്ച സ്വീകാര്യതയാണ് ഈ വർധനവിന് കാരണമായിരിക്കുന്നത്. ആഭ്യന്തര വിൽപ്പനയുടെ 65 ശതമാനത്തിലധികം സംഭാവന ചെയ്തത് എക്സ്റ്റർ എസ്‌യുവികളാണെന്നും ബ്രാൻഡിനോടുള്ള ഇന്ത്യൻ ഉപഭോക്താക്കൾക്കുള്ള സ്ഥായിയായ സ്‌നേഹവും ആദരവും സന്തോഷം നൽകുന്ന കാര്യമാണെന്ന് നേട്ടത്തെക്കുറിച്ച് സംസാരിച്ച ഹ്യുണ്ടായി മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ സിഒഒ തരുൺ ഗാർഗ് പറഞ്ഞു.

Hyundai Grand i10 NIOS

ഇന്ത്യയിലുടനീളം 1,354 സെയിൽസ് പോയിന്റുകളുടെയും 1,533 സർവീസ് പോയിന്റുകളുടെയും ശക്തമായ ശൃംഖലയാണ് ഹ്യുണ്ടായിക്കുള്ളത്. ഗ്രാൻഡ് i10 നിയോസ്, i20, i20 N ലൈൻ, ഓറ, എക്സ്റ്റർ, വെന്യു, വെന്യു N ലൈൻ, വെർണ, ക്രെറ്റ, അൽകസാർ, ട്യൂസോൺ, കോന ഇലക്ട്രിക്, അയോണിക് 5 എന്നീ മോഡലുകളാണ് കമ്പനി ഇപ്പോൾ ഇന്ത്യയിൽ വിപണനം ചെയ്യുന്നത്. അടുത്ത വർഷം തുടക്കത്തിൽ ക്രെറ്റയുടെ പുത്തൻ മോഡലും ബ്രാൻഡ് അവതരിപ്പിക്കും.

എന്തായാലും ടാറ്റ പഞ്ച് അരങ്ങുവാഴുന്ന മൈക്രോ എസ്‌യുവി സെഗ്മെന്റിൽ എക്സ്റ്റർ ഇത്രവേഗം ക്ലച്ചുപിടിക്കുമെന്ന് ആരും കരുതിയിട്ടുണ്ടാവില്ല. ബേസ് വേരിയന്റ് മുതൽ ഒരുക്കിയിരിക്കുന്ന ഫീച്ചറുകളുലെ വലിയ നിരയും പരിചിതമായ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിന്റെ സാന്നിധ്യവും എക്സ്റ്ററിന് കരുത്തായി. ഇതോടൊപ്പം ന്യായമായ വില നിർണയവും ഡിസൈനിലെ ഗെറ്റപ്പുമാണ് വാഹനത്തിനെ ജനപ്രിയനാക്കിയതെന്ന് പറയാം.

Hyundai Exter

EX, S, SX, SX(O), X(O) കണക്‌ട് എന്നിങ്ങനെ അഞ്ച് വേരിയന്റുകളിലായി ഒരുങ്ങിയെത്തുന്ന കാറിന് 6 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. ലോഞ്ച് ചെയ്ത് 30 ദിവസത്തിനുള്ളിൽ 50,000 ബുക്കിംഗുകൾ താണ്ടിയ എക്സ്റ്റർ ഇപ്പോൾ 75,000 യൂണിറ്റുകളുടെ ബുക്കിംഗ് കണക്കുകളും താണ്ടി മുന്നേറുകയാണ്. ഈ വലിയ ഡിമാന്റ് മറികടക്കുന്നതിനായി നിർമാണം 30 ശതമാനം വർധിപ്പിച്ചതായും ഹ്യുണ്ടായി ഇന്ത്യ അറിയിച്ചിട്ടുണ്ട്.

ഈ സെഗ്‌മെന്റിലെ ഏറ്റവും ഫീച്ചർ ലോഡഡ് മൈക്രോ എസ്‌യുവികളിലൊന്നാണ് എക്‌സ്‌റ്റർ. ഇലക്ട്രിക് സൺറൂഫ്, 8 ഇഞ്ച് ഫ്ലോട്ടിംഗ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, കണക്റ്റഡ് കാർ ടെക്, വയർലെസ് ചാർജർ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ഡിജിറ്റൽ ക്ലസ്റ്റർ, ഡ്യുവൽ ക്യാമറയുള്ള ഫാക്‌ടറി ഫിറ്റഡ് ഡാഷ്‌ക്യാം ഓട്ടോമാറ്റിക് പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഇൻ-ബിൽറ്റ് നാവിഗേഷൻ, വോയ്‌സ്-ആക്‌റ്റിവേറ്റഡ് കമാൻഡുകൾ, ഓവർ-ദി-എയർ (OTA) അപ്‌ഡേറ്റുകൾ തുടങ്ങിയ ഫീച്ചറുകളാണ് എസ്‌യുവിക്ക് അകമ്പടിയേകുന്നത്.

Creta

സേഫ്റ്റിയുടെ കാര്യത്തിലും ആളിച്ചിരി വമ്പനമാണ്. എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡായി ആറ് എയർബാഗുകൾ, ESC, ഹിൽ അസിസ്റ്റ് കൺട്രോൾ, ഇബിഡിയുള്ള എബിഎസ്, റിയർ പാർക്കിംഗ് സെൻസറുകളും ക്യാമറയും, എല്ലാ സീറ്റുകൾക്കും ത്രീ-പോയിന്റ് സീറ്റ്ബെൽറ്റ്, സീറ്റ്ബെൽറ്റ് റിമൈൻഡറുകൾ, ISOFIX ആങ്കറേജുകൾ എന്നിവയാണ് പുത്തൻ ഹ്യുണ്ടായി എക്സ്റ്റർ എസ്‌യുവിയുടെ സുരക്ഷാ സവിശേഷതകളിൽ ഉൾപ്പെടുന്നത്.

83 bhp കരുത്തിൽ 114 Nm torque നൽകുന്ന 1.2 ലിറ്റർ 4-സൈൽ പെട്രോൾ എഞ്ചിനാണ് ഹ്യുണ്ടായി എക്‌സ്റ്ററിന്റെ ഹൃദയം. ഗിയർബോക്‌സ് ഓപ്ഷനുകളിൽ 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ പാഡിൽ ഷിഫ്റ്ററുകളുള്ള 5-സ്പീഡ് എഎംടിയാണ് ഉൾപ്പെടുന്നത്. 5-സ്പീഡ് മാനുവലുമായി മാത്രം ജോടിയാക്കിയ ഒരു സിഎൻജി ഓപ്ഷനും എക്സ്റ്ററിന് ലഭിക്കുന്നു. മൈലേജിലേക്ക് വന്നാൽ പെട്രോളിൽ 18.25 മുതൽ 20.17 കിലോമീറ്റർ വരെയാണ് കമ്പനി അവകാശപ്പെടുന്നത്. അതേസമയം സിഎൻജിയിൽ 27.10 കിലോമീറ്ററാണ് പറയുന്ന ഇന്ധനക്ഷമത.

Article Published On: Tuesday, October 3, 2023, 18:03 [IST]
English summary
Hyundai sales september 2023 recorded highest ever monthly sales in history
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X