വെർണയുടെ ടീസറും ഇങ്ങെത്തി, പായുംപുലിയുടെ ബുക്കിംഗിനും തുടക്കമിട്ട് ഹ്യുണ്ടായി

ഇന്ത്യയിലെ സി-സെഗ്മെന്റ് സെഡാനുകൾക്ക് പ്രീമിയം മുഖം സമ്മാനിച്ച വാഹനമാണ് ഹ്യുണ്ടായിയുടെ വെർണ. പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഈ പായുംപുലി ഡീസൽ, പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാൽ സമ്പന്നമാണെന്നതിനു പുറമെ അത്യാധുനിക ഫീച്ചറുകളാലും റിച്ചാണ്. നിലവിൽ സെഗ്മെന്റിൽ ചെറിയ രീതിയിൽ പിന്നോട്ടു പോയെങ്കിലും ഉടൻ തന്നെ ഒരു മുന്നേറ്റത്തിന് ഒരുങ്ങുകയാണ് ഹ്യുണ്ടായി.

എങ്ങനെയെന്നല്ലേ, വെർണയുടെ പുതുതലമുറ മോഡലിനെ വിപണിയിലെത്തിച്ചാണ് നഷ്‌ടപ്പെട്ട പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുന്നത്. എസ്‌യുവികൾ വിപണിയിൽ അടക്കിവാഴുമ്പോഴും സെഡാനുകളിലുള്ള ഭാഗ്യ പരീക്ഷണം പാടെ ഉപേക്ഷിക്കാൻ ദക്ഷിണ കൊറിയൻ ബ്രാൻഡ് തയാറല്ലെന്നാണ് ഈ നീക്കങ്ങൾ പറയാതെ പറയുന്നത്. യാത്ര സുഖം വേണമെങ്കിൽ സെഡാൻ കാറുകൾ തന്നെ വേണമെന്ന് ഒരു അടക്കം പറച്ചിൽ ഇന്നും വിപണിയിൽ നിലനിൽക്കുന്നുണ്ട്. ഇക്കാര്യത്തിൽ ത്രീ-ബോക്‌സ് ടൈപ്പ് വാഹനങ്ങളെ വെല്ലാൻ ഒരു എസ്‌യുവിക്കും സാധിക്കില്ലെന്ന് സാരം.

വെർണയുടെ ടീസറും ഇങ്ങെത്തി, പായുംപുലിയുടെ ബുക്കിംഗിനും തുടക്കമിട്ട് ഹ്യുണ്ടായി

ഹ്യുണ്ടായി മോട്ടോർ ഇന്ത്യ ലിമിറ്റഡ് വിപണിയിൽ പുത്തൻ വെർണ സെഡാനെ അവതരിപ്പിക്കാനുള്ള തയാറെടുപ്പുകളെല്ലാം പൂർത്തിയാക്കി വരികയാണ്. അതിന്റെ ഭാഗമായി പുതിയ ഭാവത്തിലെത്തുന്ന കാറിന്റെ ടീസർ ചിത്രവും പുറത്തുവിട്ടിരിക്കുകയാണിപ്പോൾ. അതോടൊപ്പം സി-സെഗ്മെന്റ് സെഡാന്റെ ഔദ്യോഗിക ബുക്കിംഗിനും കമ്പനി തുടക്കമിട്ടിട്ടുണ്ട്. പുതിയ വെർണ സ്വന്തമാക്കാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് ഹ്യുണ്ടായിയുടെ അംഗീകൃത ഡീലർഷിപ്പുകളിലും ഓൺലൈനിലും 25,000 രൂപ ടോക്കൺ തുകയടച്ച് മോഡൽ പ്രീ-ബുക്ക് ചെയ്യാം.

