ഇനിയേലും നെക്സോൺ വീഴുമോ? ടാറ്റയെ വീഴ്ത്താൻ പുത്തൻ അടവുമായി ഹ്യുണ്ടായി വെന്യു

എസ്‌യുവികൾ ട്രെൻഡ് സെറ്ററായി മാറുമ്പോൾ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്പോർട്ട് യൂട്ടിലിറ്റി വാഹനമെന്ന ബഹുമതി ടാറ്റ നെക്സോണിന് മാത്രം സ്വന്തമാണ്. സേഫ്റ്റി, പെട്രോൾ-ഡീസൽ എഞ്ചിൻ കോമ്പിനേഷൻ തുടങ്ങിയവയാണ് നെക്സോണിനെ ജനപ്രിയമാക്കുന്ന കാര്യങ്ങൾ. രാജ്യത്ത് ഏറ്റവും കൂടുതൽ മോഡലുകൾ അണിനിരക്കുന്ന സബ്-4 മീറ്റർ ശ്രേണിയിലാണ് ടാറ്റയുടെ താരം എത്തുന്നത് എന്നതും ശ്രദ്ധേയമാണ്.

മാരുതി സുസുക്കി ബ്രെസയും ഹ്യുണ്ടായി വെന്യുവും ഉൾപ്പടെയുള്ള വമ്പൻമാർ അരങ്ങുവാഴുന്ന സെഗ്മെന്റിൽ ടാറ്റ ആധിപത്യം പുലർത്തുന്നത് ശരിക്കും ഒരു പൊൻതൂവലാണ്. എന്തിന് തൊട്ടടുത്ത വിഭാഗത്തിലുള്ള ഹ്യുണ്ടായി ക്രെറ്റയേക്കാൾ വിൽപ്പന നെക്സോൺ നേടുന്നുണ്ടെന്നതും ശ്രദ്ധേയമായ കാര്യമാണ്. നെക്സോണിനെ ഏതുവിധേനയും തളക്കുക എന്ന ലക്ഷ്യത്തോടെ ഹ്യുണ്ടായി വെന്യുവിൽ അടിക്കടി മാറ്റങ്ങളാണ് ദക്ഷിണ കൊറിയൻ ബ്രാൻഡ് നടപ്പിലാക്കുന്നത്.

Hyundai Venue New E (O) Variant

കഴിഞ്ഞ വർഷം ജൂണിൽ വെന്യൂവിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഹ്യുണ്ടായി പുറത്തിറക്കിയിരുന്നു. തുടർന്ന് കോംപാക്‌ട് എസ്‍യുവിയുടെ N ലൈൻ മോഡലും 2022 ഓഗസ്റ്റിൽ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കൾ അവതരിപ്പിച്ചു. ഇപ്പോൾ ഏകദേശം ഒരു വർഷത്തിന് ശേഷം വെന്യുവിന് വേണ്ടി ഒരു പുതിയ E (O) വേരിയന്റ് അവതരിപ്പിക്കാൻ പോവുകയാണ് ഹ്യുണ്ടായി. വിപണിയിൽ നിന്നും ലഭിക്കുന്ന ഉപഭോക്തൃ അഭിപ്രായങ്ങളെയും എതിരാളികളുടെ ഓഫറുകളും അടിസ്ഥാനമാക്കിയാണ് പുതിയ വേരിയന്റ് പരിചയപ്പെടുത്താനുള്ള തീരുമാനം.

വെന്യൂവിന്റെ നിലവിലുള്ള E, S വകഭേദങ്ങൾ തമ്മിലുള്ള വില അന്തരം നികത്താനുള്ള നീക്കം കൂടിയാണിത് എന്ന കാര്യവും വിസ്‌മരിക്കുന്നില്ല. നിലവിൽ കോംപാക്ട് എസ്‌യുവിയുടെ ബേസ് വേരിയന്റിന് 7.72 ലക്ഷം രൂപയിലാണ് വില ആരംഭിക്കുന്നത്. ടോപ്പ് എൻഡ് SX (O) ടർബോ ഡിസിടി ഡ്യുവൽ ടോൺ വേരിയന്റിന് 13.18 ലക്ഷം രൂപയുമാണ് വില. വരുന്നത്. പുതിയ വെന്യു E (O) വേരിയന്റിന് ഏകദേശം 8.20 ലക്ഷം രൂപ മുടക്കേണ്ടി വന്നേക്കുമെന്നാണ് വിവരം.

