വേനൽക്കാലത്തേക്കായി വണ്ടികളെ ഒരുക്കാം, സമ്മർ ക്യാമ്പ് പ്രഖ്യാപിച്ച് ഇസൂസു

ഇന്ത്യയിൽ അത്ര ശക്തരല്ലെങ്കിലും ഇസൂസു എന്ന പേരു കേട്ടാൽ ഏത് വണ്ടി ഭ്രാന്തന്റെയും മനസിലേക്ക് ഓടിയെത്തുക ഡി-മാക്‌സ് പിക്കപ്പ് ട്രക്കായിരിക്കും. ഈയൊരൊറ്റ മോഡലിലൂടെ ഇതിഹാസം രചിച്ച ജാപ്പനീസ് ബ്രാൻഡ് തങ്ങളുടെ ഉപഭോക്താക്കൾക്ക് പ്രത്യേക പരിഗണന നൽകാറുണ്ടെന്നതാണ് യാഥാർഥ്യം. ദേ ഇപ്പോൾ പുതിയ സർവീസ് ക്യാമ്പ് പ്രഖ്യാപിച്ചുകൊണ്ടാണ് കമ്പനിയുടെ വരവ്.

അടിക്കടി ഇത്തരം സർവീസ് ക്യാമ്പുകൾ നൽകി ഉപഭോക്താക്കളെ തൃപ്ത്തിപ്പെടുത്താനാണ് ബ്രാൻഡ് ശ്രമിക്കുന്നത്. ഇസൂസു മോട്ടോർസ് ഇന്ത്യയുടെ ഡി-മാക്‌സ് പിക്കപ്പ് ട്രക്കിനും MU-X എസ്‌യുവിക്കുമായി രാജ്യവ്യാപകമായി എട്ട് ദിവസത്തെ സമ്മർ ക്യാമ്പാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ക്യാമ്പ് 2023 മാർച്ച് 22 മുതൽ 29 വരെയാണ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഉപഭോക്താക്കൾക്ക് അവരുടെ സ്ലോട്ടുകൾ അടുത്തുള്ള ഇസൂസു ഡീലർ ഔട്ട്‌ലെറ്റിൽ ബുക്ക് ചെയ്‌തോ നിർമാതാവിന്റെ സർവീസ് വെബ്‌സൈറ്റ് സന്ദർശിച്ചോ എളുപ്പത്തിൽ ഓഫർ നേടാനാകും.

വേനൽക്കാലത്തേക്കായി വണ്ടികളെ ഒരുക്കാം, സമ്മർ ക്യാമ്പ് പ്രഖ്യാപിച്ച് ഇസൂസു

രാജ്യത്തുടനീളമുള്ള വേനൽക്കാലത്ത് ഇസൂസു വാഹനങ്ങളുടെ തടസരഹിതമായ ഡ്രൈവിംഗ് അനുഭവത്തിനായി ഉപഭോക്താക്കൾക്ക് ആനുകൂല്യങ്ങളും പ്രതിരോധ പരിപാലന പരിശോധനകളും വാഗ്ദാനം ചെയ്യുന്നതാണ് ഈ സർവീസ് ക്യാമ്പുകൊണ്ട് ഉദ്ദേശിക്കുന്നത്. ഈ കാലയളവിൽ ഉപഭോക്താക്കൾക്ക് അവരുടെ വാഹനങ്ങൾക്ക് പ്രത്യേക ഓഫറുകളും ആനുകൂല്യങ്ങളും കമ്പനി ഒരുക്കിയിട്ടുണ്ട് എന്നതും ശ്രദ്ധേയമായ കാര്യമാണ്. ക്യാമ്പ് സന്ദർശിക്കുന്ന ഉപഭോക്താക്കൾക്ക് 37-പോയിന്റ് കോംപ്രിഹെൻസീവ് ചെക്ക്-അപ്പ് സൗജന്യമായി ലഭിക്കും.

സൗജന്യ ടോപ്പ് വാഷും സൗജന്യ റീജനുമാണ് ലഭിക്കുന്ന മറ്റൊരു ആനുകൂല്യം. കൂടാതെ നിരവധി ഡിസ്കൗണ്ട് ഓഫറുകളും ഇസൂസു ഡി-മാക്‌സ് പിക്കപ്പ് ട്രക്കിനും MU-X എസ്‌യുവിക്കുമായി വാഗ്‌ദാനം ചെയ്യും. ലേബർ ചാർജിൽ 10 ശതമാനം കിഴിവ്, പാർട്‌സുകൾക്ക് 5 ശതമാനം കിഴിവ്, ലൂബുകൾക്കും ഫ്ലൂയിഡുകൾക്കും 5 ശതമാനം കിഴിവ്, റീട്ടെയിൽ റോഡ് സൈഡ് അസിസ്റ്റൻസിന് (RSA) തെരഞ്ഞെടുക്കുന്നവർക്ക് 10 ശതമാനം കിഴിവ് എന്നിവയും കമ്പനി സമ്മർ സർവീസ് ക്യാമ്പിലൂടെ ഒരുക്കിയിട്ടുണ്ട്.

