എംപിവി മുതലാളിക്ക് വില കൂട്ടി ടൊയോട്ട; കൂടെ പുത്തൻ വേരിയന്റും വിപണിയിൽ

ഇന്ത്യയിലെ ടൊയോട്ടയുടെ അഡ്രസാണ് ഇന്നോവ. ചരിത്രം കുറിച്ച ക്വാളിസിന്റെ പിൻമുറക്കാരനായി അവതരിച്ചപ്പോൾ ആരും കരുതിയിട്ടുണ്ടാവില്ല ഇന്നോവ രചിക്കാൻ പോവുന്നത് ഇത്ര വലിയ വിപ്ലവമായിരിക്കുമെന്ന്. ശരിക്കും ഇന്നോവ മുതലാളിയെന്ന വിളിപ്പേരാണ് ഈ ജാപ്പനീസ് ബ്രാൻഡിന്റെ രാജ്യത്തെ വലിയ നേട്ടങ്ങളിൽ ഒന്നാണെന്നു പറയാം.

ഇപ്പോൾ മൂന്നാം തലമുറ ആവർത്തനത്തിലാണ് വിപണിയിലെത്തുന്നതെങ്കിലും രണ്ടാംതലമുറ മോഡലിനും വിപണിയിൽ വൻ ഡിമാന്റാണുള്ളത്. ഫ്ലീറ്റ് വാഹനമായും പ്രീമിയം വാഹനമായും ആളുകൾ ഒരേപോലെ കൊണ്ടുനടക്കുന്ന മറ്റൊരു മോഡലും ഇന്ത്യയിൽ ഉണ്ടാവില്ലെന്നു വേണം പറയാൻ. ഈ വർഷം വിൽപ്പന ആരംഭിച്ച ഇന്നോവ ഹൈക്രോസിനും വലിയ സ്വീകാര്യതയാണ് ഇന്ത്യൻ വിപണിയിൽ നിന്നും ലഭിച്ചിരിക്കുന്നത്. ഡീസൽ എഞ്ചിൻ ഉപേക്ഷിച്ച് സ്ട്രോംഗ് ഹൈബ്രിലേക്ക് ചേക്കേറിയെങ്കിലും പ്രതാപത്തിന് ഒരു മങ്ങലും ഏറ്റിട്ടില്ല.

എംപിവി മുതലാളിക്ക് വില കൂട്ടി ടൊയോട്ട; കൂടെ പുത്തൻ വേരിയന്റും വിപണിയിൽ

എന്നാൽ ഇപ്പോൾ എംപിവിയിൽ വില വർധനവ് നടപ്പിലാക്കിയിരിക്കുകയാണ് ടൊയോട്ട. 18.30 ലക്ഷം രൂപ മുതൽ 28.97 ലക്ഷം രൂപ വരെയുള്ള എക്സ്ഷോറൂം വിലയിൽ അവതരിപ്പിച്ച പുത്തൻ ഇന്നോവ ഹൈക്രോസിന് ഇനി മുതൽ അധികം മുടക്കേണ്ടി വരിക 75,000 രൂപയോളമാണ്. ഇതോടൊപ്പം ഹൈബ്രിഡ് നിര വികസിപ്പിക്കുന്നതിനായി രണ്ട് പുതിയ വേരിയന്റുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ടിപ്പോൾ. പത്ത് വേരിയന്റുകളിൽ വാഗ്ദാനം ചെയ്‌തിരുന്ന നിരയിലേക്കാണ് പുത്തൻ പതിപ്പുകളും എത്തുന്നത്.

