മഴയല്ലേ... പണിമേടിക്കേണ്ട, മൺസൂൺ സർവീസ് ക്യാമ്പയിനുമായി ജീപ്പ്

ഇന്ത്യയിലെ പ്രീമിയം എസ്‌യുവി നിരയിലെ തമ്പുരാക്കൻമാരാണ് ജീപ്പ്. മാരുതി കാറുകൾ വിറ്റഴിയുന്ന വേഗമൊന്നും അവകാശപ്പെടാനില്ലെങ്കിലും ഈ സെഗ്മെന്റിൽ തങ്ങളുടേതായ സ്ഥാനം കണ്ടെത്തി മോശമല്ലാത്ത വിൽപ്പന പിടിക്കാൻ അമേരിക്കൻ സ്പോർട് യൂട്ടിലിറ്റി വാഹന നിർമാതാക്കൾക്ക് സാധിക്കുന്നുണ്ട്. എല്ലാ നഗരങ്ങളും ഷോറൂമുകളും സർവീസ് സെന്ററുകളുമെല്ലാം ഉള്ളതിനാൽ ജീപ്പിനെ ആളുകൾക്ക് അനായാസം കൊണ്ടുനടക്കാനാമാവും.

ദേ ഇപ്പോൾ തങ്ങളുടെ ഉപഭോക്താക്കളുടെ ഉടമസ്ഥാവകാശം കൂടുതൽ എളുപ്പമാക്കാനായി എസ്‌യുവികൾക്കായി ഒരു മാസത്തെ മൺസൂൺ കാമ്പെയ്‌ൻ പ്രഖ്യാപിച്ചിരിക്കുകയാണ് ജീപ്പ്. ഈ ക്യാമ്പയിന് കീഴിൽ കമ്പനി കോംപ്ലിമെന്ററിയായി 40-പോയിന്റ് വെഹിക്കിൾ ഹെൽത്ത് ചെക്കപ്പും ടയർ റീപ്ലേസ്മെന്റ്, സൗജന്യ അലൈൻമെന്റും ബാലൻസിംഗും വരെ വാഗ്ദാനം ചെയ്യും. കൂടാതെ, കാർ കെയർ ട്രീറ്റ്‌മെന്റുകൾക്കൊപ്പം തെരഞ്ഞെടുത്ത ആക്‌സസറികൾക്കും സ്‌പെയർ പാർട്‌സിനും 10 ശതമാനം കിഴിവുകളും ബ്രാൻഡ് നൽകും.

Jeep Introduced Monsoon Shield Campaign

ഇത്തരത്തിൽ കൃത്യമായ ഇടവേളകളിൽ മോഡൽ നിര വിപുലീകരിക്കുന്നതിലും പരിഷ്ക്കാരങ്ങൾ കൊണ്ടുവരുന്നതിലുമെല്ലാം പ്രത്യേക താത്പര്യം ജീപ്പ് കാണിക്കാറുണ്ട്. അടുത്തിടെ ഇത്തരത്തിൽ സമ്മർ സർവീസ് ഫിയസ്റ്റ എന്ന പേരിലും ഒരു സർവീസ് ക്യാമ്പ് നടത്തി ബ്രാൻഡ് വിജയിച്ചിരുന്നു. മഴക്കാലത്ത് ജീപ്പ് എസ്‌യുവികൾക്ക് തകരാറുകളോ മറ്റ് പ്രശ്‌നങ്ങളോ ഇല്ലെന്ന് ഉറപ്പാക്കാനായാണ് കമ്പനിയിപ്പോൾ മൺസൂൺ ക്യാമ്പയിൻ അവതരിപ്പിച്ചിരിക്കുന്നത്.

നിരവധി ആനുകൂല്യങ്ങളും മെയിന്റനൻസ് ചെക്കപ്പുകളും വാഗ്ദാനം ചെയ്യുന്നതിനാൽ ഇത് വാഹന ഉടകൾക്കും സന്തോഷം നൽകുന്ന കാര്യമാണ്. ഈ ക്യാമ്പയിൻ 2023 ജൂലൈ 31 വരെ ലഭ്യമാകും. കോംപ്ലിമെന്ററി 40-പോയിന്റ് വെഹിക്കിൾ ഹെൽത്ത് ചെക്കപ്പ്, തെരഞ്ഞെടുത്ത ആക്‌സസറികൾക്ക് 10 ശതമാനം കിഴിവ്, തെരഞ്ഞെടുത്ത സ്പെയർ പാർട്സുകൾക്ക് 10 ശതമാനം കിഴിവ്, തെരഞ്ഞെടുത്ത മെർച്ചൻഡൈസുകൾക്ക് 50 ശതമാനം വരെ കിഴിവ്, കെയർ ട്രീറ്റ്മെന്റുകൾക്ക് 10 ശതമാനം കിഴിവ് എന്നിവയെല്ലാമാണ് ഇതിനി കീഴിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Jeep Introduced Monsoon Shield Campaign

