ഇത് ഞെട്ടിക്കും! അകത്തളത്തിന്റെ കേമത്തവും വിളമ്പി വെർണയുടെ പുത്തൻ ടീസർ

പുതുമുഖവുമായി ഹോണ്ട സിറ്റി വിപണിയിലെത്തിയതോടെ ഇനി ഏവരും കാത്തിരിക്കുന്നത് ഒത്ത എതിരാളിയായ പുതുപുത്തൻ വെർണയുടെ വരവിനായാണ്. എസ്‌യുവി മോഡലുകൾക്കിടയിൽ പകിട്ടുമങ്ങിയ സെഡാൻ വിപണിക്ക് പുത്തൻ ഉണർവാകും സിറ്റിയുടെയും വെർണയുടെയും മാറ്റം. മാർച്ച് 21-ന് വിപണിയിൽ എത്തുന്നതിനു മുന്നോടിയായി കാറിനെ ടീസറുകളിലൂടെ പരിചയപ്പെടുത്തുകയാണ് ബ്രാൻഡ്.

ഇതുവരെ പുറംമോടിയുടെ കേമത്തം വിളിച്ചുപറയുന്ന ചിത്രങ്ങളും വീഡിയോകളുമാണ് നാം കണ്ടിരുന്നത് എങ്കിൽ ഇത്തവണ വരാനിരിക്കുന്ന വെർണയുടെ ഇൻ്റീരിയറിലേക്കാണ് ഹ്യുണ്ടായി വിരൽചൂണ്ടുന്നത്. ഏറ്റവും പുതിയ വീഡിയോയിൽ കാറിന്റെ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീലും പ്രദർശിപ്പിക്കുകയാണുണ്ടായിരിക്കുന്നത്. ഇക്കോ, നോർമൽ, സ്‌പോർട്ട് എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകളുമായാവും പ്രീമിയം സെഡാന്റെ വരവെന്ന് ഉറപ്പിക്കാം.

ഇത് ഞെട്ടിക്കും! അകത്തളത്തിന്റെ കേമത്തവും വിളമ്പി വെർണയുടെ പുത്തൻ ടീസർ

പുതിയ 1.5 ലിറ്റർ ടർബോ-പെട്രോൾ വേരിയന്റാണ് വീഡിയോയിൽ അവതരിപ്പിച്ചിരിക്കുന്നത് എന്ന കാര്യവും ഏറെ ശ്രദ്ധേയമാണ്. സ്റ്റിയറിംഗ് വീൽ ഡിസൈൻ ഇതുവരെ മറ്റേതൊരു ഹ്യുണ്ടായി കാറിലും കണ്ടതിൽ നിന്ന് വ്യത്യസ്തമാണെങ്കിലും ശൈലി സമാനമാണ്. ഇൻഫോടെയ്ൻമെന്റ് സിസ്റ്റം മോഡുകൾ, ബ്ലൂടൂത്ത്, വോളിയം എന്നിവ ക്രമീകരിക്കാനുള്ള മൗണ്ടഡ് കൺട്രോളുകൾ എല്ലാം ഇതിൽ ഇടംപിടിച്ചിട്ടുണ്ട്. സ്റ്റിയറിംഗ് വീലിന് പാഡിൽ ഷിഫ്റ്ററുകളും ഒരുക്കിയിട്ടുണ്ട്.

ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഉൾക്കൊള്ളുന്ന പുതുതലമുറ ഹ്യുണ്ടായി വെർണയുടെ ഫ്രീ-സ്റ്റാൻഡിംഗ് ഡ്യുവൽ സ്‌ക്രീൻ സിസ്റ്റവും ടീസർ വീഡിയോ വെളിപ്പെടുത്തിയിട്ടുണ്ട്. ശരിക്കും ലക്ഷ്വറി കാർ നൽകുന്നൊരു ഫീൽ സെഗ്മെന്റിലേക്ക് കൊണ്ടുവരാനാണ് കമ്പനിയുടെ ശ്രമം. സെഡാൻ ആദ്യമായി അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റവും (ADAS) നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലെതർ അപ്ഹോൾസ്റ്ററി, സ്ലിം എയർ വെന്റുകൾ എന്നിവയ്‌ക്കൊപ്പം ഡ്യുവൽ-ടോൺ ബീജ്, ബ്ലാക്ക് ഇന്റീരിയറുകൾ ഇതിന് ലഭിക്കുന്നു.

ആഡംബരത്തിന്റെയും സ്പേസിന്റെയും കാര്യത്തിൽ വാഹനം ഒരു സെഗ്‌മെന്റ് ലീഡറായിരിക്കുമെന്ന് ഹ്യുണ്ടായി അടുത്തിടെ വ്യക്തമാക്കിയിട്ടുണ്ട്. പുതുതലമുറയിലേക്ക് കുടിയേറിയ സെഡാന് 4535 മില്ലീമീറ്റർ നീളവും 1765 മില്ലീമീറ്റർ വീതിയും (സെഗ്‌മെന്റിൽ ഏറ്റവും ഉയർന്നത്) 1475 മില്ലീമീറ്റർ ഉയരവും ഉണ്ടാവും. മാത്രമല്ല, ഈ വിഭാഗത്തിൽ 2670 മില്ലീമീറ്റർ എന്ന ഏറ്റവും ദൈർഘ്യമേറിയ വീൽബേസിന്റെ കേമത്തവും കാറിന്റെ മോടി വർധിപ്പിക്കും.

