17 ലക്ഷത്തിന് കാരെൻസിന്റെ പുത്തൻ വേരിയന്റ്, ഇത് കിയയുടെ പുതിയ തന്ത്രം!

ഡിസൈനിന്റെ കാര്യത്തിൽ ഇന്ത്യൻ കാറുകൾക്ക് പുതിയ മാനങ്ങൾ സമ്മാനിച്ചവരാണ് ദക്ഷിണ കൊറിയക്കാരായ കിയ മോട്ടോർസ്. സെൽറ്റോസ്, സോനെറ്റ്, കാർണിവൽ തുടങ്ങിയ മോഡലുകളിലൂടെ നമ്മളെ ഞെട്ടിച്ച കമ്പനി ശരിക്കും ആളുകളുടെ മനംകവർന്നു കഴിഞ്ഞു. പിന്നീട് നാലാമനായി എത്തിയ കാരെൻസും അത്ഭുതങ്ങൾ കാഴ്ച്ചവെച്ച് മുന്നേറുകയാണ്.

ശരിക്കും ആഭ്യന്തര വിപണിയിലെ കോംപാക്‌ട് എംപിവി വിഭാഗത്തിൽ നാം ഇതുവരെ കാണാത്തൊരു സൗന്ദര്യശാസ്ത്രവുമായാണ് കിയ കാരെൻസിനെ പുറത്തിറക്കിയത്. കാഴ്ച്ചയിലെ ഗുമ്മിനൊപ്പം പെർഫോമൻസിലും മറ്റ് കാര്യങ്ങളിലും കൂടി ഈ മിടുക്ക് കാട്ടിയതോടെ വാഹനം ഹിറ്റായി മാറി. ഫീച്ചറുകൾ കുത്തിനിറച്ച് ആളുകളെ കൂട്ടാൻ കിയ മിടുക്കരാണെന്ന കിംവദന്തി കാരെൻസ് പൊളിച്ചടുക്കുകയായിരുന്നു. എന്തായാലും ഇന്നൊരു മൾട്ടി പർപ്പസ് വാഹനം വാങ്ങാൻ ഒരാൾ തീരുമാനിച്ചാൽ എന്തായാലും കാരെൻസിനെയും പരിഗണനാ പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് ഉറപ്പാണ്.

Kia Carens

അടിക്കടി വേരിയന്റ് നിരയിൽ പരിഷ്ക്കാരങ്ങൾ കൊണ്ടുവരുന്നത് കിയ ഇന്ത്യയുടെ ഒരു ഹോബിയാണ്. ഇപ്പോഴിതാ കാരെൻസ് എംപിവി നിരയിലേക്ക് പുത്തനൊരു വേരിയന്റിനെ സമ്മാനിച്ച് വാർത്തകളിൽ ഇടംനേടുകയാണ് കമ്പനി. ലക്ഷ്വറി (O) എന്നതാണ് മോഡൽ നിരയിലേക്ക് എപ്പോഴെത്തിയിരിക്കുന്ന വകഭേദം. 17 ലക്ഷം രൂപ മുതലാണ് ഈ പുതിയ വേരിയന്റിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. RDE-അനുയോജ്യമായ എഞ്ചിനുകളെ ഉൾക്കൊള്ളുന്നതിനായി കിയ ഇന്ത്യ കാരെൻസ് ലൈനപ്പ് പുതുക്കുന്നതിന്റെ ഭാഗമാണ് ഈ നീക്കം.

ഏഴു സീറ്റർ കോൺഫിഗറേഷനിൽ മാത്രം വാഗ്ദാനം ചെയ്യുന്ന പുതിയ വേരിയന്റ് ലക്ഷ്വറിക്ക് മുകളിലും ലക്ഷ്വറി പ്ലസ് ട്രിമ്മുകൾക്ക് താഴെയുമാണ് സ്ഥാനംപിടിക്കുക. ഫീച്ചറുകളുടെ കാര്യത്തിൽ പുതിയ മോഡൽ മൾട്ടി ഡ്രൈവ് മോഡുകൾക്കൊപ്പം ആംബിയന്റ് ലൈറ്റിംഗും ലക്ഷ്വറി ട്രിമ്മിൽ വാഗ്ദാനം ചെയ്യുന്ന എല്ലാ ഫിറ്റ്‌മെന്റുകൾക്കും പുറമെ ഒരു ഇലക്ട്രിക് സൺറൂഫും വാഗ്ദാനം ചെയ്യുന്നുവെന്നതാണ് ഹൈലൈറ്റ്. പക്ഷേ ടോപ്പ് എൻഡിലെ ചില പ്രധാന സവിശേഷതകൾ കിയ ഒഴിവാക്കിയിട്ടുമുണ്ട്.

