ജീവൻ കാക്കാൻ ഹ്യുണ്ടായിയുടെ ഈ ബജറ്റ് എസ്‌യുവി, എല്ലാ വേരിയന്റിലും ഇനി 6 എയർബാഗ്

ഇന്നുകാണുന്ന മോഡേൺ എസ്‌യുവികൾക്ക് മുമ്പേ വിപണിയിലെത്തി സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളിലെ ടെക്കി എന്ന ഓമനപ്പേരിന് അർഹമായ മോഡലാണ് ഹ്യുണ്ടായി വെന്യു. കോംപാക്‌ട് എസ്‌യുവി നിരയിൽ മാരുതി സുസുക്കി വിറ്റാര ബ്രെസയോട് മുട്ടിനിന്ന് പലതവണ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വെന്യു ഇന്ന് ADAS പോലുള്ള കിടിലൻ സേഫ്റ്റി ഫീച്ചറുകളുമായാണ് വിപണിയിലെത്തുന്നത്.

ഇന്ത്യയിലെ തങ്ങളുടെ എല്ലാ പാസഞ്ചാര്‍ വാഹനങ്ങളിലും 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി നല്‍കുമെന്ന ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ വാക്ക് പാലിച്ച് ബ്രാൻഡിന്റെ നിരയിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടുന്ന എസ്‌യുവികളിൽ ഒന്നായ വെന്യുവിലേക്ക് കമ്പനി 6 എയർബാഗുകൾ അവതരിപ്പിച്ച് വിപണിയിൽ എത്തിച്ചിരിക്കുകയാണ്.

Hyundai Venue Now Packed With 6 Airbags As Standard

സേഫ്റ്റിക്കും സാങ്കേതികവിദ്യക്കുമാണ് കാര്‍ ഉപഭോക്താക്കള്‍ ഏറ്റവും മുന്‍ഗണന നല്‍കുന്നതിനാൽ വെന്യുവിലെ ഈ പരിഷ്ക്കാരം വരുംദിവസങ്ങളിൽ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാൻ കമ്പനിയെ സഹായിക്കും. വെന്യു എസ്‌യുവിക്ക് ഡ്യുവൽ ടോണും നൈറ്റ് എഡിഷൻ ഓപ്ഷനും സഹിതം E, S, S (O), S പ്ലസ്, SX, SX (O) എന്നിങ്ങനെ ആറ് വേരിയന്റുകളിൽ ലഭിക്കും. ഇതോടൊപ്പം സ്റ്റാൻഡേർഡായി ധാരാളം സേഫ്റ്റി ഫീച്ചറുകളും വാഹനത്തിൽ കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

സുരക്ഷാ ഫീച്ചറുകളെ സംബന്ധിച്ചിടത്തോളം വെന്യു കോംപാക്‌ട് എസ്‌യുവിയിൽ ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), സീറ്റ് ബെൽറ്റ് റിമൈൻഡർ, ISOFIX ചൈൽഡ് സീറ്റ് മൌണ്ട്, ഇബിഡിയുള്ള എബിഎസ്, ബ്രേക്ക് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഹിൽ ഹോൾഡ് കൺട്രോൾ, റിയർ പാർക്കിംഗ് ക്യാമറയും സെൻസറുകളും, ട്രാക്ഷൻ കൺട്രോൾ, ആറ് എയർബാഗുകൾ എന്നിവയെല്ലാം ഇപ്പോൾ സ്റ്റാൻഡേർഡായി കിട്ടും.

Hyundai Venue Now Packed With 6 Airbags As Standard

ഏറ്റവും പുതിയ അപ്‌ഡേറ്റിനൊപ്പം തെരഞ്ഞെടുക്കുന്ന ടോപ്പ് എൻഡ് വേരിയന്റുകളിൽ എസ്‌യുവിക്ക് ഫോർവേഡ് കൊളീഷൻ വാർണിംഗ്, ഫോർവേഡ് കൊളീഷൻ അവോയ്ഡൻസ് അസിസ്റ്റ്, ലെയ്ൻ കീപ്പ് അസിസ്റ്റ്, ലെയ്ൻ ഡിപ്പാർച്ചർ വാർണിംഗ്, ഡ്രൈവർ അറ്റേൻഷൻ വാർണിംഗ്, ലെയ്ൻ ഫോളോവിംഗ് അസിസ്റ്റ്, ഹൈ ബീം അസിസ്റ്റ്, ലീഡിംഗ് വെഹിക്കിൾ ഡിപ്പാർച്ചർ അലേർട്ട് എന്നിവ ഉൾപ്പെടുന്ന ഒരു ADAS സ്യൂട്ട് ലഭിക്കുന്നു.

