ജീപ്പ് പണ്ടേ പൊളിയല്ലേ... കൂടുതൽ പോപ്പുലറാവാൻ സർവീസ് ക്യാമ്പുമായി രംഗത്ത്
അമേരിക്കൻ വാഹന നിർമാതാക്കൾക്ക് അത്ര രാശിയില്ലാത്തൊരു വിപണിയാണ് ഇന്ത്യ. രാജ്യത്ത് സാന്നിധ്യമറിയിച്ചവരിൽ ഭൂരിഭാഗം കമ്പനികളും പല കാരണങ്ങളാൽ ഇന്ത്യയിൽ നിന്നും
വിൽപ്പന അവസാനിപ്പിച്ച് പടിയിറങ്ങിയിട്ടുണ്ട്. ഉദാഹരണമായി ഫോർഡ് (Ford), ഷെവർലെ (Chevrolet) എന്നീ കമ്പനികളുടെ കാര്യമെടുത്താൽ തന്നെ ഏവർക്കും മനസിലാക്കാവുന്നതേയുള്ളൂ.
പക്ഷേ എന്താണ് ഈ മാൻഡ്രേക്കിന് പിന്നിലുള്ള കാരണമെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അതുവിടാം ഇപ്പോൾ ഇന്ത്യയിലുള്ള ഒരേയൊരു വാഹന നിർമാതാക്കളാണ് ജീപ്പ്. പ്രീമിയം എസ്‌യുവി മോഡലുകൾ മാത്രം വിപണിയിലിറക്കുന്ന കമ്പനി അത്യാവിശ്യം വിൽപ്പനയുമായി മുന്നോട്ടുകുതിക്കുകയാണിപ്പോൾ. പോപ്പുലറായ ബ്രാൻഡ് കൃത്യമായ ഇടവേളകളിൽ മോഡൽ നിര വിപുലീകരിക്കുന്നതിലും പരിഷ്ക്കാരങ്ങൾ കൊണ്ടുവരുന്നതിലുമെല്ലാം പ്രത്യേക താത്പര്യം കാണിക്കാറുണ്ട്.

കൂടാതെ ഓഫറുകളും ആനുകൂല്യങ്ങളുമെല്ലാം നൽകി ആളുകളെ കൈയിലെടുക്കാനും ജീപ്പിനറിയാം. ഇപ്പോഴിതാ തങ്ങളുടെ പ്രിയപ്പെട്ട കസ്റ്റമേഴ്‌സിനായി പുതിയ സർവീസ് ക്യാമ്പും പ്രഖ്യാപിച്ചിരിക്കുകയാണ്. സമ്മർ സർവീസ് ഫിയസ്റ്റ എന്ന പേരിൽ അറിയപ്പെടുന്ന ഈ സേവനം ഒരു മാസത്തേക്കാണ് ഉപഭോക്താക്കൾക്ക് ലഭ്യമാക്കാനാവുക. ഇതിലൂടെ വാഹനം സർവീസ് ചെയ്യുന്നതിനും സ്‌പെയർ പാർട്‌സുകളും വാങ്ങുന്നതിനുമെല്ലാം ആകർഷകമായ ഡിസ്‌കൗണ്ടുകളും മറ്റ് ഓഫറുകളും ബ്രാൻഡ് വാഗ്‌ദാനം ചെയ്യുന്നുണ്ട്.
കൂടാതെ ഈ സമ്മർ സർവീസ് ക്യാമ്പിലൂടെ നിലവിലെ ഉപഭോക്താക്കൾക്ക് നിരവധി ആനുകൂല്യങ്ങൾ ജീപ്പ് ഇന്ത്യ ഒരുക്കിയിട്ടുണ്ട്. ക്യാമ്പ് മെയ് 2 മുതൽ മെയ് 31 വരെയാണ് നടക്കുന്നത്. വേനൽക്കാല അവധിക്കാലം ആരംഭിക്കുന്നതിനാൽ നിരവധി കുടുംബങ്ങൾ യാത്രകൾ ആസൂത്രണം ചെയ്യുന്നതിനാലാണ് ഈ മാസം സർവീസ് മേള നടത്താൻ അമേരിക്കൻ വാഹന നിർമാതാവ് തീരുമാനിച്ചിരിക്കുന്നത്.

