Creta, Verna, i20 മോഡലുകളുടെ വേരിയന്റ് നിരയിൽ വെട്ടിനിരത്തലുമായി Hyundai

പുതുവർഷം മുതൽ ജനകീയ കാറുകളുടെ നിരയിൽ പരിഷ്ക്കാരങ്ങളുമായി കളം നിറയുകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളായ ഹ്യുണ്ടായി. വില വർധനവിന് പിന്നാലെ ഗ്രാൻഡ് i10 നിയോസ്, ഓറ തുടങ്ങിയ മോഡലുകളുടെ പുത്തൻ ഫെയ്‌സ്‌ലിഫ്റ്റുമായി വിപണിയിലെത്തിയാണ് കമ്പനി ഏവരേയും ഞെട്ടിച്ചത്.

Creta, Verna, i20 മോഡലുകളുടെ വേരിയന്റ് നിരയിൽ വെട്ടിനിരത്തലുമായി Hyundai

ദേ ഇപ്പോൾ പുതുവർഷം മുതൽ i20, വേർണ, ക്രെറ്റ തുടങ്ങിയ ജനപ്രിയ കാറുകളുടെ വേരിയന്റ് മിക്‌സ് മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് ഹ്യുണ്ടായി. അതിന്റെ ഭാഗമായി മോഡലുകളുടെ വേരിയന്റ് നിരയിൽ വെട്ടിനിരത്തലുകൾ നടപ്പിലാക്കിയിരിക്കുകയാണ് ബ്രാൻഡ്. ഉപഭോക്തൃ മുൻഗണനകളും വികസിച്ചുകൊണ്ടിരിക്കുന്ന വിപണിയിലെ ട്രെൻഡും അടിസ്ഥാനമാക്കി മിക്ക കമ്പനികളും പിന്തുടരുന്ന സമ്പ്രദായമാണ് ഈ നവീകരണം.

Creta, Verna, i20 മോഡലുകളുടെ വേരിയന്റ് നിരയിൽ വെട്ടിനിരത്തലുമായി Hyundai

എന്നാൽ ഇത്തവണ ദക്ഷിണ കൊറിയൻ ബ്രാൻഡ് വേരിയന്റ് നിരയിൽ പരിഷ്ക്കാരം കൊണ്ടുവന്നിരിക്കുന്നത് വരാനിരിക്കുന്ന റിയൽ ഡ്രൈവിംഗ് എമിഷൻ (RDE) മാനദണ്ഡങ്ങൾ മൂലമാണെന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. ഡീസൽ എഞ്ചിനുകളുടെ കാര്യത്തിൽ RDE മാനദണ്ഡങ്ങൾ പാലിക്കുന്നത് തികച്ചും വെല്ലുവിളി നിറഞ്ഞതും ചെലവേറിയതുമാണ്. ഇക്കാരണത്താൽ ചെറിയ കാറുകളോ ഡീസൽ വേരിയന്റുകൾക്ക് ഡിമാൻഡ് കുറവുള്ളവയോ നിർത്തലാക്കുകയും ചെയ്യാറാണ് പതിവ്.

Creta, Verna, i20 മോഡലുകളുടെ വേരിയന്റ് നിരയിൽ വെട്ടിനിരത്തലുമായി Hyundai

ഹ്യുണ്ടായി കാറുകളിൽ i20, വേർണ എന്നിവയുടെ തെരഞ്ഞെടുത്ത ഡീസൽ വകഭേദങ്ങൾ നിർത്തലാക്കാനാണ് തീരുമാനമായിരിക്കുന്നത്. എന്നിരുന്നാലും ഡീസൽ യൂണിറ്റുകളിൽ നിന്നുള്ള ഗണ്യമായ വിൽപ്പന സംഭാവനയുള്ള ക്രെറ്റ പോലുള്ള കാറുകളിൽ ഡീസൽ തുടർന്നും ലഭ്യമാകും എന്നതാണ് സ്വീകാര്യമായ കാര്യം. പ്രീമിയം ഹാച്ച്ബാക്കായ i20-യുടെ നിർത്തലാക്കിയ വേരിയന്റുകളുടെ പട്ടികയിൽ ആസ്റ്റ (O) 1.5 CRDi മാനുവൽ, മാഗ്ന 1.5 CRDi മാനുവൽ, സ്പോർട്‌സ് 1.5 CRDi മാനുവൽ എന്നിവയാണ് ഉൾപ്പെട്ടിരിക്കുന്നത്.