Hyundai Venue New E (O) Variant

പുതിയ വേരിയന്റിനൊപ്പം വെന്യുവിന് E, S, S+ /S (O), SX, SX (O) എന്നിങ്ങനെ ആകെ മൊത്തം 6 വേരിയന്റുകളുണ്ടാകും. ടാറ്റ നെക്‌സോൺ, മാരുതി സുസുക്കി ബ്രെസ, കിയ സോനെറ്റ്, മഹീന്ദ്ര XUV300 എന്നിവയാണ് ഹ്യുണ്ടായി സബ്-4 മീറ്റർ എസ്‌യുവിയുടെ വിപണിയിലെ പ്രധാന എതിരാളികൾ. ബേസ് E വേരിയന്റുമായി താരതമ്യപ്പെടുത്തുമ്പോൾ ഡിസൈനിലൊന്നും മാറ്റമുണ്ടാവില്ല.

പകരം വരാനിരിക്കുന്ന പുതിയ E (O) വേരിയന്റിന് ചില അധിക സവിശേഷതകൾ ഓപ്ഷണലായി ലഭിക്കും. ഉദാഹരണത്തിന് റൂഫ് റാക്കിനായി ഒരു ചോയ്സ് ഹ്യുണ്ടായി നൽകും. അതുപോലെ, ഷാർക്ക് ഫിൻ ആന്റിനയ്ക്കുള്ള ഓപ്ഷനും ഇതിലേക്ക് കമ്പനി അവതരിപ്പിച്ചേക്കാം. 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഒന്നിലധികം പ്രാദേശിക ഭാഷാ പിന്തുണ തുടങ്ങിയ സംവിധാനങ്ങളും വണ്ടിയിലുണ്ടാവും.

Hyundai Venue New E (O) Variant

ഇതുകൂടാതെ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ഫ്രണ്ട് ആൻഡ് റിയർ സ്പീക്കറുകൾ, ഫ്രണ്ട് ട്വീറ്റർ, ഓഡിയോ, ബ്ലൂടൂത്ത് നിയന്ത്രണങ്ങളുള്ള സ്റ്റിയറിംഗ് വീൽ, പിൻ പവർ വിൻഡോകൾ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ORVM-കൾ, പിൻ എസി വെന്റുകൾ, സ്റ്റോറേജുള്ള ഫ്രണ്ട് സെന്റർ ആംറെസ്റ്റ്, റിയർ യുഎസ്ബി ചാർജർ (C ടൈപ്പ്), ഐഡിൽ സ്റ്റോപ്പ് ആൻഡ് ഗോ (ISG) എന്നിവ എന്നിവയും ഹ്യുണ്ടായി വെന്യുവിന്റെ പുതിയ E (O) മോഡലിന്റെ ഭാഗമാവും.

സേഫ്റ്റിയുടെ കാര്യമെടുത്താൽ ഡ്യുവൽ എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്‌മെന്റ് (VSM), റിയർ പാർക്കിംഗ് സെൻസറുകൾ, ഡേ-നൈറ്റ് റിയർ വ്യൂ മിററുകൾ, സെൻട്രൽ ലോക്കിംഗ്, ഇംപാക്ട് സെൻസിംഗ് ഓട്ടോ ഡോർ ലോക്കിംഗ്, സീറ്റ് ബെൽറ്റ് റിമൈൻഡർ എന്നിവ വെന്യുവിന്റെ സ്റ്റാൻഡേർഡ് സേഫ്റ്റി ഫീച്ചറുകളാണ്.

എന്നാൽ ഓപ്ഷണലായി ബ്രേക്ക് അസിസ്റ്റ് സിസ്റ്റം, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, ഹെഡ്‌ലാമ്പ് എസ്‌കോർട്ട് ഫംഗ്‌ഷൻ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ടൈമർ ഉള്ള റിയർ ഡീഫോഗർ എന്നിവ ഹ്യുണ്ടായി പുത്തൻ E (O) പതിപ്പിൽ വാഗ്‌ദാനം ചെയ്തേക്കും. ടെപ്പ് അപ്രൂവൽ സർട്ടിഫിക്കറ്റ് പ്രകാരം വരാനിരിക്കുന്ന പുതിയ വേരിയന്റിൽ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനായിരിക്കും ഇടംപിടിക്കുക. ഇതിന് 83 bhp പവറിൽ പരമാവധി 113.8 Nm torque വരെ നൽകാനാവും.

More from DriveSpark

Article Published On: Saturday, June 17, 2023, 10:01 [IST]
English summary
Hyundai venue new e o variant coming soon to end tata nexon supremacy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X