ഇനി ഓടാൻ രണ്ട് വീലിന്റെ കരുത്ത്, കോമ്പസിലെ പുതിയ പരിഷ്ക്കാരം കണ്ടോ; ഇനി വിലയും കുറയും

ഇന്ത്യൻ വിപണിയിൽ യഥാർഥ സ്പോർട് യൂട്ടിലിറ്റി വാഹനങ്ങൾ ഇറക്കുന്നവരാണ് ജീപ്പ്. തങ്ങളുടെ നിരയിൽ ഒരുപാട് വണ്ടികളൊന്നുമില്ലെങ്കിലും ഉള്ളവരെല്ലാം കാളകൂറ്റൻമാരാണ്. കോമ്പസിൽ തുടങ്ങുന്ന മോഡൽ നിരയിൽ ടൊയോട്ട ഫോർച്യൂണറിനിട്ട് പണികൊടുക്കാനെത്തിയ മെറിഡിയൻ, ഗ്രാൻഡ് ചെറോക്കി, റാങ്ലർ പോലുള്ള തട്ടുപൊളിപ്പൻ എസ്‌യുവികളാണ് അണിനിരക്കുന്നത്.

വില അൽപം കൂടുതൽ മുടക്കാനുണ്ടെങ്കിൽ ധൈര്യമായി കൂടെക്കൂട്ടാനാവുന്നവരാണ് ഇവരെല്ലാവരും. എങ്കിലും അമേരിക്കൻ എസ്‌യുവി നിർമാതാക്കളുടെ ശ്രേണിയിലെ ഏറ്റവും ജനപ്രിയൻ ആരെന്ന് ചോദിച്ചാൽ കോമ്പസിന്റെ പേര് തന്നെയാണ് പറയാനാവുക. മോഡലിൽ പലവിധത്തിലുള്ള പരിഷ്ക്കാരങ്ങളെല്ലാം കൊണ്ടുവന്ന് വിപണിയിൽ സജീവമായി നിൽക്കാനുള്ള ശ്രമങ്ങളാണ് ബ്രാൻഡിന്റെ ഭാഗത്തു നിന്നും ഉണ്ടാവുന്നത്. ജീപ്പ് ഇന്ത്യ ഉടൻ കോമ്പസ് എസ്‌യുവി ലൈനപ്പ് വിപുലീകരിക്കാനാണ് ഇപ്പോൾ പദ്ധതിയിട്ടിരിക്കുന്നത്.

Jeep Compass Will Soon Be More Affordable

ബ്രാൻഡ് കോമ്പസ് ഡീസൽ ഓട്ടോമാറ്റിക്കിന്റെ കൂടുതൽ താങ്ങാനാവുന്ന, 2WD വേരിയന്റുകൾ അവതരിപ്പിക്കുന്നതാണ് ഇതിലെ ഏറ്റവും പുതിയ വാർത്ത. സെപ്റ്റംബർ 16-ന് കോമ്പസ് 2WD ഡീസൽ വേരിയന്റിന്റെ വില പ്രഖ്യാപനവും നടക്കും. ഇതവരിപ്പിക്കുന്നതിനൊപ്പം കമ്പനി പുതിയ ഗ്രില്ലും അലോയ് വീൽ ഡിസൈനുകളും ഉപയോഗിച്ച് കോമ്പസ് ലൈനപ്പ് അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യും.

രാജ്യത്ത് ഏറ്റവും കുറവ് വിൽപ്പനയുള്ള കമ്പനിയെന്ന ചീത്തപ്പേര് എങ്ങനെയും മാറ്റിയെടുക്കാനാണ് ജീപ്പ് ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കോസ്മെറ്റിക് പരിഷ്ക്കാരങ്ങൾക്ക് പുറമെ പുതിയ കോമ്പസിന്റെ പ്രധാന കൂട്ടിച്ചേർക്കൽ അതിന്റെ 2WD ഓപ്ഷനിൽ ഒരു പുതിയ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ആയിരിക്കും. പുതിയ കോമ്പസ് ഡീസൽ ഓട്ടോമാറ്റിക് ടൂവീൽ ഡ്രൈവ് പതിപ്പ് സ്‌പോർട്ട്, ലോഞ്ചിറ്റ്യൂഡ്, ലോഞ്ചിറ്റ്യൂഡ് പ്ലസ്, ലിമിറ്റഡ്, മോഡൽ S എന്നിങ്ങനെ അഞ്ച് വേരിയന്റുകളിൽ ജീപ്പ് കോമ്പസ് ഡീസൽ 2WD ഓട്ടോമാറ്റിക് ലഭിക്കും.

