ജീപ്പ് എസ്‌യുവികൾക്ക് വീണ്ടും വിലകൂടി, ഈ കാശുണ്ടേൽ ഒരു സെക്കൻഡ് ഹാൻഡ് കാർ വാങ്ങാല്ലോ

ഇന്ത്യയിൽ പ്രീമിയം സ്പോർട്‌ യൂട്ടിലിറ്റി വാഹനങ്ങൾ മാത്രം പണിതിറക്കുന്നവരാണ് ജീപ്പ് (Jeep). വിപണിയിൽ എത്തിയ നാൾ മുതൽ ഇന്നേവരെ കമ്പനി പുറത്തിറക്കിയ വാഹനങ്ങളുടെ എണ്ണത്തേക്കാൾ കൂടുതലായിരിക്കും അവയുടെ മേൽ നടപ്പിലാക്കിയ വില വർധനവുകൾ എന്നത് പലർക്കും അറിയാവുന്ന കാര്യമാണ്. പണ്ട് വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രം കാറുകൾക്ക് വില കൂടിയിരുന്നിടത്തു നിന്നും നാം ഒരുപാട് ദൂരം സഞ്ചരിച്ചു കഴിഞ്ഞു.

ഇന്ന് ഒരു വർഷത്തിൽ കാറുകളുടെ വില കൂടുന്ന വാർത്തകൾ പലതവണയാവും നാം കാണുക. ഇക്കാര്യത്തിൽ ഏറ്റവും സജീവമായി നിൽക്കുന്നവരാണ് ജീപ്പ്. തങ്ങളുടെ മോഡൽ നിരയിൽ അടിക്കടി പരിഷ്ക്കാരം കമ്പനി നടപ്പിലാക്കാറുണ്ട്. ഇൻപുട്ട് ചെലവുകളിൽ ഉണ്ടാവുന്ന ഏറ്റക്കുറച്ചിലുകളാണ് ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന പ്രധാന കാര്യം. ഇപ്പോൾ കോമ്പസ്, മെറിഡിയൻ എസ്‌യുവികളുടെ വിലയിൽ വർധിപ്പിച്ചിരിക്കുകയാണ് അമേരിക്കൻ വാഹന നിർമാതാക്കൾ.

Jeep Compass, Meridian Become More Expensive

കോമ്പസിന്റെ വില 43,000 രൂപയായി ഉയർത്തിയപ്പോൾ മെറിഡിയൻ 7 സീറ്റർ എസ്‌യുവിക്ക് 3.14 ലക്ഷം രൂപയുടെ വർധനവാണ് ജീപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പുതുക്കിയ വിലയ്ക്ക് ഒരു സെക്കൻഡ് ഹാൻഡ് കാർ വാങ്ങാല്ലോ എന്ന് വിചാരിച്ചാലും തെറ്റൊന്നുമില്ല. പുതുക്കിയ വില വർധനവിന് ശേഷം കോമ്പസിന്റെ വില ഇപ്പോൾ 21.73 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. അതേസമയം മെറിഡിയന് ഇപ്പോൾ അടിസ്ഥാന വില 33.40 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്.

തെരഞ്ഞെടുക്കുന്ന മെറിഡിയന്റെ വേരിയന്റുകൾക്ക് അനുസരിച്ച് വില വർധനവിലും മാറ്റമുണ്ട്. ഫുൾ-സൈസ് എസ്‌യുവിയുടെ X വേരിയന്റിന് 42,000 രൂപ, എൻട്രി ലെവൽ ലിമിറ്റഡ് (O) 4x2 മാനുവലിന് 45,000 രൂപ, ലിമിറ്റഡ് (O) 4x2 ഓട്ടോമാറ്റിക്കിന് 47,000 രൂപ, ലിമിറ്റഡ് പ്ലസ് 4x2 ഓട്ടോമാറ്റിക്കിന് 48,000 രൂപ എന്നിങ്ങനെയാണ് കൂടിയിരിക്കുന്നത്. അതേസമയം ടോപ്പ്-എൻഡ് ലിമിറ്റഡ് (O) 4x4 ഓട്ടോമാറ്റിക്, ലിമിറ്റഡ് പ്ലസ് 4x4 ഓട്ടോമാറ്റിക് എന്നിവയ്ക്ക് 51,000 രൂപയുമാണ് ജീപ്പ് ഉയർത്തിയിരിക്കുന്നത്.

