ടാറ്റയ്ക്ക് തൊടാനായില്ല, എക്സ്റ്ററിന്റെ ചിറകിലേറി ഹ്യുണ്ടായിയുടെ പറക്കൽ; നവംബറിൽ വിറ്റത് 65,801 കാറുകൾ

ഇന്ത്യൻ വിപണിയിൽ മാരുതി സുസുക്കി കഴിഞ്ഞാൽ ആളുകൾക്ക് ഏറ്റവും പ്രിയമുള്ള ബ്രാൻഡുകളിൽ ഒന്നാണ് ഹ്യുണ്ടായി. ബജറ്റിന് ഇണങ്ങിയ മോഡലുകൾ മുതൽ പ്രീമിയം ഇലക്‌ട്രിക് വാഹന വിഭാഗത്തിൽ വരെ കമ്പനിക്ക് സാന്നിധ്യമുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. സാൻട്രോ എന്ന ടോൾബോയ് ഹാച്ച്ബാക്കിലൂടെ ആഭ്യന്തര തലത്തിൽ തുടക്കം കുറിച്ച ബ്രാൻഡ് അതിവേഗമാണ് രാജ്യംവെട്ടിപ്പിടിച്ചത്.

2023 നവംബറിൽ ഹ്യുണ്ടായി മൊത്തം 65,801 കാറുകളാണ് വിറ്റഴിച്ചത്. മൊത്തം വിൽപ്പനയിൽ 49,451 യൂണിറ്റുകളുടെ ആഭ്യന്തര വിൽപ്പനയും 16,350 യൂണിറ്റുകളുടെ കയറ്റുമതിയുമാണ് ഉൾപ്പെടുന്നത്. പോയ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് ഇത്തവണ 2.80 ശതമാനം വർധനവാണ് കമ്പനിക്ക് ഇന്ത്യയിൽ നിന്നും നേടാനാത്. എക്സ്റ്റർ, ക്രെറ്റ എന്നിവയുടെ വിൽപ്പനയാണ് കൊറിയൻ ബ്രാൻഡിന്റെ ശക്തികേന്ദ്രം.

Hyundai Alcazar

ഈ വർഷം ഇന്ത്യയിൽ 27 വർഷം പൂർത്തിയാക്കുകയാണ് ഹ്യുണ്ടായി. ഗ്രാൻഡ് i10 നിയോസ്, ഓറ, എക്സ്റ്റർ, വെന്യു, വെർണ, ക്രെറ്റ, അൽകസാർ കോന ഇലക്ട്രിക്, അയോണിക് 5 പോലുള്ള വാഹനങ്ങളാണ് ഇപ്പോൾ ഹ്യുണ്ടായി നിരയിലുള്ളത്. പുത്തന്‍ ലോഞ്ചുകള്‍ ഹിറ്റായതോടെ ആറ് ലക്ഷം യൂണിറ്റ് ആഭ്യന്തര വില്‍പ്പന നാഴികക്കല്ലുമായി ഈ കലണ്ടര്‍ വര്‍ഷം അവസാനിപ്പിക്കാനാണ് കമ്പനി ശ്രമിക്കുന്നത്.

കഴിഞ്ഞ വര്‍ഷം വിറ്റ 5.5 ലക്ഷം യൂണിറ്റാണ് ഇതുവരെയുള്ള മികച്ച പ്രകടനം. ബ്രാൻഡിന്റെ രാജ്യത്തെ ആദ്യത്തെ മൈക്രോ എസ്‌യുവിയായി എക്സ്റ്ററിനെ 2023 ജൂലൈയിൽ അവതരിപ്പിച്ചതാണ് ഈ വർഷത്തെ ഏറ്റവും വലിയ നേട്ടം. ഇപ്പോൾ ഒരു ലക്ഷത്തിലധികം ബുക്കിംഗുകൾ കൈവരിച്ച് കുതിക്കുകയാണ് വാഹനം. മൈക്രോ എസ്‌യുവി വിഭാഗത്തിൽ ടാറ്റ പഞ്ചുമായി മുട്ടുന്ന വാഹനം ഫീച്ചർ റിച്ചായാണ് കൊണ്ടുവന്നിരിക്കുന്നത്.

Hyundai Exter

6 ലക്ഷം മുതൽ 10.15 ലക്ഷം രൂപ വരെയാണ് ഹ്യുണ്ടായി എക്‌സ്‌റ്ററിന്റെ ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. വിലയുടെ കാര്യം വരുമ്പോൾ പഞ്ചിന് പുറമെ മാരുതി ഇഗ്നിസ്, നിസാൻ മാഗ്നൈറ്റ്, റെനോ കൈഗർ, മാരുതി ഫ്രോങ്ക്സ്, സിട്രൺ C3 എന്നീ മോഡലുകളുമായും മത്സരം നേരിടേണ്ടി വരുന്നുണ്ട് കമ്പനിക്ക്. ഇതിനെയെല്ലാം മറികടന്നാണ് എക്സ്റ്ററിന്റെ വിജയം ബ്രാൻഡ് ആഘോഷിക്കുന്നത്.