ഇതിൽ നാലെണ്ണം പെട്രോൾ എഞ്ചിനും ആറ് സെൽഫ് ചാർജിംഗ് സാങ്കേതികവിദ്യയുള്ള സ്ട്രോംഗ് ഹൈബ്രിഡ് വേരിയന്റുകളുമാണ്. ഇനി വില വർധനവിലേക്ക് നോക്കിയാൽ എൻട്രി ലെവൽ സെവൻ സീറ്റർ G പെട്രോൾ വേരിയന്റിന് 25,000 രൂപ വില വർധിപ്പിച്ച് 18.55 ലക്ഷം രൂപയായി പ്രാരംഭ വില. സാധാരണ പെട്രോൾ ശ്രേണിയിലെ മറ്റ് വകഭേദങ്ങളിലും സമാനമായ വർധനവ് തന്നെയാണ് ടൊയോട്ട നടപ്പിലാക്കിയിരിക്കുന്നത്.

എംപിവി മുതലാളിക്ക് വില കൂട്ടി ടൊയോട്ട; കൂടെ പുത്തൻ വേരിയന്റും വിപണിയിൽ

അങ്ങനെ 8-സീറ്റർ G, 7-സീറ്റർ GX, 8-സീറ്റർ GX എന്നിവയ്ക്ക് ഇനി മുതൽ യഥാക്രമം 18.60 ലക്ഷം, രൂപ, 19.40 ലക്ഷം രൂപ, 19.45 ലക്ഷം രൂപ എന്നിങ്ങനെയാണ് മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. സാധാരണ പെട്രോൾ പതിപ്പുകളിൽ 1.3 ശതമാനം വില പരിഷ്ക്കാരമാണ് കമ്പനി നടപ്പിലാക്കിയിരിക്കുന്നത്. ബേസ് സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ VX സെവൻ സീറ്ററിന് 75,000 രൂപ കൂടി 24.76 ലക്ഷം രൂപയായി എക്സ്ഷോറൂം വില.

അതേസമയം 8-സീറ്റർ VX വേരിയന്റിന് 5,000 രൂപയാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. സ്ട്രോംഗ് ഹൈബ്രിഡ് ശ്രേണിയിലുടനീളം 75,000 രൂപ വർധിച്ചതിനാൽ ടോപ്പ് എൻഡ് ZX മോഡലിന്റെ വില ഇപ്പോൾ 29.08 ലക്ഷം രൂപയും ZX (O) പതിപ്പിന് 28.97 ലക്ഷം രൂപയും എക്സ്ഷോറൂം വിലയായി ചെലവഴിക്കേണ്ടി വരും. ടൊയോട്ട പുറത്തിറക്കിയ പുതിയ വേരിയന്റായ VX (O) VX, ZX വേരിയന്റുകളുടെ ഇടയിലാണ് സ്ഥാനംപിടിച്ചിരിക്കുന്നത്.

എംപിവി മുതലാളിക്ക് വില കൂട്ടി ടൊയോട്ട; കൂടെ പുത്തൻ വേരിയന്റും വിപണിയിൽ

ഈ പുതിയ വേരിയന്റ് 6, 7 സീറ്റർ കോൺഫിഗറേഷനിൽ ലഭ്യമാണ്. VX വേരിയന്റിലുള്ള ഫീച്ചറുകൾക്ക് പുറമെ മൂഡ് ലൈറ്റിംഗ്, എൽഇഡി ഫോഗ് ലാമ്പുകൾ, 10 ഇഞ്ച് ഇൻഫോടെയ്ൻമെന്റ്, വയർലെസ് ആപ്പിൾ കാർപ്ലേ, 6 എയർബാഗുകൾ, പനോരമിക് സൺറൂഫ് എന്നീ കിടിലൻ സവിശേഷകളും VX (O) ഇന്നോവ ഹൈക്രോസ് നൽകുന്നുണ്ട്. 7 സീറ്റർ മോഡലിന് 2 ക്യാപ്റ്റൻ സീറ്റുകളും മധ്യനിരയിൽ ഒട്ടോമൻ ഫംഗ്ഷനും ലഭിക്കും.

