പഞ്ചും ഫ്രോങ്ക്‌സും കരുതിയിരുന്നോ... പുതിയ മൈക്രോ എസ്‌യുവി വരുന്നുവെന്ന് ഹ്യുണ്ടായി

ഇന്ത്യയിലെ എസ്‌യുവി വിപണി കൊടിമുടി കയറുകയാണ്. 10 ലക്ഷം രൂപയിൽ താഴെ വിലയുള്ള മോഡലുകൾക്കാണ് ഇന്ന് ഡിമാന്റ് കൂടിവരികയാണ്. ടാറ്റ പഞ്ചിന്റെയെല്ലാം സ്വീകാര്യതയും വിൽപ്പന കണക്കുകളുമെല്ലാം ഇതിനുള്ള ഉത്തമ ഉദാഹരണങ്ങളാണ്. മാരുതിയും ഈ നിരയിലേക്ക് ഫ്രോങ്ക്സിനെ അവതരിപ്പിക്കാൻ ഒരുങ്ങുന്നതും ഇക്കാരണങ്ങളാലാണ്.

ഇതെല്ലാം കണ്ട് വെറുതെയിരിക്കാൻ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളായ ഹ്യുണ്ടായി തയാറല്ല. വെന്യുവിലൂടെയും ക്രെറ്റയിലൂടെയും സ്പോർട്ട് യൂട്ടിലിറ്റി വാഹനനിര ഉള്ളംകൈയിലാക്കിയ ദക്ഷിണ കൊറിയൻ ബ്രാൻഡ് ഒരു മൈക്രോ എസ്‌യുവി മോഡലുമായി വിപണിയിലേക്ക് എത്തുമെന്ന അഭ്യൂഹങ്ങൾ കേൾക്കാൻ തുടങ്ങിയിട്ട് നാളിമ്മിണിയാവുകയും ചെയ്‌തു. എന്നാൽ ഇതിനെ സംബന്ധിച്ച വിവരങ്ങളെല്ലാം രഹസ്യമാക്കി വെച്ചിരുന്ന ഹ്യുണ്ടായി ഒരു പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണിപ്പോൾ.

hyundai new micro suv

കുഞ്ഞൻ എസ്‌യുവി നിര പിടിക്കാനായി ഒരു പുതിയ എസ്‌യുവിയെ ഞങ്ങളിതാ അവതരിപ്പിക്കുന്നുവെന്ന വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചാണ് ഹ്യുണ്ടായി ടാറ്റയുടെയും മാരുതിയുടെയുമെല്ലാം നെഞ്ചിടിപ്പ് വർധിപ്പിക്കുന്നത്. എന്നാൽ പുതിയ മോഡലിനെ കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. Ai3 എന്ന കോഡ് നാമത്തിലറിയപ്പെടുന്ന വാഹനം എന്തായാലും യാഥാർഥ്യമാവുന്ന സന്തോഷത്തിലാണ് ഹ്യുണ്ടായി ആരാധകർ. വലിപ്പത്തിൽ കുഞ്ഞനാണെങ്കിലും മറ്റ് കാര്യങ്ങളിലെല്ലാം ആള് സമ്പന്നനായിരിക്കും.

പുതിയ വെർണ അവതരിപ്പിച്ച് ഹിറ്റടിച്ച് നിൽക്കുന്ന കമ്പനി എന്താവും പുത്തൻ എസ്‌യുവിയിൽ ഒരുക്കുക എന്നറിയാൻ വാഹന വിപണി ആവേശത്തോടെ കാത്തിരിക്കുകയാണ്. 2023 ഓഗസ്റ്റ് മാസത്തോടെ വിൽപ്പന ആരംഭിക്കുന്ന വാഹനത്തെ ഉടൻ തന്നെ അവതരിപ്പിക്കാനാണ് ഇപ്പോൾ പദ്ധതിയിട്ടിരിക്കുന്നത്. ഗ്രാൻഡ് i10 നിയോസിന് മുകളിലായും വെന്യുവിന്റെ താഴെയായുമായാവും Ai3 സ്ഥാനംപിടിക്കുക. ടാറ്റ പഞ്ചിന് പുറമെ സിട്രൺ C3, മാരുതി സുസുക്കി ഇഗ്നിസ്, നിസാൻ മാഗ്‌നൈറ്റ്, റെനോ കൈഗർ പോലുള്ളവയുമായാവും പ്രധാന മത്സരം.