മിഡ്-സൈസ് സെഡാൻ സെഗ്‌മെന്റിൽ വളരെക്കാലമായി നിലകൊള്ളുന്ന പേരാണ് വെർണയുടേത് എന്നതിനാൽ കൂടുതൽ പരിചയപ്പെടുത്തലിന്റെ ആവശ്യമൊന്നും വേണ്ടെന്ന് ഹ്യുണ്ടായിക്കറിയാം. 16 വർഷക്കാലയളവിലെ പാരമ്പര്യത്തിൽ ഏതാണ്ട് 4.60 ലക്ഷം യൂണിറ്റ് ഉപഭോക്താക്കളാണ് ഈ കാർ ഇന്ത്യയിൽ മാത്രം സ്വന്തമാക്കിയിരിക്കുന്നത്. നിലവിലുള്ള മോഡലിൽ നിന്നും അടിമുടി മാറ്റവുമായാവും പുതുതലമുറ വാഹനം ഇത്തവണ കളംനിറയുക. രൂപത്തിലും ഭാവത്തിലും അതിസമ്പന്നനായിരിക്കും വെർണയെന്ന് ചുരുക്കം.

വെർണയുടെ ടീസറും ഇങ്ങെത്തി, പായുംപുലിയുടെ ബുക്കിംഗിനും തുടക്കമിട്ട് ഹ്യുണ്ടായി

ഇത്തവണ ഡീസൽ എഞ്ചിൻ ഉപേക്ഷിച്ചാവും പുതുതലമുറയിലേക്ക് വെർണ ചേക്കേറുന്നത്. വരാനിരിക്കുന്ന മലിനീകരണ മാനദണ്ഡങ്ങളാണ് ഓയിൽ ബർണർ പതിപ്പിനെ ഒഴിവാക്കാൻ കാരണമായിരിക്കുന്നത്. എന്നാൽ ഇതിനു പകരമായി എന്തെങ്കിലും ഹ്യുണ്ടായി കരുതിവെച്ചിരിക്കാമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഇത്തരക്കാരെ നിരാശപ്പെടുത്താതിരിക്കാൻ പുതിയ 1.5 ലിറ്റർ ഫോർ സിലിണ്ടർ ടർബോ GDI പെട്രോൾ എഞ്ചിനിൽ വാഹനം ലഭ്യമാണെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. 120 bhp പവറിൽ പരമാവധി 172 Nm torque വരെ ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷന് പകരമാകും ഇത്.

പഴയ എഞ്ചിനേക്കാൾ കൂടുതൽ കരുത്തോടെയാവും പുതിയ പതിപ്പ് വെർണയിലേക്ക് ചേക്കേറുക. വലിയ ടർബോചാർജ്‌ഡ് യൂണിറ്റ് 160 bhp കരുത്തിൽ 253 Nmt torque വരെയെങ്കിലും വികസിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം. ഇത് ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനോ ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് യൂണിറ്റുമായോ ജോടിയാക്കും. 1.5 ലിറ്റർ ഫോർ സിലിണ്ടർ MPi നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ തുടർന്നും സൊഡാന്റെ ഭാഗമാവുമെന്നാണ് ഹ്യുണ്ടായി ഉറപ്പുനൽകിയിരിക്കുന്നത്.

വെർണയുടെ ടീസറും ഇങ്ങെത്തി, പായുംപുലിയുടെ ബുക്കിംഗിനും തുടക്കമിട്ട് ഹ്യുണ്ടായി

ഇത് 115 bhp കരുത്തിൽ 144 Nm torque വരെയാണ് സെഡാന് നൽകുക. ടീസറിന്റെ വിശദാംശങ്ങളിലേക്ക് വന്നാൽ പുതുതലമുറ വെർണയുടെ രണ്ട് ടീസർ ചിത്രങ്ങളാണ് ഹ്യുണ്ടായി പുറത്തുവിട്ടിരിക്കുന്നത്. ഒന്നിൽ പുതിയ സൈഡ് പ്രൊഫൈലിന്റെയും കൂടുതൽ ആധുനികമായ പിൻഭാഗത്തിന്റെയും സാന്നിധ്യമാണ് കാണിക്കുന്നത്. ആഗോള വിപണിയിലുള്ള എലാൻട്രയിൽ നിന്നും സോനാറ്റയിൽ നിന്നും ഡിസൈൻ പ്രചോദനം നേടിയാണ് പുത്തൻ വെർണയും ഒരുക്കിയിരിക്കുന്നത്.