ഇനി ഡിസൈനിന്റെ കാര്യത്തിലേക്ക് നോക്കിയാൽ ബ്രാൻഡിന്റെ 'സെൻസെസ് സ്പോർട്ടിനെസ്' തത്വശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ളതാണ് കാറിന്റെ സ്റ്റൈലിംഗ്. ഏറ്റവും പുതിയ തലമുറ ഗ്രാൻഡിയർ സെഡാനിൽ വാഗ്ദാനം ചെയ്യുന്നതിന് സമാനമായ ഡബിൾ ലെയർ ഹെഡ്‌ലാമ്പ് സജ്ജീകരണത്തോടുകൂടിയ അഗ്രസീവ് മുൻവശം തികച്ചും ആകർഷണീയമാണ്. മുൻവശത്ത് എൽഇഡി ലൈറ്റ് ബാറുള്ള വലിയ ഗ്രില്ലും പിന്നിൽ എൽഇഡി ലൈറ്റ് ബാറുള്ള എൽ ആകൃതിയിലുള്ള ടെയിൽ ലാമ്പുകളുമാണ് വെർണയുടെ പ്രധാന സവിശേഷതകൾ.

ഇത് ഞെട്ടിക്കും! അകത്തളത്തിന്റെ കേമത്തവും വിളമ്പി വെർണയുടെ പുത്തൻ ടീസർ

സെഡാൻ എന്നതിലുപരി ഒരു ഫാസ്റ്റ് ബാക്ക് എന്ന വിശേഷണമാണ് ഹ്യുണ്ടായി പുതിയ വെർണയ്ക്ക് നൽകിയിരിക്കുന്നത്. വശക്കാഴ്ച്ചയിൽ ഫാസ്റ്റ് ബാക്ക് പോലുള്ള ഡിസൈൻ സമ്മാനിച്ചിരിക്കുന്നതാണ് ഈ വിശേഷണത്തിന് കാരണം. രൂപത്തോട് ഇഴുകിച്ചേരുന്ന മൾട്ടി-സ്‌പോക്ക് ഡയമണ്ട് കട്ട് അലോയ് വീലുകളും കൂടിയാവുന്നതോടെ സെഗ്മെന്റിൽ വാഹനത്തിന് തിളങ്ങാനാവും. EX, S, SX, SX (O) എന്നീ വേരിയന്റുകളിലാവും കാർ വിപണിയിൽ അണിനിരക്കുക.

കിടിലൻ സ്പോർട്ടി ഡിസൈനിനൊപ്പം അറ്റ്‌ലസ് വൈറ്റ്, ഫിയറി റെഡ്, ടൈറ്റൻ ഗ്രേ, ടൈഫൂൺ സിൽവർ, അബിസ് ബ്ലാക്ക്, ടെല്ലൂറിയൻ ബ്രൗൺ, സ്റ്റാറി നൈറ്റ് എന്നിങ്ങനെ ആറ് സിംഗിൾ ടോൺ കളർ ഓപ്ഷനുകളും അബിസ് ബ്ലാക്ക്, അറ്റ്ലസ് വൈറ്റ്, അബിസ് ബ്ലാക്ക് ഫിയറി റെഡ് എന്നിവയ്‌ക്കൊപ്പം രണ്ട് ഡ്യുവൽ ടോൺ നിറങ്ങളും ഹ്യുണ്ടായി വെർണയ്ക്കൊപ്പം അണിഞ്ഞൊരുങ്ങും.

ഇത് ഞെട്ടിക്കും! അകത്തളത്തിന്റെ കേമത്തവും വിളമ്പി വെർണയുടെ പുത്തൻ ടീസർ

രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിലാവും വെർണ നിരത്തിലേക്ക് എത്തുക. അതിൽ 1.5 ലിറ്റർ ടർബോ പെട്രോൾ യൂണിറ്റ് 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 7-സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് എന്നിവയിൽ ലഭ്യമാകും. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ഐവിടി ഓട്ടോമാറ്റിക്കുമായി ജോടിയാക്കിയ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനും വെർണയിൽ തെരഞ്ഞെടുക്കാം. ഡീസൽ എഞ്ചിന്റെ വിടവ് എങ്ങനെ ഹ്യുണ്ടായി നികത്തുമെന്ന് കാത്തിരുന്നു കാണേണ്ട കാര്യമാണ്.

More from DriveSpark

Article Published On: Monday, March 6, 2023, 13:30 [IST]
English summary
Hyundai teased the upcoming new gen verna sedan s interior showcases the features and highlights
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X