ടൊയോട്ട ഞെട്ടാൻ ഒരുങ്ങിക്കോ, ഫോർച്യൂണറിനെ സൈഡാക്കാൻ മെറിഡിയനിലേക്ക് പുതിയ മാറ്റം

ഇന്ത്യയിലെ ഫുൾ-സൈസ് എസ്‌യുവി സെഗ്മെന്റിലെ മുടിചൂടാ മന്നൻ ടൊയോട്ട ഫോർച്യൂണറിനെ വീഴ്ത്താൻ പല കമ്പനികളും തുറുപ്പുചീട്ടുകളുമായി എത്തിയെങ്കിലും ജാപ്പനീസ് ബ്രാൻഡിന്റെ തട്ട്താണു തന്നെയിരിക്കുകയാണ്. നിലവിൽ ഫോർച്യൂണറിന്റെ പ്രധാന എതിരാളിയായി നിലകൊള്ളുന്നത് ജീപ്പ് മെറിഡിയനാണ്. മോശമാക്കാത്ത വിൽപ്പന പിടിച്ച് അമേരിക്കൻ വണ്ടി ശക്തി കാണിക്കുന്നുമുണ്ട്.

ഇതിനായി അടിക്കടി മോഡൽ നിരയിലേക്ക് പലപല പരിഷ്ക്കാരങ്ങളാണ് ബ്രാൻഡ് പരിചയപ്പെടുത്തുന്നത്. ഇതിന്റെ ഭാഗമായി അടുത്തിടെ 2023 കോമ്പസ് 4X2 എസ്‌യുവി ലോഞ്ചിന്റെ ഭാഗമായി ജീപ്പ് ഇന്ത്യ അടുത്തിടെ മെറിഡിയൻ എസ്‌യുവിയുടെ ഓവർലാൻഡ് എഡിഷനെയും ആഭ്യന്തര വിപണിയിൽ അവതരിപ്പിച്ചു. പ്രീമിയം എസ്‌യുവിയുടെ വിൽപ്പന വർധിപ്പിക്കാനുള്ള എല്ലാ പൊടികൈകളുമായാണ് ഈ സ്പെഷ്യൽ വേരിയന്റിനെ അവതരിപ്പിച്ചിരിക്കുന്നത്.

Jeep Meridian Overland Edition Unveiled

മെറിഡിയൻ ഓവർലാൻഡ് എഡിഷൻ അപ്‌ലാൻഡ്, X മോഡൽ ലൈനപ്പിലേക്കാണ് പുത്തൻ പതിപ്പും എത്തുന്നത്. അങ്ങനെ മെറിഡിയൻ എസ്‌യുവിയുടെ മൂന്നാമത്തെ സ്പെഷ്യൽ എഡിഷനായി ഓവർലാൻഡ് എഡിഷൻ നിലകൊള്ളുന്നു. 4x4 കോൺഫിഗറേഷനിലാണ് വാഹനം വാങ്ങാനാവുന്നത്. എക്സ്റ്റീരിയറിലും ഇൻ്റീരിയറിലും ചെറിയ ചില മാറ്റങ്ങളുമായാണ് ഈ വേരിയന്റിന്റെ വരവ്.

പുറത്ത്, പ്രത്യേക പതിപ്പിന് ക്രോം സറൗണ്ടുകളുള്ള സിഗ്നേച്ചർ സെവൻ-ബോക്സ് ഫ്രണ്ട് ഗ്രില്ലാണ് ലഭിക്കുന്നത്. കൂടാതെ ഡോർ ലോവറുകൾ ബോഡി കളറിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. 18 ഇഞ്ച് അലോയ് വീലുകൾക്ക് പുതിയ ഡിസൈനും ജീപ്പ് അവതരിപ്പിക്കുന്നു. ഇക്കാര്യങ്ങൾ മാറ്റിനിർത്തിയാൽ മറ്റ് ഘടകങ്ങളെല്ലാം ജീപ്പ് മെറിഡിയന്റെ സ്റ്റാൻഡേർഡ് പതിപ്പുകൾക്ക് സമാനമാണ്. ഇനി അകത്തേക്ക് കയറിയാൽ പുതിയ ഇന്റീരിയർ തീം ആണ് മെറിഡിയൻ ഓവർലാൻഡിന്റെ ഹൈലൈറ്റ്.

Jeep Meridian Overland Edition Unveiled

എന്നാൽ ഇന്റീരിയർ ഡിസൈൻ സ്റ്റാൻഡേർഡ് മെറിഡിയന് സമാനമാണ്. ഡാർക്ക് ബ്രൌൺ നിറമാണ് അകത്തളത്തിന് സമ്മാനിച്ചിരിക്കുന്നത്. കൂടാതെ ഡാഷ്‌ബോർഡും സെൻട്രൽ കൺസോളും കോപ്പർ ആക്‌സന്റുകളാൽ കൂടുതൽ പ്രീമീയംനെസും സമ്മാനിക്കുന്നുണ്ട്. ഡാഷ്‌ബോർഡിന്റെ മുകൾ പകുതിയിലും സീറ്റുകളിലും പ്രീമിയം ലുക്ക് സ്വീഡ് ഫിനിഷുമുണ്ട്. മുൻസീറ്റുകളിലെ 'ഓവർലാൻഡ്' എഴുതിച്ചേർക്കലും കൂടുതൽ ആഡംബരം നൽകുന്നുണ്ട്.

