ഇനി 24 മണിക്കൂറും ജീപ്പിന്റെ സേവനം, അമേരിക്കൻ മുതലാളിയുടെ പുതിയ ഐഡിയ കൊള്ളാം അല്ലേ

കോമ്പസിലൂടെ ഇന്ത്യയിൽ സ്വന്തമായി അഡ്രസുണ്ടാക്കിയ ബ്രാൻഡാണ് ജീപ്പ് (Jeep) എങ്കിലും പണ്ടേ മഹീന്ദ്രയിലൂടെ ഈ പേര് ഇന്ത്യക്കാർക്ക് ഏറെ സുപരിചിതമായിരുന്നു. ഇന്ന് വിദേശത്ത് രണ്ട് കമ്പനികളും തമ്മിൽ വലിയ നിയമപ്പോരാട്ടം ഉണ്ടെങ്കിലും ഒരുതരത്തിൽ പറഞ്ഞാൽ പണ്ട് ആഭ്യന്തര തലത്തിൽ ഇരുവരും ഒരൊറ്റക്കെട്ടായിരുന്നു.

എന്തായാലും 2016-ൽ കോമ്പസ് പുറത്തിറക്കി ഞെട്ടിച്ച ജീപ്പ് പ്രീമിയം വാഹനങ്ങളുടെ കമനീയ ശേഖരമാണ് രാജ്യത്ത് അവതരിപ്പിക്കുന്നത്. അതിനാൽ വലിയ വിൽപ്പന കണക്കുകളൊന്നും ബ്രാൻഡിന് അവകാശപ്പെടാനില്ലെന്നു വേണം പറയാൻ. പക്ഷേ ജീപ്പിലേക്കെത്തുന്ന ഉപഭോക്താവിന് ഒരിക്കലും നിരാശപ്പെടേണ്ടി വരില്ലെന്നതാണ് സത്യം. അതിനായി കമ്പനി നൽകുന്ന സർവീസും പിന്തുണയുമെല്ലാം വേറെ ലെവലാണ്.

Jeep India Launched Jeep Expert AI Tool Based On ChatGPT

ഇപ്പോഴിതാ തങ്ങളുടെ മോഡലുകൾ സ്വന്തമാക്കിയിരിക്കുന്ന ഉടമകൾക്കായി ഒരു സന്തോഷ വാർത്ത പുറത്തുവിട്ടിരിക്കുകയാണ് അമേരിക്കൻ എസ്‌യുവി നിർമാതാക്കളായ ജീപ്പ്. ഉപഭോക്തൃ പരാതികൾ പരിഹരിക്കുന്നതിനായി ജീപ്പ് ചാറ്റ്ജിപിടി അധിഷ്ഠിത AI ടൂൾ പുറത്തിറക്കുന്നുവെന്നതാണ് ആ വാർത്ത. 'ജീപ്പ് എക്‌സ്‌പെർട്ട്' എന്ന പേരിലായിരിക്കും പുതിയ സേവനം അറിയപ്പെടുക. ഇത് പ്രധാനമായും ചാറ്റ്ജിപിടി ഉപയോഗിക്കുന്ന ഒരു ചാറ്റ്ബോട്ടാണ്.

ജീപ്പ്ലൈഫ് മൊബൈൽ ആപ്ലിക്കേഷനുമായി സംയോജിപ്പിച്ചാണ് സംഭവം പ്രവർത്തിക്കുക. തങ്ങളുടെ ഉപഭോക്താക്കൾക്ക് അവരുടെ വിരൽത്തുമ്പിൽ 24x7 സഹായം വാഗ്ദാനം ചെയ്യുന്നതിനായാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഉപയോക്താക്കൾക്ക് ബ്രാൻഡുമായി ബന്ധപ്പെട്ട സേവങ്ങൾ ഏതു സമയത്തും നൽകാനും ഉപഭോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്താനും ചാറ്റ്ജിപിടി അധിഷ്ഠിത AI ടൂൾ സഹായിക്കുമെന്നാണ് ജീപ്പ് പറയുന്നത്. ലളിതമായ വിവരങ്ങൾക്കായി ഉപയോക്താക്കൾക്ക് യൂസർ മാനുവലുകളും ബ്രോഷറുകളും തിരയേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കുകയാണ് ഈ ചാറ്റ്ബോട്ട് ചെയ്യുന്നത്.

