ക്യൂട്ട്നസിനൊപ്പം കിടിലൻ റേഞ്ചും, മൈക്രോ ഇലക്‌ട്രിക് കാറുമായി ഒരു ഇസ്രയേലി കമ്പനി

ലോകമെമ്പാടുമായി വാഹനങ്ങളുടെ ആവശ്യം ഗണ്യമായി ഉയരുന്ന സാഹചര്യമാണുള്ളത്. സാമ്പത്തികമായി പല പ്രശ്‌നങ്ങളും നേരിടുന്നുണ്ടെങ്കിലും സ്വന്തമായി ഒരു കാർ വാങ്ങാൻ താത്പര്യം പ്രകടിപ്പിക്കുന്നവരാണ് പലരും. സ്വന്തമായി ഡ്രൈവ് ചെയ്‌ത് പോവാൻ ആഗ്രഹിക്കുന്ന ആളുകൾ ദൈനംദിന ആവശ്യങ്ങൾക്കായി ഇലക്ട്രിക് മോഡലുകളാണ് ഇന്ന് കൂടുതലായും പരിഗണിക്കുന്നത്. എന്നാൽ വില താങ്ങാനാവുന്നതിലും അപ്പുറമായതിനാൽ പലരും ഇവിയിലേക്ക് ചേക്കേറാൻ ആഗ്രഹിക്കാറുമില്ല.

പക്ഷേ വിദേശ വിപണികളിൽ കുഞ്ഞൻ കാറുകൾ സുലഭമായതിനാൽ ഇതൊന്നും ഒരു പ്രശ്‌നമേയല്ല. അതായത് ഇലക്ട്രിക്കിലായാലും പെട്രോളിലായാലും മൈക്രോ കാറുകളുടെ ഒരു വലിയ നിര അവിടെയെല്ലാമുണ്ട്. ദേ ഇപ്പോൾ ഇസ്രായേലി ഇലക്ട്രിക് വാഹന സ്റ്റാർട്ടപ്പ് കമ്പനിയായ സിറ്റി ട്രാൻസ്‌ഫോർമർ ഒരു അടിപൊളി കാറുമായി എത്തിയിരിക്കുകയാണ്. സിറ്റി യാത്രകളെ മാത്രം ലക്ഷ്യമാക്കി രൂപകൽപ്പന ചെയ്‌തിരിക്കുന്ന മോഡലാണിത്. CT-1 എന്നു പേരിട്ടിരിക്കുന്ന അർബൻ ഇവി തരംഗമാവുമെന്നാണ് ഏവരുടേയും പ്രതീക്ഷ.

ക്യൂട്ട്നസിനൊപ്പം കിടിലൻ റേഞ്ചും, മൈക്രോ ഇലക്‌ട്രിക് കാറുമായി ഒരു ഇസ്രയേലിയൻ കമ്പനി

ഗതാഗതക്കുരുക്ക് നിറഞ്ഞ റോഡുകളിൽ മിന്നും പ്രകടനം കാഴ്ച്ചവെക്കാനും മോഡലിന് സാധിച്ചേക്കും. തിരക്കേറിയ സ്ഥലങ്ങളിൽ എളുപ്പത്തിൽ പാർക്ക് ചെയ്യാനും ഇതിൻ്റെ വലിപ്പം അനുവദിക്കുന്നു. വെറും 1 മീറ്റർ വീതി മാത്രമാണ് സിറ്റി ട്രാൻസ്ഫോർമർ CT-2 മൈക്രോ കാറിന് ഉള്ളതെന്നു പറഞ്ഞാലും അതിശയിക്കുകയൊന്നും വേണ്ട. ഉദാഹരണത്തിനായി ടിയാഗോ ഇവി എടുത്താൽ അതിന് 1.66 മീറ്റർ വീതിയാണുള്ളത്. ഒരു പരമ്പരാഗത വാഹനത്തിന് പാർക്ക് ചെയ്യാൻ വേണ്ടി വരുന്ന സ്ഥലത്ത് സിറ്റി ട്രാൻസ്ഫോർമറിന്റെ നാല് കാറുകൾ പാർക്ക് ചെയ്യാനാവുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

കാഴ്ച്ചയിലും കാർ ഒരു ഓമനത്തം തുളുമ്പുന്ന രീതിയിലാണ് ഡിസൈൻ ചെയ്‌തിരിക്കുന്നത്. എന്നാൽ ഇതൊരു ഫാമിലി കാറായല്ല രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്നും ഇസ്രായേലിയൻ ഇലക്ട്രിക് വാഹന നിർമാതാക്കൾ അവകാശപ്പെടുന്നു. ഡ്രൈവറിനൊപ്പം മറ്റൊരാൾക്കും സഞ്ചരിക്കാനാവും വിധമാണ് മൈക്രോ ഇവി നിർമിച്ചിരിക്കുന്നത്. അല്ലെങ്കിൽ ലാസ്റ്റ് മൈൽ ഡെലിവറി ഓപ്ഷനുകൾക്കായും ഇതിനെ ഉപയോഗിക്കാം. ലോകമെമ്പാടുമുള്ള ചില ഉയർന്ന നിലവാരമുള്ള ഇവികളുടെ ബാറ്ററി ഭാരത്തേക്കാൾ 450 കിലോഗ്രാം ഭാരം കുറവാണ് സിറ്റി ട്രാൻസ്ഫോർമർ CT-2 ഇവിക്കുള്ളത്.