Creta, Verna, i20 മോഡലുകളുടെ വേരിയന്റ് നിരയിൽ വെട്ടിനിരത്തലുമായി Hyundai

ജനുവരി 23 മുതൽ ഇവ നിർത്തലാക്കുമെന്നാണ് ഹ്യുണ്ടായി അറിയിച്ചിരിക്കുന്നത്. അതേസമയം i20 സ്പോർട്‌സ് 1.0 ടർബോ GDi iMT വേരിയന്റ് പരിമിതമായ യൂണിറ്റുകളിൽ തുടർന്നും ലഭ്യമാവുകയും ചെയ്യും. സ്റ്റോക്കുകൾ തീരുമ്പോൾ ഈ വേരിയന്റും നിർത്തലാക്കും. പുതിയ നവീകരണങ്ങൾക്ക് ശേഷം പ്രീമിയം ഹാച്ച് ഇനി മുതൽ 1.2 ലിറ്റർ കാപ്പ പെട്രോൾ എഞ്ചിനും 7 സ്പീഡ് ഡിസിടി ഗിയർബോക്സുള്ള 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും ഉൾപ്പെടും.

Creta, Verna, i20 മോഡലുകളുടെ വേരിയന്റ് നിരയിൽ വെട്ടിനിരത്തലുമായി Hyundai

1.0 ടർബോ GDI ഡിസിടി SX(O) വേരിയന്റാണ് വേർണയ്ക്ക് നഷ്ടമാവുക. ജനുവരി 23 മുതൽ ഇത് നിർത്തലാക്കും. അതോടൊപ്പം 1.5 CRDi മാനുവൽ S പ്ലസ്, 1.5 CRDi മാനുവൽ SX എന്നിവയാണ് വേർണ ഡീസൽ വേരിയന്റുകളും കമ്പനി പിൻവലിക്കുന്നുണ്ട്. നിർത്തലാക്കുന്ന പ്രീമിയം സെഡാന്റെ പെട്രോൾ വേരിയന്റുകളിൽ 1.5 MPI മാനുവൽ S പ്ലസ്, 1.5 MPI മാനുവൽ SX എന്നിവ ഉൾപ്പെടുന്നു. 2023 ഫെബ്രുവരി മുതൽ ഇവയെല്ലാം നിർത്തലാക്കും.

Creta, Verna, i20 മോഡലുകളുടെ വേരിയന്റ് നിരയിൽ വെട്ടിനിരത്തലുമായി Hyundai

1.4 ടർബോ GDI DCT S പ്ലസും 1.5 iMT S വേരിയന്റുമാണ് ക്രെറ്റ എസ്‌യുവിയുടെ നിരയിൽ നിന്നും ഉടൻ നിർത്തലാക്കുന്ന മോഡലുകൾ. ക്രെറ്റയ്ക്ക് മൂന്ന് എഞ്ചിൻ ഓപ്ഷനുകളാണ് ഹ്യുണ്ടായി അവതരിപ്പിച്ചിരിക്കുന്നത്. അതിൽ 1.5 ലിറ്റർ MPi പെട്രോളും 1.5 ലിറ്റർ ഡീസലും വേർണയുടേതിന് സമാനമാണ്.

Creta, Verna, i20 മോഡലുകളുടെ വേരിയന്റ് നിരയിൽ വെട്ടിനിരത്തലുമായി Hyundai

1.4 ലിറ്റർ ടർബോ പെട്രോൾ യൂണിറ്റ് 140 bhp കരുത്തിൽ 242 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇത് 7 സ്പീഡ് ഡിസിടി ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്.

Creta, Verna, i20 മോഡലുകളുടെ വേരിയന്റ് നിരയിൽ വെട്ടിനിരത്തലുമായി Hyundai

ഡീസൽ ആരാധകർക്ക് i20, വേർണ തുടങ്ങിയ കാറുകളുടെ ഡീസൽ പതിപ്പുകൾ വാങ്ങാൻ പരിമിതമായ കാലയളവ് മാത്രമേ ലഭ്യമാകൂവെന്നത് നിരാശയുളവാക്കുന്ന കാര്യമാണ്. ഉപഭോക്താക്കൾക്കായി ഏപ്രിൽ വരെ സമയം കമ്പനി നീട്ടി നൽകിയിരുന്നെങ്കിൽ വിൽപ്പനയിൽ അത് സഹായകരമായാക്കോം.

Creta, Verna, i20 മോഡലുകളുടെ വേരിയന്റ് നിരയിൽ വെട്ടിനിരത്തലുമായി Hyundai

ഹ്യുണ്ടായിയെ കൂടാതെ, മറ്റ് കാർ നിർമാതാക്കളും അവരുടെ ചില കാറുകളുടെ ഡീസൽ വകഭേദങ്ങൾ ഒഴിവാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഹോണ്ട അഞ്ചാം തലമുറ സിറ്റി ഡീസൽ, ഹോണ്ട അമേസ് ഡീസൽ, ടാറ്റ ആൾട്രോസ് ഡീസൽ എന്നിവയും നിർത്തലാക്കുന്നവരുടെ പട്ടികയിൽ ഉൾപ്പെടുന്നു.

More from DriveSpark

Article Published On: Tuesday, January 10, 2023, 9:43 [IST]
English summary
Hyundai to discontinue some petrol diesel variants from creta verna i20 models details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X