Jeep Compass, Meridian എസ്‌യുവികൾക്ക് 2.35 ലക്ഷം രൂപയോളം കുറച്ച് ജീപ്പ്

എല്ലാ വാഹനങ്ങൾക്കും വില കൂടുന്ന വാർത്തയാണ് കഴിഞ്ഞ കുറച്ചു ദിവസമായി ഇന്റർനെറ്റിൽ നിറഞ്ഞുനിൽക്കുന്നത്. രാജ്യത്തെ പ്രമുഖരായ മാരുതി സുസുക്കി, ഹ്യുണ്ടായി, ടാറ്റ, മഹീന്ദ്ര, കിയ, ടൊയോട്ട തുടങ്ങിയ വാഹന നിർമാതാക്കളെല്ലാം ഇന്ത്യയിലെ തങ്ങളുടെ മോഡൽ നിരയിലാകെ വില വർധനവ് നടപ്പിലാക്കി കഴിഞ്ഞു.

ഉയർന്നു വരുന്ന ഇൻപുട്ട് ചെലവുകളും പുതിയ RDE മലിനീകരണ മാനദണ്ഡങ്ങളും കാരണമാണ് വില ഇങ്ങനെ കൂടിക്കൊണ്ടിരിക്കുന്നതെന്നാണ് നിർമാതാക്കളുടെ വാദം. ഒരു വാഹനം വാങ്ങണമെന്ന സ്വപ്‌നം പേറിനടക്കുന്നവർക്ക് അത്ര നല്ല കാലമല്ലിതെന്ന് സാരം. പോക്കറ്റിൽ കൂടുതൽ പണം കരുതിയാൽ മാത്രമേ ഇന്ന് വണ്ടി വീട്ടിലെത്തിക്കാനാവൂ. എല്ലാ കമ്പനികളും മോഡൽ നിരയിൽ വില വർധനവ് പ്രഖ്യാപിച്ചപ്പോൾ അതിൽ നിന്നെല്ലാം വ്യത്യസ്‌തമായി ഒരു ബ്രാൻഡ് തങ്ങളുടെ രണ്ട് മോഡലുകൾക്ക് വില കുറച്ചിരിക്കുകയാണിപ്പോൾ.

Jeep Compass, Meridian

അമേരിക്കൻ സ്പോർട്ട് യൂട്ടിലിറ്റി വാഹന നിർമാതാക്കളായ ജീപ്പാണ് ഇന്ത്യയിൽ കോമ്പസ്, മെറിഡിയൻ മോഡലുകളുടെ വിലയിൽ വൻ വില കിഴിവുമായി രംഗത്തെത്തിയിരിക്കുന്നത്. ഏതാണ്ട് 2.35 ലക്ഷം രൂപയോളമാണ് എസ്‌യുവികൾക്ക് ജീപ്പ് കുറച്ചിരിക്കുന്നത്. ശരിക്കും ഞെട്ടിക്കുന്ന ഈ തീരുമാനം അമേരിക്കൻ ബ്രാൻഡിന്റെ ഷോറൂമുകളിലേക്ക് ആളുകളെ എത്തിക്കാൻ എന്തായാലും സഹായിക്കുമെന്ന് ഉറപ്പാണ്. ജീപ്പ് കോമ്പസും മെറിഡിയനും പ്രീമിയം സെഗ്‌മെന്റുകളെ ലക്ഷ്യം വെച്ചുള്ളതാണെങ്കിലും രണ്ടര ലക്ഷത്തിനടുത്ത് പണം ലാഭിക്കുന്നത് ആരെയും സന്തോഷിപ്പിക്കുന്ന കാര്യമാണ്.

മെറിഡിയന്റെ എൻട്രി ലെവൽ ലിമിറ്റഡ് മാനുവൽ വേരിയന്റിന് 2.35 ലക്ഷം രൂപയാണ് ജീപ്പ് വെട്ടിക്കുറച്ചിരിക്കുന്നത്. ഇതിന്റെ ഫലമായി 7 സീറ്റർ എസ്‌യുവിയുടെ ഈ പതിപ്പ് നിങ്ങൾക്ക് 27.75 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിൽ സ്വന്തമാക്കാനാവും. താരതമ്യപ്പെടുത്തുമ്പോൾ 30.10 ലക്ഷമായിരുന്നു ചിലവഴിക്കേണ്ടി വന്നിരുന്നത്. ലിമിറ്റഡ് ഓട്ടോമാറ്റിക് വേരിയന്റാണ് വേണ്ടതെങ്കിൽ പഴയ വിലയായ 32 ലക്ഷം രൂപ തന്നെ മുടക്കേണ്ടി വരും.

Jeep Meridian

അതേസമയം ജീപ്പ് മെറിഡിയൻ ലിമിറ്റഡ് (O) വേരിയന്റ് നിരയിലും വില കൂട്ടുകയാണ് ചെയ്‌തിരിക്കുന്നത്. നേരത്തെയുണ്ടായിരുന്ന 32.60 ലക്ഷത്തിൽ നിന്നും 35,000 രൂപ ഉയർന്ന് 32.95 ലക്ഷം രൂപയായി പുതുക്കിയ പ്രാരംഭ എക്സ്ഷോറൂം വില. കൃത്യമായി വിശദീകരിച്ചാൽ ലിമിറ്റഡ് (O) മാനുവലിന് 32.95 ലക്ഷം, ലിമിറ്റഡ് (O) ഓട്ടോമാറ്റിക്കിന് 34.85 ലക്ഷം, ലിമിറ്റഡ് (O) ഓട്ടോമാറ്റിക് 4WD വേരിയന്റിന് 37.50 ലക്ഷം രൂപയുമാണ് പുതിയ വില വരുന്നത്.