Jeep India Launched Jeep Expert AI Tool Based On ChatGPT

ജീപ്പ് ലൈഫ് മൊബൈൽ ആപ്ലിക്കേഷന്റെ രജിസ്റ്റർ ചെയ്ത എല്ലാ ഉപയോക്താക്കൾക്കും ജീപ്പ് എക്‌സ്‌പെർട്ട് ആപ്പുമായി തടസങ്ങളില്ലാതെ ഇടപഴകാൻ കഴിയും. ഉപഭോക്താക്കൾക്ക് 24x7 സപ്പോർട്ട്, ബ്രാൻഡ്, പ്രൊഡക്റ്റ് ഫീച്ചറുകൾ, ബേസിക് ഓഫ്-റോഡിംഗ് കേപ്പബിലിറ്റീസ്, സർവീസ് ടിപ്പുകൾ, യൂസർ മാനുവൽ, കണക്റ്റിവിറ്റി സവിശേഷതകൾ എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു എന്നതാണ് ജീപ്പ് എക്സ്പേർട്ടിന്റെ ചില പ്രധാന ഹൈലൈറ്റുകൾ.

AI മോഡലിന് പരിശീലനം ലഭിക്കാത്ത ചോദ്യങ്ങൾ പോലും കൈകാര്യം ചെയ്യാനും പ്രതികരിക്കാനും കഴിയുമെന്നാണ് കമ്പനി പറയുന്നത്. ഏറ്റവും പുതിയ ചാറ്റ്ജിപിടി മോഡൽ 4 നിലവിലുണ്ടെങ്കിലും ഈ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യക്കായി അമേരിക്കൻ ബ്രാൻഡ് 3.5 AI മോഡലാണ് ഉപയോഗിച്ചിരിക്കുന്നത്. കമ്പനിയുമായി ബന്ധപ്പെട്ട മറ്റ് വാർത്തകളിൽ വിൽപ്പന വർധിപ്പിക്കുന്നതിനും നിലവിലെ സ്റ്റോക്കുകൾ വിറ്റഴിക്കുന്നതിനുമായി 2023 ഡിസംബർ മാസത്തേക്കായി ഇയർ എൻഡ് ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

Jeep India Launched Jeep Expert AI Tool Based On ChatGPT

ബ്രാൻഡിന്റെ എസ്‌യുവി ശ്രേണിയിലുടനീളം ഉപഭോക്താക്കൾക്ക് 11.85 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് ഇയർ എൻഡ് ഓഫറിനു കീഴിൽ ലഭിക്കുക. പക്ഷേ ഈ പ്രത്യേക ആനുകൂല്യങ്ങൾ 2023 ഡിസംബർ 31 വരെ മാത്രമേ ലഭ്യമാകൂവെന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇന്ത്യയിലെ ജീപ്പ് ഡീലർഷിപ്പുകളിൽ ഉടനീളം ലഭ്യമാകുന്ന ഈ ഓഫറുകൾക്ക് കീഴിൽ ഡിസ്കൌണ്ടുകളും ക്യാഷ് ബെനഫിറ്റുകളും എക്സ്ചേഞ്ച് ബോണസുകളുമാണ് ഒരുക്കിയിരിക്കുന്നത്.

കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് വാഹനമായ ജീപ്പ് ഗ്രാൻഡ് ചെറോക്കിക്ക് പരമാവധി 11.85 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് ലഭിക്കുന്നുത്. അതേസമയം ജീപ്പ് കോമ്പസിന് 1.50 ലക്ഷം വരെ ഓഫർ ഈ മാസം ഉപയോഗപ്പെടുത്താനാവും. മെറിഡിയൻ ത്രീ-റോ എസ്‌യുവിക്ക് 10 വർഷം വരെ ഫിനാൻസിംഗ് ഓപ്‌ഷനുകൾക്കൊപ്പം 4 ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും. എന്നാൽ ഓഫ്-റോഡ് കിങായ റാങ്ലറിന് ഇയർ എൻഡ് പദ്ധതികളുടെ ഭാഗമായി ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ല.

Jeep India Launched Jeep Expert AI Tool Based On ChatGPT

മൈക്കൗങ് ചുഴലിക്കാറ്റ് ബാധിച്ച ചെന്നൈ, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ ഉപഭോക്താക്കൾക്കും ബ്രാൻഡ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളപ്പൊക്കത്തിൽ വാഹനങ്ങൾ നശിച്ച ഉപഭോക്താക്കൾക്ക് റോഡ് സൈഡ് അസിസ്റ്റൻസും പുതിയ മോഡലുകളിൽ പ്രത്യേക ഓഫറുകളുമാണ് ജീപ്പ് വാഗ്ദാനം ചെയ്യുന്നത്. ഇതോടൊപ്പം 2024 മോഡൽ കോമ്പസ് എസ്‌യുവി അടുത്ത വർഷം അവതരിപ്പിക്കാനുള്ള പദ്ധതികളും ജീപ്പ് ആസൂത്രണം ചെയ്യുന്നുണ്ട്.

More from DriveSpark

Article Published On: Saturday, December 23, 2023, 16:09 [IST]
English summary
Jeep india launched jeep expert ai tool based on chatgpt to ensure 24x7 help
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X