Kia Carens

അതായത് 8-സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം, പാഡിൽ ഷിഫ്റ്ററുകൾ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ എന്നിവ പോലുള്ള ഫീച്ചറുകളാണ് ലക്ഷ്വറി (O) വേരിയന്റിൽ നിന്നും ബ്രാൻഡ് ഒഴിവാക്കിയിരിക്കുന്നത്. ഇക്കാര്യങ്ങൾ കൂടി വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് ലക്ഷ്വറി പ്ലസ് വേരിയന്റിലേക്ക് ചേക്കേറാനാവും. സുരക്ഷയാലും മറ്റ് സൗകര്യങ്ങളാലും ഒട്ടും പിന്നിലല്ലാത്ത കാരെൻസിന്റെ പുതിയ വേരിയന്റിൽ ഡ്രൈവർ, പാസഞ്ചർ, കർട്ടൻ എയർബാഗുകൾ, എബിഎസ്, ഇഎസ്‌സി, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, നാല് വീലിലും ഡിസ്‌ക് ബ്രേക്കുകൾ എന്നിവയുമായാണ് വരുന്നത്.

കാരെൻസിന്റെ എല്ലാ മോഡലുകളെയും പോലെ ലക്ഷ്വറി (O) വേരിയന്റിന് 16 ഇഞ്ച് ക്രിസ്റ്റൽ കട്ട് അലോയ് വീലുകളും അലങ്കാരമേകാനായുണ്ട്. കൂടാതെ എല്ലാ സീറ്റുകളിലും 3-പോയിന്റ് സീറ്റ് ബെൽറ്റുകൾ സജ്ജീകരിക്കാനും കിയ മറന്നിട്ടില്ല. അകത്തേക്ക് കയറിയാൽ വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഇതിൽ സ്റ്റാൻഡേർഡാണ്.

Kia Carens

കൂടാതെ 4.2 ഇഞ്ച് കളർ MID, OTA അപ്‌ഡേറ്റുകളുള്ള കിയ കണക്റ്റ് യുഐ, ലെതർ സ്റ്റിയറിംഗ് വീൽ, എയർ പ്യൂരിഫയർ, സീറ്റ് ബാക്ക് ടേബിളുകൾ, ടെലിസ്‌കോപ്പിക് സ്റ്റിയറിംഗ് വീൽ, അണ്ടർ സീറ്റ് ട്രേ, ഫുൾ ലെതറെറ്റ് സീറ്റുകൾ, ക്രൂയിസ് കൺട്രോൾ, റിയർ വ്യൂ ക്യാമറ, 6-സ്പീക്കർ സൗണ്ട് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, കീലെസ് എൻട്രി ആൻഡ് ഗോ, എൽഇഡി ഹെഡ്‌ലാമ്പുകളും ഫോഗ് ലാമ്പുകളും, എൽഇഡി ഡിആർഎല്ലുകൾ, എൽഇഡി ടെയിൽലാമ്പുകൾ എന്നിവയും പുതിയ ലക്ഷ്വറി (O) വേരിയന്റിൽ ഉപഭോക്താക്കൾക്ക് ലഭിക്കും.

പുതിയ കിയ കാരെൻസ് ലക്ഷ്വറി (O) വേരിയന്റ് 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനോ 1.5 ലിറ്റർ ഡീസൽ എഞ്ചിനോ ഉപയോഗിച്ച് വാങ്ങാനാവും. ഇതിലെ പെട്രോൾ വേരിയന്റിന് 160 bhp കരുത്തിൽ പരമാവധി 253 Nm torque വരെ ഉത്പാദിപ്പിക്കാനാവും. അതേസമയം രണ്ടാമത്തെ ഡീസൽ എഞ്ചിനാവട്ടെ 115 bhp പവറിൽ 250 Nm torque വരെയാണ് നൽകുന്നത്. രണ്ട് എഞ്ചിനുകളും RDE മാനദണ്ഡങ്ങൾ പാലിക്കുകയും E20 ഇന്ധന മിശ്രിതത്തിന് അനുയോജ്യവുമാണ്.

Kia Carens

ഗിയർബോക്‌സ് ഓപ്ഷനുകളിൽ 6-സ്പീഡ് iMT, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് (ഡീസൽ), 7-സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് (ടർബോ-പെട്രോൾ ) എന്നിവയാണ് തെരഞ്ഞെടുക്കാനാവുന്നത്. പുതിയ RDE മാനദണ്ഡങ്ങളുടെ വെളിച്ചത്തിൽ മോഡൽ ലൈനപ്പിൽ ചില കാര്യമായ മാറ്റങ്ങൾ കമ്പനി കൊണ്ടുവന്നിട്ടുണ്ടായിരുന്നു. പരമ്പരാഗത മാനുവൽ ഗിയർബോക്‌സുകൾക്ക് പകരം iMT ട്രാൻസ്മിഷൻ ഉപയോഗിച്ച് കിയ കാരെൻസിനെ പരിഷ്ക്കരിച്ചതാണിത്.

More from DriveSpark

Article Published On: Thursday, April 6, 2023, 10:16 [IST]
English summary
Kia carens luxury o variant introduced price features engine options details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X