വശക്കാഴ്ച്ചയിൽ ക്രോമിൽ പൂർത്തിയാക്കിയ വിൻഡോ ലൈനും നോച്ച്ബാക്ക് പോലെയുള്ള റൂഫും വെർണയ്ക്ക് കിടിലിൻ രൂപമാണ് സമ്മാനിക്കുന്നത്. പുതിയ ക്യാരക്‌ടർ ലൈനുകൾ, വലിയ വിൻഡ്‌ഷീൽഡ്, കറുത്ത നിറത്തിലുള്ള പില്ലറുകൾ എന്നിവയ്‌ക്ക് പുറമെ 2023 ഹ്യുണ്ടായി വെർണയിൽ വാഹനത്തിന്റെ വീതിയിൽ ഓടുന്ന നേർത്ത സ്ട്രിപ്പോടുകൂടിയ കണക്‌റ്റഡ് എൽഇഡി ടെയിൽ ലാമ്പുകളുമുണ്ട്. പിൻ ബമ്പറും പുതിയതായിരിക്കും. മുൻഭാഗം ഏറ്റവും പുതിയ സെൻസീവ് സ്‌പോർട്ടിനസ് ഫിലോസഫിയോട് ചേർന്നുനിൽക്കുകയും ചെയ്യും.

വെർണയുടെ ടീസറും ഇങ്ങെത്തി, പായുംപുലിയുടെ ബുക്കിംഗിനും തുടക്കമിട്ട് ഹ്യുണ്ടായി

സെഗ്മെൻ്റിലെ കൊലകൊമ്പൻമാരായ 1.5 ലിറ്റർ ഇവോ പെട്രോൾ എഞ്ചിൻ സജ്ജീകരിച്ച ഫോക്‌സ്‌വാഗൺ വെർട്ടിസ്, സ്കോഡ സ്ലാവിയ എന്നിവയോട് ശക്തമായി മത്സരിക്കാൻ പുതിയ ടർബോ എഞ്ചിൻ ഹ്യുണ്ടായി വെർണയെ സഹായിക്കും. കൂടാതെ ഒരു ഹ്യുണ്ടായി കാറിൽ പ്രതീക്ഷിക്കാവുന്ന എല്ലാത്തരം ഫീച്ചറുകളും കുത്തി നിറച്ചായിരിക്കും ഇന്റീരിയർ ഒരുക്കുക. സമഗ്രമായി പുനർരൂപകൽപ്പന ചെയ്ത ഡാഷ്‌ബോർഡും സെന്റർ കൺസോളും ADAS അടിസ്ഥാനമാക്കിയുള്ള ഡ്രൈവർ-അസിസ്റ്റീവ്, സുരക്ഷാ സാങ്കേതികവിദ്യകൾ അടങ്ങുന്ന ഫീച്ചർ നിരയായിരിക്കും കമ്പനി കൊണ്ടുവരികയെന്ന് ചുരുക്കം.

വരാനിരിക്കുന്ന പ്രീമിയം സെഡാൻ പുതിയ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി നിർമിക്കുന്നതിനാൽ വലിപ്പത്തിന്റെ കാര്യത്തിലും ഹ്യുണ്ടായി വെർണ ഞെട്ടിക്കും. ഇന്ത്യയിലെ സി-സെഗ്മെന്റിൽ ഫോക്‌സ്‌വാഗൺ വെർട്ടിസ്, സ്കോഡ സ്ലാവിയ എന്നിവയ്ക്കു പുറമെ ഹോണ്ട സിറ്റി ശ്രേണിയും മാരുതി സുസുക്കി സിയാസും ആണ് വെർണയുടെ പ്രധാന എതിരാളിയായി സ്ഥാനം പിടിക്കുക. മാരുതിയുടെ മോഡൽ ഔട്ട്ഡേറ്റഡ് ആയതിനാൽ അക്കാര്യത്തിൽ കൂടുതൽ പേടിയൊന്നും വേണ്ട.

More from DriveSpark

Article Published On: Monday, February 13, 2023, 14:50 [IST]
English summary
Hyundai started the bookings for new gen verna sedan in india all sets to launch soon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X