കൂടാതെ, നാല് ടയർ റീപ്ലേസ്‌മെന്റുകൾക്കൊപ്പം സൗജന്യ അലൈൻമെന്റും ബാലൻസിംഗും, രണ്ട് ടയർ റീപ്ലേസ്‌മെന്റുകൾ ഉപയോഗിച്ച് അലൈൻമെന്റിനും ബാലൻസിംഗിനും 50 ശതമാനം കിഴിവ്, ബാറ്ററി മാറ്റിസ്ഥാപിക്കുന്നതിന് 5 ശതമാനം ഇളവ്, യൂറോ റിപ്പയർ പാർട്സ് ഉള്ള ഫിയറ്റ് സർവീസ് പ്രൊമോഷൻ ക്യാമ്പ് ഫിയറ്റ് വാഹനങ്ങൾക്ക് മാത്രം ബേസിക് സർവീസ് പാക്കേജുകൾ വാഗ്ദാനം ചെയ്യുന്നു.

ഇതിൽ പെട്രോൾ കാറുകൾക്ക് 3750 രൂപയും, ഡീസൽ മോഡലുകൾക്ക് 4099 രൂപയുമാണ് ബേസിക് സർവീസ് പാക്കേജുകൾക്കായി ചെലവാകുന്ന തുക. ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ അംഗീകൃത ജീപ്പ് സർവീസ് സെന്ററുകളിലാണ് മൺസൂൺ ക്യാമ്പ് നടത്തുക. ഈ പരിപാടിയിലൂടെ ലഭ്യമായ ഓഫറുകളെക്കുറിച്ച് കൂടുതലറിയാൻ ഉപഭോക്താക്കൾക്ക് അവരുടെ അടുത്തുള്ള അംഗീകൃത ജീപ്പ് ഡീലർഷിപ്പ് സന്ദർശിക്കാവുന്നതാണ്.

Jeep Introduced Monsoon Shield Campaign

നിലവിൽ കോമ്പസ്, മെറിഡിയൻ, റാങ്‌ലർ, ഗ്രാൻഡ് ചെറോക്കി എന്നിങ്ങനെ നാല് മോഡലുകളാണ് ജീപ്പിന്റെ ഇന്ത്യൻ നിരയിലുള്ളത്. അടുത്തിടെ, മെറിഡിയൻ രണ്ട് പുതിയ പ്രത്യേക പതിപ്പുകളിലും കമ്പനി അവതരിപ്പിച്ചിരുന്നു. ബ്രാൻഡ് അടുത്തിടെ തങ്ങളുടെ മുൻനിര മോഡലുകൾക്ക് വില വർധനവും പ്രഖ്യാപിച്ചിരുന്നു. റാങ്‌ലർ, ഗ്രാൻഡ് ചെറോക്കി തുടങ്ങിയ മോഡലുകൾക്ക് ഇപ്പോൾ 2 ലക്ഷം രൂപ വരെയാണ് കൂടിയത്.

2023 മോഡൽ ഇയർ പരിഷ്ക്കരണങ്ങളുടെ ഭാഗമായി മെറിഡിയൻ എസ്‌യുവിക്ക് ഏപ്രിൽ മാസം കമ്പനി X, അപ്‌ലാൻഡ് സ്‌പെഷ്യൽ എഡിഷൻ എന്നിങ്ങനെ രണ്ട് മോഡലുകൾ വിപണിയിൽ അവതരിപ്പിച്ചിരുന്നു. മെറിഡിയൻ X വേരിയന്റിന് 33.41 ലക്ഷം രൂപയും മെറിഡിയൻ അപ്‌ലാൻഡ് സ്‌പെഷ്യൽ എഡിഷന് 38.47 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വിലയായി ഇന്ത്യയിൽ മുടക്കേണ്ടി വരിക.

More from DriveSpark

Article Published On: Saturday, July 15, 2023, 17:30 [IST]
English summary
Jeep introduced monsoon shield campaign for suv owners
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X