ഫെബ്രുവരി അവസാനം വരെ കിട്ടും, മെറിഡിയൻ എസ്‌യുവികൾക്ക് ക്ലബ് എഡിഷൻ സമ്മാനിച്ച് ജീപ്പ്

ഇന്ത്യയിലെ പ്രീമിയം സ്പോർട്ട് യൂട്ടിലിറ്റി വാഹന നിര കൈപ്പിടിയിലാക്കാനുള്ള ശ്രമത്തിലാണ് അമേരിക്കൻ വാഹന നിർമാതാക്കളായ ജീപ്പ്. ഇതുവരെ കാര്യമായ വിഹിതമൊന്നും നേടാനാവാതെ വിയർക്കുകയാണെങ്കിലും നാലാളറിയും വിധം പേരെടുക്കാൻ ബ്രാൻഡിനായിട്ടുണ്ട്. കോമ്പസും മെറിഡിയനും കൂടാതെ ലക്ഷ്വറി വിഭാഗത്തിൽ റാങ്‍‌ലറും ഗ്രാൻഡ് ചെറോക്കിയും പുറത്തിറക്കി കളികൾ കൂടുതൽ വിപുലീകരിക്കുകയും കമ്പനി ചെയ്‌തിട്ടുണ്ട്.

ഇപ്പോഴിതാ കോമ്പസിനും മെറിഡിയനും പുതിയൊരു ലിമിറ്റഡ് എഡിഷൻ മോഡൽ കൂടി സമ്മാനിച്ചിരിക്കുകയാണ് ജീപ്പ്. 'ക്ലബ് എഡിഷൻ' എന്ന പേരിലാണ് ഈ വേരിയന്റുകളെ ഇന്ത്യയിൽ കൊണ്ടുവന്നിരിക്കുന്നത്. വളരെ ചുരുങ്ങിയ യൂണിറ്റുകൾ മാത്രമായിരിക്കും കമ്പനി വിൽപ്പനയ്ക്ക് എത്തിക്കുക. രണ്ട് എസ്‌യുവികളുടേയും ബേസ് വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് പുതിയ ക്ലബ് എഡിഷനുകൾ ഒരുക്കിയിരിക്കുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. മെക്കാനിക്കൽ പരിഷ്ക്കാരങ്ങളൊന്നുമില്ലെങ്കിലും കോസ്മെറ്റിക് വശത്ത് വ്യത്യാസങ്ങൾ അടയാളപ്പെത്തികൊണ്ടാണ് മോഡലുകളുടെ വരവ്.

ഫെബ്രുവരി അവസാനം വരെ കിട്ടും, മെറിഡിയൻ എസ്‌യുവികൾക്ക് ക്ലബ് എഡിഷൻ സമ്മാനിച്ച് ജീപ്പ്

എസ്‌യുവിയുടെ ബേസ് സ്‌പോർട്ട് ഡീസൽ മാനുവൽ വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് കോമ്പസ് ക്ലബ് എഡിഷൻ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഇതിന് സ്റ്റാൻഡേർഡ് വേരിയന്റിനേക്കാൾ 10,000 രൂപ കുറവാണെന്നതാണ് ഞെട്ടിക്കുന്ന മറ്റൊരു കാര്യം. അതായത് കോമ്പസ് ക്ലബ് എഡിഷന് 20.99 ലക്ഷം രൂപയും ബേസ് സ്റ്റാൻഡേർഡ് മോഡലിന് 21.09 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വിലയെന്ന് സാരം. ഇനി മെറിഡിയൻ ലിമിറ്റഡ് ഡീസൽ മാനുവലിനേക്കാൾ 2.35 ലക്ഷം രൂപയുടെ കുറവുമായാണ് പുതിയ ക്ലബ് എഡിഷൻ മെറിഡിയൻ അവതരിപ്പിച്ചിരിക്കുന്നത്.

മെറിഡിയൻ ക്ലബ് എഡിഷന് 27.75 ലക്ഷം രൂപയും സ്റ്റാൻഡേർഡ് വേരിയന്റിന് 30.10 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്. എന്നാൽ ഈ വിലയിൽ ലഭ്യമാവണമെങ്കിൽ ഉടൻ തന്നെ ഷോറൂമുകളിൽ എത്തുന്നതാവും ഉചിതം. കാരണം ഫെബ്രുവരി അവസാനം വരെ മാത്രമാവും ഈ ലിമിറ്റഡ് എഡിഷൻ വേരിയന്റുകളുടെ വിൽപ്പന ഉണ്ടാവുകയുള്ളൂ. ഇനി മോഡലുകളിലെ പരിഷ്ക്കാരങ്ങളിലേക്ക് കടന്നാൽ ഒരു പുതിയ എക്‌സ്‌ക്ലൂസീവ് ഗ്രാഫിക്കും ബൂട്ടിൽ ഒരു 'ക്ലബ് എഡിഷൻ' ബാഡ്‌ജിംഗും മാത്രമാണ് ക്ലബ് എഡിഷനുകളെ വ്യത്യസ്തമാക്കുന്നത്.