എല്ലാ യാത്രക്കാർക്കും ത്രീ പോയിന്റ് സീറ്റ് ബെൽറ്റുകളുള്ള 2, 3 വരികളിൽ ബെഞ്ച് സീറ്റുകളുള്ള 8 സീറ്റർ കോൺഫിഗറേഷനിലും ഇത് തെരഞ്ഞെടുക്കാനാവും. മൂന്നു വർഷത്തെ അല്ലെങ്കിൽ 1 ലക്ഷം കിലോമീറ്റർ വാറണ്ടിയാണ് ടൊയോട്ട പുതിയ ഹൈക്രോസിൽ സ്റ്റാൻഡേർഡായി ചെയ്യുന്നത്. ഹൈബ്രിഡ് ബാറ്ററിയിൽ 8 വർഷം അല്ലെങ്കിൽ 1,60,000 കി.മീ വാറണ്ടിക്കൊപ്പം 5 വർഷം/2,20,000 കി.മീ വാറണ്ടി വരെ നീട്ടാവുന്ന ഓപ്ഷനും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

ടൊയോട്ട ഇന്നോവ ഹൈക്രോസ് ഒരു പുതിയ മോണോകോക്ക് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ജാപ്പനീസ് വാഹന നിർമാതാക്കൾ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഇത് ഇന്നോവ ക്രിസ്റ്റയെ അപേക്ഷിച്ച് റിയർ-വീൽ ഡ്രൈവ് ലേഔട്ടിൽ നിന്ന് ഫ്രണ്ട്-വീൽ ഡ്രൈവിലേക്ക് മാറുകയും ചെയ്‌തു. പെട്രോൾ എഞ്ചിൻ ഓപ്ഷൻ മാത്രമുള്ളതിനാൽ ഡീസൽ എഞ്ചിൻ വാഹനം തേടുന്നവർക്കായി ഇന്നോവ ക്രിസ്റ്റയെ പുതുക്കി അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ബ്രാൻഡ്.

എംപിവി മുതലാളിക്ക് വില കൂട്ടി ടൊയോട്ട; കൂടെ പുത്തൻ വേരിയന്റും വിപണിയിൽ

എംപിവിയുടെ ഹൈബ്രിഡ് വേരിയന്റുകൾക്ക് നിലവിൽ ഹൈക്രോസിന് 15 മുതൽ 18 മാസം വരെയാണ് ബുക്കിംഗ് പിരീഡുള്ളത്. 2.0 ലിറ്റർ 4-സിലിണ്ടർ പെട്രോൾ എഞ്ചിനുമായി ഘടിപ്പിച്ച സെൽഫ് ചാർജിംഗ് ഹൈബ്രിഡ് എഞ്ചിൻ 181 bhp കരുത്ത് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 23.24 കിലോമീറ്റർ മൈലേജാണ് വാഹനത്തിൽ കമ്പനി അവകാശപ്പെടുന്നത്. ഇതിനു പുറമെ 2.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനും മോഡലിന് തുടിപ്പേകാൻ എത്തുന്നുണ്ട്.

169 bhp പവർ ഉത്പാദിപ്പിക്കാൻ കഴിയുന്ന ഇതിൽ 16.13 കിലോമീറ്റർ എന്ന ആകർഷകമായ മൈലേജും ടൊയോട്ട വാഗ്‌ദാനം ചെയ്യുന്നു. ഇന്നോവ ഹൈക്രോസിന്റെ ഹൈബ്രിഡ് എഞ്ചിൻ ഇ-സിവിടി ട്രാൻസ്മിഷനുമായാണ് ജോടിയാക്കിയിരിക്കുന്നത്. അതേസമയം പെട്രോൾ എഞ്ചിന് സിവിടി ട്രാൻസ്മിഷനാണ് ലഭിക്കുന്നത്. അതായത് പുതുതലമുറ മോഡലിൽ മാനുവൽ ഗിയർബോക്‌സ് ഓപ്ഷൻ ഇല്ലെന്ന സാരം.

More from DriveSpark

Article Published On: Thursday, March 2, 2023, 12:30 [IST]
English summary
Innova hycross prices increased toyota added new variant to the mpv lineup details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X