ഈ കാറിന് 3 ലക്ഷം രൂപ ഓഫർ തരാമെന്ന് ഹ്യുണ്ടായി, ഇനിയെങ്ങനെ നോ പറയും? ഇയർ എൻഡ് ഓഫർ കലക്കും

വർഷാവസാനം ആയതോടെ മോഡൽ നിരയിലെല്ലാം ഗംഭീര ഓഫറുകളുമായി കളംനിറയുകയാണ് രാജ്യത്തെ പ്രമുഖ വാഹന നിർമാതാക്കളെല്ലാം. വില വർധനവിന് മുന്നോടിയായി ഡിസ്‌കൗണ്ടുകളുമായി മാരുതി സുസുക്കി എത്തിയതോടെ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ കാർ ബ്രാൻഡായ ഹ്യുണ്ടായിയും കിടിലൻ ഇയർ എൻഡ് ഓഫറുമായി എത്തിയിരിക്കുകയാണിപ്പോൾ. ആർക്കും നോ പറയാനാവാത്ത രീതിയിലുള്ള ആനുകൂല്യങ്ങളാണ് കമ്പനി അണിനിരത്തിയിരിക്കുന്നത്.

2023 മോഡൽ ഇയർ കാറുകളെ എങ്ങനെയെങ്കിലും വിറ്റഴിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹ്യുണ്ടായി ഇയർ എൻഡ് ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഏകദേശം 3 ലക്ഷം രൂപയോളം വരുന്ന ഡിസ്‌കൗണ്ടാണ് ഡിസംബർ മാസത്തേക്കായി കമ്പനി കരുതിവെച്ചിരിക്കുന്നത്. സ്റ്റോക്ക് ക്ലിയറൻസിനായി ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ പ്രഖ്യാപിച്ചിരിക്കുന്ന ഓഫറുകൾ എന്തെല്ലാമെന്ന് പറഞ്ഞുതരാം. നിങ്ങൾ ഒരു ഹ്യുണ്ടായി കാർ വാങ്ങാൻ പ്ലാനിട്ടിട്ടുണ്ടെങ്കിൽ വാങ്ങാൻ പറ്റിയ സമയം ഇതുതന്നെയെന്ന് പറയാം.

Hyundai Grand i10 NIOS

ബ്രാൻഡിന്റെ എൻട്രി ലെവൽ ഹാച്ച്ബാക്കായ ഗ്രാൻഡ് i10 നിയോസിന് 48,000 രൂപ വരെയുള്ള ആകർഷകമായ ഓഫറുകളാണ് ഹ്യുണ്ടായി അണിനിരത്തിയിരിക്കുന്നത്. ഉപഭോക്താക്കൾ തെരഞ്ഞെടുക്കുന്ന വേരിയന്റുകളെ ആശ്രയിച്ച് 35,000 രൂപ വരെയുള്ള ക്യാഷ് ഡിസ്‌കൗണ്ടാണ് ഇതിൽ ഏറ്റവും ആകർഷകം. ഇതോടൊപ്പം 10,000 രൂപ വരെ എക്സ്ചേഞ്ച് ബോണസും 3,000 രൂപയുടെ കോർപ്പറേറ്റ് ഡിസ്‌കൌണ്ട് എന്നിവയാണ് ഈ മാസം ഉപയോഗപ്പെടുത്താനാവുന്നത്.

ഇനി ഗ്രാൻഡ് i10 നിയോസിന്റെ സെഡാൻ മോഡലായ ഓറയാണ് വാങ്ങാൻ ആഗ്രഹിക്കുന്നതെങ്കിലും നിരാശപ്പെടേണ്ടതില്ല. ഓറയുടെ സിഎൻജി വേരിയന്റുകൾക്ക് മൊത്തം 33,000 രൂപയുടെ ഓഫർ ഈ മാസം സ്വന്തമാക്കാനാവും. അതേസമയം പെട്രോൾ മോഡലുകൾക്ക് 23,000 രൂപയും ആനുകബല്യങ്ങളായി 2023 ഡിസംബർ മാസം ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം. നിലവിൽ ഇന്ത്യയിൽ നിന്നും മോശമല്ലാത്ത ഡിമാന്റ് കാറിന് ലഭിക്കുന്നതാവാം ഓഫർ ഇത്രയും ചുരുക്കാൻ കാരണമായിരിക്കുന്നത്.

