ആളുകളോട് കൂടുതൽ അടുക്കാൻ ജീപ്പ്, 40,000 രൂപയുടെ ഇഎംഐയിൽ എസ്‌യുവി വാങ്ങാം

ആഡംബര കാറുകളോട് കിടപിടിക്കുന്ന തരത്തിൽ വാഹനങ്ങൾ നിർമിക്കുന്നവരാണ് അമേരിക്കൻ എസ്‌യുവി നിർമാതാക്കളായ ജീപ്പ് (Jeep). ലക്ഷ്വറി ബ്രാൻഡായി അറിയപ്പെടുന്നില്ലെങ്കിലും ജീപ്പിന്റെ മോഡലുകളെല്ലാം അതിലും കേമൻമാരാണെന്ന് പറഞ്ഞാലും തെറ്റൊന്നുമില്ല. ഏതു കുന്നും മലയും കാടും താണ്ടാൻ പ്രാപ്‌തമായ വാഹനങ്ങളാണ് ഈ കമ്പനി പുറത്തിറക്കിയിട്ടുള്ളത്.

ഇന്ത്യയിൽ വലിയ വാഹന നിരയൊന്നും അവകാശപ്പെടാനില്ലെങ്കിലും ഉള്ള മോഡലുകളെല്ലാം തങ്ങളുടേതായ സ്ഥാനം ഇന്ത്യയിൽ കണ്ടെത്തിക്കഴിഞ്ഞവരാണ്. കോമ്പസിൽ നിന്നും ആരംഭിച്ച യാത്ര ഇന്നെത്തി നിൽക്കുന്നത് ഗ്രാൻഡ് ചെറോക്കിയിലാണ്. ഇതിനിടയിൽ മെറിഡിയനും റാങ്ലറുമെല്ലാം മോശമാക്കാതെ കമ്പനിയെ മുന്നോട്ടുകൊണ്ടു പോവുന്നുണ്ട്. എന്നാൽ ആളുകളെ കൂടെ നിർത്താനും പുതിയ ഉപഭോക്താക്കളെ കണ്ടെത്തുന്നതിനും വേണ്ടത്ര ശ്രമങ്ങൾ കമ്പനി നടത്തിയിരുന്നില്ല.

Jeep Compass

എന്നാൽ അടുത്തകാലത്തായി വിപണിയിൽ സജീവമായി നിൽക്കാനും കൂടുതൽ ഉപഭോക്താക്കളെ അമേരിക്കൻ ബ്രാൻഡിലേക്ക് അടുപ്പിക്കുന്നതിനുമായി ചില ശ്രമങ്ങൾ ജീപ്പ് ആരംഭിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി പുതിയൊരു പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ് കമ്പനി. ഉടമസ്ഥാവകാശ അനുഭവം വർധിപ്പിക്കുന്നതിനും പ്രത്യേക ആനുകൂല്യങ്ങളോടെ ഉപഭോക്താക്കളിലേക്ക് എത്തിച്ചേരുന്നതിനുമായി പുതിയ പ്രോത്സാഹന പരിപാടികളാണ് ജീപ്പ് ഇപ്പോൾ നടപ്പിലാക്കുന്നത്.

ഉപഭോക്താക്കൾക്കായി അഡ്വഞ്ചർ അഷ്വേർഡ് പ്രോഗ്രാം എന്ന പേരിൽ ഒരു പദ്ധതിയാണ് ജീപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ കോമ്പസ്, മെറിഡിയൻ എസ്‌യുവികൾ കുറഞ്ഞ ഇഎംഐകളിൽ സ്വന്തമാക്കാനാവും. വെഹിക്കിൾ ലീസിംഗിലും ഫ്ലീറ്റ് മാനേജ്‌മെന്റിലും വൈദഗ്ധ്യമുള്ള പ്രമുഖ മൊബിലിറ്റി സൊല്യൂഷൻസ് കമ്പനിയായ ALD ഓട്ടോമോട്ടീവുമായി സഹകരിച്ചാണ് ജീപ്പ് ഇന്ത്യ ഈ പരിപാടിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

Jeep Meridian

പുതിയ സഖ്യത്തിന്റെ ഭാഗമായി കമ്പനി 27 ശതമാനം കുറഞ്ഞതും 39,999 രൂപയിൽ ആരംഭിക്കുന്നതുമായ ഇഎംഐ പാക്കേജ് വാഗ്ദാനം ചെയ്യുന്നു. ജീപ്പ് അഡ്വഞ്ചർ അഷ്വേർഡ് പ്രോഗ്രാമിൽ റോഡ് വാഹനച്ചെലവ്, അഷ്വേർഡ് ബൈബാക്ക്, വിപുലീകൃത വാറണ്ടി, റോഡ്‌സൈഡ് അസിസ്റ്റൻസ്, ഒന്നാം വർഷ ഇൻഷുറൻസ്, അറ്റകുറ്റപ്പണികൾ, വാർഷിക അറ്റകുറ്റപ്പണികൾ എന്നിവയും ഉൾപ്പെടുന്നു. ഇങ്ങനെ ജീപ്പ് വാഹനങ്ങളുടെ ഉടമസ്ഥാവകാശം കൂടുതൽ എളുപ്പമാക്കുകയാണ് ലക്ഷ്യം.