ക്യൂട്ട്നസിനൊപ്പം കിടിലൻ റേഞ്ചും, മൈക്രോ ഇലക്‌ട്രിക് കാറുമായി ഒരു ഇസ്രയേലിയൻ കമ്പനി

അങ്ങനെ ഒറ്റ ചാർജിൽ പരമാവധി 180 കിലോമീറ്റർ റേഞ്ച് വരെ നൽകാൻ സിറ്റി ട്രാൻസ്ഫോർമർ CT-2 മൈക്രോ ഇലക്ട്രിക് കാറിന് സാധിക്കും. അതേസമയം പരമാവധി 90 കിലോമീറ്റർ വേഗതയാണ് കമ്പനി വാഹനത്തിൽ അവകാശപ്പെടുന്നത്. നിലവിൽ വിപണനത്തിന് തയാറായിട്ടില്ലെങ്കിലും പടിഞ്ഞാറൻ യൂറോപ്പിലെ ഫാക്ടറിയിൽ നിന്ന് 2024 അവസാനത്തോടെ മോഡലിനെ വൻതോതിലുള്ള ഉത്പാദനം ആരംഭിക്കാനാണ് ബ്രാൻഡ് ഉന്നംവെക്കുന്നത്.

കൂടാതെ 50 മില്യൺ ഡോളർ സമാഹരിക്കുന്നതിനായി സീരീസ് ബി ഫണ്ടിംഗ് റൗണ്ട് ഉടൻ ആരംഭിക്കുമെന്നും കമ്പനി പറയുന്നു. ഇതുവരെ 20 മില്യൺ ഡോളർ സമാഹരിച്ച ഇവി സ്റ്റാർട്ടപ്പ് തങ്ങളുടെ പ്ലാൻ്റിന് ആദ്യഘട്ടത്തിൽ 15,000 യൂണിറ്റ് വാഹനങ്ങളുടെ നിർമാണ ശേഷിയുണ്ടാവുമെന്നാണ് പറയുന്നത്. സ്റ്റാർട്ടപ്പ് സമാഹരിക്കുന്ന അധിക ഫണ്ടുകൾ സീരീസ് ഉൽപ്പാദനം വേഗത്തിലാക്കാൻ സഹായിക്കുമെന്നും പറയുന്നു.

ക്യൂട്ട്നസിനൊപ്പം കിടിലൻ റേഞ്ചും, മൈക്രോ ഇലക്‌ട്രിക് കാറുമായി ഒരു ഇസ്രയേലിയൻ കമ്പനി

CT-2 അർബൻ ഇവിക്ക് ഏതാണ്ട് 16,000 ഡോളർ അല്ലെങ്കിൽ ഏകദേശം 13 ലക്ഷം രൂപ മുതലായിരിക്കും വില വരികയെന്നാണ് ലഭിക്കുന്ന സൂചന. ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വലിയ വാഹന വിപണിയായ ഇന്ത്യയിലേക്കും ഇത്തരം കുഞ്ഞൻ കാറുകൾ കടന്നുവരേണ്ടത് ആവശ്യമാണ്. പ്രത്യേകിച്ച് ബെംഗളൂരു, ഡൽഹി, ഹൈദരാബാദ് തുടങ്ങിയ തിരക്കേറിയ നഗരങ്ങളിലേക്ക് എങ്കിലും ഇത്തരം മോഡലുകൾ എത്തേണ്ടതുണ്ട്. എന്നാൽ പരമ്പരാഗത കാറുകളെ മാത്രം ഇഷ്ടപ്പെടുന്ന ഇന്ത്യക്കാർ ഇവയെ സ്വീകരിക്കുമോ എന്ന കാര്യം ഇപ്പോഴും സംശയമാണ്.

മുമ്പ് വിപണിയിൽ ഉണ്ടായിരുന്ന ചില മൈക്രോ വാഹനങ്ങൾ അമ്പേ പരാജയപ്പെട്ടത് ഇതിനുള്ള ഉദാഹരണങ്ങളാണ്. മഹീന്ദ്രയുടെ e2o, റെവ ഇലക്ട്രിക്, നാനോ പോലുള്ള മോഡലുകളെല്ലാം ഇതിന് ചില ഉദാഹരണങ്ങൾ മാത്രമാണ്. എന്നാൽ എംജി എയർ ഇവി പോലുള്ള മിനി കോംപാക്‌ട് കാറുകൾ ഇന്ത്യയിലേക്ക് വരുന്നുവെന്ന കേൾവിയുമുണ്ട്. ഇക്കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതൊന്നുമുണ്ടായില്ല. ആഭ്യന്തര തലത്തിൽ ഇത്തരം വാഹനങ്ങൾക്ക് സ്കോപ്പില്ലെന്ന് എംജി മനസിലാക്കിയാവും ഇതിനുള്ള കാരണം. എങ്കിലും ഇനിയും പൂർണമായും എയർ ഇവിയുടെ വരവ് തള്ളിക്കളയാനാവില്ല.

Most Read Articles

Malayalam
English summary
Israeli electric vehicle startup city transformer unveiled new ct 2 micro ev with 180 km range
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
X