Jeep Compass, Meridian Become More Expensive

അതേസമയം മെറിഡിയൻ അപ്‌ലാൻഡ് എഡിഷനാണ് 3.14 ലക്ഷം രൂപയാണ് കൂടിയിരിക്കുന്നത്. ടൊയോട്ട ഫോര്‍ച്യൂണര്‍ അടക്കി ഭരിക്കുന്ന സെഗ്‌മെന്റില്‍ കോമ്പസിന്റെ 3 വരി പതിപ്പായ മെറിഡിയന്‍ മികച്ച അഭിപ്രായം നേടി മുന്നേറുന്നുണ്ട്. ഫോർച്യൂണർ വാങ്ങാൻ പണമില്ലാത്തവർ പരിഗണിക്കുന്ന ആദ്യ ഓപ്ഷനായി മാറാനും ജീപ്പിന്റെ ഈ ഫുൾ-സൈസ് എസ്‌യുവിക്ക് സാധിച്ചിട്ടുണ്ട്. അടുത്തിടെ മെറിഡിയന്റെ ചില വേരിയന്റുകള്‍ ജീപ്പ് ഇന്ത്യ നിർത്തലാക്കുകയും ചെയ്‌തിരുന്നു.

ഇന്ത്യയില്‍ ടൊയോട്ട ഫോര്‍ച്യൂണറും എംജി ഗ്ലോസ്റ്ററും സ്കോഡ കൊഡിയാക്കും ഇടംപിടിച്ചിരിക്കുന്ന സെഗ്‌മെന്റിൽ തന്റേതായ സ്ഥാനം പിടിക്കാനായ മോഡലിന് വില കൂടിയെങ്കിലും ഡിമാന്റിൽ കാര്യമായ ഇടിവുണ്ടാവാൻ ഇടയില്ലെന്നാണ് ജീപ്പിന്റെ അനുമാനം. തങ്ങളുടെ എസ്‌യുവികളെ കൂടുതൽ ആളുകളിലേക്ക് അടുപ്പിക്കുന്നതിന്റെ ഭാഗമായിജീപ്പ് അടുത്തിടെ രാജ്യത്തുടനീളം അഡ്വഞ്ചർ അഷ്വേർഡ് പ്രോഗ്രാം അവതരിപ്പിച്ചു.

Jeep Compass, Meridian Become More Expensive

ALD ഓട്ടോമോട്ടീവുമായി സഹകരിച്ചുള്ള പാക്കേജിൽ ഉറപ്പായ ബൈബാക്ക്, വിപുലീകൃത വാറണ്ടി, ആനുവൽ മെയിന്റനെൻസ്, റോഡ്‌സൈഡ് അസിസ്റ്റൻസ്, ജീപ്പ് കോമ്പസ്, ജീപ്പ് മെറിഡിയൻ എന്നിവയിലെ ആദ്യ വർഷത്തേക്കുള്ള ഇൻഷുറൻസ് എന്നിവയെല്ലാമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പുതിയ സഖ്യത്തിന്റെ ഭാഗമായി കമ്പനി 27 ശതമാനം കുറഞ്ഞതും 39,999 രൂപയിൽ ആരംഭിക്കുന്നതുമായ ഇഎംഐ പാക്കേജ് വാഗ്ദാനം ചെയ്യുന്നതും ശ്രദ്ധേയമാണ്.

മെറിഡന്റെ എക്‌സ്‌ഷോറൂം വിലയുടെ 55 ശതമാനം വരെ ബൈബാക്ക് എന്ന ഓഫറാണ് ജീപ്പ് അഡ്വഞ്ചർ അഷ്വേർഡ് പ്രോഗ്രാമിന്റെ പ്രധാന സവിശേഷതകളിലൊന്ന്. നിലവിൽ ഡൽഹി എൻസിആർ, മുംബൈ, പൂനെ, ബാംഗ്ലൂർ, ചെന്നൈ, ഹൈദരാബാദ്, കൊച്ചി, അഹമ്മദാബാദ് എന്നിവിടങ്ങളിലെ ഉപഭോക്താക്കൾക്ക് മാത്രമാണ് ലഭ്യമാവുക. പിന്നീട് ഡിമാന്റിനനുസരിച്ച് മറ്റ് നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള പദ്ധതിയും കമ്പനിയുടെ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Jeep Compass

ജീപ്പ് കോമ്പസിനും മെറിഡിയനും 2.0 ലിറ്റർ മൾട്ടിജെറ്റ് ഡീസൽ എഞ്ചിനാണ് തുടിപ്പേകുന്നത്. ഇത് പരമാവധി 170 bhp കരുത്തിൽ പരമാവധി 350 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഒരു 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 9-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനിലും എസ്‌യുവികൾ വാങ്ങാനാവും. ഫ്രണ്ട്-വീൽ ഡ്രൈവ് രണ്ട് വാഹനങ്ങൾക്കും സ്റ്റാൻഡേർഡാണെങ്കിലും 4x4 ഒരു ഓപ്ഷനായി തെരഞ്ഞെടുക്കാനുള്ള അവസരവും ജീപ്പ് ഒരുക്കിയിട്ടുണ്ട്.

More from DriveSpark

Article Published On: Friday, August 4, 2023, 12:23 [IST]
English summary
Jeep compass meridian become more expensive check out the new price list
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X