ഉപഭോക്താക്കൾക്ക് തങ്ങളുടെ അടുത്തുള്ള ജീപ്പ് ഡീലർഷിപ്പിൽ വാഹനത്തിനായുള്ള സർവീസ് അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാനും കോംപ്ലിമെന്ററി 40-പോയിന്റ് വെഹിക്കിൾ ഹെൽത്ത് ചെക്കപ്പ് നേടാനും കഴിയും. ബ്രാൻഡ് ചില ആക്‌സസറികൾക്ക് 50 ശതമാനം വരെ കിഴിവും വാഗ്ദാനം ചെയ്യുന്നുണ്ട്. ചില പാർട്‌സുകളിൽ 10 ശതമാനം വരെ ഡിസ്‌കൌണ്ടും ജീപ്പ് ഇന്ത്യ ഒരുക്കിയിട്ടുണ്ട്. വേനൽക്കാലമായതിനാൽ, ജീപ്പ് എസി ഡിസ്ഇൻഫെക്ഷൻ ട്രീറ്റ്മെന്റിൽ 30 ശതമാനവും കാർ കെയർ ട്രീറ്റ്മെന്റിന് 15 ശതമാനവും ഡിസ്കൗണ്ടും വാഗ്ദാനം ചെയ്യുന്നുണ്ട്.
ഇതിന് പുറമെ പെട്രോൾ വാഹനങ്ങൾക്ക് 3,750 രൂപയ്ക്കും ഡീസൽ വാഹനങ്ങൾക്ക് 4,099 രൂപയ്ക്കും പ്രത്യേക സർവീസ് പ്രൊമോഷൻ ഓഫറും ജീപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ കോമ്പസ്, മെറിഡിയൻ, റാങ്‌ലർ, ഗ്രാൻഡ് ചെറോക്കി എന്നിങ്ങനെ നാല് മോഡലുകളാണ് ജീപ്പിന്റെ ഇന്ത്യൻ നിരയിലുള്ളത്. അടുത്തിടെ, മെറിഡിയൻ രണ്ട് പുതിയ പ്രത്യേക പതിപ്പുകളിലും കമ്പനി അവതരിപ്പിച്ചിരുന്നു.

മെറിഡിയൻ X, അപ്‌ലാൻഡ് സ്പെഷ്യൽ എഡിഷൻ എന്നിവയാണ് വിപണിയിലേക്ക് എത്തിയത്. ഇവയ്ക്ക് 33.41 ലക്ഷം രൂപ മുതൽ 38.47 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. ഫുൾ-സൈസ് എസ്‌യുവിയുടെ ഈ പ്രത്യേക പതിപ്പുകൾ പരിമിതമായ സംഖ്യകളിലായിരിക്കും നിർമിക്കുക. കൂടാതെ ഉപഭോക്തൃ ആവശ്യകതയെ അടിസ്ഥാനമാക്കി സ്റ്റൈലിംഗ് മെച്ചപ്പെടുത്തലുകളും ഉപകരണങ്ങളുടെ നവീകരണവും പ്രത്യേകമായി ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാനാവും.
സിൽവറി മൂൺ, ഗാലക്‌സി ബ്ലൂ. മെറിഡിയൻ X കൂടുതൽ ലൈഫ് സ്റ്റൈൽ അടിസ്ഥാനമാക്കിയുള്ള നഗര ഉപഭോക്താക്കൾക്കുള്ളതാണെന്നും ജീപ്പ് പറയുന്നു. അതേസമയം മെറിഡിയൻ അപ്‌ലാൻഡ് സ്പെഷ്യൽ എഡിഷൻ സാഹസികത ഇഷ്ടപ്പെടുന്ന കൂടുതൽ ഔട്ട്ഡോർ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് പുറത്തിറക്കിയിരിക്കുന്നത്. രണ്ട് പതിപ്പുകൾക്കും വ്യത്യസ്ത ഫീച്ചറുകളും ലഭിക്കും. സിൽവറി മൂൺ, ഗാലക്‌സി ബ്ലൂ എന്നീ രണ്ട് നിറങ്ങളിലാണ് ഇവ സ്വന്തമാക്കാനാവുന്നത്.


Click it and Unblock the Notifications