10.32 ലക്ഷം രൂപ മുതൽ 12.44 ലക്ഷം രൂപ വരെയാണ് ADAS ഉള്ള വെന്യുവിന് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. കോംപാക്‌ട് എസ്‌യുവിയുടെ S(O), SX (O) വേരിയന്റുകൾക്കൊപ്പവും N ലൈനിലെ N6, N8 എന്നീ വേരിയന്റുകൾക്കൊപ്പവുമാണ് ADAS ലഭ്യമാവുക. ഇത് വാഹനത്തിന്റെ സേഫ്റ്റി കൂടുതൽ വർധിപ്പിക്കുന്ന സുരക്ഷാ സാങ്കേതികവിദ്യയാണ്.ഇതാദ്യമായാണ് ഇന്ത്യയിലെ ഒരു കോംപാക്‌ട് എസ്‍‌യുവിയിൽ ഈ ഫീച്ചർ അവതരിപ്പിക്കുന്നത്.

Hyundai Venue Now Packed With 6 Airbags As Standard

ഈ നൂതന സുരക്ഷാ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന എസ്‌യുവിയായി വെന്യു പേരെടുത്തു കഴിഞ്ഞു. അയോണിക് 5, ട്യൂസോൺ, വെർണ, വെന്യു, വെന്യു എൻ ലൈൻ എന്നിവയുൾപ്പെടെ ADAS ഘടിപ്പിച്ച അഞ്ച് വാഹനങ്ങളാണ് ഹ്യുണ്ടായി ഇപ്പോൾ ഇന്ത്യയിൽ വാഗ്ദാനം ചെയ്യുന്നത്. സേഫ്റ്റിയുടെ കാര്യത്തില്‍ പുത്തന്‍ മാനദണ്ഡങ്ങള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ മറ്റ് മോഡലുകളിലേക്കും ഈ നൂതന സാങ്കേതികവിദ്യ ബ്രാൻഡ് അവതരിപ്പിക്കും.

കൂടാതെ കമ്പനിയുടെ സേഫ്റ്റി ഫോര്‍ ഓള്‍ സംരംഭത്തിന് കീഴില്‍ ബ്രാന്‍ഡിന്റെ നിരയിലെ എല്ലാ 13 മോഡലുകള്‍ക്കും ഇപ്പോള്‍ 6 എയര്‍ബാഗുകളും 3-പോയിന്റ് സീറ്റ്‌ബെല്‍റ്റും സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡറും വേരിയന്റുകളിലുടനീളം സ്റ്റാന്‍ഡേര്‍ഡ് സേഫ്റ്റി ഫീച്ചറായി ലഭിക്കും. ഇനി ഹ്യുണ്ടായി വെന്യുവിന്റെ കൂടുതൽ വിശദാംശങ്ങളിലേക്ക് വന്നാൽ 1.2 ലിറ്റർ NA പെട്രോൾ, 1.5 ലിറ്റർ ഡീസൽ, 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാണ് വാഹനത്തിലുള്ളത്.

Hyundai Venue Now Packed With 6 Airbags As Standard

ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ അഞ്ച് സ്പീഡ് മാനുവൽ, ആറ് സ്പീഡ് മാനുവൽ, ഏഴ് സ്പീഡ് ഡിസിടി യൂണിറ്റ് എന്നിവയാണ് വെന്യുവിൽ ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാനാവുന്നത്. ഇന്ത്യയിലെ കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിൽ ടാറ്റ നെക്സോൺ, മാരുതി സുസുക്കി ബ്രെസ, കിയ സോനെറ്റ്, നിസാൻ മാഗ്നൈറ്റ്, റെനോ കൈഗർ പോലുള്ള വമ്പൻമാരുമായാണ് വെന്യുവിന്റെ മത്സരം.

Article Published On: Tuesday, October 31, 2023, 18:20 [IST]
English summary
Hyundai venue now packed with 6 airbags as standard details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X