എസ്‌യുവിയുടെ എക്‌സ്‌ഷോറൂം വിലയുടെ 55 ശതമാനം വരെ ബൈബാക്ക് എന്ന കാർ നിർമാതാവിന്റെ ഓഫറാണ് ജീപ്പ് അഡ്വഞ്ചർ അഷ്വേർഡ് പ്രോഗ്രാമിന്റെ പ്രധാന സവിശേഷതകളിലൊന്ന്. പക്ഷേ ഇത് നാല് വർഷം വരെയുള്ള ഉടമസ്ഥതയ്ക്കും ഓരോ വർഷവും ശരാശരി 20,000 കി.മീ വരെ ഡ്രൈവ് ചെയ്യുന്നതിനും ബാധകമായിരിക്കുമെന്നും ബ്രാൻഡ് പറയുന്നു. കോമ്പസ് അല്ലെങ്കിൽ മെറിഡിയനിലാണ് ഇപ്പോൾ ഈ ഓഫർ ജീപ്പ് അവതരിപ്പിച്ചിരിക്കുന്നത്.

Compass SUV

നിലവിൽ ഡൽഹി എൻസിആർ, മുംബൈ, പൂനെ, ബാംഗ്ലൂർ, ചെന്നൈ, ഹൈദരാബാദ്, കൊച്ചി, അഹമ്മദാബാദ് എന്നിവിടങ്ങളിലെ ഉപഭോക്താക്കൾക്ക് മാത്രമാണ് ലഭ്യമാവുക. അതേസമയം ഡിമാൻഡിനെ അടിസ്ഥാനമാക്കി മറ്റ് നഗരങ്ങളിലും വ്യാപിപ്പിക്കാനും ബ്രാൻഡിന് ഉദ്ദേശമുണ്ട്. വാഹനത്തിൻ മേലുണ്ടാവുന്ന അധിക ചെലവ് ഉപഭോക്താക്കൾക്ക് ഭാരമാവാതിരിക്കാൻ വിപുലീകൃത വാറണ്ടിയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇതുകൂടാതെ ആളുകളിലേക്ക് കൂടുതൽ അടുക്കുന്നതിന്റെ ഭാഗമായി ജീപ്പ് ഇന്ത്യയും ഒരു മാസത്തെ മൺസൂൺ സർവീസ് ക്യാമ്പയിനും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ക്യാമ്പയിൻ 2023 ജൂലൈ 31 വരെയാണ് നടത്തുന്നത്. വാഹനങ്ങളുടെ എല്ലാ സുപ്രധാന ഭാഗങ്ങളും ഉൾക്കൊള്ളുന്ന 40 പോയിന്റ് ചെക്കപ്പാണ് ഹൈലൈറ്റ്. ഇതിൽ 4 ടയർ റീപ്ലേസ്‌മെന്റുകളുള്ള സൗജന്യ അലൈൻമെന്റും ബാലൻസിംഗും ഉൾപ്പെടുന്നു. തെരഞ്ഞെടുത്ത ആക്‌സസറികൾക്കും സ്‌പെയർ പാർട്‌സിനും 10 ശതമാനം കിഴിവും ഉപഭോക്താക്കൾക്ക് ലഭിക്കും.

Compass

2023 ഏപ്രിലിൽ മെറിഡിയൻ പ്രീമിയം മിഡ്-സൈസ് എസ്‌യുവിയുടെ രണ്ട് പുതിയ വകഭേദങ്ങൾ ജീപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. X, അപ്‌ലാൻഡ് എന്നിങ്ങനെ ലഭ്യമായ ഈ വേരിയന്റുകൾ പ്രീമിയം കസ്റ്റമർ കെയർ പ്രോഗ്രാമിനൊപ്പമാണ് പുറത്തിറക്കിയത്. ഇതിന് കീഴിൽ 3 വർഷത്തെ സമഗ്ര വാറണ്ടി, എക്സ്പ്രസ് സർവീസ് പാക്കേജ്, ജീപ്പ് കർട്ടസി എഡ്ജ്, ജീപ്പ് ജീനിയസ്, ജീപ്പ് അഡ്വഞ്ചർ കൺസിയർജ് എന്നിവ വാഗ്ദാനം ചെയ്യുന്നു.

കഴിഞ്ഞ മാസം നേരിയ വർധനവോടെ വിൽപ്പനയിൽ കമ്പനി മികവ് കാട്ടിതയെല്ലാം ഈ പുതിയ നീക്കങ്ങളുടെ ഭാഗമായാണ്. പുതുതായി പരിചയപ്പെടുത്തിയ അഡ്വഞ്ചർ അഷ്വേർഡ് പ്രോഗ്രാമും ഉപഭോക്താക്കളെ കൈയിലെടുക്കാനുള്ള അടവുകളാണ്. ഇതിൽ ജീപ്പ് വിജയിച്ചാൽ ഇന്ത്യയിലെ നിലവിലെ സ്ഥിതി മെച്ചപ്പെടുത്താനാവും. അമേരിക്കൻ ബ്രാൻഡുകൾക്ക് ആഭ്യന്തര വിപണി അത്ര നല്ല ഓർമകളല്ല സമ്മാനിച്ചിരിക്കുന്നത് എന്നത് കണക്കിലെടുക്കുമ്പോൾ ഈയൊരു വെല്ലുവിളിയും ജീപ്പ് മറികടക്കേണ്ടതുണ്ട്.

More from DriveSpark

Article Published On: Monday, July 17, 2023, 17:52 [IST]
English summary
Jeep india introduced new adventure assured program for compass and meridian suv
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X