1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ഹ്യുണ്ടായി എക്സ്റ്ററിന്റെ ഹൃദയം. ഇത് 82 bhp കരുത്തിൽ പരമാവധി 113 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 5-സ്പീഡ് എഎംടി ട്രാൻസ്മിഷൻ ഓപ്ഷനുകളാണ് എസ്‌യുവിക്കുള്ളത്. 69 bhp, 95 Nm torque നിർമിക്കാൻ കഴിവുള്ള ഒരു സിഎൻജി ഓപ്ഷനും വണ്ടിക്കുണ്ട്. ഇത് ഏകദേശം 27 കിലോമീറ്ററോളം മൈലേജ് നൽകാനും കഴിവുള്ളതാണ്.

Hyundai Sold 65,801 Cars In November 2023

5-സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഓപ്ഷൻ മാത്രമാണ് സിഎൻജിക്കൊപ്പം കമ്പനി നൽകുന്നത്. സേഫ്റ്റിയുടെ കാര്യത്തിലും ആളിച്ചിരി മുറ്റാണ്. യാത്രക്കാരുടെ സുരക്ഷക്കായി സ്റ്റാൻഡേർഡായി തന്നെ 6 എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ് ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ഹിൽ ഹോൾഡ് അസിസ്റ്റ്, എല്ലാ യാത്രക്കാർക്കും 3-പോയിന്റ് സീറ്റ് ബെൽറ്റുകൾ, ഒരു ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), ഒരു റിയർ വ്യൂ ക്യാമറ പോലുള്ള ഫീച്ചറുകളും എക്സ്റ്ററിന്റെ മോടികൂട്ടുന്നുണ്ട്.

തെരഞ്ഞെടുക്കുന്ന വേരിയന്റിനെ അനുസരിച്ച് 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വയർലെസ് ഫോൺ ചാർജർ, വോയ്‌സ് കമാൻഡുകളുള്ള സിംഗിൾ-പേൻ സൺറൂഫ്, ഡ്യുവൽ-ക്യാമറ ഡാഷ് ക്യാം തുടങ്ങിയ സൗകര്യങ്ങളും എസ്‌യുവിയിലുണ്ട്. ഈ വര്‍ഷം പുറത്തിറക്കിയ പുതിയ മോഡലുകളുടെ വിജയത്തെ തുടര്‍ന്ന് കമ്പനി തങ്ങളുടെ തമിഴ്‌നാട്ടിലെ പ്ലാന്റിലെ ഉത്പാദന ശേഷി വര്‍ധിപ്പിച്ചിട്ടുണ്ട്.

Hyundai Verna

നിർമാണം അരലക്ഷം യൂണിറ്റ് വര്‍ധിപ്പിച്ച് 820,000 യൂണിറ്റായി ഉയര്‍ത്തിയതായാണ് ഹ്യുണ്ടായി അറിയിച്ചിരിക്കുന്നത്. അയോണിക് 5 ഇവിയുടെ 1,000 യൂണിറ്റുകളും ഈ വർഷം ഇന്ത്യയിൽ വിറ്റഴിച്ചതായി കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു. പുതിയ സ്മാര്‍ട്ട് കെയര്‍ ക്ലിനിക് കസ്റ്റമര്‍ കണക്റ്റ് പ്രോഗ്രാം പ്രഖ്യാപിക്കുന്നതിനിടയിലാണ് കമ്പനി സിഒഒയായ തരുണ്‍ ഗാര്‍ഗ് ഇക്കാര്യം അറിയിച്ചത്.

ഈ വര്‍ഷം ജനുവരിയില്‍ നടന്ന 2023 ഓട്ടോ എക്സ്പോയിലായിരുന്ന അയോണിക് 5 ഇലക്ട്രിക് എസ്‌യുവി അവതരിപ്പിക്കുന്നത്. ആദ്യ ഇവിയായ കോന ഹിറ്റായില്ലെങ്കിലും അയോണിക്കിലൂടെ പ്രീമിയം നിര കീഴടക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത. 44.95 ലക്ഷം രൂപയുടെ ആമുഖ വിലയിലായിരുന്നു ഇതിനെ പുറത്തിറക്കിയിരുന്നതെങ്കിലും ഇപ്പോള്‍ 45.95 ലക്ഷം രൂപയാണ് വണ്ടിയുടെ എക്‌സ്‌ഷോറൂം വില വരുന്നത്.

Article Published On: Friday, December 1, 2023, 18:15 [IST]
English summary
Hyundai sold 65801 cars in november 2023 exter and creta on demand
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X