Hyundai Year-End Offer Announced

ഹ്യുണ്ടായിയുടെ പ്രീമിയം ഹാച്ച്ബാക്കായ i20, i20 N-ലൈൻ എന്നിവ വാങ്ങുമ്പോൾ ഡിസംബർ മാസം പോക്കറ്റിലാവുന്നത് 50,000 രൂപ വരെയാണ്. പഴയ പ്രീ-ഫെ‌യ്‌സ്‌ലിഫ്റ്റ് i20-യുടെ ഡിസിടി ഓട്ടോമാറ്റിക് വകഭേദങ്ങൾക്ക് 40,000 രൂപയുടെ ഡിസ്‌കൗണ്ട് ലഭിക്കും. മറുവശത്ത് സ്‌പോർട്‌സ് മാനുവൽ പതിപ്പുകൾക്ക് 35,000 രൂപയുടെ കിഴിവും കമ്പനി ഒരുക്കിയിട്ടുണ്ട്. അതേസമയം കാറിന്റെ ബാക്കിയുള്ള എല്ലാ വേരിയന്റുകൾക്കും 20,000 രൂപ വരെ ഓഫർ ലഭിക്കും.

പെർഫോമൻസ് കാറായ i20 N-ലൈൻ മോഡലിന്റെ പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകളാണ് 50,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടോടെ ഈ മാസം വീട്ടിലെത്തിക്കാനാവുന്നത്. മറുവശത്ത് ഏറ്റവും പുതിയ i20 ഫെയ്‌സ്‌ലിഫ്റ്റിന് 20,000 രൂപയാണ് മൊത്തത്തിൽ ലാഭിക്കാനാവുന്നത്. ഇതിൽ 10,000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ടും ഉൾപ്പെടുന്നുണ്ട്. ഏറ്റവും പുതിയ പുതിയ തലമുറ വെർണയാണ് വാങ്ങാൻ ആഗ്രഹിക്കുന്നതെങ്കിൽ 45,000 രൂപയാണ് ആനുകൂല്യമായി ഈ മാസം ലഭിക്കുന്നത്.

Hyundai Alcazar

അൽകസാർ 7 സീറ്റർ എസ്‌യുവിയുടെ പെട്രോൾ വേരിയന്റുകളിൽ 35,000 രൂപ കിഴിവ് നൽകുമ്പോൾ ഡീസൽ ലൈനപ്പിന് ലഭിക്കുന്നത് 20,000 രൂപയുടെ എക്സ്ചേഞ്ച് ബോണസ്. ഓഫർ മാത്രമാണ്. ഹ്യുണ്ടായിയുടെ പ്രീമിയം എസ്‌യുവിയായ ട്യൂസോൺ ഡീസൽ പതിപ്പുകൾക്ക് 1.50 ലക്ഷം രൂപ വരെ ഈ മാസം ലാഭിക്കാനാവും. ദക്ഷിണ കൊറിയൻ ബ്രാൻഡിന്റെ ഇന്ത്യയിലെ ആദ്യത്തെ വൈദ്യുത കാറായ കോന ഇവിക്കാണ് 3 ലക്ഷത്തിന്റെ ഡിസ്‌കൗണ്ട് ഓഫർ അവതരിപ്പിച്ചിരിക്കുന്നത്.

മേൽപറഞ്ഞ ഓഫറുകളെല്ലാം നിരവധി ഘടകങ്ങളെ ആശ്രയിച്ച് വ്യത്യാസപ്പെടാം. കൂടുതൽ ഓഫർ വിശദാംശങ്ങൾക്കായി അടുത്തുള്ള ഹ്യുണ്ടായി ഡീലർഷിപ്പുമായി ബന്ധപ്പെടുന്നതാവും ഏറ്റവും ഉചിതം. ഈ ഡിസ്‌കൗണ്ട് ഓഫറുകൾക്കൊപ്പം ഉപഭോക്താക്കൾക്ക് ഇൻഷുറൻസ്, ആക്‌സസറികൾ മുതലായ മറ്റ് ഘടകങ്ങളിലും ഡീലർതലത്തിൽ നിന്നുള്ള പ്രത്യേക ആനുകൂല്യങ്ങളും സ്വന്തമാക്കാനാവും.

Hyundai Verna

2023 നവംബറിൽ ഹ്യുണ്ടായി മൊത്തം 65,801 കാറുകളാണ് വിറ്റഴിച്ചത്. മൊത്തം വിൽപ്പനയിൽ 49,451 യൂണിറ്റുകളുടെ ആഭ്യന്തര വിൽപ്പനയും 16,350 യൂണിറ്റുകളുടെ കയറ്റുമതിയുമാണ് ഉൾപ്പെടുന്നത്. പോയ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് ഇത്തവണ 2.80 ശതമാനം വർധനവാണ് കമ്പനിക്ക് ഇന്ത്യയിൽ നിന്നും നേടാനായത്. ഗ്രാൻഡ് i10 നിയോസ്, ഓറ, എക്സ്റ്റർ, വെന്യു, വെർണ, ക്രെറ്റ, അൽകസാർ കോന ഇലക്ട്രിക്, അയോണിക് 5 പോലുള്ള വാഹനങ്ങളാണ് ഇപ്പോൾ ഹ്യുണ്ടായി നിരയിലുള്ളത്.

More from DriveSpark

Article Published On: Wednesday, December 6, 2023, 11:13 [IST]
English summary
Hyundai year end offer announced save up to 3 lakh on december 2023
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X