ഫീച്ചറുകളിലേക്ക് വന്നാൽ അധികമായി 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ലോക്കിംഗ് ഡിഫറൻഷ്യൽ, ലോ റേഞ്ച് എന്നിവയുള്ള ഫോർ വീൽ ഡ്രൈവ് ഉൾപ്പെടെ ടോപ്പ്-എൻഡ് വേരിയന്റിൽ നിന്നുള്ള എല്ലാ സവിശേഷതകളും സൌകര്യങ്ങളും മെറിഡിയന്റെ ഓവർലാൻഡ് സ്പെഷ്യൽ എഡിഷന് സമ്മാനിച്ചിട്ടുണ്ട്. മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് വന്നാലും പരിഷ്ക്കാരങ്ങളൊന്നുമില്ല.

Jeep Meridian Overland Edition Unveiled

മെറിഡിയൻ ഓവർലാൻഡ് എഡിഷന് 168 bhp കരുത്തിൽ പരമാവധി 350 Nm torque വരെ ഉത്പാദിപ്പിക്കാനാവുന്ന 2.0 ലിറ്റർ മൾട്ടിജെറ്റ് II ഫോർ-സിലിണ്ടർ ഡീസൽ എഞ്ചിൻ തന്നെയാണ് തുടിപ്പേകുന്നത്. 9 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സും ഫോർ-വീൽ ഡ്രൈവും ലഭ്യമാണെങ്കിലും ഓവർലാൻഡ് എഡിഷൻ 4x2 സ്‌പെക്കിൽ നൽകുമോ എന്ന് കണ്ടറിയണം. നിലവിൽ വില പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും പുതിയ മെറിഡിയൻ ഓവർലാൻഡ് എഡിഷൻ പുറത്തിറക്കുമ്പോൾ സ്റ്റാൻഡേർഡ് മോഡലിനേക്കാൾ കൂടുതൽ വിലയായിരിക്കും മുടക്കേണ്ടി വരിക.

ഇന്ത്യയില്‍ ടൊയോട്ട ഫോര്‍ച്യൂണറും എംജി ഗ്ലോസ്റ്ററും സ്കോഡ കൊഡിയാക്കും ഇടംപിടിച്ചിരിക്കുന്ന സെഗ്‌മെന്റിൽ തന്റേതായ സ്ഥാനം പിടിക്കാനായ മെറിഡിയൻ ലൈനപ്പിന് ഇപ്പോൾ 33.40 ലക്ഷം രൂപ മുതൽ 38.61 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. തങ്ങളുടെ എസ്‌യുവികളെ കൂടുതൽ ആളുകളിലേക്ക് അടുപ്പിക്കുന്നതിന്റെ ഭാഗമായിജീപ്പ് അടുത്തിടെ രാജ്യത്തുടനീളം അഡ്വഞ്ചർ അഷ്വേർഡ് പ്രോഗ്രാമും പരിചയപ്പെടുത്തുകയുണ്ടായി.

മെറിഡന്റെ എക്‌സ്‌ഷോറൂം വിലയുടെ 55 ശതമാനം വരെ ബൈബാക്ക് എന്ന ഓഫറാണ് ജീപ്പ് അഡ്വഞ്ചർ അഷ്വേർഡ് പ്രോഗ്രാമിന്റെ പ്രധാന സവിശേഷതകളിലൊന്ന്. ഇതുകൂടാതെ ALD ഓട്ടോമോട്ടീവുമായി സഹകരിച്ചുള്ള പാക്കേജിൽ ഉറപ്പായ ബൈബാക്ക്, വിപുലീകൃത വാറണ്ടി, ആനുവൽ മെയിന്റനെൻസ്, റോഡ്‌സൈഡ് അസിസ്റ്റൻസ്, ജീപ്പ് കോമ്പസ്, ജീപ്പ് മെറിഡിയൻ എന്നിവയിലെ ആദ്യ വർഷത്തേക്കുള്ള ഇൻഷുറൻസ് തുടങ്ങിയ സവിശേഷതകളും ഉപഭോക്താക്കൾക്കായി ലഭ്യമാക്കിയിട്ടുണ്ട്.

More from DriveSpark

Article Published On: Tuesday, September 19, 2023, 12:24 [IST]
English summary
Jeep meridian overland edition unveiled launch soon to rival toyota fortuner
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X