ഫെബ്രുവരി അവസാനം വരെ കിട്ടും, മെറിഡിയൻ എസ്‌യുവികൾക്ക് ക്ലബ് എഡിഷൻ സമ്മാനിച്ച് ജീപ്പ്

രണ്ട് എസ്‌യുവികളിലും എൽഇഡി ഹെഡ്‌ലാമ്പുകൾ, പനോരമിക് സൺറൂഫ്, 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ സിസ്റ്റം, ഡ്യുവൽ സോൺ എസി, വയർലെസ് ഫോൺ ചാർജിംഗ് എന്നിവ ജീപ്പ് പരിചയപ്പെടുത്തിയിട്ടുണ്ട്. അതേസമയം ആറ് എയർബാഗുകൾ, ടിപിഎംഎസ്, 360-ഡിഗ്രി ക്യാമറ, ഹിൽ ഹോൾഡ് അസിസ്റ്റ് എന്നിവയാണ് ജീപ്പ് കോമ്പസ്, മെറിഡിയൻ ക്ലബ് എഡിഷനുകളിലെ പ്രധാന സവിശേഷതകൾ.

ആറ് സ്പീഡ് മാനുവൽ, ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് എന്നിവയുമായി ജോടിയാക്കിയ അതേ 2.0 ലിറ്റർ ഡീസൽ എഞ്ചിനാണ് കോമ്പസിനും മെറിഡിയനും തുടിപ്പേകുന്നത്. ഇത് പരമാവധി 170 bhp കരുത്തിൽ 350 Nm torque വരെ വികസിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇരു സ്പോർട്ട് യൂട്ടിലിറ്റി വാഹനങ്ങൾക്കും ഡീസൽ എഞ്ചിനൊപ്പം ഒരു ഓൾ-വീൽ ഡ്രൈവ്ട്രെയിൻ ഓപ്ഷനും ലഭിക്കും. കോമ്പസിന് 163 bhp കരുത്തുള്ള, 1.4 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ കരുത്തുമുണ്ട്.

ഫെബ്രുവരി അവസാനം വരെ കിട്ടും, മെറിഡിയൻ എസ്‌യുവികൾക്ക് ക്ലബ് എഡിഷൻ സമ്മാനിച്ച് ജീപ്പ്

ഇത് ആറ് സ്പീഡ് മാനുവൽ, ഏഴ് സ്പീഡ് ഡിസിടി (ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക്) എന്നിങ്ങനെ ഏത് ഗിയർബോക്‌സ് കോമ്പിനേഷനിൽ വേണമെങ്കിലും തെരഞ്ഞെടുക്കാം. പുതിയ വേരിയന്റുകളെ മാറ്റിനിർത്തിയാൽ ജീപ്പ് കോമ്പസിന്റെ വില സാധാരണയായി 21.09 ലക്ഷം മുതൽ 31.29 ലക്ഷം രൂപ വരെയാണ് ഈ പ്രീമിയം എസ്‌യുവി സ്വന്തമാക്കാൻ ഇന്ത്യയിൽ ചെലവഴിക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. ഇത് ഹ്യുണ്ടായി ട്യൂസോൺ, ഫോക്‌സ്‌വാഗൺ ടിഗുവാൻ, സിട്രൺ C5 എയർക്രോസ് എന്നിവയുമായാണ് മത്സരിക്കുന്നത്.

അതേസമയം മറുവശത്ത് മെറിഡിയൻ്റെ സ്റ്റാൻഡേർഡ് മോഡലുകൾക്ക് 30.10 ലക്ഷം രൂപ മുതൽ 37.15 ലക്ഷം രൂപ വരെയും മുടക്കേണ്ടി വരും. ഇന്ത്യൻ വിപണിയിലെ കൊലകൊമ്പൻമാരായ ടൊയോട്ട ഫോർച്യൂണർ, എംജി ഗ്ലോസ്റ്റർ, സ്‌കോഡ കൊഡിയാക് എന്നിവയ്‌ക്കെതിരെയാണ് ഈ ഫുൾ-സൈസ് എസ്‌യുവി മാറ്റുരയ്ക്കുന്നത്. ഫോർഡ് എൻഡവർ കളമൊഴിഞ്ഞതോടെ ചില ഉപഭോക്താക്കൾ സെഗ്മെന്റിൽ മെറിഡിയനെ കൂടുതലായി പരിഗണിക്കുന്നുണ്ടെന്നു വേണം പറയാൻ. 2023 ജനുവരിയിൽ മൊത്തം 200 യൂണിറ്റ് വിൽപ്പനയുമായി ജീപ്പ് മെറിഡിയൻ ഫുൾ-സൈസ് എസ്‌യുവി സെഗ്മെൻ്റിൽ മൂന്നാം സ്ഥാനത്തെത്തിയിരുന്നു.

More from DriveSpark

Article Published On: Thursday, February 9, 2023, 16:15 [IST]
English summary
Jeep introduced more affordable club edition variants for compass and meridian suvs
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X