Hyundai Casper

ഗ്രാൻഡ് i10 നിയോസിന്റെ അതേ പ്ലാറ്റ്ഫോം തന്നെയായിരിക്കും ഈ മോഡലിനായും ഹ്യുണ്ടായി ഉപയോഗിക്കുക. ആഗോള വിപണിയിൽ വിറ്റഴിയുന്ന കാസ്‌പറിനോട് സാമ്യമുള്ള ഡിസൈനിലായിരിക്കും പുതിയ മൈക്രോ എസ്‌യുവി ഒരുങ്ങുക. എന്നാൽ വലിപ്പം ഇതിനേക്കാൾ കൂടുതലുണ്ടായിരിക്കുമെന്ന് മുമ്പ് പുറത്തുവന്ന സ്പൈ ചിത്രങ്ങൾ സ്ഥിരീകരിക്കുന്നുണ്ട്. രൂപം അൽകസാറിനോട് സാമ്യമുള്ളതായിരിക്കാമെന്നും സൂചനകളുണ്ട്. ക്രെറ്റ, വെന്യു, അൽകസാർ എന്നിവയ്ക്ക് സമാനമായ സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് സജ്ജീകരണമായിരിക്കും വാഹനം മുന്നോട്ടുകൊണ്ടുപോവുക.

മുകളിൽ എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകളും അതിനു താഴെ ചതുരാകൃതിയിലുള്ള ഹെഡ്‌ലാമ്പുമാവും ഇടംപിടിക്കുക. ഡിആർഎല്ലിൽ 'H' പാറ്റേണും ഉണ്ടാവും. പിൻഭാഗത്തേക്ക് നോക്കിയാൽ എസ്‌യുവിക്ക് അതിന്റെ ടെയിൽ ലാമ്പുകൾക്ക് സവിശേഷവും കൂടുതൽ കോണീയവുമായ ഡിസൈൻ ശൈലി ലഭിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. പിന്നിലെ ബമ്പറും വ്യത്യസ്തമായ സ്റ്റൈലിംഗോടെയാവും വരിക. Ai3 കാറിന് ഏകദേശം 3.8 മീറ്റർ നീളമുണ്ടാകുമെന്നാണ് സൂചന. എഞ്ചിൻ ഓപ്ഷന്റെ കാര്യത്തിലും കൂടുതൽ തലപുകയ്ക്കേണ്ട ആവശ്യം വരുന്നില്ല.

Hyundai Casper

വെന്യു, ഗ്രാൻഡ് i10 നിയോസ്, ഓറ എന്നിവയ്‌ക്ക് സമാനമായ 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ Ai3 എസ്‌യുവി പങ്കിടുമെന്ന് ഉറപ്പാണ്. എന്നാൽ വ്യത്യസ്‌തമായ ട്യൂണിംഗ് ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കാം. എന്തായാലും പ്രീമിയം ഹാച്ചബാക്കായ i20-യിൽ നിന്നും വരെ ഡീസൽ എഞ്ചിൻ പടിയിറങ്ങിയതിനാൽ വരാനിരിക്കുന്ന മൈക്രോ എസ്‌യുവിക്കും ഡീസൽ എഞ്ചിൻ ഓപ്ഷൻ ഉണ്ടാകില്ല. എന്നാൽ ഭാവിയിൽ സിഎൻജി ഓപ്ഷൻ വാഹനത്തിന് സമ്മാനിച്ചേക്കമെന്ന് തന്നെ പ്രതീക്ഷിക്കാം.

1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിന് പരമാവധി 82 bhp കരുത്തിൽ 113 Nm torque വരെ ഉത്പാദിപ്പിക്കാനാവും. ഇത് 5-സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ 5-സ്പീഡ് എഎംടി ഓട്ടോമാറ്റിക്കുമായി തെരഞ്ഞെടുക്കാനാവും. ഈ വർഷം ഓഗസ്റ്റിൽ നടക്കാനിരിക്കുന്ന വിപണി ലോഞ്ചിന്റെ ഭാഗമായി വരും ദിവസങ്ങളിൽ ഹ്യുണ്ടായിയുടെ ഇന്ത്യക്കായുള്ള ഏറ്റവും ചെറിയ എസ്‌യുവിയെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ കമ്പനി പുറത്തുവിടും.

More from DriveSpark

Article Published On: Wednesday, April 5, 2023, 15:15 [IST]
English summary
Hyundai to launch new micro suv to rival tata punch teaser images out ahead of launch
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X