കോമ്പസിന്റെ പെട്രോൾ നിരയിൽ സ്പോർട്ട് ഓട്ടോമാറ്റിക് വേരിയന്റിന് 1.08 ലക്ഷം രൂപയാണ് ജീപ്പ് ഇപ്പോൾ കുറച്ചിരിക്കുന്നത്. അങ്ങനെ പുതിയ എക്സ്ഷോറൂം വില 20.99 ലക്ഷമായി മാറി. മുമ്പുണ്ടായിരുന്ന 22.07 ലക്ഷം രൂപയിൽ നിന്നുമാണ് ഇത്രയും വലിയ കുറവ് സംഭവിച്ചിരിക്കുന്നത്. എന്നാൽ ബേസ് ഒഴികെ മറ്റുള്ള വേരിയന്റുകളുടെ വില അതേപടി നിലനിൽക്കുകയാണ്. ലിമിറ്റഡ്, മോഡൽ S എന്നിവയ്ക്ക് യഥാക്രമം 26.09 ലക്ഷം, 28.29 ലക്ഷം എന്നിങ്ങനെ തന്നെ മുടക്കേണ്ടി വരും.

Jeep Compass Front View

ഇനി കോമ്പസിന്റെ ഡീസൽ പതിപ്പുകളിലേക്ക് നോക്കിയാൽ വില വെട്ടിക്കുറയ്ക്കുന്നതിനു പകരം ജീപ്പ് 35,000 രൂപയോളം വർധിപ്പിക്കുകയാണ് ചെയ്‌തിരിക്കുന്നത്. പ്രീമിയം എസ്‌യുവികളുടെ ഡീസൽ വേരിയന്റുകൾക്ക് 21.44 ലക്ഷം മുതൽ 31.64 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. വില ഉയർത്തിയതിനു പുറമെ കോമ്പസിനും മെറിഡിയനും കാര്യമായ ഒരു മാറ്റവും അമേരിക്കൻ ബ്രാൻഡ് സമ്മാനിച്ചിട്ടില്ല.

ജീപ്പ് കോമ്പസിലെ ആദ്യത്തെ 1.4 ലിറ്റർ 4-സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിൻ 161 bhp കരുത്തിൽ 250 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം രണ്ടാമത്തെ 2.0 ലിറ്റർ 4-സിലിണ്ടർ ടർബോ ഡീസൽ എഞ്ചിന് 168 bhp പവറിൽ 350 Nm torque വരെയും നൽകാനാവും. ഗിയർബോക്‌സ് ഓപ്ഷനുകളിൽ കോമ്പസ് പെട്രോൾ 4X2 വേരിയന്റുകൾക്ക് 7-സ്പീഡ് DCT മാത്രമേ ലഭിക്കൂ.

Jeep Compass SUV

എന്നാൽ ഡീസൽ വേരിയന്റുകൾക്ക് 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 9-സ്പീഡ് ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റിക്കും ലഭിക്കും. എന്നാൽ ഓട്ടോമാറ്റിക് പതിപ്പുകൾക്ക് മാത്രമേ 4X4 ലേഔട്ട് ഓപ്ഷൻ ലഭിക്കൂ. മെറിഡിയൻ മൂന്നുവരി എസ്‌യുവി വാങ്ങുന്നവർക്ക് കോമ്പസിലെ അതേ ഡീസൽ എഞ്ചിൻ മാത്രമേ തെരഞ്ഞെടുക്കാൻ സാധിക്കൂ. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ 6-സ്പീഡ് മാനുവൽ, 9-സ്പീഡ് ഓട്ടോമാറ്റിക് എന്നിവയും സ്വന്തമാക്കാം. ഇതിൽ മാത്രമേ 4X4 ലഭിക്കൂ.

ഇന്ത്യൻ വിപണിയിൽ ഏറെ ജനപ്രിയമായ കോമ്പസിന്റെ ഡിമാന്റ് ഇടക്കാലത്ത് വലിയ തോതിൽ ഇടിഞ്ഞിരുന്നുവെങ്കിലും ഇപ്പോൾ എസ്‌യുവിയെ തേടി ആളുകൾ എത്തിത്തുടങ്ങിയിട്ടുണ്ട്. അതുപോലെ ഫോർഡ് എൻഡവർ കളമൊഴിഞ്ഞതോടെ പ്രീമിയം എസ്‌യുവി നിരയിലെ പ്രധാനിയാണ് മെറിഡിയൻ. മോശമല്ലാത്ത വിൽപ്പന കണക്കുകളുമായി തിളങ്ങി നിൽക്കാൻ വാഹനത്തിനാവുന്നുണ്ട്. ബേസ് വേരിയന്റിലായാലും വില കുറച്ചത് ആളെക്കൂട്ടാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.

More from DriveSpark

Article Published On: Monday, April 10, 2023, 10:26 [IST]
English summary
Jeep compass meridian suvs prices slashed rs 2 35 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X