വേനൽക്കാലത്തേക്കായി വണ്ടികളെ ഒരുക്കാം, സമ്മർ ക്യാമ്പ് പ്രഖ്യാപിച്ച് ഇസൂസു

അഹമ്മദാബാദ്, ബാരാമുള്ള, ബംഗളൂരു, ബീമാവരം, ഭുജ്, കോഴിക്കോട്, ചെന്നൈ, കോയമ്പത്തൂർ, ഡൽഹി, ദിമാപൂർ, ഗാന്ധിധാം, ഗോരഖ്പൂർ, ഗുരുഗ്രാം, ഗുവാഹത്തി, ഹൈദരാബാദ്, ഇൻഡോർ, ജയ്പൂർ, ജലന്ധർ, ജമ്മു, ജോധ്പൂർ, കൊച്ചി, കൊൽക്കത്ത, കുർണൂൽ, ലഖ്നൗ, മധുരൈ, മംഗലാപുരം, മെഹ്സാന, മൊഹാലി, മുംബൈ, നാഗ്പൂർ, നെല്ലൂർ, പൂനെ, റായ്പൂർ, രാജമുണ്ട്രി, രാജ്കോട്ട്, സിലിഗുരി, സൂറത്ത്, തിരുപ്പതി, തിരുവനന്തപുരം, വഡോദര, വിജയവാഡ, വിശാഖപട്ടണം എന്നിവിടങ്ങളലുള്ള ഇസൂസുവിന്റെ എല്ലാ അംഗീകൃത സർവീസ് സൗകര്യങ്ങളിലും പ്രീ-സമ്മർ ക്യാമ്പ് സംഘടിപ്പിക്കും.

മഴക്കാലത്തിനായി വാഹനത്തെ ഒരുക്കാൻ ഐ-കെയർ മൺസൂൺ ക്യാമ്പും ഈ വർഷം കമ്പനി വിജയകരമായി നടപ്പിലാക്കിയിരുന്നു. അതത് സീസണുകളിൽ മിക്ക കമ്പനികളും സർവീസ് ക്യാമ്പുകൾ പ്രഖ്യാപിക്കാറുണ്ട്. മികച്ച സർവീസും ഉടമസ്ഥാവകാശ അനുഭവവും നൽകാനുള്ള ഇസൂസുവിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഇത്തരം സേവനങ്ങൾ. ഡി-മാക്‌സ് കൊമേഴ്‌സ്യൽ പിക്ക്-അപ്പുകൾ, സ്വകാര്യ ഉപഭോക്താക്കൾക്കായുള്ള വി-ക്രോസ് പിക്ക്-അപ്പ്, MU-X എസ്‌യുവി എന്നിവ ഉൾപ്പെടെയുള്ള മോഡലുകളാണ് നിലവിൽ ജാപ്പനീസ് വാഹന നിർമാതാക്കളായ ഇസൂസു രാജ്യത്ത് വിൽപ്പനയ്ക്ക് അണിനിരത്തിയിരിക്കുന്നത്.

വേനൽക്കാലത്തേക്കായി വണ്ടികളെ ഒരുക്കാം, സമ്മർ ക്യാമ്പ് പ്രഖ്യാപിച്ച് ഇസൂസു

നിലവിൽ ഇസൂസു നാല് പതിപ്പുകളിലാണ് ഡി-മാക്‌സ് വാഗ്ദാനം ചെയ്യുന്നത്. എസ്-ക്യാബ്, ഹൈ-ലാൻഡർ, സ്റ്റാൻഡേർഡ് ഡി-മാക്‌സ്, വി-ക്രോസ് എന്നിവയാണ് അവ. MU-X എസ്‌യുവിയും വിൽപ്പനയിലുണ്ട്. ഇതിന്റെ 2WD ഓട്ടോമാറ്റിക് പതിപ്പിന് 35 ലക്ഷം രൂപയും 4WD ഓട്ടോമാറ്റിക് വേരിയന്റിന് 37.90 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. മറുവശത്ത് ഡി-മാക്‌സ് വി-ക്രേസിന്റെ Z, Z പ്രസ്റ്റീജ് മോഡലുകൾക്ക് യഥാക്രമം 22.07 ലക്ഷം, 27.00 ലക്ഷം രൂപ എന്നിങ്ങനെയാണ് വില.

രണ്ട് വേരിയന്റുകളിൽ മാത്രമേ ഡി-മാക്‌സ് ലഭ്യമാകൂ. ഇസൂസു നിരയിലെ എല്ലാ വാഹനങ്ങൾക്കും ഒരേ 1.9 ലിറ്റർ ഡീസൽ എഞ്ചിനാണ് തുടിപ്പേകുന്നത്. 6-സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന ഇവ 160 bhp കരുത്തിൽ പരമാവധി 360 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. നിലവിൽ മറ്റ് പുതിയ മോഡലുകളൊന്നും രാജ്യത്ത് പുറത്തിറക്കാൻ കമ്പനിക്ക് പദ്ധതികളൊന്നുമില്ലെന്നാണ് വിവരം.

More from DriveSpark

Article Published On: Saturday, March 18, 2023, 14:15 [IST]
English summary
Isuzu motors india announced nationwide summer camp for its model lineup details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X