Jeep Compass Will Soon Be More Affordable

ഡീസൽ-മാനുവൽ എൻട്രി ലെവൽ വകഭേദത്തിനൊപ്പം മാത്രമേ ഓഫർ ചെയ്യൂ.കോമ്പസ് വേരിയൻറ് ലൈനപ്പിലെ ഏറ്റവും താങ്ങാനാവുന്ന ഓട്ടോമാറ്റിക് ഓപ്ഷനായിരിക്കും ലോഞ്ചിറ്റ്യൂഡ്. റിപ്പോർട്ടുകൾ പ്രകാരം ഈ വേരിയന്റിന് 27 ലക്ഷം രൂപ എക്സ്ഷോറൂം വില വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പനോരമിക് സൺറൂഫും വയർലെസ് ചാർജറും പോലുള്ള ചില പുതിയ ഫീച്ചറുകളുടെ അകമ്പടിയും ലോഞ്ചിറ്റ്യൂഡിന് പൊലിമയേകാനായി കൊണ്ടുവരും.

ജീപ്പ് കോമ്പസിന്റെ ലിമിറ്റഡ് വേരിയന്റിലേക്ക് വന്നാൽ ഒരു പുതിയ ബ്ലാക്ക് ഷാർക്ക് എഡിഷനും ഇതിലുണ്ടാവും. പേര് സൂചിപ്പിക്കുന്ന പോലെ അകവും പുറവും പൂർണമായും കമ്പനി കറുപ്പിലായിരിക്കും ഒരുക്കുക. മോഡൽ S വേരിയന്റ് 4WD ഓട്ടോമാറ്റിക് വേരിയന്റുകളോടൊപ്പം 2WD ഓട്ടോമാറ്റിക്കിലും ഇനി ലഭ്യമാവും. അടുത്തിടെ എസ്‌യുവിയുടെ പെട്രോൾ എഞ്ചിൻ ഓപ്ഷൻ ജീപ്പ് നിർത്തലാക്കിയിരുന്നു.

Jeep Compass Will Soon Be More Affordable

ആയതിനാൽ ഇന്ത്യയിലെ കോമ്പസ് ശ്രേണി നിലവിൽ ഡീസൽ ഓപ്ഷനിൽ മാത്രമാണ് സ്വന്തമാക്കാനാവുക. ഓട്ടോമാറ്റിക് ഗിയർബോക്‌സ് 4x4 വേരിയന്റുകളിൽ മാത്രമായി പരിമിതപ്പെടുത്തുകയും കൂടിയായതോടെ വിൽപ്പനയെ കാര്യമായി ബാധിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ബിഎസ്-VI സ്റ്റേജ് II മാനദണ്ഡങ്ങൾ കാരണമാണ് 1.4 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ കോമ്പസ് നിരയിൽ നിന്നും വെട്ടിയൊതുക്കിയത്.

ഇത് എസ്‌യുവിയുടെ പ്രാരംഭ വിലയും ഉയരാനും കാരണമായി. അങ്ങനെ കോമ്പസിന്റെ ഓട്ടോമാറ്റിക് വേരിയന്റുകളുടെ എക്സ്ഷോറൂം വില 29 ലക്ഷം രൂപയ്ക്ക് മുകളിലാവുകയും ചെയ്‌തു. ഇത് കനത്ത നഷ്‌ടമാണ് കമ്പനിക്ക് വരുത്തിയത്. ഇതിനെ നേരിടാനാണ് പുതിയ ഡീസൽ 2WD ഓട്ടോമാറ്റിക് പതിപ്പിനെ കോമ്പസിലേക്ക് കൊണ്ടുവരുന്നത്. ഡീസൽ ഓട്ടോമാറ്റിക് ലൈനപ്പിലേക്ക് താങ്ങാനാവുന്ന 2WD വേരിയന്റ് ചേർക്കുന്നത് തീർച്ചയായും എസ്‌യുവിയുടെ പ്രാരംഭ വിലയിൽ കുറവ് വരുത്താനും സഹായിക്കും.

പ്രത്യേകിച്ചും ഓട്ടോമാറ്റിക് ഗിയർബോക്‌സിന്റെ സൗകര്യം തേടുന്ന ഉപഭോക്താക്കളെ ആകർഷിക്കാനും ഈ നീക്കം സഹായിക്കും. അതേസമയം, കോമ്പസ് പെട്രോളും ഭാവിയിൽ തിരിച്ചുവരവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇങ്ങനെ മൊത്തത്തിൽ മികച്ച എസ്‌യുവിയായി മാറാൻ കോമ്പസിന് സാധിക്കും. പഴയ പ്രതാപവും തിരിച്ചുപിടിക്കാൻ ഈ നീക്കങ്ങളിലൂടെ അമേരിക്കൻ വാഹന നിർമാതാക്കൾക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

More from DriveSpark

Article Published On: Sunday, September 10, 2023, 9:00 [IST]
English summary
Jeep compass will soon be more affordable suv gets new 2wd diesel variant
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X